Tag Archives: Jayaram
തമിഴ്ജനതയെ പേടിയുണ്ടോ ?

തമിഴ്ജനതയെ പേടിയുണ്ടോ ?

Posted 06 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ഇവിടെ ആരാണ് തീവ്രവാദികള്‍ എന്നത് ഒന്നുകൂടി പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഒരാളെയും ഉപദ്രവിക്കാതെ, ഒരാളെയും ആക്ഷേപിക്കാതെ വല്ല ചെറിയ തമാശകളും പറഞ്ഞ് ജീവിച്ചുപോകാനാഗ്രഹിക്കുന്ന പാവപ്പെട്ട താരമാണ് ജയറാം. അങ്ങനെയുള്ള ജയറാം ഇന്നു വേലക്കാരിയെ എന്തോ ചെയ്ത കൊടുംപാതകിയായി മാറിയിരിക്കുന്നു. ആളുകള്‍ ജയറാമിന്റെ കോലം കത്തിക്കുന്നു, പ്രിയതാരത്തിന്റെ ഭാര്യയും മക്കളുമുള്ള വീടിനു ബോംബെറിയുന്നു, വീട് തല്ലിത്തകര്‍ക്കുന്നു ഇതൊന്നും പോരാഞ്ഞ് പാണ്ടിരാജ്യത്തെ വക്കീലന്‍മാരെല്ലാം കൂടി ജയറാമിനെതിരെ കേസും കൊടുത്തിരിക്കുന്നു. പണ്ടെന്തോ പറഞ്ഞുപോയതിന് പാവപ്പെട്ട കുശ്ബുവിനെതിരെ പത്തായിരം കേസുകള്‍ കൊടുത്ത നാടാണ്. കുശ്ബുവിനെ സുപ്രീം [...]

മലയാള സിനിമ 2009 (റിവ്യൂ)

മലയാള സിനിമ 2009 (റിവ്യൂ)

Posted 23 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

രണ്ടേ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ തരക്കേടില്ലാതെ ഓടിയ പത്തു ചിത്രങ്ങളുടെ തിളക്കത്തില്‍ മലയാള സിനിമയ്ക്ക് 2009 പരുക്കില്ലാത്ത വര്‍ഷം. ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമെന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. പുതിയ പരീക്ഷണങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും പുതിയ ഒട്ടേറെ പ്രതിഭകളുടെ കടന്നുവരവും ഈ സിനിമാവര്‍ഷത്തെ അനുഗ്രഹീതമാക്കി എന്നു പറയാം. ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ആകെ റിലീസ് ചെയ്ത ചിത്രങ്ങള്‍ 70. 2008ല്‍ ആകെ പുറത്തിറങ്ങിയത് 61 സിനിമകളായിരുന്നു.
പഴശ്ശിരാജയും ടു [...]

കലാഭവനു 40

കലാഭവനു 40

Posted 27 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | Comments

ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും [...]

ഗര്‍ഭസ്ഥശിശുവിന്‍റെ പ്രേതം !

ഗര്‍ഭസ്ഥശിശുവിന്‍റെ പ്രേതം !

Posted 06 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ശിശുക്കള്‍ ദൈവത്തെപ്പോലെ പരിശുദ്ധരാണ് എന്നാണ് സങ്കല്‍പം. ഭൂമിയിലേക്കെത്തും മുമ്പാണെങ്കില്‍ പറയുകയും വേണ്ട. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കൊല്ലപ്പെടുന്ന ശിശുക്കള്‍ ജനിക്കും മുമ്പേ രക്തസാക്ഷികളായി ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നു എന്നും വിചാരിക്കാം. എന്നാല്‍, ഗര്‍ഭസ്ഥശിശു ഭ്രൂണഹത്യ വഴി കൊല്ലപ്പെട്ടാല്‍ പ്രേതമായിട്ടു വരുമോ ? വരുമെന്നാണ് കെ. ഗിരീഷ്കുമാര്‍ എന്ന മഹാനായ തിരക്കഥാകൃത്ത് പറയുന്നത്.
അമൃതം, ആലീസ് ഇന്‍ വണ്ടര്‍ലീന്‍ഡ്, ആണ്ടവന്‍ എന്നീ ഫ്ലോപ്പുകള്‍ക്കു ശേഷം വെറുതെ ഒരു ഭാര്യ എന്ന ഹിറ്റ് വഴി ശ്രദ്ധേയനായ ഗിരീഷ്‍കുമാര്‍ എഴുതി വെറുതെ ഒരു ഭാര്യയുടെ [...]

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മല്‍സ്യകന്യക

Posted 24 April 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

സ്നേഹബന്ധങ്ങളുടെ കഥ പറയുമ്പോള്‍ അതിരുകടന്ന വൈകാരിതയും നാടകീയതും കൊണ്ട് പ്രേക്ഷകരെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന മുന്‍നിര തിരക്കഥാകൃത്തുക്കളെ വിസ്മയിപ്പിക്കുകയാണ് ഭാഗ്യദേവത എന്ന സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 100 ദിവസം ഓടേണ്ട ഒരു സിനിമ, വളരെ ദുര്‍ബലമായ അതിന്റെ ബോക്്സ് ഓഫീസ് പ്രയാണം ആരംഭിച്ചു കഴിഞ്ഞു. റിലീസിന്റെ രണ്ടാം ദിവസവും കേരളത്തിലെ 53 സ്റ്റേഷനുകളില്‍ ഒരിടത്തും തിരക്കില്ല. ഇനിഷ്യല്‍ പ്രതീക്ഷിക്കാവുന്ന താരനിര ഇല്ലാത്തതും വെറുതെയൊരു ഭാര്യയ്ക്കു ശേഷം ഒരു ഹിറ്റുണ്ടാക്കാനാവാതെ പോയ ജയറാമിന്റെ സാന്നിധ്യവും ഒക്കെയാവണം തുടക്കത്തിലെ [...]

Related Posts with Thumbnails