Tag Archives: Yesudas
കണ്ണീരില്‍ നനഞ്ഞ് സംഗിതമഴ

കണ്ണീരില്‍ നനഞ്ഞ് സംഗിതമഴ

Posted 11 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

പണ്ട് ഒരു പുത്തഞ്ചേരിക്കാരന്‍ ചെക്കന്‍ വീട്ടില്‍ നിന്നു അമ്മ കൊടുത്തയച്ച സഞ്ചിയും പണവുമായി പച്ചക്കറി വാങ്ങാന്‍ പോയതാണ്. പോയവഴിയില്‍ ടൌണില്‍ യേശുദാസിന്റെ ഗാനമേള. പച്ചക്കറിയുടെ കാര്യം മറന്ന് ഗാനമേള തീരുവോളം ചെക്കനവിടെ നിന്നു. ഒടുവില്‍ പച്ചക്കറിയുമായി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മമഴക്കാര്‍ ഉരുണ്ടുകൂടിയിരുന്നു. അന്നു വഴക്കു കേട്ട കഥ പലതവണ പറഞ്ഞ സുഹൃത്തിന്റെ ഓര്‍മയില്‍ ആ മഹാഗായകന്‍ ഇന്നലെ പതിനായിരങ്ങള്‍ക്കു മുന്നില്‍ പിന്നെയും മൈക്ക് എടുത്തു. നിറകണ്ണുകളോടെ നെഞ്ചു പൊട്ടി പാടി: അമ്മമഴക്കാറിനു കണ്‍നിറഞ്ഞു, ആ കണ്ണീരില്‍ ഞാന്‍ [...]

കൌമാരകലയ്ക്ക് 50

കൌമാരകലയ്ക്ക് 50

Posted 09 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Others | View Comments

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.
1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ [...]

കലാഭവനു 40

കലാഭവനു 40

Posted 27 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും [...]

അകത്തായ ആനന്ദും പുറത്തുള്ള അങ്കിളും

അകത്തായ ആനന്ദും പുറത്തുള്ള അങ്കിളും

Posted 03 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

യേശുദാസ് കേരളത്തിന്റെ മൈക്കല്‍ ജാക്സനാണ്. ഇതു ഗുരുതരമായ ഒരാരോപണമാണെന്നു ചിലര്‍ക്കു തോന്നാം. എന്നാല്‍, യുഎസില്‍ മൈക്കല്‍ ജാക്സനുള്ളതിനെക്കാള്‍ ശക്തരായ ആരാധകര്‍ ദാസേട്ടന് ഇവിടെയുണ്ട്. പോരെങ്കില്‍ ദാസേട്ടനു യുഎസില്‍ വീടുമുണ്ട്. പ്രശസ്തിയുടെ കാര്യത്തില്‍ ദാസേട്ടനെക്കാള്‍ തഴമ്പുള്ളയാളാണ് 59 വര്‍ഷത്തെ ജയില്‍ശിക്ഷ വാങ്ങിയ അമേരിക്കയിലെ മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍. യേശുദാസിന്റെ ഭാര്യ പ്രഭയുടെ സഹോദരിയുടെ മകനാണ് ആനന്ദ് ജോണ്‍. മിസ് വേള്‍ഡോ അത്തരം ആഗോള സെലബ്രിറ്റികളോ കേരളത്തിലെത്തിയാല്‍ സെലബ്രിറ്റിയെ മറച്ചുകൊണ്ട് ക്യാമറയ്‍ക്കു മുന്നില്‍ നില്‍ക്കാറുള്ള സഞ്ജന [...]

Related Posts with Thumbnails