ജയിക്കാനായി ജനിച്ചവന്‍
1980 നവംബര്‍ 16 ഞായറാഴ്ച: ‘ദീപം’ എന്ന സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ തിയറ്ററില്‍ കയറിയവരാരും അന്നു സന്തോഷത്തോടെയല്ല മടങ്ങിയത്. സിനിമയുടെ കഥയോ ക്ളൈമാക്സോ ഒന്നും അവരെ സ്വാധീനിച്ചതേയില്ല. ഒരിക്കലും മറക്കാനാവാത്ത ഒന്നായി ആ ഷോ മാറ്റിയത് ഇടയ്ക്ക് പ്രദര്‍ശനം നിര്‍ത്തി പ്രദര്‍ശിപ്പിച്ച, തിയറ്ററില്‍ ഞെട്ടലും അമ്പരപ്പും നിലവിളിയു ഉയര്‍ത്തിയ ഒരു സ്ലൈഡ് ആയിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ഇൌ ചിത്രത്തിലെ നായകനായ ജയന്‍ മദ്രാസില്‍ അപകടത്തില്‍ മരിച്ചു”
കേരളം മുഴുവന്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന, ചെറുപ്പം പിന്‍തുടരാന്‍ കൊതിക്കുന്ന [...]










