കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !
ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണെങ്കിലും തമിഴന്‍മാര്‍ അത് സീരിയസ്സായി എടുത്തു. ഇന്നസെന്‍റിനെ തമിഴ്‍പടത്തിലേക്കു കാസ്റ്റ് ചെയ്ത് അവര്‍ കാത്തിരിക്കുന്നു-കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !
ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണെങ്കിലും തമിഴന്‍മാര്‍ അത് സീരിയസ്സായി എടുത്തു. ഇന്നസെന്‍റിനെ തമിഴ്‍പടത്തിലേക്കു കാസ്റ്റ് ചെയ്ത് അവര്‍ കാത്തിരിക്കുന്നു-കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !
മലയാള ഭാഷയ്‍ക്കു ക്ലാസിക്കല്‍ പദവി ലഭിക്കുകയാണെങ്കില്‍ ലോകക്ലാസിക്കുകളുടെ ഗണത്തിലേക്ക് സ്വീകരിക്കപ്പെടുന്ന ആദ്യത്തെ മലയാളം സൃഷ്ടി ഈ ബ്ലോഗ് ആയിരിക്കും.നോക്കണേ എന്‍റെയൊരു വിധി, ഓള്‍റെഡി ഒരു ലെജന്‍ഡ്.. പോരെങ്കില്‍ ബ്ലോഗ് ക്ലാസിക്കും!
കാലം കാത്തുകാത്തിരുന്ന സിനിമ ‘രാവണ്‍’ റിലീസ് ചെയ്ത് ആദ്യറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരേയൊരു ചോദ്യമാണ് ആദ്യം ഉയരുന്നത് ? രാവണ്‍ കാണണോ വേണ്ടയോ ? നിസ്സംശയം പറയാവുന്ന ഉത്തരം കാണണം എന്നാണ്. എങ്കില്‍ അടുത്ത ചോദ്യം, ഏതാണ് കാണേണ്ടത് ? ഹിന്ദിയോ തമിഴോ ? അതിനും ഉത്തരം ക്ലിയര്‍ – തമിഴേ കാണാവൂ !
തെന്നിന്ത്യന്‍ സിനിമയില്‍ മൊത്തത്തില്‍ കഷ്ടകാലമാണെന്നു തോന്നുന്നു. മലയാളത്തില്‍ മാത്രം പ്രതിസന്ധിയും തമിഴിലും തെലുങ്കിലും വച്ചടി വച്ചടി കയറ്റവുമാണെന്നു കരുതിയിരുന്ന പാവം പ്രേക്ഷകര്‍ക്കു തെറ്റി. അവിടെയും മാന്ദ്യമാണ് സൂപ്പര്‍ ഹിറ്റ്. പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ പുതിയ വഴികള്‍ തേടുന്ന തമിഴ്, തെലുങ്ക് സിനികള്‍ അമ്മയും ഫെഫ്കയും ഫിലിം ചേബറും കാട്ടിക്കൊടുത്ത പാഠങ്ങള്‍ പിന്‍തുടരുകയാണ്. നല്ല സിനിമകളുണ്ടാവുന്നില്ലെങ്കിലും ആവേശകരമായ സംഭവങ്ങളുടെ പരമ്പരയാണ് മലയാള സിനിമയില്‍. വിലക്കുകളും സമരങ്ങളും കടുത്ത അച്ചടക്കനടപടികളും നടപ്പിലാക്കിയിട്ടും ഗതിപിടിക്കാത്ത മലയാള സിനിമയുടെ വഴിയേയാണ് തെലുങ്കും.
എല്ലാ പ്രതിസന്ധിക്കും [...]
ഗോഡ് ഫാദറിലെ മാലുവിനെയും വിയറ്റനാം കോളനിയിലെ ഉണ്ണിമോളെയും മറക്കാന്‍ മലയാളിക്കു കഴിയില്ല. ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന നടി കനക വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ അത് ഇങ്ങനൊരു രൂപത്തിലാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. എന്താണ് കനകയ്ക്ക് സംഭവിച്ചത് എന്നു ചോദിച്ചാല്‍ തകര്‍ന്ന ഒരു ജീവിതം മാത്രമേ ചൂണ്ടിക്കാണിക്കാനുണ്ടാവൂ. വിചിത്രവും അതിലേറെ ദുരൂഹവും സങ്കടകരവുമായ സംഭവങ്ങളുടെ പരമ്പര നമ്മുടെ പ്രിയപ്പെട്ട നടിയെ ഈ രൂപത്തിലാക്കിയിരിക്കുന്നു.
തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായാണ് കഴിഞ്ഞ ദിവസം കനക [...]
കേരളത്തിലെങ്ങാനുമായിരുന്നെങ്കില് പത്രക്കാരെല്ലാം കൂടി സര്ക്കാരിനെ പച്ചയ്ക്കു കത്തിച്ചേനെ. സംസ്ഥാനത്തെ വിറപ്പിച്ചു കിടത്തിയേനെ. ഒരു മുഖ്യധാരാപത്രത്തിന്റെ ന്യൂസ് എഡിറ്ററെ അറസ്റ്റ് ചെയ്യുക എന്നത് വിപ്ലവകരമായ സംഗതിയല്ല, സര്ക്കാരിന്റെ ഭാഗത്തു നിന്നുള്ള പോക്രിത്തരമാണോ എന്നു ചോദിച്ചാല് എനിക്കറിയാന് മേല. ദിനമലര് എന്ന നമ്പര് വണ് തമിഴ് പത്രത്തിന്റെ ന്യൂസ് എഡിറ്റര് ബി.ലെനിനെ (എ. ലെനിന് പണ്ടേ മരിച്ചതു നന്നായി)അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതാണ് ജനാധിപത്യത്തിന്റെ തൂണിളക്കാനുള്ള സര്ക്കാരിന്റെ നീക്കമായിപ്പോയത്. ദിനമലര് ചെന്നൈ എഡിഷന്റെ ന്യൂസ് എഡിറ്ററാണ് ബി. ലെനിന്.
കഥ, [...]
മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെയാണ് നയന്‍താര. മുതല്‍ ഉദ്ഭവിക്കുന്നത് കേരളത്തിലാണെങ്കിലും ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും തമിഴന്‍മാരാണ്. ചിമ്പുവും കുമ്പുവും മുതല്‍ ഇപ്പോള്‍ പ്രഭുദേവ വരെ എത്രയോ പേര്‍ ആ അനാക്രാന്തസുമത്തെ പ്രണയത്തിന്‍റെ 136 അടിയില്‍ നിന്നു 142ലേക്കുയര്‍ത്തി. ദാവണിയുടുത്ത് ബോര്‍ഡര്‍ വിട്ടുപോയ നയന്‍സ് ബിക്കിനിയിട്ട് തിരിച്ചു വന്നു. ആണുങ്ങളെ പേടിയാണെന്നു പണ്ടൊരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞ കൊച്ചാണ് ! ഇപ്പോള്‍ എന്തിനെയെങ്കിലും പേടിയുണ്ടോ എന്നിനി ചോദിച്ചു നോക്കണം. ഇപ്പോള്‍ എന്തിനാണ് നല്ല തങ്കം പോലത്തെ നയന്‍സിനെപ്പറ്റി പറയുന്നത് എന്നു തോന്നാം.
നമ്മുടെ [...]
കമ്യൂണിസ്റ്റുകാരെപ്പോലെ തന്നെ വീട്ടുകാര്‍ക്ക് പേടിയായിരുന്നു സില്‍ക്കിനെയും. കൗമാരത്തില്‍ കൈവിട്ടുപോകാന്‍ പരുവത്തില്‍ നടക്കുന്ന ചെറുക്കനെ വഴി തെറ്റിക്കുമോ ഇവര്‍ ? സില്‍ക്ക് വഴി തെറ്റിച്ചില്ല. അത്രമേല്‍ തീവ്രമായ മിഴികളിലൂടെ, തടിച്ച അധരങ്ങളുടെ വന്യമാമായ ആകര്‍ഷണത്തിലൂടെ, പ്രേക്ഷകരുടെ ഒരു തലമുറയെ വഴി തെളിച്ചതേയുള്ളൂ, വികാരങ്ങളുടെ വേലിയേറ്റം കുറിക്കുന്ന രംഗങ്ങള്‍ അവര്‍ സ്വന്തമാക്കിയത് എല്ലാം തുറന്നു കാണിച്ചോ മാംസളമായ ശരീരം അര്‍ഥമില്ലാതെ ഇളക്കിക്കാണിച്ചോ ആയിരുന്നില്ല.
സില്‍ക്ക് എന്ന തുണിത്തരത്തെ അതിനെക്കാള്‍ ലോലമായ വികാരപ്രതികരണങ്ങളുടെ ഹോള്‍സെയില്‍ ഇടപാടുകൊണ്ട് പതിറ്റാണ്ടുകളോളം അമ്മാനമാടിയ ദക്ഷിണേന്ത്യയുടെ ലോലവികാരവസ്ത്രം [...]