പഴശ്ശിരാജ പേര്‍ഷ്യയിലെ രാജാവായിരുന്നു
ഇത് ഭയങ്കരമായ കണ്ടുപിടുത്തമാണെന്നെനിക്കറിയാം. ഇതിനെക്കാള്‍ ഭയങ്കരമായ കണ്ടുപിടുത്തങ്ങള്‍ ഇതിനു മുമ്പും ഞാന്‍ നടത്തിയിട്ടുള്ളതുകൊണ്ട് അഹങ്കരിക്കുന്നില്ല. ഇതിന് ചരിത്രപരമായി എന്തു തെളിവാണുള്ളതെന്ന് ചോദിച്ചാല്‍ സംഗതി എന്റെ കയ്യിലുണ്ട്. ക്രിസ്തുവും കൃഷ്ണനും ഒരാളാണ് മോണോലിസ ശരിക്കും പൊന്‍കുന്നംകാരിയാമെന്നും ക്ളിയോപാട്ര വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട്ടില്‍ നിന്നു കുടിയേറിയതാണെന്നുമൊക്കെയുള്ള തിയറികള്‍ തിയറികളായി തന്നെ നില്‍ക്കുന്നിടത്താണ് പഴശ്ശിരാജ പേര്‍ഷ്യയിലെ രാജാവായിരുന്നു എന്ന തിയറി ഞാനിവിടെ അവതരിപ്പിക്കുന്നത്.
പേര്‍ഷ്യയിലെ രാജാവ് എന്ന നിലയില്‍ അദ്ദേഹം ഇവിടെ വന്നപ്പോള്‍ പേര്‍ഷ്യന്‍ രാജ എന്നറിയപ്പെട്ടു. അതുപിന്നെ ലോപിച്ച് പേര്‍ഷ്യരാജയും പിന്നീട് [...]

