ആദിയില്‍ കളറുമുണ്ടായിരുന്നു
ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി 1922ല്‍ ചിത്രീകരിച്ച പരീക്ഷണ കളര്‍ സിനിമ. ഈ വര്‍ഷം ആദ്യം കണ്ടെടുത്ത ഈ വിഡിയോ ആണ് യൂ ട്യൂബിലെ ഏറ്റവും പുതിയ ഹരം. കില്ലര്‍ ട്രാക്‍സിന്‍റെ ബ്രെത്, കിന്‍ഡില്‍ എന്നീ ഈണങ്ങള്‍ പശ്ചാത്തലത്തില്‍.
ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി 1922ല്‍ ചിത്രീകരിച്ച പരീക്ഷണ കളര്‍ സിനിമ. ഈ വര്‍ഷം ആദ്യം കണ്ടെടുത്ത ഈ വിഡിയോ ആണ് യൂ ട്യൂബിലെ ഏറ്റവും പുതിയ ഹരം. കില്ലര്‍ ട്രാക്‍സിന്‍റെ ബ്രെത്, കിന്‍ഡില്‍ എന്നീ ഈണങ്ങള്‍ പശ്ചാത്തലത്തില്‍.
ഓണത്തിന് മലയാളത്തിലെ പ്രധാനപ്പെട്ട 10 ചാനലുകള്‍ ഉത്രാടം, തിരുവോണം അവിട്ടം എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ എണ്ണം 46.
ആത്മഹത്യ ചെയ്യുന്നവന് പെണ്ണുകേസുമായോ അത്തരം ഏതെങ്കിലും കേസുകളുമായോ ബന്ധമില്ലെങ്കില്‍, ബ്ലേഡ്-ബാങ്ക്- കടം- കര്‍ഷകന്‍ എന്നീ ഏതെങ്കിലും ടാഗുകള്‍ യോജിക്കുന്നവനാണെങ്കില്‍ അതൊരു വിശുദ്ധ ആത്മഹത്യയായി കണക്കാക്കപ്പെടും.
കമലഹാസന് ലോകസിനിമയുടെ ആസ്ഥാനമായ മലയാളസിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വമുണ്ടോ ?
തമിഴനായ കമലഹാസനെ കേരളത്തില്‍ ആദരിക്കുമ്പോള്‍ എത്ര മലയാളി താരങ്ങളെ തമിഴ്നാട്ടില്‍ ആദരിച്ചിട്ടുണ്ട് ?
പീപ്ലി ലൈവ് ഞാന്‍ കണ്ടില്ല. സിനിമ കാണാതെ അതിന്‍റെ റിവ്യൂ എഴുതാന്‍ ഞാന്‍ ഫിലിം ജേണലിസ്റ്റ് അല്ല. കാണാന്‍ പോകുന്ന പൂരം വെറുതെ പറയാനുള്ള ഒരു ഹരത്തിനു വേണ്ടിയാണീ പോസ്റ്റ്. കണ്ടു കഴിയുമ്പോള്‍ അത്രയ്‍ക്കൊന്നുമില്ലെന്നു തോന്നിയെങ്കിലോ ?
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന യുവസംരംഭം കേരളത്തിലെ തിയറ്ററുകളില്‍ 25 ദിവസം പിന്നിടുമ്പോള്‍ ചെറുപ്പം നിറഞ്ഞു നില്‍ക്കുന്ന സിനിമയിലെ കൂട്ടുകാര്‍ക്കൊപ്പം ഒരു ദിനം. ടോക് ഷോ സംഘടിപ്പിച്ച മെട്രോ മനോരമയ്‍ക്ക് നന്ദിയും കടപ്പാടും പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങളിലേക്ക്.
ശത്രുതയുള്ള ഡോക്ടറുടെ പേഷ്യന്റിനെ കൊലപ്പെടുത്താന്‍ ഏതെങ്കിലും ഡോക്ടര്‍ ശ്രമിക്കുമോ ? ആ പേഷ്യന്റിന്റെ ജീവന്‍ രക്ഷിക്കാന്‍ കൂട്ടുനിന്ന ആശുപത്രി ഡയറക്ടറെ നീക്കണമെന്നു പറഞ്ഞ് ആശുപത്രിക്കു മുന്നില്‍ സമരം നടത്തുമോ ? മലയാള സിനിമയില്‍ അത്തരമൊരു ക്രൂരകൃത്യത്തിനായി സര്‍ഗപ്രതിഭകള്‍ ഒന്നിക്കുന്നു, സംഘടനകള്‍ ഇഴുകിച്ചേരുന്നു.
മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ വരുന്നില്ല എന്നു പരാതിപ്പെടുന്നവരും മലയാള സിനിമയ്‍ക്ക് നിലവാരമില്ല എന്നു പരിതപിക്കുന്നവരും നിശ്ചമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി കുട്ടിസ്രാങ്ക് പ്രേക്ഷകമനസ്സില്‍ ഇടം നേടുമ്പോള്‍ മലയാളത്തിന് അഭിമാനപൂര്‍വം കാത്തുവയ്‍ക്കാവുന്ന ഒരു ചിത്രം കൂടി ലഭിക്കുകയാണ്.
ഒടുവില്‍ കെട്ടുകഥകളും അഭ്യൂഹങ്ങളും യാഥാര്‍ഥ്യമായി. കേട്ടതിനെക്കാളും പ്രചരിപ്പിച്ചതിനെക്കാളും ചീഞ്ഞളിഞ്ഞ സത്യങ്ങളുമായി കാവ്യ മാധവന്‍ ദൗര്‍ഭാഗ്യകരമായ ദാമ്പത്യത്തിന് ഔദ്യോഗികമായി വിരാമം കുറിയ്‍ക്കുന്നു. ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വച്ചുനോക്കിയാല്‍ നിശാല്‍ചന്ദ്രക്കു കുറച്ചുനാളത്തേക്കു കോടതികയറി നടക്കാമെന്നു തോന്നുന്നു.
ഇന്ന് ലോകം സിനിമയെടുക്കുകയാണ്. ലോകത്തുള്ള ആര്‍ക്കും ജൂലൈ 24 എന്ന ഈ ദിനം സിനിമയെടുത്ത് യു ട്യൂബില്‍ പോസ്റ്റ് ചെയ്യാം. ചേര്‍ത്ത് കെവിനും ഓസ്കര്‍ ജേതാവായ റിഡ്ലി സ്കോട്ടും ചേര്‍ന്ന് ഒരൊറ്റ സിനിമയാക്കും- ലോകത്തെ ഏറ്റവും വലിയ സിനിമ.വേഗം ക്യാമറയെടുത്ത് ഇറങ്ങൂ, അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം.