Tag Archives: Muslim
തച്ചങ്കരിയെ തെറ്റിദ്ധരിച്ചു !

തച്ചങ്കരിയെ തെറ്റിദ്ധരിച്ചു !

Posted 25 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Politics | View Comments

സ്റ്റേറ്റ് പൊലീസില്‍ ലാത്തിയും പുല്ലാങ്കുഴലും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരേയൊരു പ്രതിഭയാണ് ആരാധ്യനായ ടോമിന്‍ ജെ.തച്ചങ്കരി.നാടിന്‍റെ നന്മയ്‍ക്കു വേണ്ടി ഇറങ്ങിത്തി ഒരു ഐജിയോട് ഇങ്ങനെയാണ് ഭരണകൂടം പെരുമാറുന്നതെങ്കില്‍ സാധാരണക്കാരായ പോലീസുകാരുടെ സ്ഥിതി എന്തായിരിക്കും ?

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി -റീലോഡഡ്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി -റീലോഡഡ്

Posted 06 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനത്തിനു സ്റ്റേജില്‍ കളിക്കാന്‍ വേണ്ടി ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ എഴുതിയുണ്ടാക്കിയ ഒരു ചെറിയ നാടകം ഞാനിവിടെ അവതരിപ്പിക്കുന്നു. പഴയ സാഹിത്യകാരന്‍മാരൊക്കെ പാര്‍ട്ടിക്കു വേണ്ടി വിപ്ലവഗാനങ്ങള്‍ മുതല്‍ തെരുവുനാടകങ്ങള്‍ വരെ എഴുതിയിട്ടുള്ളവരാണെന്നു കേട്ടിട്ടുണ്ട്. ഈ നാടകം എന്റെ കരിയറിലും ഒരു വഴിത്തിരിവാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ ഒന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു കണക്ഷനുമില്ല. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള കണക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുന്നത് ഭയങ്കര തെണ്ടിത്തരം [...]

ഹാപ്പി ഈസ്റ്റര്‍

ഹാപ്പി ഈസ്റ്റര്‍

Posted 04 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Others | View Comments

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങുമുള്ള എല്ലാ മലയാളികള്ക്കും എന്റെ ഈസ്റ്റര് ആശംസകള് എന്നു പറഞ്ഞാല് മതി. എന്നാലും അതുപോര. കാരണം, ഇതൊക്കെ ഇപ്പോള് നാലാം ക്ലാസ്സില് പഠിക്കുന്ന പിള്ളേര് വരെ എസ്എംഎസ് ചെയ്യുന്ന ഡയലോഗ് ആണ്. കുറച്ചുകൂടി ആത്മാര്ഥമായി പറഞ്ഞാല്, അടിക്കു പകരം അടി എന്ന പോളിസിക്കു പകരം ഒരു തെറ്റും ചെയ്യാഞ്ഞിട്ടും മതമേലധ്യക്ഷന്മാരും പോലീസുകാരും കോടതിയും (ഇത്രയുമായാല് സ്റ്റേറ്റ് അഥവാ രാജ്യം ആയി)കൂടി കുറ്റക്കാരനെന്നു വിധിച്ച് വിപ്ലവകാരിയെന്നും തീവ്രവാദിയെന്നും വിളിച്ച് 2000 (കൃത്യം കണക്കല്ല) [...]

നന്മയുടെ നിലമ്പൂര്‍ മാതൃക

നന്മയുടെ നിലമ്പൂര്‍ മാതൃക

Posted 13 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

സ്ത്രീകള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാം എന്നു സ്ത്രീകള്‍ തന്നെ ആലോചിച്ചാല്‍ ആദ്യം അവരുടെ തലയില്‍ വരുന്നത് എന്തായിരിക്കും ? ഫാഷന്‍ ഷോ (ഒറ്റപ്പീസ് സ്വിം സ്യൂട്ടിനകത്ത് ഒളിക്കാനാവാത്തതെല്ലാം നാട്ടുകാര്‍ക്കു മുമ്പില്‍ തുറന്നു കാണിക്കാനും, ടേക് എ സ്റ്റെപ്പ് ഹിറ്റ് ദ ആപ്പിള്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ മൂടും മുലയുമിളക്കി നടക്കാനും മമ്മിമാരുടെ നേതൃത്വത്തില്‍ വട്ടമേശ സമ്മേളനം- വി.രഞ്ജി പണിക്കര്‍ 17-18), ഡോഗ് ഷോ, കുക്കറി ഷോ അല്ലെങ്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുള്ളതുപോലെ തലമുടി [...]

ലവ് ജിഹാദിയുടെ കാമുകി

ലവ് ജിഹാദിയുടെ കാമുകി

Posted 09 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Letters | View Comments

എന്റെ ഷുക്കൂറിക്കയ്ക്ക്,
എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു [...]

ഈദ് മുബാറക്

ഈദ് മുബാറക്

Posted 21 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Others | View Comments

ത്യാഗസുരഭിലമായ വ്രതാനുഷ്ഠാനത്തിന്‍റെ റമസാന്‍ ദിനങ്ങള്‍ക്കു വിട. പാപങ്ങളെല്ലാം മോചിച്ച് പുതിയൊരു മനുഷ്യനായി വിശ്വാസത്തിന്‍റെയു സമൂഹത്തിന്‍റെയും നടവഴികളിലേക്ക് വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞ് ഇനി പുതിയ യാത്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു നോമ്പുനോറ്റ് നേടിയ വിശുദ്ധിയുടെ പുണ്യവുമായി ഇനി പുതുജീവിതത്തിന്‍റെ പ്രതീക്ഷ.

സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം മുഴുകുമ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ഒരിക്കലും മറക്കാനാവാത്ത വിശുദ്ധിയുടെ ദിനങ്ങളിലൊന്നായി മാറട്ടെ എന്നു പരസ്പരം ആശംസിക്കാം. ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ !!

അമേരിക്കയ്ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍

അമേരിക്കയ്ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍

Posted 17 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഷാറൂഖ് ഖാന്‍ എന്ന മനുഷ്യനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു പരിശോധിച്ചതില്‍ ഒരു തെറ്റുമില്ല. ഏതൊരു മനുഷ്യനെയും പോലെയാണ് ഷാറൂഖ് ഖാനും. അല്ലെങ്കില്‍ തന്നെ കുറെ സിനിമകളില്‍ അഭിനയിച്ച് കുറെ കാശുണ്ടാക്കി എന്നല്ലാതെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി അയാളെന്തു കുന്തമാണ് ചെയ്തിരിക്കുന്നത്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയോ ഇന്ത്യക്കു വേണ്ടി മിസൈല്‍ ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടോ ? ദിവസേന എത്രയോ യാത്രക്കാരെ യുഎസ് വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ചു പീഡിപ്പിക്കുന്നു. പിന്നെ, ഷാറൂഖ് മാത്രമെന്തിന് ഇത്ര കോപിക്കാന്‍ ? സത്യത്തില്‍ ഷാറൂഖിനെ തടഞ്ഞുവച്ചതല്ല, അതിനെപ്പറ്റിയുള്ള അയാളുടെ [...]

മുസ്ലിം മെഗാ റിയാലിറ്റി ഷോ

Posted 22 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

തീവ്രവാദം ഒരു പുതിയ കലയല്ല. എന്നാല്‍, മാപ്പിളപ്പാട്ടു പോലെ ഒപ്പന പോലെ അതിനെ മുസ്ലിംകളുമായി ബന്ധിപ്പിക്കുമ്പോള്‍ അത് ലോകമാധ്യമങ്ങള്‍ക്കും മുസ്ലിം പേടിയുള്ള ചില രാജ്യങ്ങള്‍ക്കും ഒരു കലാരൂപമാണ്. ഓരോ സുരക്ഷാപരിശോധനയിലും ഈ കലാരൂപത്തിന്‍റെ ഉപജില്ലാ, ജില്ലാ കലോല്‍സവങ്ങള്‍ ആഘോഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതിനിരയാകുന്ന മനുഷ്യജിവികളുടെ വികാരങ്ങള്‍ മനസ്സിലാവണമെന്നില്ല. പുതുയുഗത്തിന്‍റെ ഈ ഇര-വേട്ട പ്രസ്ഥാനം അതിനിരയാകുന്നവര്‍ക്കു വേണ്ടി സംസാരിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്യുമ്പോള്‍ തീവ്രവാദം എന്ന സ്പോണ്‍സേര്‍ഡ് ബിസിനസിനെ മതവുമായി അനുദിനം കോര്‍ത്തിണക്കി നിഗൂഢമായ ലക്‍ഷ്യങ്ങള്‍ [...]

തീവ്രവാദി

Posted 28 October 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Stories | View Comments

ബാംഗൂര്‍ ബസിന്റെ മൂന്നാമത്തെ സീറ്റിലിരുന്നുറങ്ങുമ്പോഴാണ് മുകളില്‍ നിന്ന് കൂറ്റന്‍ബാഗ് ഊര്‍ന്നു വീണ് അവന്റെ നെഞ്ചില്‍ പതിച്ചത്. ഞെട്ടിയുണരുമ്പോള്‍ ബാഗിന്റെ ഉടമയായ പെണ്‍കുട്ടി ഓടി അടുത്തെത്തിയിരുന്നു.
അയ്യോ സോറി ട്ടോ.. എന്റെ ബാഗാ ഇത്..- ബാഗുമെടുത്ത് അവള്‍ പിന്നിലെ സീറ്റിലേക്കു പോയി. അല്‍പം ഇരുണ്ട ഉയരം കുറഞ്ഞ അവളെ പരിചയമുള്ളതുപോലെ തോന്നി റിയാസിന്. ബസില്‍ നിന്നറങ്ങുമ്പോള്‍ അവള്‍ വീണ്ടും അടുത്തു വന്നു.- സോറീട്ടോ.. റിയലി സോറി.. എന്താ പേര് ?
റിയാസ് മുഹമ്മദ്… എന്താ നിന്റെ പേര് ?
നിന്റെയോ.. ? എനിക്കെത്ര [...]

Related Posts with Thumbnails