ആയിരം കൊച്ചുണ്ണിക്ക് അര വീരപ്പന്‍
ഒരേയൊരു കായംകുളം കൊച്ചുണ്ണിയേ നമുക്കുള്ളൂ. പിന്നെയുള്ളത് ചില മീശമാധവന്‍മാരും. പതിനായിരം കൊച്ചുണ്ണിമാര്‍ക്ക് അര വീരപ്പന്‍ എന്ന കണക്ക് ശരിയാണെങ്കില്‍ മഹാനായ ആ ചരിത്രപുരുഷന്‍ കാഥാവശേഷനായിട്ട് ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നു. 2004 ഒക്ടോബര്് 18നാണ് വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തു തമിഴ്നാട് ദൌത്യസേന വെടിവച്ചു കൊന്നത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്.
സംഘത്തിലെ ഭൂരിഭാഗം പേരും ദൌത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാല്‍ വീരപ്പന്‍ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കര്‍ണാടക [...]










