ട്വീറ്റപ്പ് പൊളിക്കാന്‍ ബ്ളോഗപ്പ്
ബ്ളോഗ് എന്ന സങ്കല്‍പം മൈക്രോബ്ളോഗിനു വഴിമാറുമ്പോള്‍ അന്യം നില്‍ക്കാന്‍ പോകുന്നത് ബ്ളോഗര്‍മാര്‍ എന്നു പറയുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനുസ് ആണ്. അനേകം അനേകം പേജുകളില്‍ ചവറെഴുതി യൂണിവേഴ്സല്‍ വേസ്റ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഞാനടക്കമുള്ള ഒരു വര്‍ഗം പഴഞ്ചനായി മാറും. മറ്റേതു മാധ്യമത്തെക്കാള്‍ അധികം വായനക്കാര്‍ക്കും ബ്ളോഗര്‍മാര്‍ക്കും വേഗം മടുത്തത് ബ്ളോഗ് എന്ന സങ്കേതമാണെന്നു തോന്നുന്നു. ഇന്നു കാണുന്ന ബ്ളോഗറെ നാളെ കാണുന്നില്ല. സമയമില്ല എന്ന കാരണം കൊണ്ട് ബ്ളോഗിങ് നിര്‍ത്തുന്നവര്‍ ഇരുപതോ മുപ്പതോ ശതമാനമേ ഉണ്ടാവൂ. എന്നാല്‍ ഈ [...]

