Tag Archives: Memorial
കണ്ണീരില്‍ നനഞ്ഞ് സംഗിതമഴ

കണ്ണീരില്‍ നനഞ്ഞ് സംഗിതമഴ

Posted 11 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

പണ്ട് ഒരു പുത്തഞ്ചേരിക്കാരന്‍ ചെക്കന്‍ വീട്ടില്‍ നിന്നു അമ്മ കൊടുത്തയച്ച സഞ്ചിയും പണവുമായി പച്ചക്കറി വാങ്ങാന്‍ പോയതാണ്. പോയവഴിയില്‍ ടൌണില്‍ യേശുദാസിന്റെ ഗാനമേള. പച്ചക്കറിയുടെ കാര്യം മറന്ന് ഗാനമേള തീരുവോളം ചെക്കനവിടെ നിന്നു. ഒടുവില്‍ പച്ചക്കറിയുമായി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മമഴക്കാര്‍ ഉരുണ്ടുകൂടിയിരുന്നു. അന്നു വഴക്കു കേട്ട കഥ പലതവണ പറഞ്ഞ സുഹൃത്തിന്റെ ഓര്‍മയില്‍ ആ മഹാഗായകന്‍ ഇന്നലെ പതിനായിരങ്ങള്‍ക്കു മുന്നില്‍ പിന്നെയും മൈക്ക് എടുത്തു. നിറകണ്ണുകളോടെ നെഞ്ചു പൊട്ടി പാടി: അമ്മമഴക്കാറിനു കണ്‍നിറഞ്ഞു, ആ കണ്ണീരില്‍ ഞാന്‍ [...]

സില്‍ക്കിസം !

സില്‍ക്കിസം !

Posted 09 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

നടിമാര്‍ക്കിടയിലെ ജയന്‍ ആയിരുന്നു സില്‍ക്ക് സ്മിത. സില്‍ക്ക് എന്ന വാക്കിന്റെ അര്‍ഥം മാറ്റിയെഴുതിയ നടി. വന്യമായ ഒരു സീല്‍ക്കാരത്തിനു ജീവന്‍ വച്ചതുപോലെയായിരുന്നു അവരുടെ ഓരോ കഥാപാത്രങ്ങളും. ജീവന്‍ വെടിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യുവത്വം അവശേഷിക്കുന്ന ചില ഹൃദയങ്ങളില്‍ സില്‍ക്കിന്റെ പേര് ഒരാഘോഷമാണ്. അവരുടെ അംഗചലനങ്ങള്‍ ഒരാചാരമാണ്.
സില്‍ക്കിന്റെ സുവര്‍ണകാലം ഇന്നായിരുന്നെങ്കില്‍ ചിലപ്പോള്‍ ജെയിംസ് ബോണ്ട് പടത്തില്‍ നായികയായേനെ. കിം കര്‍ദാശിയനും നമിതയും മുതലുള്ള ‘മസാല്‍ദസ’കള്‍ ലജ്ജിച്ചു തല താഴ്ത്തിയേനെ. കാലം ചിലപ്പോള്‍ അങ്ങനെയാണ്. പക്ഷെ, സില്‍ക്കിന്റെ ആരാധകര്‍ക്ക് [...]

ജയിക്കാനായി ജനിച്ചവന്‍

ജയിക്കാനായി ജനിച്ചവന്‍

Posted 16 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | View Comments

1980 നവംബര്‍ 16 ഞായറാഴ്ച: ‘ദീപം’ എന്ന സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ തിയറ്ററില്‍ കയറിയവരാരും അന്നു സന്തോഷത്തോടെയല്ല മടങ്ങിയത്. സിനിമയുടെ കഥയോ ക്ളൈമാക്സോ ഒന്നും അവരെ സ്വാധീനിച്ചതേയില്ല. ഒരിക്കലും മറക്കാനാവാത്ത ഒന്നായി ആ ഷോ മാറ്റിയത് ഇടയ്ക്ക് പ്രദര്‍ശനം നിര്‍ത്തി പ്രദര്‍ശിപ്പിച്ച, തിയറ്ററില്‍ ഞെട്ടലും അമ്പരപ്പും നിലവിളിയു ഉയര്‍ത്തിയ ഒരു സ്ലൈഡ് ആയിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ഇൌ ചിത്രത്തിലെ നായകനായ ജയന്‍ മദ്രാസില്‍ അപകടത്തില്‍ മരിച്ചു”
കേരളം മുഴുവന്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന, ചെറുപ്പം പിന്‍തുടരാന്‍ കൊതിക്കുന്ന [...]

Related Posts with Thumbnails