കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും യുഡിഎഫ് വര്‍ഗീയ ശക്തികള്‍ക്കും വന്‍ തിരിച്ചടിയായി. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ തോറ്റെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് യുഡിഎഫിനെ ജനം വെറുക്കുന്നു എന്നതിന്റെ തെളിവാണ്. യുഡിഎഫ് സീറ്റുകളിലാണ് ഇടതു സ്ഥാനാര്‍ഥികള്‍ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നോര്‍ക്കണം. വെറും സാങ്കേതികവിജയം മാത്രം നേടിയ യുഡിഎഫ് മൂല്യാധിഷ്ഠിതപരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രാധാന്യം കുറഞ്ഞെന്ന മട്ടില്‍ നടന്ന പ്രചാരണങ്ങള്‍ക്കു വന്‍ തിരിച്ചടിയായിരിക്കുകയാണ് കണ്ണൂര്‍, എറണാകുളം, ആഴപ്പുഴ തിരഞ്ഞെടുപ്പു ഫലങ്ങള്‍.
ജനാധിപത്യ പ്രക്രിയയില്‍ ജയവും തോല്‍വിയുമല്ല ജനങ്ങളുടെ പ്രതികരണമാണ് [...]