മാനസപുത്രികളേ ഉണരൂ..
സ്ത്രീകളുടെ ശക്തി എന്താണെന്ന് ലോകം തിരിച്ചറിയുന്ന ഒരു നാള്‍ വരുമെന്നും അന്ന് പുരഷമേധാവിത്വസമൂഹം സ്ത്രീകളുടെ കാലുപിടിക്കാന്‍ ഓടി നടക്കുമെന്നും ഒരു ഫെമിനിസ്റ്റ് പറഞ്ഞതായി ഓര്‍ക്കുന്നു. ഇതാ ആ സുദിനം വന്നു കഴിഞ്ഞു.
സ്ത്രീകളുടെ ശക്തി എന്താണെന്ന് ലോകം തിരിച്ചറിയുന്ന ഒരു നാള്‍ വരുമെന്നും അന്ന് പുരഷമേധാവിത്വസമൂഹം സ്ത്രീകളുടെ കാലുപിടിക്കാന്‍ ഓടി നടക്കുമെന്നും ഒരു ഫെമിനിസ്റ്റ് പറഞ്ഞതായി ഓര്‍ക്കുന്നു. ഇതാ ആ സുദിനം വന്നു കഴിഞ്ഞു.
കൊച്ചിയില്‍ ഐപിഎല്‍ ടീമുണ്ടാക്കാന്‍ കേരളത്തിലേക്കു വരുന്ന കമ്പനിക്ക് മുന്നിലേക്ക് അല്‍പം മുമ്പ് അവസാനിച്ച ഞങ്ങളുടെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ അവതരിപ്പിക്കട്ടെ. ഇത് അന്തിമമായിരിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതിലൊരു മാറ്റവും സംഭവിക്കില്ല. ഞങ്ങളവതരിപ്പിക്കുന്ന 10 തീരുമാനങ്ങള്‍ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനങ്ങളാണ്. അതിനു പുറമേ സെന്‍ട്രല്‍ കമ്മിറ്റിയിലെ ഉപകമ്മിറ്റി നിയോഗിച്ച പ്രത്യേക കമ്മിറ്റി അംഗങ്ങള്‍ വിവിധ കക്ഷികളും സാമുദായിക സംഘടനകളും വ്യവസായികളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഗ്രഹിച്ച ഒത്തുതീര്‍പ്പില്ലാത്ത അഞ്ചു തീരുമാനങ്ങള്‍ കൂടിയാണ് [...]
സ്ത്രീകള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാം എന്നു സ്ത്രീകള്‍ തന്നെ ആലോചിച്ചാല്‍ ആദ്യം അവരുടെ തലയില്‍ വരുന്നത് എന്തായിരിക്കും ? ഫാഷന്‍ ഷോ (ഒറ്റപ്പീസ് സ്വിം സ്യൂട്ടിനകത്ത് ഒളിക്കാനാവാത്തതെല്ലാം നാട്ടുകാര്‍ക്കു മുമ്പില്‍ തുറന്നു കാണിക്കാനും, ടേക് എ സ്റ്റെപ്പ് ഹിറ്റ് ദ ആപ്പിള്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ മൂടും മുലയുമിളക്കി നടക്കാനും മമ്മിമാരുടെ നേതൃത്വത്തില്‍ വട്ടമേശ സമ്മേളനം- വി.രഞ്ജി പണിക്കര്‍ 17-18), ഡോഗ് ഷോ, കുക്കറി ഷോ അല്ലെങ്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുള്ളതുപോലെ തലമുടി [...]
സ്നേഹനിധിയായ അപ്പച്ചാ,
എന്തൊക്കെയുണ്ടപ്പച്ചാ വിശേഷങ്ങള്‍ ? സുഖം തന്നെയല്ലേ ? വീട്ടിലേക്ക് ഞാന്‍ വന്നിട്ട് അഞ്ചു വര്‍ഷമായെങ്കിലും എല്ലാ ദിവസവും ഞാന്‍ അപ്പച്ചനെക്കുറിച്ച് ഓര്‍ക്കാറുണ്ടായിരുന്നു. അപ്പച്ചന് ഷുഗര്‍ നോക്കുന്ന യന്ത്രം വാങ്ങാനെന്നു പറഞ്ഞ് അമ്മച്ചിയുടെ കയ്യില്‍ നിന്ന് അയ്യായിരം രൂപയും വാങ്ങി ഇറങ്ങിപ്പോന്ന പോക്കാണ്. ഇപ്പോള്‍ ഷുഗറൊക്കെ എങ്ങനെയുണ്ടപ്പച്ചാ ? സൂസമ്മയാന്റിക്കും ഷീലച്ചേച്ചിക്കും ഒക്കെ സുഖമല്ലേ ? കഴിഞ്ഞ കോളജ് ഇലക്ഷന്‍ കാലത്ത് ഷീലച്ചേച്ചിയുടെ കോളജില്‍ ഒരു സമരവുമായി പോയവഴി എന്റെ കൂടെയുണ്ടായിരുന്നവര്‍ ചേച്ചീടെ മാരുതി സെന്നിന്റെ ചില്ലുപൊട്ടിച്ച [...]