എല്ലാം Sexന്‍റെ പേരില്‍
റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഭൂമി തട്ടിപ്പ് ഇടപാടുകളുടെ കഥ വായിച്ചു ബോറടിച്ചവര്‍ക്ക് വിര്‍ച്വല്‍ എസ്റ്റേറ്റില്‍ നിന്നൊരു പുതിയ കഥ. അതിരുകളില്ലാത്ത വേള്‍ഡ് വൈഡ് വെബ് അഥവാ ഇന്റര്‍നെറ്റ് ലോകത്തെ ഒരു ‘തുണ്ട്’ ഭൂമിയുടെ കഥയാണിത്. വീടോ പറമ്പോ അല്ല, മൂന്നക്ഷരങ്ങള്‍ മാത്രമുള്ള ലോകത്തെ ഏറ്റവും വിലപിടിച്ച വെബ്സൈറ്റ് ഡൊമെയ്ന്‍ ആണ് നായകന്‍- സെക്സ് ഡോട് കോം (www.sex.com). നെറ്റില്‍ പിച്ച വയ്ക്കുന്ന കുട്ടികള്‍ പോലും കൌതുകം തോന്നുമ്പോള്‍ ആദ്യം ബ്രൌസറില്‍ ടൈപ്പ് ചെയ്ത്, തുറന്നു വരുന്ന പേജ് [...]










