Tag Archives: Blogging
ഐപിഎല്‍ ചോദ്യപേപ്പര്‍

ഐപിഎല്‍ ചോദ്യപേപ്പര്‍

Posted 22 March 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

കേരളത്തിന്റെ ഐപിഎല്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരളാ ഐപിഎല്‍ പ്ളേയേഴ്സ് ട്രേഡ് യൂണിയന്റെ നിര്‍ദേശപ്രകാരം പിഎസ്സി പ്രത്യേക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി ഞാന്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇനി ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയായിരിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും ഈ ചോദ്യപേപ്പര്‍ വായിച്ച് ഉത്തരങ്ങള്‍ നേരത്തേ മനസ്സിലാക്കി കേരളത്തിന്റെ ഐപിഎല്‍ ടീമില്‍ അംഗത്വം നേടാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
കേരളാ ഐപിഎല്‍ ചോദ്യപേപ്പര്‍
(എല്ലാ ഉത്തരങ്ങള്‍ക്കും 5 മാര്‍ക്ക് വീതം)
1. ക്രിക്കറ്റില്‍ ആദ്യത്തെ [...]

മല്ലു ബസ്സ്: ചൈനക്കാര്‍ കണ്ടു പഠിക്കട്ടെ !

മല്ലു ബസ്സ്: ചൈനക്കാര്‍ കണ്ടു പഠിക്കട്ടെ !

Posted 17 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Web | View Comments

ഗൂഗിള്‍ ബസ് എന്ന സേവനം എന്തിനാണ് എന്നതിനിയും പിടികിട്ടിയിട്ടില്ല (ഗൂഗിളിനു തന്നെ തങ്ങള്‍ എന്താണ് കാണിച്ചുവച്ചത് എന്നത് പിടികിട്ടി വരുന്നതേയുള്ളൂ). എന്തൊക്കെയോ അതില്‍ സജീവമായി നടക്കുന്നുണ്ട് എന്നത് വ്യക്തമാണ്. മൊത്തത്തില്‍ ഈ സംഗതികളുടെയെല്ലാം ഒരു പോക്ക് രസകരമാണ്. ആദ്യം നമ്മള്‍ ബ്ലോഗിന്റെ ഫീഡ് ഫേസ്ബുക്കിലേക്കു കൊടുക്കുന്നു. അത് ട്വിറ്ററിലും ഷെയര്‍ ചെയ്യുന്നു. ഇതിനു പുറമേ ട്വിറ്റര്‍ ഫീഡ്സ് എല്ലാം കൂടി ഫേസ്ബുക്കിലും ഷെയര്‍ ചെയ്യുന്നു. പിന്നെ ഫേസ്ബുക്കും ട്വിറ്ററും ബ്ളോഗും ഗൂഗിള്‍ റീഡറും പികാസയും എല്ലാം കൂടി [...]

ഒരു പോസ്റ്റും ഒന്‍പത് കമന്റുകളും

ഒരു പോസ്റ്റും ഒന്‍പത് കമന്റുകളും

Posted 12 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | View Comments

“അന്നൊരു ഞായറാഴ്ചയായിരുന്നു. പള്ളിയില്‍ പോയി വന്ന സണ്ണി അടുക്കളയിലേക്കു പോയി. അമ്മച്ചിയും അനിയത്തിയും എല്ലാം അടുത്ത കുര്‍ബാനയ്ര്‍ക്ക് പള്ളിയിലേക്കു പോയതാണ്. അടുപ്പിനരികില്‍ ആലോചനകളിലാണ്ട് നില്‍ക്കുകയാണ് മോളിക്കുട്ടി. ഇപ്പോഴും പാവാടയും ബ്ലൌസും ധരിക്കുന്ന നാട്ടിലെ ഏക പെണ്‍കുട്ടി. അമ്മച്ചീടെ വകേലൊള്ള ഒരാങ്ങളേടെ വകേലൊള്ള മോള്. അമ്മച്ചിക്ക് ഒരു കൈസഹായത്തിനു വേണ്ടി വന്നു നില്‍ക്കുകയാണ്. രക്തബന്ധത്തില്‍ ആരുമില്ലാത്തതിനാല്‍ തന്റെ സുക്ഷിതത്വം കൂടി കരുതിയാവണം ഇവിടെ കൂടാന്‍ അവള്‍ തീരുമാനിച്ചത്.
കത്തിക്കാളുന്ന തീയെ പ്രണയത്തോടെ നോക്കി നില്‍ക്കുന്ന മോളിക്കുട്ടിയെ വാതില്‍പ്പടിയില്‍ ചാരി [...]

ബ്ലോഗിലെ മാണിക്യം: ഒരു പട്ടാപ്പകല്‍ ബലാല്‍സംഗതിയുടെ കഥ

ബ്ലോഗിലെ മാണിക്യം: ഒരു പട്ടാപ്പകല്‍ ബലാല്‍സംഗതിയുടെ കഥ

Posted 11 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

നമസ്കാരം ബെര്‍ളിച്ചായന്‍..
ബെര്‍ളിത്തമ്പ്രാന്‍ എന്നു വിളിയെടീ..
അയ്യോ, ഇന്നലെ വരെ എല്ലാവരും ബെര്‍ളിച്ചായന്‍ ബെര്‍ളിച്ചായന്‍ എന്നാണല്ലോ വിളിച്ചോണ്ടിരുന്നത് ?
ഇന്നു മുതല്‍ എന്നെ ബെര്‍ളിത്തമ്പ്രാന്‍ ബെര്‍ളിത്തമ്പ്രാന്‍ എന്നേ വിളിക്കാമ്പാടുള്ളൂ.. നീയടക്കം സകലരും..
അതെന്താ അങ്ങനെ ?
ശുമ്മാ.. ഒരു രെസം ? നെനക്കെങ്ങനെയാ രെസവൊക്കെ ഇഷ്ടവാണോ ?
എന്നു ചോദിച്ചാല്‍, രസം പല തരത്തിലുണ്ടല്ലോ ?
ഒണ്ടൊണ്ട്.. ഞാനൊരു കടങ്കഥ ചോദിക്കാം.. ഒരു ടൈസ്റ്റ് ട്യൂബില്‍ നമ്മള്‍ കൊറച്ചു രെസവും പിന്നെ കൊറച്ച് വെള്ളോം എടുക്കുന്നു… ഇന്നിട്ടിങ്ങനെ കചകചകചകചകചേന്നും പറഞ്ഞ് കുലുക്കുന്നു… എന്നിട്ട് ടെസ്റ്റ്യൂബിങ്ങനെ നാട്ടിപ്പിടിക്കുന്നു… അങ്ങനെയാണെങ്കില്‍ [...]

ബ്ളോഗ് 2009 (റിവ്യൂ)

ബ്ളോഗ് 2009 (റിവ്യൂ)

Posted 01 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | View Comments

പലരും ആഗ്രഹിക്കാത്തതുപോലെ 2009ലും മലയാളം ബ്ളോഗിന്റെ കുലപതിയും കിരീടം വയ്ക്കാത്ത രാജാവും ഞാന്‍ തന്നെയായിരുന്നു. ഇനി കുറേക്കാലത്തേക്കും അങ്ങനെ തന്നെയായിരിക്കും. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെടുന്ന മലയാളം ബ്ളോഗ് ഇതാണ് ഇതാണ് എന്നു പണ്ടേ ഞാന്‍ പറഞ്ഞിരുന്നെങ്കിലും അന്നൊന്നും ആരും സമ്മതിച്ചില്ല. കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും വായനക്കാരുടെ എണ്ണത്തിലല്ല പോസ്റ്റിന്റെ നിലവാരത്തിലാണ് കാര്യം എന്നായി ഇവറ്റകളുടെ നിലപാട്. എന്നാല്‍ 2009ല്‍ സ്ഥിതിയാകെ മാറി.
എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മികച്ച മലയാളം ബ്ളോഗായി ബെര്‍ളിത്തരങ്ങള്‍ മാറുന്ന കാഴ്ചയാണ് നമ്മളെല്ലാവരും കണ്ടത്. [...]

ട്വീറ്റപ്പ് പൊളിക്കാന്‍ ബ്ളോഗപ്പ്

ട്വീറ്റപ്പ് പൊളിക്കാന്‍ ബ്ളോഗപ്പ്

Posted 22 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Analysis | View Comments

ബ്ളോഗ് എന്ന സങ്കല്‍പം മൈക്രോബ്ളോഗിനു വഴിമാറുമ്പോള്‍ അന്യം നില്‍ക്കാന്‍ പോകുന്നത് ബ്ളോഗര്‍മാര്‍ എന്നു പറയുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനുസ് ആണ്. അനേകം അനേകം പേജുകളില്‍ ചവറെഴുതി യൂണിവേഴ്സല്‍ വേസ്റ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഞാനടക്കമുള്ള ഒരു വര്‍ഗം പഴഞ്ചനായി മാറും. മറ്റേതു മാധ്യമത്തെക്കാള്‍ അധികം വായനക്കാര്‍ക്കും ബ്ളോഗര്‍മാര്‍ക്കും വേഗം മടുത്തത് ബ്ളോഗ് എന്ന സങ്കേതമാണെന്നു തോന്നുന്നു. ഇന്നു കാണുന്ന ബ്ളോഗറെ നാളെ കാണുന്നില്ല. സമയമില്ല എന്ന കാരണം കൊണ്ട് ബ്ളോഗിങ് നിര്‍ത്തുന്നവര്‍ ഇരുപതോ മുപ്പതോ ശതമാനമേ ഉണ്ടാവൂ. എന്നാല്‍ ഈ [...]

ഹാക്കിങ് ക്ലാസ്സ്

ഹാക്കിങ് ക്ലാസ്സ്

Posted 07 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | View Comments

വെബ്സൈറ്റ് ഹാക്കിങ് എന്നു പറയുന്നത് ഒരു കലയാണ്. എന്നാല്‍ എപ്പോഴും അതങ്ങനെ തന്നെ ആയിരിക്കണമെന്നുമില്ല. ഹാക്കര്‍മാര്‍ പലതരത്തിലാണുള്ളത്. ചിലര്‍ പ്രൊഫഷനല്‍ ഹാക്കര്‍മാരാണ്. ഹാക്കിങ് എന്താണെന്ന് അവര്‍ക്കറിയാം. എന്നാല്‍ മറ്റു ചിലര്‍ അങ്ങനെയല്ല ആവശ്യം വരുമ്പോള്‍ അവര്‍ ഹാക്കിങ് ചെയ്തു പോവുകയാണ്. എന്താണ് ഹാക്കിങ് ? ഒരുത്തനെ തുലയ്‍ക്കണമെന്ന മോഹവുമായി നമ്മള്‍ പലതും ചെയ്യണമെന്നാഗ്രഹിക്കുന്നു. ഒന്നും നടക്കാനാതെ വരുമ്പോള്‍ അവന്‍റെ പേര് ഒരു കടലാസിലെഴുതിയിട്ട് അതില്‍ കാര്‍ക്കിച്ചു തുപ്പിയ ശേഷം അതില്‍ കയറി നിന്നു തുള്ളുന്നു. ഇതാണോ ഹാക്കിങ് [...]

പെന്‍റഗണ്‍ ഇടപെടല്‍

പെന്‍റഗണ്‍ ഇടപെടല്‍

Posted 06 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | View Comments

ഇപ്പോ വച്ചതേയുള്ളൂ (ഫോണ്‍) ഒബാമ. ആളുകള്‍ ഒക്കെയിങ്ങനെ സെന്‍സിറ്റീവാകാന്‍ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യും എനിക്കറിയില്ല. ഒബാമ മലയാളം പഠിക്കുന്നു എന്നു കേട്ടപ്പോള്‍ അതൊരിക്കലും എന്റെ ബ്ളോഗ് വായിക്കാനായിരിക്കുമെന്നു ഞാന്‍ കരുതിയില്ല. ഇവിടെ സിപിഎം രാഷ്ട്രീയത്തിലിടപെടുന്നതിന്റെ ഭാഗമായി ദേശാഭിമാനിയും ജനയുഗവും വായിക്കുന്നതിനും പിണറായി വിഭാഗത്തിനെതിരെ പോസ്റ്റര്‍ എഴുതുന്നതിനുമാണെന്നാണ് കരുതിയത്. എന്നാല്‍ അവിടെ സിപിഎമ്മിനു തെറ്റി. അയാള്‍ കഴിഞ്ഞ മൂന്നു മാസം കൊണ്ട് എന്റെ എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ത്തു എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്നാലോചിക്കണം.
ഇന്നു [...]

പരസ്യവിമര്‍ശനം

പരസ്യവിമര്‍ശനം

Posted 27 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

ബ്ലോഗില്‍ പരസ്യങ്ങള്‍ ഇടുന്നതിനെ സംബന്ധിച്ച് വായനക്കാരില്‍ ചിലരുടെ വിമര്‍ശനങ്ങള്‍ കുറെ ദിവസമായി എന്നെ വേട്ടയാടുകയാണ്. സാമ്പിളിനു രണ്ടെണ്ണം- “എന്തിനാ മാഷെ ഇത്രയും പരിഷ്കാരങള്‍.ആ ബെര്‍ളിത്തരങളുടേ ഒരിത് പോയതുപോലെ തോന്നുന്നു.കെട്ടും മട്ടും എല്ലാം താറുമാറായപോലെ.പിന്നെ പോസ്റ്റിനു നടുക്കുള്ള പരസ്യം ഏറ്റവും വലിയ ആകര്‍ഷണമാണ്.ഓരോ വരികള്‍ കഴിയുമ്പൊഴും ഓരോ പരസ്യം. അത് കുറച്ചുകൂടി നന്നായിരിക്കും.”-ശ്രീക്കുട്ടന്‍
“എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്‌.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”-ബഷീര്‍
വിമര്‍ശനങ്ങള്‍ എന്നെ വളരെയധികം ചിന്തിപ്പിച്ചു. കുറെ നേരം [...]

മലയാളം ബ്ലോഗ് ഹിസ്റ്ററി

Posted 26 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging | View Comments

ഏതൊരു പ്രസ്ഥാനത്തിനും അതിന്‍റേതായ ഒരു ഹിസ്റ്ററി ഉണ്ട്. മലയാളം ബ്ലോഗിനും ഉണ്ട് ഹിസ്റ്ററി.ഇതുപോലെ ഇക്കണോമിക്സ്, പൊളിറ്റിക്സ്, കെമിസ്ട്രി തുടങ്ങിയവയും ഉണ്ട്. നമ്മുടെ വിഷയം ബ്ലോഗ് ഹിസ്റ്ററി മാത്രമായതുകൊണ്ട് അക്കാര്യം പറയാം. ബ്ലോഗ് തുടങ്ങിയിട്ട് നാലോ അഞ്ചോ വര്‍ഷമല്ലേയായുള്ളൂ, പിന്നെന്തിനാ ചരിത്രപഠനം എന്നൊക്കെ ചില കരിങ്കാലികള്‍ ചോദിക്കും. അങ്ങനെയല്ല. എല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തി വയ്‍ക്കണം. പുതുതലമുറയെ പഠിപ്പിക്കണം. അല്ലെങ്കില്‍ പുതുതായി ബ്ലോഗ് തുടങ്ങിവരുന്ന തോലകള്‍ നമ്മളെ വകവയ്‍ക്കില്ല. ഇന്ത്യ, സ്വാതന്ത്ര്യസമരം, മഹാത്മാഗാന്ധി എന്നൊക്കെ പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നതു കൊണ്ടാണല്ലോ ഇന്നത്തെ [...]

എന്‍റെ മഴഭോട്ടോഗ്രഭി

എന്‍റെ മഴഭോട്ടോഗ്രഭി

Posted 17 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: News | View Comments

ഒരു ഫോട്ടോ ബ്ളോഗറാവുക എന്നത് കുഞ്ഞുന്നാള്‍ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ പൊട്ടിയ സ്ളേറ്റിന്റെ വിടവിലൂടെ അപ്പുറത്തെ ബെഞ്ചിലെ സോഫിയുടെ മുഖം ഒരു ഫ്രെയിമിനുള്ളില്‍ കണ്ടപ്പോഴാണ് എന്റെ ഉള്ളില്‍ ഒരു ഫോട്ടോഗ്രാഫര്‍ ഉറങ്ങിക്കിടക്കുന്നത് ഞാനറിഞ്ഞത്. ആ ഫോട്ടോഗ്രാഫറെ ഉണര്‍ത്താന്‍ വേണ്ടി ഞാന്‍ എന്നും സോഫിയെ അതേ ഫ്രെയിമിലൂടെ കണ്ടുകൊണ്ടിരുന്നു. പിന്നെ എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ സുഗന്ധിടീച്ചറിലൂടെ ഞാന്‍ ഫോട്ടോഗ്രാഫിയുടെ വിശാലമായ ലോകത്തേക്ക് കടക്കുകയായിരുന്നു. ഒരു ക്യാമറയില്ലാതെ ചില പടങ്ങളെടുക്കാതെ മുന്നോട്ടുള്ള ജീവിതം അസാധ്യമാണെന്നു ഞാന്‍ [...]

Related Posts with Thumbnails