Tag Archives: sea
കയ്യില്‍ ഒരു കോടി ? അവരെ വെറുതെ വിടൂ..

കയ്യില്‍ ഒരു കോടി ? അവരെ വെറുതെ വിടൂ..

Posted 25 April 2012 | By | Categories: Analysis | 83 Comments

വളരെ സങ്കീര്‍ണമാണ് നമ്മുടെ പ്രതികരണമനസാക്ഷിയുടെ കാര്യം. സ്വന്തം കാര്യത്തില്‍ ജീവിതസുരക്ഷയ്‍ക്കും മനസമാധാനത്തിനും വേണ്ടി വിട്ടുവീഴ്‍ചകളും വിട്ടുകൊടുക്കലുകളും നടത്തുകയും മറ്റുള്ളവരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് വച്ചുപുലര്‍ത്തി ദേശസ്‍നേഹവും ധാര്‍മികരോഷവും കൂട്ടിക്കലര്‍ത്തി ആക്രോശിക്കുകയും ചെയ്യുമ്പോള്‍ കണ്ണാടിയില്‍ നോക്കി നീയൊരു ബോറന്‍ തന്നെ എന്നെങ്കിലും പറയാനുള്ള ആത്മധൈര്യം അവശേഷിക്കുന്നില്ലെങ്കില്‍ ഭാവി പ്രതിസന്ധിയിലാകും. ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ഒത്തുതീര്‍പ്പ് ഫോര്‍മുലക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്ന പ്രതിഷേധത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനാവാത്തതുകൊണ്ടു ചോദിക്കുകയാണ്, സര്‍ക്കാരിന്റെ,കോടതിയുടെ എല്ലാ തീരുമാനങ്ങളെയും ആക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുക എന്നതാണോ സാമൂഹികപ്രതിബദ്ധതയുടെ ലക്ഷണം ?

നമ്മളെല്ലാം കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഫേസ്‍ബുക്കില്‍ എന്തുമാത്രം അപ്‍ഡേറ്റുകളിട്ടു, എന്നിട്ട് അവരുടെ ബന്ധുക്കള്‍ ഓരോ കോടി രൂപ വീതം വാങ്ങി കേസ് അങ്ങ് ഒത്തുതീര്‍പ്പാക്കി. ഇത്രേം കാലം ഫേസ്‍ബുക്കില്‍ നാവികരുടെ തന്തയ്‍ക്കു വിളിച്ച നമ്മളാരായി എന്നതാണ് ധാര്‍മികരോഷത്തിന്റെ ലോ പോയിന്റ്. ലോകത്ത് കാര്യങ്ങള്‍ നടക്കുന്നത് നമ്മുടെ ഫേസ്‍ബുക്ക് സ്റ്റാറ്റസുകളുടെ അടിസ്ഥാനത്തിലാണ് എന്നു ജനം വിശ്വസിച്ചു തുടങ്ങിയാല്‍ പിന്നെ നേരേയാവാന്‍ ബുദ്ധിമുട്ടാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് ശുപാര്‍ശ ചെയ്യുന്ന അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണമായത് ഫേസ്‍ബുക്കിലെ ഫോട്ടോഷോപ് ഫ്രോഡുവേലകളാണ് എന്നു കരുതി കീബോര്‍ഡ് ആക്ടിവിസ്റ്റുകള്‍ ലഡു വിതരണം ആരംഭിച്ചു കഴിഞ്ഞു.

ഇറ്റാലിയന്‍ നാവികരോട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ക്ഷമിക്കണോ വേണ്ടയോ എന്നത് ഒരു ദേശീയപ്രശ്നമാണെന്നാണ് പലരും കരുതുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മാത്രം കാര്യമാണ്. നാവികരോട് ക്ഷമിക്കുകയും നഷ്ടപരിഹാരമായി ഒരു കോടി വീതം വാങ്ങുകയും ചെയ്ത ബന്ധുക്കളെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രബുദ്ധസാമൂഹികസ്‍നേഹികള്‍ നടത്തുന്നത് ഹീനമായ ധാര്‍മിക പൊലീസിങ് ആണ്. ആര് ആരോട് എപ്പോള്‍ എന്തിന്റെ പേരില്‍ ക്ഷമിക്കണം എന്ന് ഫേസ്‍ബുക്കിലെ മലയാളികള്‍ തീരുമാനിക്കുമെന്നാണെങ്കില്‍ ആ മലയാളികളോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

കൊല്ലപ്പെട്ട വലന്റൈന്‍ ജലസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും ബന്ധുക്കള്‍ക്ക് അവരോടുള്ളതിനെക്കാള്‍ സ്നേഹവും ആത്മാര്‍ത്ഥയുമുള്ളത് ഫേസ്‍ബുക്ക് മലയാളികള്‍ക്കാണ് എന്നും നഷ്ടപരിഹാരം സ്വീകരിക്കുന്നതിലൂടെ അവര്‍ ഈ മലയാളികളെയും കേരളത്തെയും വഞ്ചിച്ചു എന്നും വരെ പറയുന്നിടത്തെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. നഷ്ടപരിഹാരം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വലന്റൈന്‍ ജസ്റ്റിനും അജീഷ് പിങ്കിയും തിരിച്ചുവരുമായിരുന്നു എന്ന മട്ടിലാണ് രോഷപ്രകടനം. ‘എന്റെ കെട്ടിയോനം ഇറ്റലിക്കാര്‍ വെടി വയ്‍ക്കണേ എന്നായിരിക്കും പല ഭാര്യമാരുടെയും പ്രാര്‍ഥന’ എന്നാക്ഷേപിക്കുന്നവരുടെ സാമൂഹികപ്രതിബദ്ധതാമുഖംമൂടിക്കു പിന്നിലെ ചീഞ്ഞളിഞ്ഞ സവര്‍ണധാര്‍ഷ്ഠ്യം ക്ഷമിക്കപ്പെടാവുന്നതല്ല.

കോടികളുടെ ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഞാന്‍ ചത്താലും എന്റെ ഫാമിലി സേഫ് ആയിരിക്കുമെന്ന് അഹങ്കരിക്കുന്നവര്‍ക്ക് മുന്നില്‍ ഇരുട്ടുമാത്രമുള്ള രണ്ടു കുടുംബങ്ങള്‍ക്ക് ഈ നഷ്ടപരിഹാരം എന്താണെന്നു മനസ്സിലാകണമെങ്കില്‍ നിസ്സഹായാവസ്ഥ എന്ന വാക്കിന്റെ അര്‍ഥമെങ്കിലും മനസ്സിലാകണം. ഫേസ്‍ബുക്ക് പ്രൊഫൈല്‍ ഇല്ല എന്നു കരുതി വലന്റൈന്‍ ജസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും കുടുംബാംഗങ്ങളെയും ജീവനു നമ്മള്‍ പോലും പുല്ലുവില കല്‍പിച്ചിട്ടുള്ള മല്‍സ്യത്തൊഴിലാളികളെയും എങ്ങനെയും അധിക്ഷേപിക്കാം എന്നു കരുതുന്നത് തീരെ ശരിയല്ല.

ഓരോ കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതോടെ നാവികര്‍ കേസില്‍ നിന്നു മോചിതരാവുകയും നാളെത്തന്നെ ഇറ്റലിക്കു മടങ്ങുകയും ചെയ്യുമെന്നു കരുതുന്ന വിഡ്ഡികള്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ നിയമസംവിധാനത്തെയല്ല, സ്വന്തം വിവേകത്തെ തന്നെയാണ്. ഒത്തുതീര്‍പ്പായത് നഷ്ടപരിഹാരക്കേസ് മാത്രമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള് ക്ഷമിച്ചിരിക്കുന്നു എന്ന് വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ നാവികര്‍ക്ക് കുപ്പിയും തോക്കുമെടുത്ത് നാടുവിടാന്‍ ഇത് സൗദി അറേബ്യയല്ല. മറ്റു കേസുകള്‍ അതിന്റെ മുറയ്‍ക്ക് നടക്കും. ആ കേസുകളിലെ വിജയവും പരാജയവും നിര്‍ണയിക്കുന്നത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ നിലപാടല്ല. ആദ്യം മുതലേ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കുക എന്നത് പൊതുനിലപാടായിരുന്നു. എന്നിട്ട് ഒടുവില്‍ അത് കോടതിക്കു പുറത്തു സാധ്യമായപ്പോള്‍ ആളുകള്‍ക്ക് സഹിക്കാനാവാതെ വന്നത് എന്തുകൊണ്ടാണെന്നത് വിചിത്രമാണ്.

കടല്‍ക്കൊല കേസില്‍ സര്‍ക്കാരും നിയമവും ഇറ്റലിയോട് ഏറ്റുമുട്ടുന്നത് വളരെ ഭീതിയോടെയാണ് എന്നത് വ്യക്തമാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി കിട്ടുക എന്നു പറയുമ്പോള്‍ കൊലപാതകികള്‍ ശിക്ഷിക്കപ്പെടുന്നതോടൊപ്പം ഉചിതമായ നഷ്ടപരിഹാരം കൂടി ലഭ്യമാക്കുക എന്നും അര്‍ഥമുണ്ട്. ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് തട്ടിക്കൊണ്ടുപോയി എന്ന മട്ടിലേക്ക് കേസ് വഴിതിരിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു കോടി വീതം നഷ്ടപരിഹാരം നേടിക്കൊടുക്കാനായത് വലിയ കാര്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. പണത്തെക്കാള്‍ മൂല്യങ്ങള്‍ക്കാണ് വില കല്‍പിക്കുന്നത് എന്നു നടിക്കുന്ന, കോടികള്‍ നമുക്ക് പുല്ലാണ് എന്നു ഭാവിക്കുന്ന പ്രബുദ്ധമലയാളികള്‍ക്ക് വലന്റൈന്‍ ജസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും കുടുംബങ്ങ്‍ക്ക് ആ തുക എന്താണ് എന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

സായിപ്പേ, ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരാണ്

സായിപ്പേ, ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരാണ്

Posted 17 February 2012 | By | Categories: Features | 79 Comments

കറുമ്പന്‍മാരായ മുക്കുവന്മാരെ കടലില്‍ വെടിവച്ചുകൊല്ലുന്ന കപ്പല്‍ച്ചാലിലെ ടൂറിസത്തിന് ഇനി കേരളത്തിലാണ് സ്‍കോപ്.ബ്ലാക്ക് ഫിഷര്‍മെന്‍ ധാരാളമുണ്ട് കടലില്‍. കടലിലേക്ക് ഉന്നം പിടിച്ച് തുരുതുരാ വെടിവച്ചുകൊല്ലുന്നതിന്റെ ഹരം സായിപ്പിനേ അറിയൂ. പെറ്റതള്ളയെ ബ്ലഡി ഫക്കിങ് മദര്‍ എന്നു വിളിക്കുന്ന ലാഘവത്തോടെയാണ് ഇറ്റാലിയന്‍ കപ്പലിലെ തമ്പ്രാക്കന്മാര്‍ നമ്മുടെ രക്തമായ സഹോദരന്മാരെ കടല്‍ക്കൊള്ളക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. അത് കേട്ട് പുളിച്ച പ്രസ്‍താവനയുമിറക്കി കൊലപ്പുള്ളികള്‍ക്ക് വിഐപി ട്രീറ്റ്‍മെന്റ് നല്‍കുകയാണ് ഭാരതസര്‍ക്കാര്‍. അതിഥിദേവോ ഭവ എന്നു പറഞ്ഞാല്‍ വീട്ടില്‍ക്കയറി വെടിവച്ചുകൊല്ലുന്നവനെ പട്ടുംവളയും നല്‍കി ആദരിക്കലാണ് എന്ന പാഠഭേദം ഇപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

കമ്യൂണിസ്റ്റ്കര്‍ക്കു ചൈനയോടെന്ന പോലെ കോണ്‍ഗ്രസുകര്‍ക്ക് ഇറ്റലിയോട് അകാരണമായ ഒരു വിധേയത്വം ഉണ്ടെന്നാണ് ചില രാജ്യദ്രോഹികള്‍ പറയാറുള്ളത്. ബ്രിട്ടീഷുകാരെ തുരത്തി നമ്മള്‍ തദ്ദേശീയമായി ദൈവികപരിവേഷം നല്‍കി ഭാരതവല്‍ക്കരിച്ചെടുത്ത സായിപ്പന്മാരുടെയും മദാമ്മമാരുടെയും കാലിനിടയിലേക്ക് വച്ചുകൊടുത്ത സ്വാതന്ത്ര്യ-ദേശീയ-പൗരബോധങ്ങള്‍ അങ്ങനെ ഇങ്ങനെയൊന്നും തിരിച്ചു പിടിക്കാനൊക്കില്ല എന്നതിന്റെ തെളിവാണ് ഇറ്റാലിയന്‍ കപ്പല്‍ക്കൊലയാളികളുടെ രോമത്തില്‍ പോലും തൊടാന്‍ കഴിയാതെ സല്യൂട്ടടിച്ച് നില്‍്ക്കുന്ന നമ്മുടെ നിയമപാലകര്‍.

മീന്പിടിക്കാന്‍ പോയ നമ്മുടെ രണ്ടു പൗരന്മാരെ ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ ചുമ്മാ ഒരു രസത്തിനു വെടിവച്ചുകൊന്ന സംഭവത്തിനു മുകളില്‍ നയതന്ത്രത്തിന്റെ മസാലക്കൂട്ടുകളിട്ട് തായം കളിക്കുന്ന ഭരണാധികാരികളുടെ തിരുമുഖത്തേയ്‍ക്ക് വോട്ടുകുത്തിയ കഴുതക്കഴുവേറിയുടെ അവകാശം വച്ച് കാര്‍ക്കിച്ചു തുപ്പുകയാണ്. വെടിവച്ചുകൊല്ലുന്നവന് സോണിയാജിയോടൊപ്പം അത്താഴവിരുന്നും ഇങ്ങനെ പ്രതിഷേധിക്കുന്നവന് കപില്‍ സിബലിന്റെ കത്രികപ്പൂട്ടും ലഭിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെ. വെള്ളക്കാരന്റെ മൃഗയാവിനോദത്തിന് സ്പോട്ടില്‍ അവന്റെ തല തെറിപ്പിച്ചുകൊണ്ട് മറുപടി നല്‍കാന്‍ കഴിയാത്ത കോസ്റ്റ് ഗാര്‍ഡ് മുതല്‍ ഇറ്റാലിയന്‍ അംബാസിഡറുടെ കല്‍പനകള്‍ക്ക് ഏറാന്‍മൂളി നില്‍ക്കുന്ന ബ്ലഡി ഇന്ത്യന്‍ ഷിറ്റുതലയന്മാര്‍ക്കും ഇറ്റലിക്കാരന്‍ ഇന്ത്യക്കാരനെ ടൈംപാസിനു കൊന്നാല്‍ ശിക്ഷിക്കേണ്ടത് ഇന്ത്യക്കാരനെയല്ലേ എന്ന സംശയം തീര്‍ക്കാന്‍ നിയമപുസ്തകങ്ങള്‍ തിരയുന്ന അന്വേഷണോദ്യോഗസ്ഥര്‍ക്കും ഉഗ്രന്‍ ഓരോ സല്യൂട്ട്.

ഏതെങ്കിലും വിദേശരാജ്യത്ത് ഇന്ത്യന്‍ കപ്പലില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വെടിയുതിര്‍ന്ന് ആരെങ്കിലും മരിച്ചിരുന്നെങ്കില്‍ ആ കപ്പല്‍ ഇപ്പോള്‍ പൊകയായേനെ. കപ്പലിന്റെ ആയിരത്തിലൊന്നു വലിപ്പമില്ലാത്ത കൊച്ചുബോട്ടില്‍ മീന്‍പിടിക്കാന്‍ പോയ പാവങ്ങളെ ഇറ്റലിക്കാരന് നേരമ്പോക്കിനു വേണ്ടി വെടിവച്ചുകൊന്നിട്ട് കൊലയാളികളെ ഇപ്പോഴും അറസ്റ്റ് ചെയ്യാതെ അവന്മാര്‍ക്ക് എസ്കോര്‍ട്ട് നല്‍കുന്ന നിയമപാലകരുടെ തന്ത്രപരമായ മൗനം കളിയാടുന്ന ചുണ്ടില്‍ ഒരു കഞ്ചാവുബീഡി കത്തിച്ചു വച്ച് അടിയന്‍ മാറിനില്‍ക്കാം. ബോറടിക്കുമ്പോള്‍ കുത്തിക്കെടുത്താന്‍ കത്തുന്ന രണ്ടു കണ്ണുകള്‍ക്ക് പകരമാണീ പോസ്റ്റ്.

ആദരണീയനായ എ.കെ.ആന്റണി വളരെ പൈശാചികവും മൃഗീയവുമായ ഈ സംഭവത്തെ നിഷ്പക്ഛമായി വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ച സംഭവത്തിലെ കുറ്റവാളികളെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അങ്ങനെയാണെങ്കില്‍ പ്രതികളെ കൊല്ലം പോലീസിന് കൈമാറും.ഒലത്തും എന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഇറ്റാലിയന്‍ അംബാസിഡറും സംഘവുമാണ് നിലവില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. നിയമനടപടികള്‍ എന്താണ് സ്വീകരിക്കുന്നത് എന്ന് തിരുമേനിയെ രേഖാമൂലം അറിയിച്ചുകൊള്ളണം എന്ന കല്‍പന പാലിക്കാന്‍ ചക്രശ്വാസം വലിക്കുകയാണ് പൊലീസ്. പോരെങ്കില്‍ വെടിവെയ്പ്പ്‌ നടന്നത്‌ ഇന്ത്യന്‍ അതിര്‍ത്തിയില്ലാത്തതിനാല്‍ ഇതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും പൊലീസ്‌ അന്വേഷണവുമായി സഹകരിക്കില്ലെന്നും ഇറ്റാലിയന്‍ കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ടൈപ്പ് നായ്‍ക്കളെയൊക്കെ പങ്കായത്തിന് അടിച്ചുകൊല്ലണം എന്നു ഞാന്‍ പറയില്ല. എന്നാല്‍ ഇതു കേട്ട് സല്യൂട്ടടിച്ച് മടങ്ങി വന്നിട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടുചോദിക്കാന്‍ തീരത്തേക്കിറങ്ങുന്ന ശവങ്ങളെ പങ്കായത്തിനു കുത്തി വീഴ്‍ത്തി ജീവനോടെ തീരത്ത് കുഴിച്ചുമൂടണം.

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ. സംഭവത്തില്‍ രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ബോട്ടന് മുന്നറിയി്പ്പ് നല്‍കിയിരുന്നു. എന്നിട്ടും മത്സ്യത്തൊഴിലാളികള്‍ പിന്‍മാറത്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. നിരായുധരായ മല്‍സ്യത്തൊഴിലാളികളെ കണ്ടപ്പോള്‍ സായുധരായ കടല്‍ക്കൊള്ളക്കാരായാണത്രേ കപ്പലിലുണ്ടായിരുന്ന വെടിക്കാര്‍ക്കു തോന്നിയത്. ഇത് പറഞ്ഞ ഇറ്റാലിയന്‍ അംബാസിഡറുടെ മുഖമടച്ച് ഒന്നു കൊടുക്കാന്‍ ആരുമുണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമായിപ്പോയി.

വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം ഇത് വളരെ നിര്‍ണായകമായ ഒരു ഘട്ടം കൂടിയാണെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടതുണ്ട്. രണ്ട് ഇന്ത്യക്കാരെ അകാരണമായി വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കൊലയാളികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നതിന് എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും അത് പൗരന്മാരോടുള്ള കടമ നിറവേറ്റുന്നതില്‍ ഭരണകൂടത്തിന്റെ തികച്ചും ലജ്ജാകരമായ പരാജയമാണ്. കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍ ഇറ്റലിയിലെ നിയമപ്രകാരം നേരമ്പോക്കാകും എന്നാണെങ്കില്‍ കപ്പലിലുള്ള വെള്ളക്കാരുടെ മേല്‍ നമുക്കും ആയിക്കൂടെ നേരമ്പോക്ക് ?

ഇന്ത്യന്‍ സമുദ്രപരിധിയില്‍ വച്ച് ഇന്ത്യക്കാരനെ വെടിവച്ചുകൊന്നിട്ട് കടല്‍ക്കൊള്ളക്കാരാണ് എന്നു പ്രഖ്യാപിക്കുന്നത് കശ്മീരില്‍ കൊല്ലപ്പെടുന്നവരെയെല്ലാം തീവ്രവാദികള്‍ എന്നു വിശേഷിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ മറ്റൊരു ആപ്ലിക്കേഷനാണ്. ഇവിടെ കപ്പലുമായി സായിപ്പ് രക്ഷപെട്ടാല്‍ തലകൊയ്യാന്‍ ഇനിയും വരും കപ്പലുകള്‍. മീന്‍പിടുത്തത്തിന് കടല്‍ക്കൊള്ള എന്ന ശാസ്ത്രനാമം നല്‍കി തലയൊന്നിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഈ മൃഗയാ വിനോദത്തിന് കുടപിടിക്കേണ്ടി വരും ഭാരതസര്ക്കാര്‍.അനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയും കാലങ്ങളായി അവഗണിക്കപ്പെടുകയും ചെയ്തിട്ടുള്ള മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍കൂടി എടുത്തുകൊണ്ട് രാജ്യാന്തരബന്ധങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കരുതേ എന്ന അപേക്ഷ മാത്രമേ ബാക്കിയുള്ളൂ. നീതി നിഷേധിക്കപ്പെടുമ്പോളാണ് ആളുകള്‍ തീവ്രവാദികളാകുന്നത്.

Pray for Japan

Pray for Japan

Posted 13 March 2011 | By | Categories: News | 11 Comments

എന്നാലും ജപ്പാനീ ഗതി വന്നല്ലോ എന്നും പറഞ്ഞ് നമ്മള്‍ നെ‍ഞ്ചത്തടിക്കുമ്പോള്‍ ഇവിടെങ്ങും ഒരു കോപ്പും സംഭവിച്ചിട്ടില്ല പോ, മ#@രേ (മനുഷ്യരേ) എന്നും പറഞ്ഞ് സഹതാപക്കാരെ നോക്കി പുച്ഛിച്ച് കൂള്‍ കൂളായി അടുത്ത പണിയിലേക്കു കടന്നിരിക്കുകയാണ് ജപ്പാന്‍കാര്‍. ഇവിടെയാണെങ്കില്‍ നമ്മള്‍ ഒരു മാസത്തേക്ക് ഓഫിസില്‍ പോകില്ല. സര്‍ക്കാരിന്റെ ധനസഹായം കാത്തിരിക്കും. മരിച്ചവരുടെ കണക്കെടുപ്പ് നടത്തി ധനസഹായം പ്രഖ്യാപിക്കുകയല്ലാതെ (പ്രഖ്യാപനമേയുള്ളൂ, കൊടുക്കില്ല) ജനങ്ങളുടെ സുരക്ഷയ്‍ക്കു വേണ്ടി സര്‍ക്കാരും ഒന്നും ചെയ്യില്ല. ജപ്പാനില്‍ സംഭവിച്ചത് ഇന്ത്യയിലാണെങ്കില്‍ മിനിമം 5 കോടി മനുഷ്യരെങ്കിലും തീര്‍ന്നേനെ എന്നു ചില ലോക്കല്‍ വിദഗ്ധര്‍ പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയില്ലെങ്കിലും സുനാമി അത്രയ്‍്ക്കായോ എന്നും ചോദിച്ച് മസിലുപെരുപ്പിച്ച് കടലിലേക്ക് പോകുന്ന നമ്മുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ അതില്‍ അല്‍പം കാര്യവുമുണ്ട്.

ആണവഭീഷണിയും ജനങ്ങളെ ബാധിക്കാതെ വേണ്ട സുരക്ഷാനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ഈശ്വരവിശ്വാസികളായ എല്ലാവരും ഈ ദിവസങ്ങളില്‍ തങ്ങളുടെ പ്രാര്‍ഥനകളില്‍ ജപ്പാനെയും ജപ്പാനിലെ ജനങ്ങളെയും ഓര്‍ക്കേണ്ടതുണ്ട്. ആ രാജ്യത്തിന്റെ കാര്യശേഷിയും ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്തും ലോകത്തിനു തന്നെ മാതൃകയാണെങ്കിലും ലോകത്തിന്റെ പ്രാര്‍ഥന ആ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനും മുന്‍നിരയിലേക്ക് എത്രയും വേഗം തിരിച്ചെത്താനും ജപ്പാനെ സഹായിക്കും.

ഭുകമ്പ-സൂനാമിക്കു ശേഷമുള്ള ജപ്പാന്റെ ചില കാഴ്ചകള്‍ നെറ്റില്‍ കണ്ടത് ഷെയര്‍ ചെയ്യുന്നു. ജപ്പാനിലെ പ്രധാനസ്ഥലങ്ങള്‍ സൂനാമിക്കു മുമ്പും ശേഷവും എങ്ങനെയിരിക്കുന്നു എന്നു വ്യക്തമായി വരച്ചുകാട്ടുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ എബിസി ന്യൂസില്‍ നിന്ന്. ചിത്രങ്ങളില്‍ കാണുന്നത് സൂനാമിക്കു മുമ്പുള്ള ജപ്പാന്‍. മൗസോടിക്കുമ്പോള്‍ അതേ സ്ഥലത്തിന്റെ സൂനാമിക്കു ശേഷമുള്ള അവസ്ഥ അതേ ആംഗിളില്‍. ആ രാജ്യം നേരിട്ടതെന്ത് എന്ന് എന്നു മനസിലാക്കാന്‍ തീര്‍ച്ചയായും ഇതു കാണണം:-

http://www.abc.net.au/news/events/japan-quake-2011/beforeafter.htm”>http://www.abc.net.au/news/events/japan-quake-2011/beforeafter.htm”>http://www.abc.net.au/news/events/japan-quake-2011/beforeafter.htm

സൂനാമിയുടെ പിറ്റേന്ന് ജപ്പാനില്‍ നിന്നുള്ള കാഴ്ചകള്‍ ഫ്രെയിംവര്‍ക്കില്‍ നിന്ന്:-

http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/0″>http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/0″>http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/0

നാസയുടെ ചിത്രം നാസ വെബ്‍സൈറ്റില്‍ നിന്ന്:-

http://www.nasa.gov/multimedia/imagegallery/image_feature_1892.html

സൂനാമി ദുരിതകാഴ്ചകള്‍ നാഷനല്‍ ജ്യോഗ്രഫികില്‍ നിന്ന്:-

http://news.nationalgeographic.com/news/2011/03/pictures/110311-tsunami-earthquake-japan-hawaii-science-world-waves/

മറ്റു ചില ലിങ്കുകള്‍:-

http://photos.oregonlive.com/photo-essay/2011/03/oregon_coast_breaking-news_nor.html

http://www.metro.co.uk/news/pictures/photos-10811/pictures-japan-quake-and-tsunami-2011/1

http://www.guardian.co.uk/world/gallery/2011/mar/11/japan-earthquake-tsunami-in-pictures#/?picture=372518558&index=0

http://www.cbsnews.com/2300-205_162-10007018.html

http://www.theglobeandmail.com/news/world/asia-pacific/stunning-photos-of-japans-earthquake-and-tsunami/article1938282/

http://tsunami2011videos.blogspot.com/

http://www.youtube.com/user/tbsnewsi#main-channel-content

Pray for Japan

ഗൂഗിള്‍ എര്‍ത്ത്: ഇനി കടലും പ്രപഞ്ചവും

Posted 15 January 2009 | By | Categories: Analysis | No Comments

ഒട്ടേറെ പുതുമകളുമായി ഗൂഗിള്‍ എര്‍ത്ത് വേര്‍ഷന്‍ 5.0 പുറത്തിറങ്ങി. ഇത്രയും കാലം കരയില്‍ കിടന്നുള്ള കളിയായിരുന്നെങ്കില്‍ ഇക്കുറി കടലിലേക്കിറങ്ങുകയാണ് ഗൂഗിള്‍. നാഷനല്‍ ജ്യോഗ്രഫിക് സൊസൈറ്റി, മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി, യുഎസ് നേവി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കടലിലെ കാഴ്ചകള്‍ ഗൂഗിള്‍ എര്‍ത്ത് നമുക്കു മുന്നില്‍ വയ്ക്കുന്നത്. മരിയാനാ ട്രഞ്ച് ഉള്‍പ്പെടെ കടലിന്നടിയിലെ ദുരൂഹതകളുടെ നേര്‍ക്കാഴ്ചകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. 3 ഡി മാപ്പില്‍ കടലിന്നടിയിലെ കാഴ്ചകള്‍ അനേകം ലെയറുകളായാണ് ലഭ്യമാകുന്നത്. കപ്പല്‍ച്ചേതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും നിധിവേട്ടക്കാര്‍ക്കുമൊക്കെ ഇത് വളരെ സഹായകമാകും എന്നതില്‍ സംശയമില്ല.

അതേ സമയം, ഇതുയര്‍ത്തുന്ന സുരക്ഷാഭീഷണികളുടെ കാര്യം മറുവശത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഗൂഗിള്‍ എര്‍ത്ത് കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കടലിന്റെ 3ഡി മാപ്പുമായിറങ്ങിയാല്‍ അതെങ്ങനെ ശരിയാവും എന്നാണ് ചോദ്യം ? അതിനിടെ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് കടലിന്നടിയില്‍ തകര്‍ന്ന ഒരു സ്പാനിഷ് കപ്പലിലെ സ്വര്‍ണനിധികുംഭം ഖനനം ചെയ്യാന്‍ പുറപ്പെട്ട അമേരിക്കക്കാരന്‍ കേസില്‍പെട്ടിരിക്കുകയാണ്. ഗൂഗിള്‍ എര്‍ത്തില്‍ കണ്ടു എന്നു പറഞ്ഞ് വരുന്നവരും പോകുന്നവനുമൊക്കെ ഇറങ്ങി ഖനനം ചെയ്യാന്‍ കടലെന്താ ഗൂഗിളിന്റെ വകയാണോ എന്നാണ് നിയമപ്രകാരം ഖനനത്തിന് അനുമതി നേടിയവര്‍ ചോദിക്കുന്നത്.

ഭൂമിയിലെ നിയമക്കുരുക്കുകളില്‍ മനസ്സുമടുത്തവര്‍ക്കു വേണ്ടി ചൊവ്വയിലെ കാഴ്ചകളും പുതിയ വേര്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍സ്
ടാബില്‍ ക്ളിക്ക് ചെയ്താല്‍ നേരിട്ട് ചൊവ്വയിലേക്കെത്താം. നാസയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്. ചുവന്ന ഗ്രഹത്തിന്റെ ഉയര്‍ന്ന നിലവാരമുള്ള ത്രിമാനമാപ്പ് നിലവില്‍ ഗൂഗിള്‍ എര്‍ത്തില്‍ തന്നെയാണുള്ളത്. ചൊവ്വയ്ക്ക് അങ്ങനെ സുരക്ഷാഭീഷണിയൊന്നും ഇല്ലത്തതിനാല്‍ ഗൂഗിള്‍ മാര്‍സ് എന്ന പേരില്‍ പുതിയ ആപ്ളിക്കേഷന്‍ പുറത്തിറക്കുമോ എന്നത് അറിയാറായിട്ടില്ല.