Tag Archives: Malayalam
ഫാന്‍സ് അസോസിയേഷന്‍ തീവ്രവാദം

ഫാന്‍സ് അസോസിയേഷന്‍ തീവ്രവാദം

Posted 09 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

മലയാള സിനിമയിലെ പ്രതിസന്ധികളെപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും പിന്നെയയും കറങ്ങിത്തിരിഞ്ഞ് ഫാന്‍സ് അസോസിയേഷനുകളില്‍ എത്തി നില്‍ക്കുന്നു. എല്ലാറ്റിനും പിന്നില്‍ ഫാന്‍സുകാരാണെന്ന് തിലകന്‍ പറഞ്ഞു. ഇപ്പോള്‍ ജഗതിയും പറയുന്നു- എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ ഫാന്‍സ് അസോസിയേഷനുകളാണെന്ന്. ഫാന്‍സുകാരെക്കൊണ്ട് എന്തു പ്രയോജനം എന്ന കാര്യത്തില്‍ ചര്‍ച്ച കുറെ നടന്നു കഴിഞ്ഞതാണ്. പക്ഷെ, ഒരു സംഘടിതസമൂഹം എന്ന നിലയില്‍ ഫാന്‍സിനെ പിണക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല.
രാഷ്ട്രീയ-മത-തീവ്രവാദ സംഘടനകള്‍ക്കു പോലും ഒരു ലക്ഷ്യമുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എന്താണ് ലക്ഷ്യം ? താരത്തെ ആരാധിക്കാന്‍ വേണ്ടി [...]

കൊലവിളി ന്യൂസ് ലൈവ്

കൊലവിളി ന്യൂസ് ലൈവ്

Posted 04 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | Comments

നമസ്കാരം, കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലേക്കു സ്വാഗതം.. ഞാന്‍ വല്‍സന്‍ കാലപുരി.. ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത… തലസ്ഥാനത്ത് ബഹുനില കെട്ടിടം ഇടിഞ്ഞു വീണ് അനേകമാളുകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏകദേശം അന്‍പതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.. എല്ലാവരും ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ പി.പി.ഷിജു റിപ്പോര്‍ട്ട് ചെയ്യുന്നത്.. പി.പി.ഷിജു പറയൂ.. എന്താണ് അവിടെ നടക്കുന്നത്.. എത്രയാണ് ഏറ്റവും പുതിയ മരണസംഖ്യ ?
വല്‍സാ.. അന്‍പതിയെട്ട് പേര്‍ ഇപ്പോള്‍ ഈ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലുണ്ടെന്നാണ് [...]

ആ ചിരി നിലയ്‍ക്കില്ലാസാനേ !

ആ ചിരി നിലയ്‍ക്കില്ലാസാനേ !

Posted 03 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ഹഹഹഹഹഹഹഹഹഹഹഹഹഹ.. ! കൊച്ചിന്‍ ഹനീഫയെ അനുകരിക്കുമ്പോള്‍ ഒരു മിമിക്രിക്കാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ചിരിയാണ്. ബാക്കിയൊക്കെ ഓകെ. ആസാനേ.. എന്നൊരു നാലു തവണ വിളിച്ച് ടാ പന്നീ.. കുത്തിമലത്തിക്കളയും എന്നൊക്കെ പറഞ്ഞാല്‍ സംഗതി ക്ലീന്‍.
പ്രേക്ഷകരുടെ കൊച്ചിന്‍ ഹനീഫ എന്നും ഈ നിറചിരിയോടെ നമ്മെ കീഴടക്കിയിട്ടേയുള്ളൂ. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ സ്ഥിരം ഡയലോഗുകള്‍ കാച്ചി ആ ആത്മാവിനെ ബോറടിപ്പിക്കാന്‍ ‍എനിക്കും ആഗ്രഹമില്ല. ഇതിനോടകം തന്നെ ആ ശരീരം ചില്ലുകൂട്ടില്‍ വച്ചുള്ള റിയാലിറ്റി ഷോയും തലയും വാലുമില്ലാത്ത [...]

ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞ്

ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞ്

Posted 28 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | Comments

ഇത് ഒരു കഥയല്ല. ചരിത്രവുമല്ല. ലോകത്തിനു മേല്‍ പാലായ്ക്കുള്ള മേല്‍ക്കോയ്മയുടെ, പാലാക്കാര്‍ ലോകത്തിലെ ഏറ്റവും കരുത്തന്‍മാരും മിടുക്കന്‍മാരും പ്രഗല്‍ഭന്‍മാരുമായി തുടരുന്നതിന്റെ, അജയ്യമായ ഒരു പാരമ്പര്യത്തിന്റെ കഥയാണ്. പാലാ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്നും ഹൂസ്റ്റണിലെ സ്കൂള്‍ ഓഫ് ഇമ്മാക്കുലേക്ക് തൊമ്മിയില്‍ നിന്നും ലഭിച്ചിട്ടുള്ള രേഖകളുടെയും കയ്യെഴുത്തുപ്രതികളുടെയും ഇതിനു പുറമേ അനേകം അനേകം തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചരിത്രവും സത്യവും കൂടിക്കലര്‍ന്ന കുറെയേറെ മിത്തുകളുടെ അന്തസത്ത ഇവിടെ അനാവരണം ചെയ്യുന്നത്.
അമേരിക്കയില്‍ പോര്‍ണോ ഫിലിം ഇന്‍ഡസ്ട്രിയുടെ ഇപ്പോഴത്തെ തലവനായ ഫ്രാങ്കോ തൊമ്മിക്കുഞ്ഞ് എന്ന [...]

റിപ്പോര്‍ട്ടര്‍: ഒരു അഭിമുഖം

റിപ്പോര്‍ട്ടര്‍: ഒരു അഭിമുഖം

Posted 19 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | Comments

നമസ്കാരം, ബെര്‍ളിത്തമ്പ്രാനെ മാത്രം ഇന്റര്‍വ്യൂ ചെയ്യുന്നു എന്ന പരാതി കുറെ നാളായി ഈ ബ്ളോഗില്‍ ആളുകള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണല്ലോ. മാതൃഭൂമി പത്രത്തില്‍ വീരേന്ദ്രകുമാറിനെയും കൈരളിയില്‍ പിണറായി സഖാവിനെയും ഷാലോം ടിവിയില്‍ പള്ളീലച്ചന്‍മാരെയും കാണിക്കരുത് എന്നു പറയുന്നതു പോലെയാണ് ഈ ബ്ളോഗില്‍ (ഫെബ്രുവരി ഒന്നു മുതല്‍ ഞങ്ങള്‍ അങ്ങുന്ന് എന്നു വിളിക്കണമെന്നാണ് കല്‍പന) തമ്പ്രാനെപ്പറ്റി ഒന്നും കൊടുക്കരുത് എന്നു പറയുന്നതെങ്കിലും വിശാലമനസ്കനായ തമ്പ്രാന്റെ അനുമതിയോടെ ആ പരാതി പരിഹരിക്കുന്നതിനായി ഞങ്ങള്‍ തമ്പ്രാന്‍ അല്ലാതെ ഒരാളെ ഇവിടെ അവതരിപ്പിക്കുകയാണ്. ഇദ്ദേഹം [...]

ഒരേയൊരു താരം

ഒരേയൊരു താരം

Posted 18 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

അറുപതുകളിലെ മദ്രാസ് നഗരം. പണത്തിനപ്പുറത്ത് മറ്റൊന്നുമില്ലെന്നു വിശ്വസിച്ച ചലച്ചിത്രവ്യവസായത്തിന്റെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം. ‘ജ്ഞാനസുന്ദരി’ എന്ന മലയാളചിത്രം ബോക്സ് ഒാഫിസില്‍ തകര്‍ന്നതിന്റെ ദുഃഖവുമായി ഇരിക്കുകയായിരുന്നു നിര്‍മാതാവ് ടി.ഇ. വാസുദേവന്‍. ഇന്നത്തെപ്പോലെ പടം പൊളിയുന്നത് സാധാരണവും ഹിറ്റാവുന്നത് അസാധാരണവുമാകുന്ന കാലമല്ല. നിര്‍മാതാവിന് അപ്രതീക്ഷിതമായി ചിത്രത്തിലെ നായകന്റെ ഫോണ്‍ കോള്‍ വന്നു. ” ജ്ഞാനസുന്ദരി തകര്‍ന്നതില്‍ എനിക്കും വിഷമമുണ്ട്. താങ്കളുടെ അടുത്ത ചിത്രത്തില്‍ എനിക്ക് വേഷമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കാന്‍ എത്തിയിരിക്കും. എന്റെ പ്രതിഫലത്തിന്റെ കാര്യം മറന്നേക്കൂ.” ഇങ്ങനെ പറയാന്‍ കഴിയുന്ന ഒരേയൊരു [...]

സദസ്സറിഞ്ഞ് ഒരു പ്രസംഗം

സദസ്സറിഞ്ഞ് ഒരു പ്രസംഗം

Posted 14 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Politics | Comments

സക്കറിയയിലൂടെ ലോകം പഠിച്ചത് ഒരു വലിയ പാഠമാണ്. പ്രസംഗിക്കുമ്പോള്‍ സദസ് അറിഞ്ഞു പ്രസംഗിക്കണം. ഇല്ലെങ്കില്‍ വിരമറിയും. അങ്ങനെ വിവരമറിഞ്ഞിട്ട് പരാതി പറയാന്‍ പോയിട്ട് പരാതി ഇല്ല എന്നു പോലും പറയാന്‍ പാടില്ല. അഭിനവ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സഖാക്കളെയും കേരളജനതയെയുമൊക്കെ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധ്യനായ സഖാവ് പിണറായി വിജയന്‍ പഠിപ്പിച്ച ഇൌ പാഠം എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു.
കമ്യൂണിസ്റ്റ്കാര്‍ക്കിടയില്‍ പോയി അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ചാല്‍ അടികിട്ടേണ്ടതു തന്നെയാണെന്ന് ര്‍ഞാനും വിശ്വസിക്കുന്നു. സക്കറിയയെക്കാള്‍ ഒട്ടും കേമനല്ല പിണറായി വിജയന്‍ എന്നിരിക്കെ മുകളില്‍ [...]

ബ്ലോഗം;രാഷ്ട്രീയം

ബ്ലോഗം;രാഷ്ട്രീയം

Posted 13 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | Comments

അറിഞ്ഞില്ലേ ?
ഇല്ല എന്തുവാ ?
ബെര്‍ളിയുടെ ബ്ളോഗ് വായനക്കാര്‍ എല്ലാരും കൂടി സംഘടനയുണ്ടാക്കി..
എന്തു സംഘടന ?
തന്തയ്ക്കു വിളിക്കെതിരായിട്ടുള്ള സംഘടന..
ആര് തന്തയ്ക്കു വിളിച്ചു ?
ബെര്‍ളി..! അറിഞ്ഞില്ലേ ? ബെര്‍ളി എല്ലാരുടേം തന്തയ്ക്ക് വിളിച്ചു..
എല്ലാരുടേം എന്നു വച്ചാല്‍ ?
അയ്യോ.. ബെര്‍ളീടെ ബ്ളോഗ് ഇതുവരെ വായിച്ചിട്ടുള്ള എല്ലാവരുടേം തന്തയ്ക്കു വിളിച്ചു
അതെന്തിന്..
അഹങ്കാരം.. പിന്നെ.. ബ്ളോഗില്‍ വച്ച് ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്തു..
വായനക്കാരിയാണോ ?
ആണെന്നാ കേട്ടേ… ഇന്നവിടെ വായനക്കാരെല്ലാം കൂടി ചേര്‍ന്ന് ബെര്‍ളീടെ കോലം കത്തിക്കുന്നുണ്ട്..
അതെന്തിനാ ?
കോലം കത്തിക്കാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ ബെര്‍ളി കോലത്തിന്റെ [...]

ബ്ലോഗിലെ മാണിക്യം: ഒരു പട്ടാപ്പകല്‍ ബലാല്‍സംഗതിയുടെ കഥ

ബ്ലോഗിലെ മാണിക്യം: ഒരു പട്ടാപ്പകല്‍ ബലാല്‍സംഗതിയുടെ കഥ

Posted 11 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | Comments

നമസ്കാരം ബെര്‍ളിച്ചായന്‍..
ബെര്‍ളിത്തമ്പ്രാന്‍ എന്നു വിളിയെടീ..
അയ്യോ, ഇന്നലെ വരെ എല്ലാവരും ബെര്‍ളിച്ചായന്‍ ബെര്‍ളിച്ചായന്‍ എന്നാണല്ലോ വിളിച്ചോണ്ടിരുന്നത് ?
ഇന്നു മുതല്‍ എന്നെ ബെര്‍ളിത്തമ്പ്രാന്‍ ബെര്‍ളിത്തമ്പ്രാന്‍ എന്നേ വിളിക്കാമ്പാടുള്ളൂ.. നീയടക്കം സകലരും..
അതെന്താ അങ്ങനെ ?
ശുമ്മാ.. ഒരു രെസം ? നെനക്കെങ്ങനെയാ രെസവൊക്കെ ഇഷ്ടവാണോ ?
എന്നു ചോദിച്ചാല്‍, രസം പല തരത്തിലുണ്ടല്ലോ ?
ഒണ്ടൊണ്ട്.. ഞാനൊരു കടങ്കഥ ചോദിക്കാം.. ഒരു ടൈസ്റ്റ് ട്യൂബില്‍ നമ്മള്‍ കൊറച്ചു രെസവും പിന്നെ കൊറച്ച് വെള്ളോം എടുക്കുന്നു… ഇന്നിട്ടിങ്ങനെ കചകചകചകചകചേന്നും പറഞ്ഞ് കുലുക്കുന്നു… എന്നിട്ട് ടെസ്റ്റ്യൂബിങ്ങനെ നാട്ടിപ്പിടിക്കുന്നു… അങ്ങനെയാണെങ്കില്‍ [...]

വയ്യ ന്റെ ഏട്ത്ത്യേയ് !

വയ്യ ന്റെ ഏട്ത്ത്യേയ് !

Posted 10 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | Comments

ഹലോ..?
ഹലോ.. ഏട്ത്ത്യാണ് !
ചേച്ചി, ഇത് ഞാനാണേ..
ന്തൊക്കീണ്ടെന്റെ കുട്ട്യേ ?
ചേച്ചി ഇൌ ലക്കം കലാകൌമുദി വായിച്ചില്ലേ ?
ഇല്യ.. ഇയ്ക്ക് ത്തിരി എഴുതാനിണ്ടാരുന്നേ.. മാതൃബൂമിയ്ക്ക് ഒരു കവിത..
ഒാ ! കഴിഞ്ഞയാഴ്ച ഉണ്ടായിരുന്നല്ലോ ഒരെണ്ണം..
ന്താ ചെയ്ക ? എഡിറ്ററിങ്ങനെ നിര്‍ബന്ധിക്കുമ്പോ.. വയ്യ ന്റെ കുട്ട്യേ.. എല്ല ന്താ കലാകൌമുദീല് ?
വായിച്ചു വായിച്ചു ഞാന്‍ ചിരിച്ചു.. പ്രഭേടത്തിയെ വിളിക്കാന്‍ നോക്കീട്ട് കിട്ടുന്നുമില്ല..
പ്രഭേട്ത്തിയോ ? ഏത് പ്രഭേട്ത്തി ?
എം.പി.നാരായണപിള്ളയുടെ വൈഫ്.. പ്രഭേടത്തി..
ഉവ്വോ ? എനിക്കെന്റെ സ്വന്തം ഏട്ത്തിയെപ്പോലെയാ.. ന്താ ഏട്ത്തി എഴുതീരിക്ക്ണേ ?
ഒന്നും [...]

നന്നാവാത്തത് സിനിമയോ പ്രേക്ഷകരോ ?

നന്നാവാത്തത് സിനിമയോ പ്രേക്ഷകരോ ?

Posted 03 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

മലയാള സിനിമ ഒരിക്കലും നന്നാവില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ കിളവന്‍മാര്‍ പുറത്തുപോയാലേ മലയാള സിനിമ രക്ഷപെടൂ. വിവരമുള്ള സംവിധായകരും കഴിവുള്ള എഴുത്തുകാരും ഇല്ലാത്തതാണ് മലയാള സിനിമയുടെ ശാപം. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ഫ്രോഡുകളും ഉദയകൃഷ്ണ സിബി കെ.തോമസിനെപ്പോലുള്ള നിലവാരമില്ലാത്ത എഴുത്തുകാരും ശ്രീനിവാസനെപ്പോലുള്ള തട്ടിപ്പുകാരുമാണ് മലയാള സിനിമയുടെ ശാപം. തമിഴില്‍ ഇറങ്ങുന്ന സിനിമയൊക്കെ കണ്ടു പഠിക്കണം. തെലുങ്കിലും ഹിന്ദിയിലും വര്‍ഷം എത്ര ഹിറ്റുകളാണ്. 2012, അവതാര്‍ പോലുള്ള ഹോളിവുഡ് സിനിമകള്‍ കാശ് തൂത്തുവാരുകയല്ലേ, മലയാള സിനിമ എന്നു പറയുന്ന കൂതറ [...]

ബ്ളോഗ് 2009 (റിവ്യൂ)

ബ്ളോഗ് 2009 (റിവ്യൂ)

Posted 01 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | Comments

പലരും ആഗ്രഹിക്കാത്തതുപോലെ 2009ലും മലയാളം ബ്ളോഗിന്റെ കുലപതിയും കിരീടം വയ്ക്കാത്ത രാജാവും ഞാന്‍ തന്നെയായിരുന്നു. ഇനി കുറേക്കാലത്തേക്കും അങ്ങനെ തന്നെയായിരിക്കും. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെടുന്ന മലയാളം ബ്ളോഗ് ഇതാണ് ഇതാണ് എന്നു പണ്ടേ ഞാന്‍ പറഞ്ഞിരുന്നെങ്കിലും അന്നൊന്നും ആരും സമ്മതിച്ചില്ല. കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും വായനക്കാരുടെ എണ്ണത്തിലല്ല പോസ്റ്റിന്റെ നിലവാരത്തിലാണ് കാര്യം എന്നായി ഇവറ്റകളുടെ നിലപാട്. എന്നാല്‍ 2009ല്‍ സ്ഥിതിയാകെ മാറി.
എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മികച്ച മലയാളം ബ്ളോഗായി ബെര്‍ളിത്തരങ്ങള്‍ മാറുന്ന കാഴ്ചയാണ് നമ്മളെല്ലാവരും കണ്ടത്. [...]

മലയാള സിനിമ 2009 (റിവ്യൂ)

മലയാള സിനിമ 2009 (റിവ്യൂ)

Posted 23 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

രണ്ടേ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ തരക്കേടില്ലാതെ ഓടിയ പത്തു ചിത്രങ്ങളുടെ തിളക്കത്തില്‍ മലയാള സിനിമയ്ക്ക് 2009 പരുക്കില്ലാത്ത വര്‍ഷം. ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമെന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. പുതിയ പരീക്ഷണങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും പുതിയ ഒട്ടേറെ പ്രതിഭകളുടെ കടന്നുവരവും ഈ സിനിമാവര്‍ഷത്തെ അനുഗ്രഹീതമാക്കി എന്നു പറയാം. ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ആകെ റിലീസ് ചെയ്ത ചിത്രങ്ങള്‍ 70. 2008ല്‍ ആകെ പുറത്തിറങ്ങിയത് 61 സിനിമകളായിരുന്നു.
പഴശ്ശിരാജയും ടു [...]

Related Posts with Thumbnails