Tag Archives: Mohanlal
എവര്‍ഗ്രീന്‍ 80സ്

എവര്‍ഗ്രീന്‍ 80സ്

Posted 01 September 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഇങ്ങനെയൊരു ബാച്ച് സംഗമം ലോകത്ത് മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടോ എന്നെനിക്കറിയില്ല. എല്ലാവര്‍ഷവും ഓഗസ്റ്റ് 29 എന്ന തീയതിയില്‍ കറുത്ത കുപ്പായമിട്ട് ഒന്നിച്ചുകൂടി എന്തൊക്കെയോ പുതുക്കി ഇവര്‍ പിരിയും- എവര്‍ഗ്രീന്‍ 80s !

ഓണത്തിന് ടിവിയില്‍ 46 സിനിമകള്‍

ഓണത്തിന് ടിവിയില്‍ 46 സിനിമകള്‍

Posted 22 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഓണത്തിന് മലയാളത്തിലെ പ്രധാനപ്പെട്ട 10 ചാനലുകള്‍ ഉത്രാടം, തിരുവോണം അവിട്ടം എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ എണ്ണം 46.

കമലഹാസനെ ആര്‍ക്കാണ് പേടി ?

കമലഹാസനെ ആര്‍ക്കാണ് പേടി ?

Posted 17 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

കമലഹാസന് ലോകസിനിമയുടെ ആസ്ഥാനമായ മലയാളസിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വമുണ്ടോ ?
തമിഴനായ കമലഹാസനെ കേരളത്തില്‍ ആദരിക്കുമ്പോള്‍ എത്ര മലയാളി താരങ്ങളെ തമിഴ്നാട്ടില്‍ ആദരിച്ചിട്ടുണ്ട് ?

പണം കായ്‍ക്കുന്ന താരം

പണം കായ്‍ക്കുന്ന താരം

Posted 17 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ക്രിസ്ത്യന്‍ ബ്രദേഴ്സ്-3.05 കോടി, പോക്കിരിരാജ- 2.15 കോടി, പഴശ്ശിരാജ- 2.62 കോടി, ട്വന്‍റി 20-2.86 കോടി- നിര്‍മാണച്ചെലവ് 3 കോടിക്കുള്ളില്‍ നിര്‍ത്തണം എന്നു സംഘടന പറഞ്ഞത് അനുസരിക്കാത്ത സിനിമകള്‍ ചാനലുകള്‍ക്ക് സംപ്രേഷണാവകാശം വിറ്റു തന്നെ ഇത്രയും തുകയുണ്ടാക്കുമ്പോള്‍ സംഘടനയ്‍ക്ക് എന്താണ് പറയാനുള്ളത് ?

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സിനിമ

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സിനിമ

Posted 12 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

മലയാള സിനിമയോട് ഫേസ്ബുക്കും ട്വിറ്ററും ദുരുപയോഗിക്കാന്‍ പറഞ്ഞിട്ടു വലിയ പ്രയോജനമൊന്നുമില്ല. വെബ്സൈറ്റ് ഉണ്ടാക്കിയാല്‍ സിനിമ പൊളിയും എന്ന വിശ്വാസം പോലും വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. തിരക്കഥ കടലാസില്‍ എഴുതണമെന്നു വാശിയുള്ള ചിലരുണ്ട്. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന സിനിമകള്‍ പൊളിയുമത്രേ !

പുതിയ വീഞ്ഞ് വളരെ പഴയ കുപ്പിയില്‍

പുതിയ വീഞ്ഞ് വളരെ പഴയ കുപ്പിയില്‍

Posted 10 July 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

കഥയെഴുതിയത് ശ്രീനിവാസനാണെങ്കിലും അല്ലെങ്കിലും തിരക്കഥ ശ്രീനിവാസന്‍ ആണെന്നുറപ്പാണ്. പറഞ്ഞു പഴകിയ നമ്പരുകളും ബോറടിച്ചുമരിക്കാറായ കോമഡികളും അനിതരസാധാരണമായ ഇഴച്ചിലും; കാലഹരണപ്പെട്ട ഒരു തിരക്കഥാകൃത്തിന്‍റെ കയ്യൊപ്പു ചാര്‍ത്തിയ സിനിമയുടെ വിധിയറിയാന്‍ അധികം കാക്കേണ്ടതില്ല.

ഒരു ടിവി- സിനിമ സ്വത്വപ്രതിസന്ധി

ഒരു ടിവി- സിനിമ സ്വത്വപ്രതിസന്ധി

Posted 16 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

സിനിമ ചാനലുകാര്‍ക്കു വിറ്റാല്‍ എന്തു കിട്ടും എന്ന ആലോചനയില്‍ നിന്നു പ്രോജക്ടുകള്‍ പോലുമുണ്ടാവുന്ന മലയാളത്തില്‍ ആ ചാനലുകള്‍ തന്നെ ഈ കൃഷി വെട്ടിനിരത്താന്‍ ഇറങ്ങിയാല്‍ അതിനെയല്ലേ ശരിക്കും സ്വത്വപ്രതിസന്ധി എന്നു വിളിക്കേണ്ടത് ?

ആത്മ-വഞ്ചന !

ആത്മ-വഞ്ചന !

Posted 26 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

തിലകന്‍റെ കട്ടപ്പൊക കാണണം എന്ന കാര്യത്തില്‍ ആര്‍ക്കോ വാശിയുള്ളതു പോലെ തോന്നുന്നു. സിനിമകളില്‍ നിന്നും പിന്നെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയ ശേഷം സീരിയലില്‍ അഭിനയിക്കാനുള്ള തിലകന്‍റെ ശ്രമത്തെയും താരപ്രതിഭകളുടെ സമര്‍ഥമായ ഇടപെടല്‍ മൂലം പൊളിച്ചിരിക്കുന്നു. ഇത്തരം ചില സീനുകളിലാണ് നമ്മള്‍ അറിയാതെ കയ്യടിച്ചു പോകുന്നത്. അമ്മ എന്ന വാക്കിനു പുതിയ അര്‍ഥം തന്നെ നല്‍കിയ ആ സംഘനയുടെ കാര്യം പോലെ തന്നെയാണ് ആത്മ എന്ന സീരിയല്‍ നടന്‍മാരുടെ സംഘടനയും. മഹാനടന്‍ ഗണേഷ് കുമാര്‍ ആണ് ആത്മയുടെ [...]

ലാലേട്ടന് 50

ലാലേട്ടന് 50

Posted 21 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ഒരു ലഫ്റ്റനന്‍റ് കേണലിനെ സംബന്ധിച്ചിടത്തോളം 50 വയസ്സ് എന്നാല്‍ ഒന്നുമല്ല. ചിലപ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറിന് അത് ഒരു സൂചനയായിരിക്കാം. 1960 മെയ് 21ന് പത്തനംതിട്ടയില്‍ ജനിച്ച മോഹന്‍ലാലിന് ഇന്ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കാതിരിക്കാനാവില്ല. ആഘോഷിക്കട്ടെ ! ഇതുപോലെ അറുപതും എഴുപതും നൂറും ആഘോഷിക്കാന്‍ ലാലേട്ടന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ തമിഴ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ [...]

കൊച്ചു കള്ളന്‍ !

കൊച്ചു കള്ളന്‍ !

Posted 13 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് മോഷ്ടിക്കാന്‍ ഒരു കെ.പി.അപ്പനുണ്ടായിരുന്നു, വിനീത് ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് ആരുണ്ട് ? ചോദ്യം എന്‍റേതല്ല, കഥാകാരി കെ.ആര്‍.മീരയുടേതാണ്. മീരയുടെ അധികം പഴക്കമില്ലാത്ത ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങണം.
ഇതിപ്പോള്‍ പറയാന്‍ എന്താണ് കാരണം എന്നു ചോദിച്ചാല്‍ ശ്രീനിവാസന് (വെറുതെ ആ തലമുറയെ മുഴുവന്‍ പറഞ്ഞു നാറ്റിക്കുന്നില്ല) മോഷ്ടിക്കാന്‍ കെ.പി.അപ്പന്‍ മാത്രമല്ല ഉള്ളത് എന്നതാണ്. കെ.പി. അപ്പനെ പറ്റി [...]

പോക്കിരി(സി ക്ലാസ്)രാജ, അലക്സാണ്ടര് ദി മൂട്ട

പോക്കിരി(സി ക്ലാസ്)രാജ, അലക്സാണ്ടര് ദി മൂട്ട

Posted 06 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

കൊടുത്താല് കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലില് സിനിമാക്കാര്ക്ക് വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും, അടുത്ത കാലത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം കൂടി ചുമ്മാ കൂട്ടി വച്ചു നോക്കുമ്പോള് പാവം തിലകനിട്ട് കൊടുത്തതിന് ദൈവം തമ്പുരാനായിട്ട് കൊടുത്ത പണിയാണ് ഈ സിനിമാസമരം എന്നു തോന്നും (യുക്തിവാദികള് ക്ഷമിക്കണം).
തിലകനെ വിലക്കിയപ്പോള് കേരളത്തിലെ ചലച്ചിത്ര പ്രേമികളായ ജനങ്ങള് ഹൃദയം കൊണ്ട് ആഗ്രഹിച്ചതാണ് എത്ര കൊള്ളരുതാത്തവനാണെങ്കിലും എഴുപതു കഴിഞ്ഞ, മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ സംഘടിതമായി ഒറ്റപ്പെടുത്തിയവര്ക്കിട്ട് ഒരു പണി കിട്ടണമെന്ന്. സിനിമാ [...]

Related Posts with Thumbnails