Tag Archives: Sarcasm
ബെര്‍ളിത്തരങ്ങള്‍ക്കു ക്ലാസിക്കല്‍ പദവി

ബെര്‍ളിത്തരങ്ങള്‍ക്കു ക്ലാസിക്കല്‍ പദവി

Posted 30 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

മലയാള ഭാഷയ്‍ക്കു ക്ലാസിക്കല്‍ പദവി ലഭിക്കുകയാണെങ്കില്‍ ലോകക്ലാസിക്കുകളുടെ ഗണത്തിലേക്ക് സ്വീകരിക്കപ്പെടുന്ന ആദ്യത്തെ മലയാളം സൃഷ്ടി ഈ ബ്ലോഗ് ആയിരിക്കും.നോക്കണേ എന്‍റെയൊരു വിധി, ഓള്‍റെഡി ഒരു ലെജന്‍ഡ്.. പോരെങ്കില്‍ ബ്ലോഗ് ക്ലാസിക്കും!

ഏപ്രില്‍ ഒന്നിന് ഇന്നസെന്റിനെ തമിഴ്‍നാട്ടില്‍ ആദരിക്കും*

ഏപ്രില്‍ ഒന്നിന് ഇന്നസെന്റിനെ തമിഴ്‍നാട്ടില്‍ ആദരിക്കും*

Posted 25 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ഇത് മുഖ്യമന്ത്രി കരുണാനിധിയുടെ ഓഫിസിലെ ഒരു ജീവനക്കാരന്റെ വീട്ടിലെ അടിച്ചുതെളിക്കാരി (ഞങ്ങള്‍ ഗുലാന്‍ ആണ്) പറഞ്ഞതാണ്, തെറ്റാണെങ്കില്‍ ‍ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു.

പീപ്ലി ലൈവ് (റിവ്യൂ അല്ലെങ്കിലും)

പീപ്ലി ലൈവ് (റിവ്യൂ അല്ലെങ്കിലും)

Posted 12 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

പീപ്ലി ലൈവ് ഞാന്‍ കണ്ടില്ല. സിനിമ കാണാതെ അതിന്‍റെ റിവ്യൂ എഴുതാന്‍ ഞാന്‍ ഫിലിം ജേണലിസ്റ്റ് അല്ല. കാണാന്‍ പോകുന്ന പൂരം വെറുതെ പറയാനുള്ള ഒരു ഹരത്തിനു വേണ്ടിയാണീ പോസ്റ്റ്. കണ്ടു കഴിയുമ്പോള്‍ അത്രയ്‍ക്കൊന്നുമില്ലെന്നു തോന്നിയെങ്കിലോ ?

കൊലവിളി ന്യൂസ് ലൈവ്

കൊലവിളി ന്യൂസ് ലൈവ്

Posted 04 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

നമസ്കാരം, കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലേക്കു സ്വാഗതം.. ഞാന്‍ വല്‍സന്‍ കാലപുരി.. ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത… തലസ്ഥാനത്ത് ബഹുനില കെട്ടിടം ഇടിഞ്ഞു വീണ് അനേകമാളുകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏകദേശം അന്‍പതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.. എല്ലാവരും ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ പി.പി.ഷിജു റിപ്പോര്‍ട്ട് ചെയ്യുന്നത്.. പി.പി.ഷിജു പറയൂ.. എന്താണ് അവിടെ നടക്കുന്നത്.. എത്രയാണ് ഏറ്റവും പുതിയ മരണസംഖ്യ ?
വല്‍സാ.. അന്‍പതിയെട്ട് പേര്‍ ഇപ്പോള്‍ ഈ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലുണ്ടെന്നാണ് [...]

മീറ്റ് റിപ്പോര്‍ട്ട്

മീറ്റ് റിപ്പോര്‍ട്ട്

Posted 31 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

സത്യത്തില്‍ എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. സന്തോഷാധിക്യം കൊണ്ട് ഹൃദയം വല്ലാതെ മിടിക്കുകയാണ്. ജീവിതത്തിലൊരിക്കലും ഇങ്ങനെ ഒരനുഭൂതി എനിക്കുണ്ടായിട്ടില്ല. എനിക്കു മാത്രമല്ല, മീറ്റില്‍ പങ്കെടുത്ത എല്ലാവരും ഇതേ അവസ്ഥയിലാണ്. മീറ്റ് അവസാനിച്ചു എന്നതംഗീകരിക്കാനാതെ റിസോര്‍ട്ട് പരിസരത്ത് തന്നെ പരസ്പരം ആലിംഗനബദ്ധരായി നിന്ന ചിലരെ പിറ്റേന്ന് അവരവരുടെ വീടുകളില്‍ നിന്നു ബന്ധുക്കള്‍ കാറുപിടിച്ചു വന്നു ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കിതിന്റെ ഗൌരവം മനസ്സിലാവും.
എന്റെ കാര്യം തന്നെ എടുക്കാം. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ എത്രയോ പേരെ [...]

കെഎസ്യു യൂത്ത് ഫെസ്റ്റിവല്‍ ആപ്ളിക്കേഷന്‍

Posted 19 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ഏറ്റവും സ്നേഹം നിറഞ്ഞ രാഹുല്‍ജിക്ക്,
സത്യത്തില്‍ രാഹുല്‍ജിയെ ഓര്‍ക്കുമ്പോഴും രാഹുല്‍ജിയുടെ കാര്യം പറയുമ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് എന്റെ കൂടെ നാലാം ക്ളാസ്സില്‍ പഠിച്ച രാഹുല്‍. ജിയുടെ കാര്യമാണ്. ഗുരുവായൂരില്‍ ലോഡ്ജ് നടത്തിയിരുന്ന അവന്റെ അപ്പനും എന്നെ വലിയ കാര്യമായിരുന്നു. ഞാനും അവനും തമ്മിലുള്ള ഫ്രണ്ട്ഷിപ് എന്നൊക്കെ പറഞ്ഞാല്‍ അതു ഭയങ്കരമായിരുന്നു. എല്ലാ ദിവസവും അവന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ മൂന്നു നേരവും ഭക്ഷണം കഴിച്ചിരുന്നത്. ബന്ധുക്കളോ സ്പോണ്‍സേഴ്സോ ഇല്ലാത്ത ഞാന്‍ വിശപ്പെന്തെന്ന് അറിഞ്ഞില്ല. അങ്ങനെയിരിക്കെ പെട്ടെന്നാണ് [...]

കുടുംബ പ്രേക്ഷകര്‍ക്കായി ഒരു കരളലിയിക്കുന്ന കഥ

Posted 18 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Media | View Comments

ഇതൊരു നല്ല ബ്ളോഗ് ആണെന്നു കരുതി വായിച്ചു തുടങ്ങുകയും കുടുംബത്തിലുള്ളവരോടും കുടുംബത്തില്‍ പിറന്ന മറ്റനേകം അനേകം ആളുകളോടും ഇത് റഫര്‍ ചെയ്യുകയും ചെയ്ത അനേകം അനേകം മാന്യന്‍മാര്‍ ഈ ബ്ളോഗിലെ അശ്ലീലവും അവിഹിതബബന്ധങ്ങളുടെ കഥകളും കാരണം ലജ്ജിച്ചു തല താഴ്ത്തിയിരിക്കുകയാണ്. ഇത്് റഫര്‍ ചെയ്തതിന്റെ പേരില്‍ ചിലരെ വീട്ടില്‍ നിന്നു പുറത്താക്കി, ചിലരുടെ ജോലി പോയി. പലരും നാടുവിട്ടുപോവുകയും കുറെപ്പേര്‍ ആത്മഹത്യയെക്കുറിച്ചുള്ള ആലോചനയിലുമാണ്.
സത്യത്തില്‍ എനിക്കും സങ്കടമുണ്ട്. ലോകമെങ്ങും സദാചാരം കളിയാടുമ്പോള്‍ ലൈംഗികത പോലുള്ള കാര്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന [...]

ബ്ലോഗ് പരിപ്രേക്‍ഷ്യം !!!

Posted 14 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

എടോ ബെര്‍ളീ,
തന്നെ നന്നാക്കാന്‍ പറ്റുമെന്നു ഞങ്ങള്‍ക്കു പ്രതീക്ഷയില്ല, എങ്കിലും ഭാഷയുടെ കാര്യത്തിലും ബ്ളോഗിന്റെ കാര്യത്തിലും ചില ഉത്തരവാദിത്വങ്ങളുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ഈ കത്ത് എഴുതാതിരിക്കാനുമാവില്ല. ഇപ്പം താന്‍ ചോദിക്കും. ആരാണ് ഈ ഞങ്ങള്‍ ? എന്ന്. ആരാണ് ഈ ഹരീഷ് എന്നു ചോദിച്ച പാര്‍ട്ടിയല്ലേ താന്‍. അങ്ങനെയൊക്കെ ചോദിക്കാന്‍ പാടുണ്ടോ ? വലിയ അക്രമമായിപ്പോയി.
ഞങ്ങള്‍ സത്യത്തില്‍ നല്ല നിലവാരവും സംസ്കാരവുമുള്ള മലയാളം ബ്ളോഗ് വായനക്കാരാണ്. തന്റെ ആരാധകരാണെന്നൊന്നും കരുതണ്ട. തന്നെ അച്ചായാ കൊച്ചായാ എന്നൊക്കെ വിളിക്കുമെന്നും കരുതേണ്ട. [...]

ലഫ്ടനന്‍റ് കേണല്‍ മനീന്ദ്രശേരി സിങ്ങുകണ്ഠന്‍ !!

Posted 11 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

2009, ജൂലൈ 10, വ്യാഴം
മലയാളത്തിന്റെ പ്രിയതാരം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സൈന്യം ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്ടനന്റ് പദവി നല്‍കി ആദരിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്‍സിനുള്ള പരമോന്നത ബഹുമതിയാണ് ലഫ്റ്റനന്‍റ്‌ കേണല്‍ പദവി. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനു കീഴിലാണ്‌ മോഹന്‍ലാലിനെ പോസ്റ്റു ചെയ്യുക. സെപ്റ്റംബര്‍ മുതല്‍ കണ്ണൂരില്‍ ലാല്‍ പരിശീലനം ആരംഭിക്കും.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം…..
പാക്കിസ്ഥാന്‍ ബോര്‍ഡറിലെ ഒരു രാത്രി.
ബോര്‍ഡറില്‍ നുഴഞ്ഞുകയറാനുള്ള ഏതാനും തീവ്രവാദികളെയും കൂട്ടി രണ്ടു പാക് പട്ടാളക്കാര്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ചേരിയില്‍ ബാരക്കുകളോ [...]

ബ്ളോഗ് + പ്രാന്തന്‍മാര്‍

Posted 05 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | View Comments

അവനെ കൊന്നുകളയുക.. അരച്ചരച്ചരച്ചു കൊന്നുകളയുക..
അതെ അവനെ കൊന്നുകളയുക.. അരച്ചരച്ചരച്ചരച്ചരച്ചരച്ചരചച്ചരച്ചരച്ചരച്ചു കൊന്നുകളയുക
എന്തിന് ? അവനും നിങ്ങളെപ്പോലൊരുവനല്ലേ ?
അല്ല അവന്‍ ഞങ്ങള്‍ക്കെതിരാണ്.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എതിരാണ്.. അവനെ കൊന്നുകളയുക..
അതെ.. ഞങ്ങളുടെ ആശയങ്ങളെ അവന്‍ എതിര്‍ത്തു.. ഞങ്ങളുടെ സംഗമങ്ങളെ അവന്‍ ചോദ്യം ചെയ്തു..
ആരാണ് നിങ്ങള്‍ ?
ഞങ്ങള്‍… ഞങ്ങളൊക്കെ.. ഞങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ട്.. ഞങ്ങള്‍ ഒന്നാണ്…
ഞങ്ങള്‍ പരസ്പരം ഉപദ്രവിക്കില്ല.. പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കും.. പൊട്ടിച്ചിരിക്കും..
അവനോ.. അവന്‍ അവന് ആരോടും സ്നേഹമില്ല.. അവനോടു മാത്രമേയുള്ളൂ..
അവനെ കൊല്ലണം.. അവന്റെ പണി കളയണം.. അവന്റെ [...]

ബൂര്‍ഷ്വാ ഗവര്‍ണര്‍ തുലയട്ടെ

Posted 07 June 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Politics | View Comments

സത്യസന്ധനും നീതിമാനുമായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ നാളെ പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്യേണ്ട നേതാവിനാണ് കുരുക്കു വീണിരിക്കുന്നതെന്നതിനാല്‍ ജില്ലാ തലങ്ങളിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഭരണകക്ഷിയുടെ പ്രതിനിധിയെ വിചാരണ ചെയ്യാന്‍ അനുമതി കൊടുക്കുക വഴി നീതിബോധത്തിന്റെ അടിവേരുകള്‍ ചീന്തിയെറിഞ്ഞ ഗവര്‍ണറുടെ നീക്കത്തിനെതിരെ നാളെ മുതല്‍ സംസ്ഥാനത്തു പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായിറങ്ങും. പാര്‍ട്ടിയാണോ രാജ്യമാണോ വലുത് എന്ന ചോദ്യത്തിനും ഭരണകൂടമാണോ ജനങ്ങളാണോ വലുത് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ട [...]

Related Posts with Thumbnails