Tag Archives: Photos
എന്‍റെ മഴഭോട്ടോഗ്രഭി

എന്‍റെ മഴഭോട്ടോഗ്രഭി

Posted 17 July 2009 | By | Categories: News | 41 Comments

ഒരു ഫോട്ടോ ബ്ളോഗറാവുക എന്നത് കുഞ്ഞുന്നാള്‍ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ പൊട്ടിയ സ്ളേറ്റിന്റെ വിടവിലൂടെ അപ്പുറത്തെ ബെഞ്ചിലെ സോഫിയുടെ മുഖം ഒരു ഫ്രെയിമിനുള്ളില്‍ കണ്ടപ്പോഴാണ് എന്റെ ഉള്ളില്‍ ഒരു ഫോട്ടോഗ്രാഫര്‍ ഉറങ്ങിക്കിടക്കുന്നത് ഞാനറിഞ്ഞത്. ആ ഫോട്ടോഗ്രാഫറെ ഉണര്‍ത്താന്‍ വേണ്ടി ഞാന്‍ എന്നും സോഫിയെ അതേ ഫ്രെയിമിലൂടെ കണ്ടുകൊണ്ടിരുന്നു. പിന്നെ എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ സുഗന്ധിടീച്ചറിലൂടെ ഞാന്‍ ഫോട്ടോഗ്രാഫിയുടെ വിശാലമായ ലോകത്തേക്ക് കടക്കുകയായിരുന്നു. ഒരു ക്യാമറയില്ലാതെ ചില പടങ്ങളെടുക്കാതെ മുന്നോട്ടുള്ള ജീവിതം അസാധ്യമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. നേരേ വടക്കോട്ടു പിടിച്ചു.

ഫോട്ടോഗ്രഫി പഠിക്കണമെന്ന മോഹവുമായി ചെന്നു കയറിയത് ഒരു സിങ്കത്തിന്റെ കടയില്‍. മുക്കുഴി ജംക്ഷനില്‍ ഉസ്താദ് സ്റ്റുഡിയോ നടത്തുന്ന അലവലാതി ഖാന്‍. അകത്തെ ഡാര്‍ക് റൂമില്‍ ചെന്ന് ആവശ്യമറിയിച്ചു. എടുത്തിട്ടുള്ള പടങ്ങളില്‍ ചിലതു കാണിച്ചുകൊടുക്കാന്‍ പറഞ്ഞു. ഒരു മൊബൈല്‍ ക്യാമറ പോലും ഇല്ലാത്തവന്‍ എന്തു വച്ച് പടമെടുക്കാന്‍ ? മേശപ്പുറത്തിരുന്ന ഉസ്താദിന്റെ കുഡാക് ദര്‍ബാര്‍ ക്യാമറയില്‍ 36ന്റെ ഫിലിം ലോഡ് ചെയ്ത് പുറത്തേക്കിറങ്ങി. തിരികെ കയറുമ്പോള്‍ ക്യാമറയില്‍ പന്ത്രണ്ടോളം കുളിസീനുകള്‍. പടങ്ങളെല്ലാം നോക്കി ഗുരു കണ്ണീരോടെ കെട്ടിപ്പിടിച്ചു കരഞ്ഞു. അന്നു തുടങ്ങിയ പണിയാണ്. പിന്നെ, ഗുരുവിന്റെ സ്റ്റുഡിയോയില്‍ നിന്ന് ക്യാമറയും ഫിലിമും 12,000 രൂപയും ഗുരുവിന്റെ കെട്ടിയോള്‍ടെ താലിചെയിനും അടിച്ചുമാറ്റി നാടുവിടുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഒരു ഫോട്ടോ ബ്ളോഗറാവാനുള്ള ആഗ്രഹമായിരുന്നു.

ഒടുവില്‍ ബ്ളോഗിലെത്തിയപ്പോള്‍ കളി മാറി. ഫോട്ടോ ബ്ളോഗ് എന്നു പറഞ്ഞാല്‍ അത് ക്ളോസപ് പടങ്ങളുടെ ശേഖരമാണ്. മഴയാണ് എല്ലാവരുടെയും വീക്ക്നെസ്സ്. എനിക്കു മഴയെന്നു കേള്‍ക്കുന്നതേ വെറുപ്പാണ്. പക്ഷെ, നല്ല ബ്ളോഗറാവണമെങ്കില്‍ മഴ എന്നു കേള്‍ക്കുമ്പോള്‍ ചുമ്മാ ഹൊ, ശ്ശൊ എന്നൊക്കെ പറഞ്ഞ് വികാരം കൊള്ളണം.മഴയോട് പ്രണയമാണെന്നു പറയണം, മഴ നനഞ്ഞു നടക്കുന്നതിന്റെ രസത്തെപ്പറ്റി വാചാലനാകണം. എന്നിട്ട് ചില്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികള്‍, പുല്‍നാമ്പിന്‍ തുമ്പിലെ വെള്ളത്തുള്ളി, ആകാശത്തു നിന്നു വീഴുന്ന വെള്ളത്തുള്ളി, ജനലിലൂടെ കണ്ട മഴ,വെള്ളത്തില്‍ വീണുകൊണ്ടിരിക്കുന്ന മഴ തുടങ്ങിയ ഏതെങ്കിലും തീമില്‍ എക്സ്ട്രീം ക്ളോസപ്പ് പടങ്ങളെടുത്ത് സ്ഥിരമായി ബ്ളോഗില്‍ ഇടണം. അങ്ങനെ ചെയ്താല്‍ രണ്ടാണു ഗുണം.

ഒന്ന്, പടം എക്സ്ട്രീം ക്ളോസപ്പാവുമ്പോള്‍ നമ്മള്‍ എടുക്കുന്ന ഫ്രെയിം എത്ര അലമ്പാണെങ്കിലും ആരും അറിയില്ല. പിന്നെ, വെള്ളത്തിന്റെ ക്ളോസപ്പ് എങ്ങിനെയെടുത്താലും ഇരമ്പും. രണ്ട്, ജന്മനാ മഴ വീക്നെസ്സായതുകൊണ്ട് ഉള്ള പെണ്ണുങ്ങളെല്ലാം കൂടി ഇരച്ചു കയറി ബ്ളോഗിലേക്കു വരും. പിന്നെ കമന്റായി, കണ്ണീരായി, ബ്ളോഗ് സംഗമമായി.

പക്ഷെ, ഇതിനൊക്കെ അടിസ്ഥാനപരമായി രണ്ടു സംഗതികള്‍ വേണം. ഒന്ന്, ഒരു ക്യാമറ. രണ്ട്, ഫോട്ടോ എടുക്കാനുള്ള സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി. എങ്കിലും, മഹാറാണി ബാര്‍ പോലെ അലവലാതികളായ ആണുങ്ങള്‍ മാത്രം കയറിയിറങ്ങുന്ന ഈ ബ്ളോഗില്‍ തങ്കവളകളിട്ട കൈകളാല്‍ അനേകം അനേകം ക്ളിക്കുകള്‍ വന്നു നിറയുന്നതിന് വേണ്ടി ഈ പറഞ്ഞ രണ്ടു യോഗ്യതകളും ഇല്ലാത്ത ഞാന്‍ കുറെ മഴച്ചിത്രങ്ങള്‍ പോസ്റ്റുന്നു. ഇതിന്റെ ക്ളോസപ് ചോദിക്കരുത്. ഇതിന്റെ വൈഡും ക്ളോസപ്പും നെഗറ്റീവും പോസിറ്റീവുമെല്ലാം സ്വന്തമായി ബ്ളോഗില്ലാത്ത കുറെയധികം ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഇന്നും ഇന്നലെയുമായി പെയ്ത മഴ ഭൂമീദേവിയോട് കാണിച്ച കോപ്പിലെ പരിപാടി എന്താണെന്ന് നിങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുക.

മഴയില്‍ തകര്‍ന്നു തരിപ്പണമായ താമരശ്ശേരി ചൊരം (ചുരം എന്നും പറയും)

മഴയില്‍ തകര്‍ന്നു തരിപ്പണമായ താമരശ്ശേരി ചൊരം
(ചുരം എന്നും പറയും)

പാലമെത്ര വെള്ളം കണ്ടതാന്നൊക്കെ ചുമ്മാ പറയാമെന്നു മാത്രം. നല്ലൊരു ഉരുള്‍ വന്നപ്പോള്‍ അനോണി കമന്‍റിലെ തെറിവായിച്ച ബ്ലോഗറെപ്പോലെ റേപ് ചെയ്യപ്പെട്ടു കിടക്കുന്ന കോടഞ്ചേരി ചെമ്പുകടവ് പാലം.

പാലമെത്ര വെള്ളം കണ്ടതാന്നൊക്കെ ചുമ്മാ പറയാമെന്നു മാത്രം. നല്ലൊരു ഉരുള്‍ വന്നപ്പോള്‍ അനോണി കമന്‍റിലെ തെറിവായിച്ച ബ്ലോഗറെപ്പോലെ റേപ് ചെയ്യപ്പെട്ടു കിടക്കുന്ന കോടഞ്ചേരി ചെമ്പുകടവ് പാലം.

വയനാട് പുളിഞ്ഞാല്‍ എന്ന സ്ഥലത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍. നോക്കൂ, ഏതോ അച്ചായന്‍ നട്ട ഒരു മരം മാത്രം ബാക്കി നില്‍ക്കുന്നു. ബാക്കി കംപ്ലീറ്റും പോയി.

വയനാട് പുളിഞ്ഞാല്‍ എന്ന സ്ഥലത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍. നോക്കൂ, ഏതോ അച്ചായന്‍ നട്ട ഒരു മരം മാത്രം ബാക്കി നില്‍ക്കുന്നു. ബാക്കി കംപ്ലീറ്റും പോയി.

ചരിത്രപ്രസിദ്ധമായ വള്ളിയൂര്‍ക്കാവ് ക്ഷേത്രം യുക്തിവാദിയായ മഴയുടെ പിടിയില്‍. ശിവസേനക്കാരറിഞ്ഞാല്‍ മഴയുടെ കിഡ്നി എടുക്കും.

ചരിത്രപ്രസിദ്ധമായ വള്ളിയൂര്‍ക്കാവ് ക്ഷേത്രം യുക്തിവാദിയായ മഴയുടെ പിടിയില്‍. ശിവസേനക്കാരറിഞ്ഞാല്‍ മഴയുടെ കിഡ്നി എടുക്കും.

പള്ളിയോടു കളിച്ചവരാരും രക്ഷപെട്ടിട്ടില്ല. ഇനി സിപിഎമ്മിനു സംഭവിച്ചതു കാലവര്‍ഷത്തിനും സംഭവിക്കും നോക്കിക്കോ. വയനാട് പനമരം -നടവയല്‍ റോഡിലെ പാദ്രേപീയോ ആശ്രമദേവാലയത്തിനുള്ളിലേക്ക് ഇരച്ചുകയറിയ വെള്ളം.

പള്ളിയോടു കളിച്ചവരാരും രക്ഷപെട്ടിട്ടില്ല. ഇനി സിപിഎമ്മിനു സംഭവിച്ചതു കാലവര്‍ഷത്തിനും സംഭവിക്കും നോക്കിക്കോ. വയനാട് പനമരം -നടവയല്‍ റോഡിലെ പാദ്രേപീയോ ആശ്രമദേവാലയത്തിനുള്ളിലേക്ക് ഇരച്ചുകയറിയ വെള്ളം.

എന്നാല്‍ ഈ ബ്ലോഗര്‍മാര്‍ പറയുന്നതുപോലെ വല്ല കട്ടന്‍കാപ്പിയും കുടിച്ച് ഇരിക്കാമെന്നു വച്ചാല്‍ അതും നടക്കില്ല. വെള്ളം കയറി നടമാടുന്ന കല്‍പറ്റയിലെ ഒരു ഹോട്ടലില്‍ പെട്ടുപോയ സ്കൂള്‍‍ബോയ് (മലയാളത്തില്‍ പെണ്‍കുട്ടി എന്നും പറയും)

എന്നാല്‍ ഈ ബ്ലോഗര്‍മാര്‍ പറയുന്നതുപോലെ വല്ല കട്ടന്‍കാപ്പിയും കുടിച്ച് ഇരിക്കാമെന്നു വച്ചാല്‍ അതും നടക്കില്ല. വെള്ളം കയറി നടമാടുന്ന കല്‍പറ്റയിലെ ഒരു ഹോട്ടലില്‍ പെട്ടുപോയ സ്കൂള്‍‍ബോയ് (മലയാളത്തില്‍ പെണ്‍കുട്ടി എന്നും പറയും)

മോണിക്ക ലെവിന്‍സ്കി ഇവിടെയുണ്ട്

മോണിക്ക ലെവിന്‍സ്കി ഇവിടെയുണ്ട്

Posted 25 June 2009 | By | Categories: Media | 16 Comments

(ഏതു മോണിക്ക ലെവിന്‍സ്കി ? എന്നു ചോദിക്കുന്ന സദാചാരാവവാദികളോട് ഏതൊക്കെ മോണിക്ക ലെവിന്‍സ്കിമാരെ നിങ്ങള്‍ക്കറിയാം എന്ന ശ്രീനിവാസന്‍ ചോദ്യമേ ചോദിക്കാനുള്ളൂ. ഇവനിത്തരം വിഷയങ്ങളേ എഴുതാനുള്ളോ, വല്ല ലോകസമാധാനത്തെപ്പറ്റിയോ ? അക്രമഗുണ്ടാരാഷ്ട്രീയത്തെപ്പറ്റിയോ എഴുതിക്കൂടെ എന്നു സംശയിക്കുന്നവരോട് സൌകര്യമില്ലെടാ കോപ്പേ എന്നും പറയേണ്ടി വരും. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭയപ്പെടുന്നവരുടെ ആശങ്ക സദാചാരത്തെപ്പറ്റിയല്ല, നീന്താനറിയാത്തവന് മലവെള്ളവെന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ ആധിയാണെന്നത് ഊഹിക്കാം. നിങ്ങളുടെ പ്രശ്നത്തിന് അലോപ്പതി, ഹോമിയോ, കോടാങ്കി തുടങ്ങി എല്ലാ മേഖലകളിലും മരുന്നുണ്ട്, ട്രൈ ചെയ്യുക)

അപ്പോള്‍ പറഞ്ഞുവന്നത് മോണിക്ക ലെവിന്‍സ്കിയെപ്പറ്റിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുള്ളിക്കാരി എഴുതിയ മോണികാസ് സ്റ്റോറി വായിച്ചതിനു ശേഷം അത്ര ത്രസിപ്പിക്കുന്ന മറ്റൊരു പുസ്തകം വായിച്ചിട്ടില്ല. നളിനി ജമീലയിലും സിസ്റ്റര്‍ ജെസ്മിയിലുമൊക്കെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവരൊക്കെ നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ മോണിക്കാസ് എവിടെയായിരുന്നു അല്ലെങ്കില്‍ എവിടെയാണ് എന്നന്വേഷിക്കാനുള്ള ഒരു ധാര്‍മിക ഉത്തരവാദിത്വം എനിക്കുണ്ട്. ക്ളിന്റണ്‍ മോണിക്ക വിവാദത്തിനു ശേഷം ഏറെക്കുറെ സ്വകാര്യജീവിതം നയിക്കുകയായിരുന്ന മോണിക്കാസ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ (ഞാനും അവിടെ പഠിച്ചതാണ്) നിന്നും സോഷ്യല്‍ സൈക്കോളജിയില്‍ ഏതാണ്ടോ എടുത്തതിനു ശേഷം ഈയിടെ ഹിലരി ഇലക്ഷനു മല്‍സരിച്ച സമയത്ത് വന്ന് എന്തോ പുലഭ്യം പറഞ്ഞു പോയതാണ്. അപ്പോഴും ശരിക്കൊന്നു കാണാന്‍ പറ്റിയില്ല.

കഴിഞ്ഞ ദിവസം നടനും തിയറ്റര്‍ ആര്‍ടിസ്റ്റുമായ അലന്‍ കമ്മിങ്ങിനൊപ്പം കറങ്ങാനിറങ്ങവേയാണ് മോണിക്ക പപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങിയത്. ഇതെപ്പറ്റി രഞ്ജി പണിക്കര്‍ എഡിറ്ററായുള്ള പത്രത്തില്‍ വന്നത് മോണിക്കയും സുഹൃത്ത് അലനും മോണിക്കയുടെ ഭര്‍ത്താവ് ഗ്രാന്‍ഡ് ഷഫറും എന്നാണ്. ഗ്രാന്‍ഡ് ഷഫര്‍ മോണിക്കയുടെ ഭര്‍ത്താവല്ല, സുഹൃത്തായ അലന്റെ ഭര്‍ത്താവാണ്. അവര്‍ സ്വവര്‍ഗദദമ്പതികളാണ്. മോണിക്കയെ കാണാനാഗ്രഹിക്കുന്ന എന്നെപ്പോലുള്ള ലോ ടെക് ഞരമ്പുകള്‍ക്കായി ചില ചിത്രങ്ങള്‍ ചുവടെ (ഹൈടെക് സദാചാരവാദികള്‍ പൊറുക്കുക).

01

02

05

ഒരു പഴയകാല ചിത്രം

ഒരു പഴയകാല ചിത്രം


സ്മരണ വേണം ക്ലിന്‍റാ, സ്മരണ വേണം !

സ്മരണ വേണം ക്ലിന്‍റാ, സ്മരണ വേണം !

ഒരേയൊരു വിജയ’ഗാഥ’

ഒരേയൊരു വിജയ’ഗാഥ’

Posted 15 June 2009 | By | Categories: Cinema | 37 Comments

ഒരിക്കല്‍ ശ്രീനിവാസന്‍ ഒരു അനുഭവം പറഞ്ഞു. വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി. കുട്ടിയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനില്‍ ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ര്‍ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.

ഗിരിജ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ

ഗിരിജ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ


നാഗാര്‍ജുനയോടൊപ്പം മണിരത്നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയില്‍, ലാലേട്ടനോടൊപ്പം പ്രിയദര്‍ശന്റെ വന്ദനത്തില്‍, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയില്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി ഗാഥ മടങ്ങി. എടുത്തു പറയാവുന്ന അനേകം അനേകം അവസരങ്ങള്‍ വേണ്ടെന്നു വച്ച് നല്ല പ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സ്ഥാനം വേണ്ടെന്നു വച്ച ആ കുട്ടിയുടെ പേര് ഗിരിജ ഷെട്ടാര്‍ എന്നാണെങ്കില്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ അപ്പോള്‍ അറിയാം ഗിരിജ ഷെട്ടാര്‍ ഇപ്പോള്‍ ആരാണെന്ന്.
ഗിരിജയുടെ ബ്ലോഗര്‍ പ്രൊഫൈല്‍ ചിത്രം

ഗിരിജയുടെ ബ്ലോഗര്‍ പ്രൊഫൈല്‍ ചിത്രം


ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍. ഏതാനും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ വശീകരിച്ചുകളഞ്ഞ ആ സുന്ദരിയെ പിന്‍തുടരാനും അന്വേഷിച്ചു കണ്ടെത്താനും ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു. ഒരിക്കലും പ്രശസ്തിയുടെ വഴികളില്‍ ഗിരിജ നില്‍ക്കാനാഗ്രഹിച്ചില്ല. നിന്ന വഴികളിലൊന്നും മെഗാഹിറ്റുകളായ സിനിമകളുടെ കഥകള്‍ വിളമ്പിയില്ല. എന്നാല്‍ സിനിമ ചൊരുക്കിയതുകൊണ്ട് ഗിരിജ അതു വേണ്ടെന്നു വച്ചതാണെന്നു കരുതാന്‍ ന്യായമില്ല. കാരണം, വര്‍ഷങ്ങളുടെ ഇടവേളയ്ര്‍ക്കു ശേഷം 2007ല്‍ സ്ലൈഡ് എവേ എന്ന സിനിമയില്‍ സുരയ ജസ്പാല്‍ എന്ന മുഖ്യകഥാപാത്രമായി ഗിരിജ വേഷമിട്ടിരുന്നു.
ഗിരിജയുടെ അടുത്തകാലത്തെ ഒരു ചിത്രം

ഗിരിജയുടെ അടുത്തകാലത്തെ ഒരു ചിത്രം


വന്ദനത്തിനു ശേഷം ഗിരിജ എങ്ങോട്ടു പോയി, ഗിരിജയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ ആയിരമായിരം ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അവരോട് ചോദിക്കാനുണ്ട്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ഗിരിജ മലയാളിയല്ല എന്നു പോലും വിശ്വസിക്കാന്‍ പലരും തയ്യാറായെന്നും വരില്ല. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമായ ഗിരിജ പതിനെട്ടാം വയസ്സില്‍ ക്ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് ഇതെല്ലാം നടന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു. 2005 മുതല്‍ ഒാണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ ക്ളിനികയുടെ സീനിയര്‍ റിപ്പോര്‍ട്ടറായ ഗിരിജയുടെ കണ്ണുകള്‍ മാത്രം മതി,. മലയാളികളുടെ പ്രിയങ്കരിയായ ഗാഥയെ തിരിച്ചറിയാന്‍. ഗിരിജയുടെ സിനിമകള്‍ പോലെ അത്ര രസകരമല്ലെങ്കിലും വളരെ ഗൌരവത്തോടെ അവര്‍ എഴുതുന്ന ബ്ലോഗ് അണ്ടര്‍കട്ട് ആന്‍ഡ് ഫ്ലറിഷ് ഇവിടെ വായിക്കാം. ശ്രീലങ്കന്‍ പ്രതിസന്ധിയുടെ സമയത്ത് ഗിരിജ എഴുതിയ ഒരു ലേഖനം ഇവിടെ.

സൂക്ഷിച്ചില്ലെങ്കില്‍ പടമാകും !

സൂക്ഷിച്ചില്ലെങ്കില്‍ പടമാകും !

Posted 12 June 2009 | By | Categories: News | 9 Comments

സ്വന്തം ചിത്രവും കുടുംബചിത്രവുമൊക്കെ ഓര്‍കുട്ടിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്ത് ലോകമേ തറവാട്, എന്റെ പേജ് സന്ദര്‍ശിക്കുന്നവര്‍ എല്ലാം എന്റെ സുഹൃത്തുക്കള്‍ എന്നൊക്കെ അത്മവിശ്വാസത്തോടെ പറയുന്നവരോട് ഒരു വാക്ക്- സൂക്ഷിച്ചില്ലെങ്കില്‍ പടമാകും.

ഫോട്ടോ അപ്ലോഡ് ചെയ്യുന്ന സ്ത്രീകള്‍ മാത്രമേ ലോകത്ത് സൂക്ഷിക്കേണ്ടതുള്ളൂ എന്നും ആ ഫോട്ടോ എടുത്ത് നിങ്ങളുടെ തല വെട്ടി മാറ്റി അവിടെ നഗ്നരായ സ്ത്രീകളുടെ ശരീരം വച്ച് ഇന്റര്‍നെറ്റില്‍ പബ്ളിഷ് ചെയ്യുമെന്നുമാണ് നിലവിലുള്ള അടിസ്ഥാനഭീതി. അപ്പോള്‍ ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു- ഈ ശരീരത്തിന്റെ ഉടമകളുടെ തല എവിടെപ്പോകുന്നു ? തലവെട്ടിമാറ്റുന്നതൊക്കെ കേരളത്തിലെ പാവപ്പെട്ട സൈബര്‍ ക്രിമിനലുകളുടെ ഇടത്തരം നേരമ്പോക്കല്ലേ. എന്നാല്‍ ഫോട്ടോ അടിച്ചു മാറ്റി എന്തൊക്കെ ചെയ്യാം എന്നത് പലരും ചെയ്തു കഴിയുമ്പോഴേ അറിയൂ.

റോക്സി എന്ന സുഹൃത്ത് ബ്ളോഗിലിട്ട ഫോട്ടോ മലയാള മനോരമയില്‍ അച്ചടിച്ചു വന്നതും റോക്സിയുമായി കത്തിടപാടു നടത്തിയ മനോരമ പ്രതിഫലം നല്‍കി പ്രശ്നം പരിഹരിച്ചതും അടുത്തകാലത്താണ്. ഇത്തരത്തില്‍ പ്രകൃതിദൃശ്യങ്ങളും ഭയങ്കര സൌന്ദര്യമുള്ള ഫോട്ടോകളും മാത്രമാണ് മോഷ്ടിക്കപ്പെടുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, കേരളത്തിനു പുറത്തുപോയിട്ടില്ലാത്ത പാവപ്പെട്ട ഒരു മറിയാമ്മ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചിത്രം വച്ച് കുവൈത്തിലെ തെരുവില്‍ നല്ല യമകണ്ടനൊരു പരസ്യബോര്‍ഡ് പൊങ്ങിയാല്‍ മറിയാമ്മയെ കണ്ടിട്ടുള്ളവര്‍ ഞെട്ടുമോ ? പോട്ടെ, ശാലീനയും നാട്ടുമ്പുറത്തുകാരിയുമായ മറിയാമ്മയെ സ്വപ്നം കണ്ടു ജീവിക്കുന്ന പാവപ്പെട്ട ഭര്‍ത്താവ് ബോധം കെട്ടുവീഴാതിരിക്കുമോ ?

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ചോദിച്ചാല്‍ സംഭവിച്ചതിന്റെ കഥയാണ് പറയാന്‍ പോകുന്നത്. എക്സ്ട്ര ഓര്‍ഡിനറി മമ്മി എന്ന ബ്ളോഗില്‍ ബ്ളോഗുടമയായ ഡാനിയേലെ പ്രസിദ്ധീകരിച്ച കുടുംബചിത്രമാണ് അടിച്ചുമാറ്റപ്പെടുകയപം ചെക് റിപബ്ളിക്കില്‍ ഒരു കൂറ്റന്‍ പരസ്യത്തിലുപയോഗിക്കപ്പെടുകയും ചെയ്തത്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു സാധാരണ കുടുംബചിത്രം. തലവെട്ടലോ കൂട്ടിച്ചേര്‍ക്കലോ ഒന്നുമില്ല, അതേപടി ഉപയോഗിച്ചിരിക്കുന്നു. മുകളിലും താഴെയുമായി പരസ്യവാചകങ്ങള്‍ മാത്രം. ലിബര്‍്ട്ടി ഗ്രൂപ്പിന്റെ ഗ്രേസി സൂപ്പര്‍മാര്‍ക്കറ്റിന്റെ പരസ്യത്തിനാണ് ഈ കുടുംബചിത്രം ഉപയോഗിക്കപ്പെട്ടത്.

ചെക് റിപ്പബ്ളിക്കില്‍ പ്രിന്റ് ചെയ്ത ഹോര്‍ഡിങ് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കിപ്പുറത്ത് എക്സ്ട്രാഓര്‍ഡിനറി മമ്മി അറിയാന്‍ പോകുന്നില്ല എന്നു തന്നെയാവണം അത് ചെയ്തവര്‍ കരുതിയിട്ടുണ്ടാവുക. പക്ഷെ, മമ്മിയുടെ സുഹൃത്തുക്കള്‍ കാറോടിച്ചു പോകും വഴി കുടുംബചിത്രം വലിയില്‍ കണ്ട് മമ്മിയെ വിവരമറിയിക്കുകയായിരുന്നു. എന്തായാലും സംഭവം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. അനോണികളുടെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവനെ തുറുങ്കിലടക്കാന്‍ നിയമമുള്ള ഈ നാട്ടില്‍ ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ലല്ലോ എന്ന വേദനയേ ഉള്ളൂ. എക്സ്ട്രാ ഓര്‍ഡിനറി മമ്മിയുടെ കുടുംബചിത്രം ഒറിജിനല്‍:-
family-photo
മുകളിലത്തെ ചിത്രമുപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകാരനുണ്ടാക്കിയ പരസ്യം താഴെ:-
turned-advertisement
നിങ്ങളളുടെ ആവശ്യങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സാധിച്ചുതരുന്നതായിരിക്കും എന്നാണ് പരസ്യവാചകത്തിന്റെ അര്‍ത്ഥം(“We will prepare and deliver your requests in two business days.” ). ഇനിയിപ്പോള്‍ എന്നെ വിശ്വാസമില്ലെങ്കില്‍ എക്സ്ട്രഓര്‍ഡിനറി മമ്മിയുടെ ബ്ളോഗില്‍ നിന്നു കഥ നേരിട്ടു വായിക്കാം.

ചിമ്പുത്തരങ്ങള്‍

Posted 10 February 2007 | By | Categories: Gossip | 1 Comment



ക്ഷമിക്കണം, ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ ബ്ലോഗാധിപര്‍ ഖേദിക്കുന്നു. പക്ഷെ സംഭവം ഗുരുതരമായതു കൊണ്ട് ഇടപെട്ടു പോയതാണ്.

കാവേരി നദീജലവും മുല്ലപ്പെരിയാര്‍ അണക്കെട്ടും പോലെയാണ് കേരളത്തിന് ഇന്ന് നയന്‍താര.

തമിഴ്നാടിന്റെ ക്രൂരതയ്ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന പാവപ്പെട്ട ഈ ചങ്ങനാശേരിക്കാരിയുടെ വിശുദ്ധിക്കു മുമ്പില്‍ പകച്ചു നിന്നു കൊണ്ട് അവതരിക്കുന്ന ഈ ചിത്രങ്ങളെ സംബന്ധിച്ച് യാതൊരു ഗ്യാരണ്ടിയും അവകാശവാദങ്ങളും ഈ ബ്ലോഗിനോ ബ്ലോഗാധിപര്‍ക്കോ കുടില്‍വ്യവസായമായ ഗൂഗിളിനോ ഉണ്ടായിരിക്കുന്നതല്ല.

നാലു ദിവസം മുമ്പാണ് ഈ ചിത്രങ്ങള്‍ നെറ്റില്‍ ലഭ്യമായത്. ഇതിലെ യുവാവ് ചിമ്പു എന്ന നടനും യുവതി നയന്‍താര എന്ന നടിയുമാണെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനാധാരം.
ചിത്രം സത്യമോ മിഥ്യയോ എന്ന് സംശയിക്കുന്നവരോട്- ഇത് ക്യാമറയിലാക്കിയത് ഞാനല്ല.

എങ്കില്‍ പിന്നെ ആരാണ് എന്നു സംശയിക്കുന്നവരോട് നെറ്റില്‍ നിന്നു കിട്ടിയ മറ്റു പോയിന്റ്സ് കൂടി.

1. ചിത്രങ്ങള്‍ തന്റേതല്ലെന്ന് നയന്‍താര നിഷേധിച്ചിട്ടില്ല.
2. മോര്‍ഫിങ്ങിന്റെ കാലമല്ലേ ചിത്രം വ്യാജമാകാമെന്ന് ചിമ്പുവിന്റെ ഫാദര്‍ രാജേന്ദര്‍.
4. നയന്‍സ് പറയുന്നതെന്തെന്നാല്‍- ചിമ്പു ചീത്ത കുട്ടിയാണെന്ന് മനസ്സിലായതു കൊണ്ടാണ് അകന്നത്.സുഹൃത്തുക്കളായിരുന്ന കാലത്ത് ഇതു പോലെ വെറുതെ പല പോസിലും ഇരുന്ന് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്.ഡിജിറ്റല്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രം ഉടനെ ഡിലീറ്റ് ചെയ്യുമെന്നാണ് ചിമ്പു പറഞ്ഞിരുന്നത്.ഈ ചിത്രങ്ങള്‍ പുറത്തിറക്കിയത് ചിമ്പുവാണെന്ന് ഉറപ്പ്. ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി തന്നെ അപമാനിക്കുകയാണ് ചിമ്പുവിന്റെ ലക്ഷ്യം.

ഹൊ! സമാധാനമായി !