Tag Archives: Chinese
ലതുണ്ടോ സഖാവേ, ഒരു ലിതെടുക്കാന്‍ !

ലതുണ്ടോ സഖാവേ, ഒരു ലിതെടുക്കാന്‍ !

Posted 01 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Politics | View Comments

കേരളത്തിലെ കമ്യൂണിസം പോലെ ലോകത്ത് ഒരിടത്തും കമ്യൂണിസവും കമ്യൂണിസ്റ്റുകാരും നേരിട്ട് വിപ്ലവത്തിലേക്കും പുരോഗതിയിലേക്കും നടന്നടുക്കാതെ വര്‍ഗരാഷ്ട്രീയത്തില്‍ നിന്നും വേറിട്ട് സ്വത്വ രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുന്നതിലെ പുരോഗമനവും കലയും സാഹിത്യവും എന്താണ് എന്നു നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. റഷ്യയൊക്കെ പോയി, പോളണ്ടും ക്യൂബയുമൊക്കെ ഇപ്പോഴും ഉണ്ടോ എന്നു പോലുമറിയില്ല. പോയിട്ട് കമ്യൂണിസവും അതിന്റെ നന്മകളുമായി ബാക്കി നില്‍ക്കുന്ന സിപിഎമ്മും കേരള-ബംഗാള്‍ സര്‍ക്കാരുകളും ഒരു പാര്‍ട്ടി ടൂര്‍ നടത്തണമെങ്കില്‍ ഇപ്പോഴും ചൈന തന്നെയാണാശ്രയം.
ചൈനയില്‍ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ കമ്യൂണിസത്തിനു പുറമേ ഭാഷ [...]

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

Posted 05 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Sexuality | View Comments

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.
അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് [...]

മല്ലു ബസ്സ്: ചൈനക്കാര്‍ കണ്ടു പഠിക്കട്ടെ !

മല്ലു ബസ്സ്: ചൈനക്കാര്‍ കണ്ടു പഠിക്കട്ടെ !

Posted 17 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Web | View Comments

ഗൂഗിള്‍ ബസ് എന്ന സേവനം എന്തിനാണ് എന്നതിനിയും പിടികിട്ടിയിട്ടില്ല (ഗൂഗിളിനു തന്നെ തങ്ങള്‍ എന്താണ് കാണിച്ചുവച്ചത് എന്നത് പിടികിട്ടി വരുന്നതേയുള്ളൂ). എന്തൊക്കെയോ അതില്‍ സജീവമായി നടക്കുന്നുണ്ട് എന്നത് വ്യക്തമാണ്. മൊത്തത്തില്‍ ഈ സംഗതികളുടെയെല്ലാം ഒരു പോക്ക് രസകരമാണ്. ആദ്യം നമ്മള്‍ ബ്ലോഗിന്റെ ഫീഡ് ഫേസ്ബുക്കിലേക്കു കൊടുക്കുന്നു. അത് ട്വിറ്ററിലും ഷെയര്‍ ചെയ്യുന്നു. ഇതിനു പുറമേ ട്വിറ്റര്‍ ഫീഡ്സ് എല്ലാം കൂടി ഫേസ്ബുക്കിലും ഷെയര്‍ ചെയ്യുന്നു. പിന്നെ ഫേസ്ബുക്കും ട്വിറ്ററും ബ്ളോഗും ഗൂഗിള്‍ റീഡറും പികാസയും എല്ലാം കൂടി [...]

Related Posts with Thumbnails