കണ്ണീരില്‍ നനഞ്ഞ് സംഗിതമഴ
പണ്ട് ഒരു പുത്തഞ്ചേരിക്കാരന്‍ ചെക്കന്‍ വീട്ടില്‍ നിന്നു അമ്മ കൊടുത്തയച്ച സഞ്ചിയും പണവുമായി പച്ചക്കറി വാങ്ങാന്‍ പോയതാണ്. പോയവഴിയില്‍ ടൌണില്‍ യേശുദാസിന്റെ ഗാനമേള. പച്ചക്കറിയുടെ കാര്യം മറന്ന് ഗാനമേള തീരുവോളം ചെക്കനവിടെ നിന്നു. ഒടുവില്‍ പച്ചക്കറിയുമായി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മമഴക്കാര്‍ ഉരുണ്ടുകൂടിയിരുന്നു. അന്നു വഴക്കു കേട്ട കഥ പലതവണ പറഞ്ഞ സുഹൃത്തിന്റെ ഓര്‍മയില്‍ ആ മഹാഗായകന്‍ ഇന്നലെ പതിനായിരങ്ങള്‍ക്കു മുന്നില്‍ പിന്നെയും മൈക്ക് എടുത്തു. നിറകണ്ണുകളോടെ നെഞ്ചു പൊട്ടി പാടി: അമ്മമഴക്കാറിനു കണ്‍നിറഞ്ഞു, ആ കണ്ണീരില്‍ ഞാന്‍ [...]










