Tag Archives: Sreenivasan
ട്വന്‍റി 20 | മലര്‍വാടിക്കൂട്ടം !

ട്വന്‍റി 20 | മലര്‍വാടിക്കൂട്ടം !

Posted 11 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന യുവസംരംഭം കേരളത്തിലെ തിയറ്ററുകളില്‍ 25 ദിവസം പിന്നിടുമ്പോള്‍ ചെറുപ്പം നിറഞ്ഞു നില്‍ക്കുന്ന സിനിമയിലെ കൂട്ടുകാര്‍ക്കൊപ്പം ഒരു ദിനം. ടോക് ഷോ സംഘടിപ്പിച്ച മെട്രോ മനോരമയ്‍ക്ക് നന്ദിയും കടപ്പാടും പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങളിലേക്ക്.

മലര്‍വാടി ആര്‍ട്സ് ക്ലബ് (റിവ്യൂ)

മലര്‍വാടി ആര്‍ട്സ് ക്ലബ് (റിവ്യൂ)

Posted 16 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

കേരളത്തിലെ പ്രേക്ഷകര്‍ നല്ലതു കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം വഷളായിപ്പോയി എന്ന മുന്‍വിധി തെറ്റാണെന്നു തെളിയിക്കുന്നതാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. കണ്ടിരിക്കേണ്ട സിനിമ, കണ്ടിരിക്കാവുന്ന സിനിമ എന്നിങ്ങനെയുള്ള റേറ്റിങ് കാത്തിരിക്കുന്നവര്‍ക്ക് ചിത്രം കാണണോ വേണ്ടയോ എന്നു സംശയമുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ- ധൈര്യമായി കാണാം !

പുതിയ വീഞ്ഞ് വളരെ പഴയ കുപ്പിയില്‍

പുതിയ വീഞ്ഞ് വളരെ പഴയ കുപ്പിയില്‍

Posted 10 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

കഥയെഴുതിയത് ശ്രീനിവാസനാണെങ്കിലും അല്ലെങ്കിലും തിരക്കഥ ശ്രീനിവാസന്‍ ആണെന്നുറപ്പാണ്. പറഞ്ഞു പഴകിയ നമ്പരുകളും ബോറടിച്ചുമരിക്കാറായ കോമഡികളും അനിതരസാധാരണമായ ഇഴച്ചിലും; കാലഹരണപ്പെട്ട ഒരു തിരക്കഥാകൃത്തിന്‍റെ കയ്യൊപ്പു ചാര്‍ത്തിയ സിനിമയുടെ വിധിയറിയാന്‍ അധികം കാക്കേണ്ടതില്ല.

കൊച്ചു കള്ളന്‍ !

കൊച്ചു കള്ളന്‍ !

Posted 13 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് മോഷ്ടിക്കാന്‍ ഒരു കെ.പി.അപ്പനുണ്ടായിരുന്നു, വിനീത് ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് ആരുണ്ട് ? ചോദ്യം എന്‍റേതല്ല, കഥാകാരി കെ.ആര്‍.മീരയുടേതാണ്. മീരയുടെ അധികം പഴക്കമില്ലാത്ത ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങണം.
ഇതിപ്പോള്‍ പറയാന്‍ എന്താണ് കാരണം എന്നു ചോദിച്ചാല്‍ ശ്രീനിവാസന് (വെറുതെ ആ തലമുറയെ മുഴുവന്‍ പറഞ്ഞു നാറ്റിക്കുന്നില്ല) മോഷ്ടിക്കാന്‍ കെ.പി.അപ്പന്‍ മാത്രമല്ല ഉള്ളത് എന്നതാണ്. കെ.പി. അപ്പനെ പറ്റി [...]

ബോംബുകഥ

ബോംബുകഥ

Posted 10 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

അങ്ങനെ കാര്യങ്ങള്‍ അതിന്‍റെ ശരിയായ ദിശയിലെത്തി. സിനിമാസംഘടനകള്‍ കലാപരമായ ഔന്നധ്യത്തിന്‍റെ നെറുകയില്‍ നിന്നുള്ള ബൗദ്ധികസംവാദം തുടരുകയാണെന്നു കരുതി മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വായിച്ചു രസിച്ചവര്‍ക്കു തെറ്റി. എന്നാ ഒക്കെ പറഞ്ഞാലും സിനിമാക്കാരല്ലേ എന്നു കരുതി അതിനത്ര ഗൗരവം കൊടുക്കാത്തവര്‍ക്കും തെറ്റി.മറ്റേതു രംഗത്തുമുള്ള ചെറ്റകളെപ്പോലെ തന്നെ സിനാമരംഗത്തുള്ള ചെറ്റകളും കറ തീര്‍ന്ന ചെറ്റകള്‍ തന്നെയാണ്. അല്ലെങ്കിലും ചെറ്റകള്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാര്‍ ചെറ്റ, വില്ലന്‍ ചെറ്റ, സംവിധായകന്‍ ചെറ്റ എന്നൊന്നുമില്ല. ഓള്‍ ആര്‍ മാത്തമാറ്റിക്സ്.
സിനിമാ സെറ്റുകളില്‍ ഇത്രകാലം നടമാടിയിരുന്ന പലവക [...]

സിനിമാക്കാലന്‍മാര്‍

സിനിമാക്കാലന്‍മാര്‍

Posted 13 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

കീഴ്ജാതിക്കാരന്റെ കൂടെ ജോലി ചെയ്തിട്ട് ഇല്ലത്തെ പട്ടിണി മാറ്റേണ്ട കാര്യമില്ല എന്നു തീരുമാനിച്ച് മുണ്ടുമുറുക്കിയുടുത്ത് പട്ടിണികിടക്കാന്‍ ആഹ്വാനം ചെയ്യുന്ന ദുരഭിമാനിയായ നമ്പൂരിയെപ്പോലെയാണ് മലയാള സിനിമയില്‍ ചിലര്‍. മുടിഞ്ഞ് മുടിഞ്ഞ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോഴും എല്ലാം കാല്‍ക്കീഴിലാണെന്ന ഭാവത്തില്‍ ജനങ്ങള്‍ സ്നേഹിക്കുന്ന കലാകാരന്മാരെ വിലക്കാന്‍ ഉളുപ്പില്ലാത്ത ചില സംഘടനാപ്രവര്‍ത്തകരും ജനം കൈവിട്ട താരങ്ങളും ചേര്‍ന്ന് ഇന്നല്ലെങ്കില്‍ നാളെ മോളിവുഡിന്റെ അന്ത്യം കുറിക്കും.
ഒരു സിനിമ പോലും ഹിറ്റാക്കാന്‍ ശേഷിയില്ലാത്ത സര്‍ഗബോധമില്ലാത്ത കഴുതകളും സിനിമയ്ക്കു വേണ്ടി ഒന്നും ചെയ്യാനാവാത്ത ചില [...]

ഇവിടം സ്വര്‍ഗമാണ് (റിവ്യൂ)

ഇവിടം സ്വര്‍ഗമാണ് (റിവ്യൂ)

Posted 26 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

 തിരക്കഥാ വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട തിരക്കഥകളിലൊന്നാണ് ഇവിടം സ്വര്‍ഗമാണ്. മോഹന്‍ലാലിന്റെ ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം. ഒരു നല്ല സിനിമ, നന്മയുള്ള സിനിമ. അനേകം സിനിമകളിലെ ഘടകങ്ങള്‍ കൂട്ടിയിണക്കി പുതിയതൊന്നു നിര്‍മിക്കുന്ന തിരക്കഥാബോധത്തിന് അപവാദമാണ് ഈ ചിത്രം. റിയല്‍ എസ്റ്റേറ്റ് മാഫിയയോട് ഒരു കര്‍ഷകന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് കനപ്പെട്ട കഥാപാത്രമല്ല ഇത്. എങ്കിലും നേര്‍ത്ത നര്‍മത്തില്‍ ചാലിച്ച ലാലിന്റേതുമാത്രമായ ചില പ്രകടനങ്ങള്‍ ചിത്രത്തിനു മാറ്റു കൂട്ടുന്നു. [...]

പാലേരി മാണിക്യം: മമ്മൂട്ടി വിസ്മയിപ്പിക്കുന്നു

പാലേരി മാണിക്യം: മമ്മൂട്ടി വിസ്മയിപ്പിക്കുന്നു

Posted 07 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമ സത്യത്തില് എഴുത്തുകാരന്റേയും സംവിധായകന്റെയും സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആദ്യ ഷോ കാണാന് തന്നെ തിയറ്ററിലെത്തിയത്. കോഴിക്കോട് കൈരളി തിയറ്ററില് തീരെ തിരക്കുണ്ടായിരുന്നില്ല. റിലീസിനോടനുബന്ധിച്ച് പബ്ളിസിറ്റി ഉണ്ടായിരുന്നില്ല എന്നുതാവണം കാരണം.
സിനിമ ആരംഭിക്കുന്നത് പാതിരാക്കൊലപാതകത്തിന്റെ പച്ചയായ അവതരണത്തോടെയാണ്. ക്ളോസപ്പ് ഷോട്ടുകളില് പിടഞ്ഞു മരിക്കുന്ന രണ്ടു ജീവനുകള്. പുഴയില് മുക്കിക്കൊല്ലുകയാണ് ഒരാളെ- ബ്രഹ്മദത്തന് നമ്പൂതിരി. കരുത്തനായ ഒരു പുരുഷന്റെ കീഴെ പിടഞ്ഞമരുകയാണ് വല്ലാതെ സുന്ദരിയായ ഒരു പെണ്കുട്ടി- പാലേരി മാണിക്യം ആവണം.
മരണം എല്ലാം [...]

കലാഭവനു 40

കലാഭവനു 40

Posted 27 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും [...]

Related Posts with Thumbnails