Tag Archives: Jayan
ജയിക്കാനായി ജനിച്ചവന്‍

ജയിക്കാനായി ജനിച്ചവന്‍

Posted 16 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

1980 നവംബര്‍ 16 ഞായറാഴ്ച: ‘ദീപം’ എന്ന സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ തിയറ്ററില്‍ കയറിയവരാരും അന്നു സന്തോഷത്തോടെയല്ല മടങ്ങിയത്. സിനിമയുടെ കഥയോ ക്ളൈമാക്സോ ഒന്നും അവരെ സ്വാധീനിച്ചതേയില്ല. ഒരിക്കലും മറക്കാനാവാത്ത ഒന്നായി ആ ഷോ മാറ്റിയത് ഇടയ്ക്ക് പ്രദര്‍ശനം നിര്‍ത്തി പ്രദര്‍ശിപ്പിച്ച, തിയറ്ററില്‍ ഞെട്ടലും അമ്പരപ്പും നിലവിളിയു ഉയര്‍ത്തിയ ഒരു സ്ലൈഡ് ആയിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ഇൌ ചിത്രത്തിലെ നായകനായ ജയന്‍ മദ്രാസില്‍ അപകടത്തില്‍ മരിച്ചു”
കേരളം മുഴുവന്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന, ചെറുപ്പം പിന്‍തുടരാന്‍ കൊതിക്കുന്ന [...]

അജയ്യനായി ജയന്‍

അജയ്യനായി ജയന്‍

Posted 06 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ജയന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ ഒരു തരംഗവും പുതിയ ചില ഇമേജുകളുടെ, പുരുഷസങ്കല്‍പങ്ങളുടെ ഒക്കെ പ്രതീകവും ആവാന്‍ ജയനു സാധിച്ചു എന്നതല്ല. മരിച്ചു മണ്ണടിഞ്ഞ്, കാലഹരണപ്പെട്ട സിനിമയുടെയും സങ്കല്‍പങ്ങളുടെയും പൌരുഷത്തിന്റെയും അടയാളമായി സമകാലിക തലമുറ വിസ്മരിച്ചിടത്തുനിന്ന് മറ്റൊരു തലമുറയ്ക്കു വേണ്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷം ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് ജയന്‍ എന്ന നടനെ ചരിത്രപുരുഷനാക്കി മാറ്റുന്നത്.
ജീവിച്ചിരുന്നപ്പോഴും മരണശേഷം വിസ്മൃതിയിലേക്കു മറഞ്ഞപ്പോഴും ആഘോഷിക്കപ്പെട്ടതിനെക്കാള്‍ പതിന്മടങ്ങു ശക്തിയോടെ രണ്ടു പതിറ്റാണ്ടിനപ്പുറം [...]

Related Posts with Thumbnails