ലഫ്ടനന്‍റ് കേണല്‍ മനീന്ദ്രശേരി സിങ്ങുകണ്ഠന്‍ !!

2009, ജൂലൈ 10, വ്യാഴം

മലയാളത്തിന്റെ പ്രിയതാരം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സൈന്യം ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്ടനന്റ് പദവി നല്‍കി ആദരിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്‍സിനുള്ള പരമോന്നത ബഹുമതിയാണ് ലഫ്റ്റനന്‍റ്‌ കേണല്‍ പദവി. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനു കീഴിലാണ്‌ മോഹന്‍ലാലിനെ പോസ്റ്റു ചെയ്യുക. സെപ്റ്റംബര്‍ മുതല്‍ കണ്ണൂരില്‍ ലാല്‍ പരിശീലനം ആരംഭിക്കും.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം…..
പാക്കിസ്ഥാന്‍ ബോര്‍ഡറിലെ ഒരു രാത്രി.

ബോര്‍ഡറില്‍ നുഴഞ്ഞുകയറാനുള്ള ഏതാനും തീവ്രവാദികളെയും കൂട്ടി രണ്ടു പാക് പട്ടാളക്കാര്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ചേരിയില്‍ ബാരക്കുകളോ പട്ടാളവണ്ടികളോ കാണാനില്ല. ബൂട്ടിന്റെ ശബ്ദവും ഇല്ല. സ്ഥിരമായി അവിടെ കാണാറുണ്ടായിരുന്ന മനീന്ദര്‍ സിങ് എന്ന പട്ടാളക്കാരന്റെ പൊടിപോലും കാണാനില്ല. പാക് പട്ടാളത്തിനു സംശയമായി. ഇന്ത്യന്‍ ബോര്‍ഡറെന്നു പറഞ്ഞെത്തിയത് വല്ല ബര്‍മന്‍ ബോര്‍ഡറിലുമാണോ. ഗൂഗിള്‍ മാപ്സ് പരിശോധിച്ചു. ഗൂഗിള്‍ മാപ്സ് പ്രകാരം മനീന്ദര്‍ സിങ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷെ, അവിടെയെങ്ങും കാണാനില്ല. കഴിഞ്ഞ ആഴ്ച തന്റെ അമ്മേടെ അനിയത്തീടെ മോള്‍ടെ കല്യാണത്തിനു പോകുന്ന കാര്യം മനീന്ദര്‍ സിങ് വയര്‍ലെസ് വഴി പഞ്ചാബ് പോലീസിലുള്ള അളിയനുമായി ചര്‍ച്ച ചെയ്യുന്നത് കേട്ടതോര്‍മിച്ച പാക് പട്ടാളക്കാരന്‍ ധൈര്യമായി മുന്നോട്ടു നീങ്ങി. കമ്പിവേലിക്കിടയിലൂടെ നുഴഞ്ഞു കയറി ഇന്ത്യന്‍ മണ്ണില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ എങ്ങു നിന്നോ ഒരു വെളിച്ചം. വളവുതിരിഞ്ഞ് വന്നു ബ്രേക്കിട്ടു നില്‍ക്കുകയാണ് ഒരു മഹേന്ദ്ര ക്ളാസിക്. അതില്‍ നിന്നും കറുത്ത കൂളിങ് ഗാസ് വച്ച് ഒരാള്‍ പുറത്തിറങ്ങി. വെള്ള ജുബ്ബ, വെള്ള മുണ്ട്, കറുത്ത ഷൂ എന്നിവയാണ് വേഷം. കൊമ്പന്‍മീശ ഭംഗിയായി പിരിച്ചുവച്ചിരിക്കുന്നു. അവര്‍ സൂക്ഷിച്ചു നോക്കി. മനീന്ദര്‍ സിങ് തന്നെ, പക്ഷെ വല്ലാത്ത മാറ്റം. പട്ടാളക്കാരന്റെ ലുക്കേ ഇല്ല. യൂണിഫോമില്ല, പഴയ ഉറച്ച ശരീരമില്ല. മൊത്തത്തില്‍ ഒരു ചെരിവുണ്ട്. തന്റെ കുടവയറില്‍ തടവി അയാള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പാക് പട്ടാളം തോക്കുചൂണ്ടി.

മനീന്ദര്‍ സിങ് മീശ തടവി ചെറുചിരിയോടെ കൂളിങ് ഗാസ് മാറ്റി. ചെരിഞ്ഞു നിന്ന് പാക് പട്ടാളക്കാരനോടു പറഞ്ഞു: ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോക്കിട്ടു കുത്തല്ലേടാ മോനേ ദിനേശാ.. ഈ മുള്ളുകമ്പിക്കിടയിലൂടെ ഇപ്പുറത്തു കടന്നാല്‍ നിന്റെ കാര്യം ഞാന്‍ സവാരിഗിരിഗിരിയാക്കും !!

പാക് പട്ടാളക്കാരന്‍ പേടിച്ചു. ശത്രുവാണെങ്കിലും മനീന്ദര്‍ സിങ്ങിന് ഇങ്ങനൊരു ഗതി വരണമെന്ന് പാകിസ്ഥാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല: മണിച്ചിത്രത്താഴില്‍ വിടമാട്ടെ ഡയലോഗ് പറയുന്ന ശോഭനയെ എന്ന പോലെ പാക് പട്ടാളക്കാരന്‍ ഉറക്കെ വിളിച്ചു:- മനീന്ദര്‍ സിങ് !!!

മനീന്ദര്‍ സിങ് ഞെട്ടി. തന്റെ കൂളിഗ് ഗാസ് ഊരി മാറ്റി. തന്റെ വേഷത്തിലേക്ക് വിസ്മയത്തോടെ നോക്കി. സ്വയം നഷ്ടപ്പെട്ടവന്റെ ഭീതിയോടെ പാക് പട്ടാളക്കാരന്റെ കണ്ണിലേക്കു നോക്കി. അയാളെ അടിമുടി പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു: പറ.. ഞാനെന്താ ഇപ്പോള്‍ പറഞ്ഞത് ? തന്നോട് ഞാനെന്താണിപ്പോള്‍ പറഞ്ഞത് ?

പാക് പട്ടാളത്തിന്റെ കണ്ണുകള്‍ നിറഞ്ഞു വന്നിരുന്നു. തീവ്രവാദികള്‍ വിതുമ്പി നിന്നു. പാക് പട്ടാളക്കാരന്‍ മനീന്ദര്‍ സിങ്ങിനെ മാറോടണച്ചു പറഞ്ഞു: ഇല്ല.. ഒന്നും പറഞ്ഞില്ല.. മനീന്ദര്‍ ഒന്നും പറഞ്ഞില്ല..മനീന്ദറിന് ഒന്നും സംഭവിച്ചിട്ടില്ല..

അതോടെ മനീന്ദറിന്റെ ഭാവം പിന്നെയും മാറി: മനീന്ദര്‍ അല്ല.. മനീന്ദ്രശേരി സിങ്ങുകണ്ഠന്‍ !!.. ഷൂട്ടരുതെന്നു പറഞ്ഞാലേ ഷൂട്ടൂ.. ഫയറരുതെന്നു പറഞ്ഞാലേ ഫയറൂ.. പണ്ട് ലാഹോറില്‍ ഒരു വലിയ നര്‍ത്തകി ഉണ്ടായിരുന്നു.. ഏതോ ഒരു ബീഗം.. തണുപ്പുകൊണ്ട് ബോറടിച്ചിരുന്ന ഒരു രാത്രിയില്‍ ചില മന്ത്രിപുംഗന്‍മാര്‍ പൊക്കിക്കൊണ്ടുപോയ അവളെ ഞാനിങ്ങു പൊക്കി… ഈ മഞ്ഞുമലയുടെ മുകളില്‍ നിന്ന് ഒരു കാബറേ നൃത്തം ആടാന്‍ പറഞ്ഞു.. ആവള്‍ ആടി..പക്ഷെ.. നൃത്തം കഴിഞ്ഞപ്പോള്‍ തന്റെ ഷഡ്ജം ഊരിയെറിഞ്ഞ് അവള്‍ പറഞ്ഞു.. ഇനിയൊരിക്കലും ഞാനിതു ധരിക്കില്ല.. ഇനിയൊരിക്കലും ഞാനീ നൃത്തം കളിക്കില്ല…അവളെ തിരികെ നൃത്തരംഗത്തേക്കു കൊണ്ടു വരാനിറങ്ങിയതാണ് ഞാന്‍..ഈ ബാഗിനുള്ളില്‍ അന്നവള്‍ ഊരിയെറിഞ്ഞ ഷഡ്ജമാണ്..

ഈശ്വരാ !!!- പാക് പട്ടാള-ഭീകരര്‍ ഒരേ സ്വരത്തില്‍ വിളിച്ചു.

രണ്ടാഴ്ചക്കു ശേഷം…
ലാഹോറിലെ ഒരു ഗ്രാമം.

പുഷ്കര്‍ ഒ തൊയിബയുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലെ ഏറ്റവും വലിയ ബംഗാവ് വിലയ്ക്കു വാങ്ങി അയാള്‍ വന്നു. ആ ഗ്രാമത്തെ രക്ഷിക്കാന്‍, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗ്രാമത്തിന്റെ ഐശ്വര്യത്തിനു കാരണമായ ചന്ദനക്കുടം നടത്താന്‍ ഇന്ത്യയില്‍ നിന്ന് അയാള്‍ വന്നു- മനീന്ദര്‍ സിങ് !!

ആ ബംഗാവില്‍ താമസിച്ചിരുന്നത് പണ്ടു ഷഡ്ജം ഊരിയെറിഞ്ഞ് നാടുവിട്ട അതേ ബീഗമായിരുന്നു എന്നറിഞ്ഞിട്ടാണ് മനീന്ദറേട്ടന്‍ അവിടേക്കു ചെന്നത്. അവിടെ ചെന്ന് അവള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തെങ്കിലും ബീഗത്തിന്റെ മനസ്സു കീഴടക്കാന്‍ മനീന്ദറിനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ മനീന്ദര്‍ ചന്ദനക്കുടക്കേസില്‍ ഇടപെട്ടു. ചന്ദനക്കുടത്തിനുയര്‍ത്തുന്ന കൊടി നാട്ടിലെ ഒരു മാടമ്പിയുടെ കയ്യിലാണെന്ന് അറിഞ്ഞ മനീന്ദര്‍ നേരേ അങ്ങോട്ടു ചെന്നു:- എടോ കുളപ്പുള്ളി തങ്ങള്‍ എന്ന തേര്‍ഡ് റേറ്റ് ചെറ്റേ എന്നു വിളിച്ച് നാലു ഡയലോഗ് അങ്ങു കാച്ചി. കൊടി നൈസായിട്ടിങ്ങു പോന്നു. അതോടെ നാട്ടിലെങ്ങും അഘോഷമായി.

ഇന്ത്യനി പട്ടാളക്കാരന്‍ ഒരുത്തന്‍ നാട്ടില്‍ വന്നു ഷൈന്‍ ചെയ്യുന്നു എന്നറിഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി പെട്ടെന്ന് ലാഹോറലേക്ക് സൈന്യത്തെ അയച്ചു. പുള്ളിക്കാരന്‍ എന്നിട്ടു പിന്നാലെ പുറപ്പെട്ടു. വിവരമറിഞ്ഞ് ഉസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ക്വയ്ദക്കാരും പുറപ്പെട്ടു. ലാഹോറുകാര്‍ ഭയന്നു. എല്ലാവരും കൂടി ഒന്നിച്ചു വന്നാല്‍ മനീന്ദറിന്റെ കഥ കഴിഞ്ഞതു തന്നെ. അവര്‍ മനീന്ദറിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, മനീന്ദര്‍ ഒളിച്ചില്ല. ഒരു കൊച്ചുപിച്ചാത്തിയുമായി കിരീടത്തിലെ സേതുമാധവനെപ്പോലെ മനീന്ദര്‍ ലാഹോര്‍ സിറ്റിയില്‍ ഒരു കല്ലിന്റെ മുകളില്‍ കുത്തിയിരുന്നു. ആര്‍ത്തുവിളിച്ചെത്തിയ കാലാള്‍പ്പടയെ മുഴുവന്‍ ഒരൊറ്റ വീശില്‍ മനീന്ദര്‍ പൂശി. ബോംബിടാന്‍ വേണ്ടി മൂപ്പിച്ചു വന്ന വിമാനങ്ങളെ കല്ലെറിഞ്ഞോടിച്ചു. ഒടുവില്‍ പ്രധാനമന്ത്രി ഒരു വശത്തു നിന്നും ലാദന്‍ മറ്റേ വശത്തു നിന്നും കലിപ്പു മൂത്ത് വരുമ്പോള്‍ മനീന്ദര്‍ തന്റെ എംസിആര്‍ മുണ്ട് മടക്കിയുടുത്ത് പിച്ചാത്തി വലിച്ചെറിഞ്ഞ് നിരായുധനായി നിന്നു. ജനം ശ്വാസമടക്കിപ്പിടിച്ചു നിന്നു.

അടുത്തെത്തിയ പ്രധാനമന്ത്രി മനീന്ദറിനെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ടു മറന്ന മുഖം. കള്ളച്ചിരിയോടെ നില്‍ക്കുകയാണ് മനീന്ദര്‍. പ്രധാനമന്ത്രിക്ക് ആകെ കണ്‍ഫ്യൂഷനായി. മനീന്ദറിന്റെ ആ ചിരി കണ്ടാല്‍ പിന്നെ ഒന്നും ചെയ്യാന്‍ തോന്നില്ല. ഒടുവില്‍ മനീന്ദറിനെ പിഎം തിരിച്ചറിഞ്ഞു.:- മനീന്ദറല്ലേ ? മഹാനായ ഭോഷ്ലി സായിപ്പിന്റെ അരുമശിഷ്യന്‍.. (എന്നിട്ടു ചുറ്റുമുള്ളവരോടായി).. നിങ്ങള്‍ക്കറിയുമോ ഇവനാരാണെന്ന്… ലോകം കണ്ട ഏറ്റവും വലിയ പട്ടാളക്കാരന്‍, നയതന്ത്രജ്ഞന്‍.. വില്ലാളിവീരന്‍..അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, തുടങ്ങിയ രാാജ്യങ്ങളിലൊക്കെ ദൈവതുല്യന്‍… ഇദ്ദേഹം ഇവിടെയൊന്നു വന്നുകിട്ടാന്‍.. വര്‍ഷങ്ങവായി ആഗ്രഹിക്കുകയാണ് ഞാന്‍.. എനിക്കു തൃപ്തിയായി മകനേ..

പക്ഷെ, അതുകൊണ്ടു തീരുന്നതായിരുന്നില്ലല്ലോ പ്രശ്നം. ലാദന്‍ കണ്ണുകള്‍ ചെറുതാക്കി അടുത്തേക്കു വന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞാലും നില്‍ക്കുന്നവനല്ല ലാദന്‍. വീണ്ടും ആശങ്ക മുറുകി. മനീന്ദറിന്റെ അടുത്തെത്തിയ ലാദന്‍ പൊടുന്നനെ വെട്ടിയിട്ട വാഴ പോലെ വീണു നമസ്കരിച്ചു. മനീന്ദര്‍ ലാദനെ പിടിച്ചെണീപ്പിച്ചു. നിറകണ്ണുകളോടെ വിതുമ്പുന്ന അധരങ്ങളോടെ ലാദന്‍ ആശാനേ എന്നു നിലവിളിച്ചുകൊണ്ട് മനീന്ദറിനെ കെട്ടിപ്പിടിച്ചതോടെ ജനം ആര്‍പ്പുവിളികള്‍ ആരംഭിച്ചു. പുവര്‍ സിവിലിയന്‍സും തീവ്രവാദികളും കൈകോര്‍ത്തു നൃത്തം ചെയ്തു. നൃത്തം കൊഴുപ്പിക്കാന്‍ അതിര്‍ത്തി ലംഘിച്ച് മുംതാസ്, അല്‍ഫോന്‍, കിരണ്‍ തുടങ്ങിയ ടീംസും എത്തി.

സോങ് കഴിഞ്ഞതോടെ പ്രധാനമന്ത്രി മനീന്ദദര്‍ സിങ് തന്നെ പാകിസ്ഥാന്‍ ഭരിക്കണമെന്നായി. ഉടനെ അഫ്ഗാനിസ്ഥാനും മനീന്ദദര്‍ സിങ് ഭരിക്കണമെന്ന് ലാദന്‍ ആവശ്യപ്പെട്ടു. യുഎസിന്റെ ഭരണം കൂടി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫാക്സുമായി അവിടെ പാഞ്ഞെത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ തന്റെ സ്ഥാനം കൂടി വഹിക്കണമെന്ന് മനീന്ദറിന്റെ കാാല്‍ക്കല്‍ വീണു പ്രാര്‍ത്ഥിച്ചു.

അപ്പോള്‍ തന്റെ ബാഗില്‍ നിന്ന് മനീന്ദര്‍ ആ ഷഡ്ജം പുറത്തെടുത്തു. പഴയ കാബറേ ഡാന്‍സര്‍ ബീഗം ഊരിയെറിഞ്ഞ അതേ ഷഡ്ജം. ഗ്രാമവാസികള്‍ക്കു കാര്യം മനസ്സിലായി. അവര്‍ അവളെ പൊക്കിയെടുത്തുകൊണ്ട് മനീന്ദറിന്റെ മുന്നില്‍ നിര്‍ത്തി. ഷഡ്ജം അവളുടെ കയ്യില്‍ കൊടുത്തപ്പോള്‍ അവളും മനീന്ദറിന്റെ കാല്‍ക്കല്‍ വീണു കരച്ചിലോടു കരച്ചില്. പൊടുന്നനെ, ഒരു ചാക്ക് കടലപ്പിണ്ണാക്ക് എന്നപോലെ അവളെ എടുത്ത് തോളിലിട്ട് തന്റെ മഹേന്ദ്ര ക്ളാസിക് ജീപ്പിന്റെ പിന്നിലിട്ട് ലാഹോറുകാര്‍ക്ക് റ്റാറ്റാ കൊടുത്ത് മനീന്ദര്‍ ഇന്ത്യ 500 കിലോമീറ്റര്‍ എന്നു ബോര്‍ഡ് വച്ചിരുന്ന ദിശയിലൂടെ ഡ്രൈവ് ചെയ്തു പോയി.

ഈ ലോകമെല്ലാം ഇപ്പം മനീന്ദര്‍ ഭരിക്കുമെന്നു കരുതിയിരുന്ന ലാാഹോറുകാര്‍ അങ്ങനെ ഊ…ഞ്ഞാലാ…

അങ്ങനെ മഹാനായ മനീന്ദര്‍ സിങ് പാകിസ്ഥാന്‍കാരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു. തിരികെയെത്തിയ മനീന്ദര്‍ സിങ്ങിനെ കാണിച്ച പണിയുടെ എല്ലാം അടിസ്ഥാനത്തില്‍ ടെറിറ്റോറിയന്‍ പ്രൈം മിനിസ്റ്റര്‍ പദവി നല്‍കി ആദരിച്ചു. പിറ്റേ ദിവസമാണ് രാജ്യത്ത് ഫ്രീ സെക്സ് അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പറയാനിരുന്നത്.

Related Posts with Thumbnails
  • sajilkt
    brilliant................
  • Raamettan
    Keralanattil swathanthrya labhdhikku sheshamulla oru punyamaasathil charly pirannu. Pinne valarnnu.

    Charlykku pratheykichu pani onnum undayirunnilla, Mammadikkayude chaayakadayil athiravile thottu anthiyakum vare irunnu paradooshanam parayuka aayirunnu pradhana program.

    Ee paradooshanathil Mammadikkakkum interest undayirunnu ennu karuthikoloo.

    Athentha ennu ningal chodikkum?

    Kaaranam, charly kuttam parayunnathaare?

    Sthalathe pradhaniyum nattukarude priyanethavumaya Balachandrane! Addeham eeyide nadanna electionil ninnu jayichu MLA akukayum cheythu.

    Athil mammadikkakku enthu kaaryam??

    Athum parayaam, Electionil Balachandranu ethire ninnu thottu thoppiyitta Sulaimante kooppile kanakkupilla Mammadikkede classmate akunnu ennathu thanne!!

    Appol ningalkku nyayamaya mattoru samshayam thonnum, ingine veruthe irunnu paradooshanam paranjal engine charly kanji kudikkum??

    Avide aanu Charly kadathy vettunnathu!!

    Charliekku oru hobbyundu, pakalanthiyolam paradooshanam paranjittu , raathri acre kanakkinu parannu kidakkunna thante parambil valarthunna ennamatta murukku marangal vetti Sulaimante kooppilekku nallavilakku vilkkunnu!!

    Appol ningalkku adutha samshayam thonnum, murukku maram akumbol mullum kambum okke kaanille ennu?

    Avide charlie veendum malarthiyadikkunnu, vettunnathinu munpu charlie ella mullukalum kalayum vidhamanu 'polish' cheyyunnu. Balachandranodum lokathile samasthacharacharangalodum adangatha pakayode Charly murukku marathil anju perumaarunnu. Kurachu aswasam kittumbol urangi veendum athiravile chayakadayil ethunnu.
  • spv
    Thangale patti matu blogger maru parayunathu veruthe alla ... oru malayaliku nalla karyam vanna athil abhimanikathe kari thechu kanikan enthoru ulsaham... kashmirinte pathayalathu vittal mulluna Paala veerananu ee parayunathu .. kashtam ... thankalude twitter njn kurachu kalam follow cheythirunu... motham thundu messages ayondu nirthi... aa vivarangal " sex " enno " xxx " enok oke google cheytha kitavunathe ulu ... iniyenkilum lesam std.. plss...
  • Annoyed
    Ende ammo sammatichu aliyaa muttu kaamedy thanne.

    Ninte matte megachaar nairchaabum koppum okke kalichu nadannitt oru koppum sambhavikkathath kondanu ninte kadi ennu manasilayi. Pinne nee velya neutralan anenna bhavathil itta post kandu. Edo, matte aal bhootham kalichu koprayam katti nadakkunnathonnum ninte kannil pedoolla. Adhukondu aliyan bhootham okke kandu iri. Ennittu bhootham cult classic anennu oru blogum kachu. Kayyadikkan kore sadhanangalum undavum. Allathe oru rashtram nalkunna bahumathiye ingane tharam thazhthi samsarikkunnathu ozhivakkuka.
  • k
    Madhyamam editorial ezhuthiyo? link plz
  • Sohan
    Ivan verum oru maanaseeka rogi thanne aanallo.....Rajyam oraalkku kodutha angeekaaram. pattaalakkaarude jeevithathodu thonniya bahumaanam pravarthiyiloode kaanikkaan mohanlal kaanicha oru sanmanassu. Ithu oru service aanu, allaathe arudeyenkilum vayattadichittulla enthenkilum alla...

    Thaan kuninju ninnappol valla pattaalakkaarum pani pattichittundo mone???
  • ithin
    Kalakki Berly... as usual... Asabhyam alpam koodunnundo ennoru samsayam.......... Not able to forward to the groups......
  • ലാലേട്ടനെ ഊതിയാല്‍ ഒണ്ടല്ലോ ..... പറഞ്ഞില്ലെന്നു വേണ്ട..
  • Maaya
    Ithinentha oru kuzhappam pattiyathu??

    Ippadikku
    Ella postum vayichanandikkarulla oru fan
  • Dilip
    വച്ച വെടിയുടെ കണക്കു നോക്കിയാല്‍ ലഫ്ടനന്റ് പദവി ഒരു തരം താഴ്ത്തലാണ്.... പറ്റിയ റാങ്ക് പാറമേക്കാവിലെ മെയിന്‍ വെടിക്കെട്ടുകാരനാക്കാനായിട്ടാണ്..
  • മാഷേ സമ്മതിച്ചിരിക്കുന്നു... അപാരം ആയിട്ടുണ്ട്‌...
  • Ho...! Kidilam...
  • Harish
    why should we drag Mammootty and Mohanlal into this? we read the blog and laugh if its good and leave it at that. Do we need to drag all the 'star wars' wherever their names are mentioned? (Its not mentioned here, either)
  • Akhilesh
    Thangal endaanu udheshichathu?
  • അരൂപി
    മാധ്യമത്തിന്‍റെ എഡിറ്റോറിയലിനെ പലരും പുകഴ്ത്തി. അതു വായി്ചു തുടങ്ങുന്പോള്‍ സംഗതി കൊള്ളാം, ഇവരെങ്കിലും ആണത്തം കാണിച്ചല്ലോ എന്നു തോന്നും. പക്ഷെ ഒടുവില്‍ കാര്യങ്ങള്‍ കശ്മീര്‍ താഴ്വരയിലേക്കാണ് എത്തുന്നത്.
    ''ഇങ്ങേയറ്റത്ത് കിടക്കുന്ന കേരളത്തിലേക്ക് സിനിമാ പ്രേരിത രാജ്യസ്നേഹം പടരുന്നതിനു മുന്പ് എണ്‍പതുകളുടെ ഒടുവില്‍ രാമക്ഷേത്രത്തിനായി ഹിന്ദുത്വ വാദികള്‍ പ്രചാരണം തുടങ്ങിയ കാലം മുതല്‍തന്നെ ബോളിവുഡ് തീവ്ര ഹിന്ദുത്വത്തിന്‍റെ പാതയിലേക്ക് തിരിഞ്ഞിരുന്നു. എന്‍. ചന്ദ്രയുടെ തേസാബില്‍ ലോത്തിയാന്‍ എന്ന മുസ്ലിം ആയിരുന്നു വില്ലന്‍. രാജ്കുമാര്‍ സന്തോഷിയുടെ ഘട്ടകില്‍ സണ്ണി ഡിയോളിന്‍റെ വാരണാസി ബ്രാഹ്മണന്‍ മുസ്ലിം നാമധാരികളായ വില്ലന്‍മാര്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ശൂല്‍, റോജ, ബോര്‍ഡര്‍, സഫ്രോഷ്, പുകാര്‍, മിഷന്‍ കശ്മീര്‍, മാ തുഛേ സലാം, ഹീറോ എല്‍.ഒ.സി എന്നീ ചിത്രങ്ങള്‍ പാക്കിസ്ഥാനുമേലുള്ള ഇന്ത്യുടെ സൈനിക മേല്‍ക്കോയ്മയെ ഉദാത്തവത്കരിച്ച് ചിത്രീകരിക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ പലതും ഇസ്ലാം സമം ഭീകരവാദം എന്ന സമവാക്യത്തെ നിരുപാധികം പിന്‍പറ്റി. മാ തുച്ഛേ സലാം എന്ന സര്‍ഫറോഷിലെ മുദ്രാവാക്യം പിന്നീട് ഹിന്ദുത്വ വാദികള്‍ ഏറ്റെടുക്കുകയും ചെയ്തു. അപ്പോള്‍ അത്ര നിര്‍ദോഷമായ ഒന്നല്ല സിനി പാട്രിയോട്ടിസം എന്നര്‍ത്ഥം''
    ഈ പാരഗ്രാഫു മാത്രം വായിച്ചാല്‍ മതി ഇന്ത്യയെന്ന വലിയ യാഥാര്‍ത്ഥ്യത്തെയും മറ്റു മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഇനിയും തയാറാകാത്ത ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്‍റെ തനിനിറം വ്യക്തമാകാന്‍.
    ഇതേ പദവി മമ്മൂട്ടിക്കാണ് നല്‍കിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു മാധ്യമത്തിന്‍റെ പ്രതികരണം? അങ്ങനെ സംഭവിച്ചാല്‍ അതിനെ സാധൂകരിക്കാന്‍ പോന്ന എന്തെങ്കിലും വളഞ്ഞ ന്യായം കണ്ടെത്താന്‍ അവര്‍ക്ക് ഏറെ ആധ്വാനിക്കേണ്ടിവരില്ല. വര്‍ഗീയത മാത്രം മുന്‍നിര്‍ത്തിയാണ് മാധ്യമം ഈ എഡിറ്റോറിയല്‍ എഴുതിയതെന്ന് പകല്‍പോലം വ്യക്തം.
    ബെര്‍ളിയുടെ പോസ്റ്റ് പത്രത്തില്‍ വന്നതില്‍ ബ്ലോഗര്‍മാര്‍ക്കെല്ലാം അഭിമാനിക്കാം. പക്ഷെ മാധ്യമത്തിന്‍റെ പതിവ് ഹിഡന്‍ അജന്‍ഡക്കുവേണ്ടി അത് ദുരപയോഗിച്ചിരിക്കുകയാണെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്.
    ഒടോ-മുകളിലാരോ പട്ടണത്തില്‍ ഭൂതത്തെക്കുറിച്ച് വീരസ്യം പറയുന്നതുകേട്ടു.കുട്ടികളെ ഉദ്ദേശിച്ചാണ് പടം ഇറക്കിയത്. പക്ഷെ സംഗതി ഇറങ്ങിയപ്പോഴേക്കും സ്കൂള്‍ തുറന്നു. ഹോംവര്‍ക്ക് ചെയ്യണം, ട്യൂഷനു പോകണം.. അങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ അതിനിടയിലാണ് ഭൂതം. അത്യാവശ്യം ഭൂതപ്രേത പിശാചുക്കളൊട്ടെ ടെലിവിഷന്‍ ചാനലുകളില്‍ ഉണ്ടുതാനും. കുട്ടികളുടെ പടമായതുകൊണ്ട് മുതിര്‍ന്നവര്‍ തിരിഞ്ഞു നോക്കുന്നില്ല. അതിലേ പോകണമെന്നു കരുതിയ ചിലരാകട്ടെ മമ്മൂട്ടിയുടെ നൃത്തം പടത്തിലുണ്ടെന്നറിഞ്ഞ് ജീവനുംകൊണ്ട് രക്ഷപ്പെട്ടു. പക്ഷെ, ബൂലോകത്തിലുള്ളവര്‍ ഉള്‍പ്പെടെ ഏതാനും മമ്മൂട്ടി ആരാധകര്‍ ഇപ്പോഴും മുഢസ്വര്‍ഗത്തിലാണ്.
    ഈ രണ്ടു കെളവന്‍മാര്‍ക്കും ഇനിയെങ്കിലും ഈ കോമാളിക്കളികള്‍ അവസാനിപ്പിച്ചുകൂടെ?
  • ACTINGGENE
    Excellent !!
  • PRO



    മമ്മൂട്ടി നായകനായ ‘ഈ പട്ടണത്തില്‍ ഭൂതം’ പ്രദര്‍ശന ശാലകളിലെത്തി. നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ ഇനീഷ്യല്‍ കളക്ഷനാണ് ലഭിക്കുന്നത്. കുട്ടികളെ ലക്‍ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ സിനിമ അതുകൊണ്ടു തന്നെ കുടുംബങ്ങളെയും ആകര്‍ഷിക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചിത്രത്തേക്കുറിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു സൂപ്പര്‍ഹിറ്റ് സിനിമയായി ഭൂതം മാറുമെന്നു തന്നെയാണ് കരുതുന്നത്.

    തിയേറ്ററുകളിലെത്തി മൂന്നു നാള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്തേക്ക് പട്ടണത്തില്‍ ഭൂതം എത്തി എന്നത് ഒരു വന്‍ വിജയത്തിന്‍റെ സൂചനകളാണ് ലഭ്യമാക്കുന്നത്. മമ്മൂട്ടി ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതും കാവ്യാ മാധവന്‍ നായികയാകുന്നു എന്നതുമാണ് ചിത്രത്തിന്‍റെ പ്രത്യേകത.
  • BILAL AHMAD
    look todays MADHYAMAM daily editorial
    they quote your post

    congraaats
  • terminal
    "#
    Ratheeshkumar
    July 12th, 2009 at 4:05 pm · Reply

    എന്തിനുവേണ്ടിയാണ് ശ്രീ മോഹന്‍ ലാലിനെ ടെറിട്ടോറിയല്‍ ആര്മ്മിയില്‍ നിയമിച്ചത് എന്ന കാര്യം ഇവിടെ ബെര്ളി വിസ്മരിച്ചിരിക്കുകയാണ് അല്ലെങ്കില്‍ അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാതാണ് ഈ എഴുത്തെല്ലാം എഴുതി വച്ചിരിക്കുന്നത്….!!!!! അങ്ങനെയല്ലേ ബെര്ളി…??? താങ്കളുടെ കഴിവുകള്‍ അംഗീകരിച്ചുകൊണ്ട് തന്നെ ചില “ആരാധകരുടെ” -കിടിലന്‍- -ഗംഭീരം- തുടങ്ങിയ പുകഴ്ത്തല്‍ (അതോ ഇകഴ്ത്തലോ) കേട്ട് മയങ്ങി എന്തുമേതും കോറി വക്കാനുള്ള ഒരിടമാക്കി തീര്‍ക്കരുത് താങ്കളുടെ ബ്ലോഗ്. ഒരുപക്ഷെ ഒരു മോഹന്‍ ലാല്‍ ആരാധകനായതുകൊണ്ടാകും ഞാനിത്രയും പറഞ്ഞത് (അല്ലെങ്കിലും ചിലപ്പം പറഞ്ഞേനെ കേട്ടോ).

    ചിരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ (എന്നാലതിനാകാതെ) പഴയകാല ചില സിനിമകളില്‍ പ്രധാനകഥയോട് പുലബന്ധം പോലുമില്ലാത്ത കുറേ ഭാഗങ്ങള്‍ എച്ചുകെട്ടി വക്കുന്നത് ഒരു പതിവായിരുന്നു….. (ഞാനിവിടെ നിര്ത്തുവാണ്. ബര്ളിക്ക് മനസിലായിക്കാണുമല്ലോ???)"

    well said retheesh...berli this is too bad.
  • kidilan ..! valare athmarthamaayi paranjathaanu....nannayirikkunnu
blog comments powered by Disqus