Tag Archives: Sarathkumar
വീരപഴശ്ശിയ്ക്കു പ്രണാമം

വീരപഴശ്ശിയ്ക്കു പ്രണാമം

Posted 30 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

പഴശ്ശിരാജയുടെ പോരാട്ടവും ജീവിതവുമൊക്കെ അക്കാദമിക് തലത്തിനപ്പുറത്തേക്ക് ഉയരുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍പ്പോലും അദ്ദേഹം മുറുകെ പിടിച്ച ആശയങ്ങള്‍ പ്രസക്തമാണ് എന്നതുകൊണ്ടാണ്. പറഞ്ഞു പഴകിയ വാക്കുകളാണെങ്കിലും വര്‍ഗീയതയും ആഗോളവല്‍ക്കരണവും ഒക്കെ അനുദിനം നമ്മള്‍ നേരിടുന്ന വിഷയങ്ങളാണ്. വിദേശ അധിനിവേശം ചെറുക്കുന്നതോടൊപ്പം നമ്മുടെ കാര്‍ഷികമേഖലയുടെ അടിത്തറ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് പഴശ്ശിയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ കരുത്തനായ കാവലാളായിരുന്നു പഴശ്ശി. പഴശ്ശിയുടെ സമരങ്ങള്‍ ഒന്നും ചരിത്രപുസ്തകങ്ങളില്‍ അവസാനിക്കുന്നവയല്ല. അവ നല്‍കുന്ന പാഠങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചകളാവണം. പഴശ്ശിത്തമ്പുരാനും അദ്ദേഹത്തിന്റെ അനുയായികളും നമ്മുടെ സാക്ഷ്യപത്രങ്ങളോ [...]

‘പഴങ്കഞ്ഞിരാജാ’

‘പഴങ്കഞ്ഞിരാജാ’

Posted 30 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

എംടി-ഹരിഹരന്‍-മമ്മൂട്ടി ടീമിന്‍റെ വയോജന സംരംഭമായ രാജ്യാന്തര ചിത്രം പഴശ്ശിരാജാ റിലീസ് ചെയ്തിട്ട് കാണാനൊക്കുമോ എന്നതു സംശയമാണ്. ഒക്ടോബര്‍ രണ്ടിന് സിനിമ റിലീസ് ചെയ്യുമെന്നും അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പഴശ്ശിരാജാ കാണാമെന്നും വിചാരിച്ചിരുന്നതാണ്. ദേ, ഇപ്പോള്‍ പറയുന്നു, അങ്ങിനെ ഇങ്ങിനെയൊന്നും രാജാവ് അന്തപ്പുരം വിട്ടു പുറത്തേക്കു വരില്ലെന്ന്.
25 കോടിയിലധികം രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രമായതിനാല്‍ നിര്‍മാണ ചെലവ് തിരിച്ചുപിടിക്കുന്നതിന് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനു നിര്‍മാതാക്കള്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ ഉത്തരവായി വരാനുള്ള താമസം കണക്കിലെടുത്ത് റിലീസിങ് [...]

Related Posts with Thumbnails