Tag Archives: Music
റഹ്‍മാനിയ

റഹ്‍മാനിയ

Posted 01 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | Comments

ഇതിനപ്പുറം മദ്രാസിന്‍റെ ‘കൂതറ’ സംഗീതകാരന്‍റെ വിമര്‍ശകര്‍ക്ക് കാലം മറുപടി നല്‍കാനില്ല. എ.ആര്‍.റഹ്‍മാന്‍ എന്ന സാധാരണക്കാരന്‍റെ സംഗീതചക്രവര്‍ത്തിയെ ലോകം ശിരസ്സിലേറ്റുമ്പോള്‍ പാരമ്പര്യസംഗീതത്തിന്‍റെ കാത്തുസൂക്ഷിപ്പുകാര്‍ക്ക് ഉത്തരമില്ലാതായേക്കാം. തട്ടുപൊളിപ്പന്‍ സംഗീതമെന്നു മുദ്രചാര്‍ത്തി വില കുറഞ്ഞതെന്തോ ആയി അപഹസിച്ചത് കാലഘട്ടത്തിന്‍റെ, തലമുറയുടെ സംഗീതമായിരുന്നു എന്നു തിരിച്ചറിയുമ്പോള്‍ റഹ്‍മാന്‍റെ ഗാനങ്ങള്‍ നിലനില്‍ക്കില്ല എന്നാണയിട്ടു പറഞ്ഞവര്‍ വിസ്മരിക്കപ്പെട്ടിട്ടും റഹ്‍മാനിയ പടരുകയാണ്, ലോകത്തിന്‍റെയും കാലത്തിന്‍റെയും അതിരുകള്‍ക്കപ്പുറത്തേക്ക്.
സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമായി കരുതപ്പെടുന്ന ഗ്രാമി അവാര്‍ഡുകളില്‍ രണ്ടെണ്ണം നേടിയ റഹ്മാന്റെ ‘ജയ്‌ഹോ’ ഇതോടെ [...]

കൌമാരകലയ്ക്ക് 50

കൌമാരകലയ്ക്ക് 50

Posted 09 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Others | Comments

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.
1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ [...]

റസൂല്‍ പൂക്കുട്ടി: 2009ന്റെ താരം

റസൂല്‍ പൂക്കുട്ടി: 2009ന്റെ താരം

Posted 29 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | Comments

ഒരു ഹോളിവുഡ് സിനിമ പോലെ അവിശ്വസനീയമായ ജീവിതം മലയാളിയുടെ പ്രാരാബ്ധ കൊട്ടകയില്‍ ഓടിച്ചു വിജയിപ്പിച്ചു കാണിച്ച റസൂല്‍ പൂക്കുട്ടി(38) 2009ന്റെ താരം. കേരളത്തിന്റെ, മലയാളത്തിന്റെ എന്നതിന്റെ അപ്പുറം ഇന്ത്യയുടെ പ്രതീക്ഷയായി റസൂല്‍ പൂക്കുട്ടിയുയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് വാനോളം വളര്‍ന്ന മറ്റൊരു താരം മലയാളത്തിനില്ല. ഒരു വര്‍ഷം മുമ്പ് ആരും അറിയാതിരുന്ന റസൂല്‍ പൂക്കുട്ടി ഇന്ന് വലിയൊരു നക്ഷത്രമാണ്. മലയാളത്തിന്റെ പെരുമ ലോകത്തോളം എത്തിച്ച അതുല്യ പ്രതിഭ.
കൊല്ലം അഞ്ചല്‍ സ്വദേശിയായ റസൂല്‍ മികച്ച ശബ്ദമിശ്രണത്തിലൂടെ [...]

കലാഭവനു 40

കലാഭവനു 40

Posted 27 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | Comments

ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും [...]

സെറ്റപ്പാണു സംഗതി

സെറ്റപ്പാണു സംഗതി

Posted 21 October 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

സീന്‍ ഒന്ന്.
പ്ളസ് ടു പരീക്ഷയുടെ തലേന്നാണ് സോണിയയ്ക്ക് ഫ്ലൂ പിടിപെട്ടത്. കിരണ്‍ ടിവിയിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമുകള്‍ കണ്ട് തല മാത്രം പുതപ്പിനു വെളിയിലിട്ട് അവള്‍ ഉറങ്ങാന്‍ കിടന്നു. അധികം താമസിയാതെ ഒരു ചുവന്ന മാരുതി വാന്‍ സോണിയയുടെ വീടിനു മുമ്പില്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും നാലു ചെറുപ്പക്കാര്‍ പുറത്തിറങ്ങി. ഒരുത്തന്‍ ഇടക്കിടെ രണ്ടു കൈകളും അന്തരീക്ഷത്തിലേക്കു വച്ച് ഫ്രെയിം നോക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ഹോളിവുഡ് സിനിമയില്‍ നിന്നുള്ളവരാണ്.. ഇദ്ദേഹം ഡയറക്ടര്‍ ഷാജ് വാക്കിങ്കേവ്
അമ്മച്ചി ഞെട്ടി. മകളെ [...]

സൂഫി സംഗീതത്തിന്റെ മാസ്മരികത

സൂഫി സംഗീതത്തിന്റെ മാസ്മരികത

Posted 13 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

ഞെട്ടലുകള്‍ക്കിടയിലെ ഞെട്ടിപ്പിക്കുന്ന ശാന്തതയാണ് ഈ ഗാനം. തട്ടുപൊളിപ്പന്‍ ഗാനങ്ങളില്‍ തട്ടിക്കിടക്കുന്ന ബോളിവുഡ് ചലച്ചിത്രസംഗീതത്തിന് അപ്രതീക്ഷിതമായ സമ്മാനം. ‘ജോധാ അക്ബര്‍’ എന്ന ചിത്രത്തിലെ ‘ഖ്വാജാ മേരേ ഖ്വാജാ’ എന്ന ഗാനം ഹിറ്റ് കൌണ്ടറുകളില്‍ മൂന്നാം വാരവും ഒന്നാമതു തന്നെ. എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച, ജാവേദ് അക്തര്‍ രചിച്ച ഈ ഗാനമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്്. സൂഫി സംഗീതത്തിന്റെ മാസ്മരികതയാണ് ഈ ഗാനത്തെ അപൂര്‍വമാക്കുന്നത്.
എ.ആര്‍.റഹ്മാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ഏറ്റവും മനോഹരഗാനം എന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. [...]

Related Posts with Thumbnails