റോസ്: അനിഷേധ്യമായ ആഘോഷം

റോസ്: അനിഷേധ്യമായ ആഘോഷം

Rose

കണ്ടാല്‍ സുന്ദരിയാണ് റോസ്. വിജയ് ടിവിയിലെ ഇപ്പടിക്കു റോസ് എന്ന സൂപ്പര്‍ഹിറ്റ് ടോക് ഷോയുടെ അവതാരക . ഒരു ഡല്‍ഹി ഹൈക്കോടതി വിധി ശരി വയ്ക്കുന്നത് ലക്ഷക്കണക്കിനാളുകള്‍ വരുന്ന ഒരു സമൂഹത്തിന്റെ ആവശ്യം മാത്രമല്ല, റോസിനെപ്പോലെ ഒഴുക്കിനെതിരെ നീന്തി നിലനില്‍ക്കുന്ന ഒരു പ്രതിപ്രവാഹമായി നിലനില്‍ക്കാന്‍ ചെലവിട്ട അധ്വാനത്തെ കൂടിയാണ്.

കഴിഞ്ഞ വര്‍ഷം ആദ്യം സ്റ്റാര്‍ ടിവി ഉടമസ്ഥതയിലുള്ള വിജയ് ടിവിയില്‍ ഷോ തുടങ്ങുമ്പോള്‍ അത് വിപ്ളവകരമായ ഒരു പരീക്ഷണമായിരുന്നു. ഇപ്പടിക്കു റോസ് എന്ന പേരില്‍ സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടോക്ഷോ ചുരുങ്ങിയ നാള്‍ കൊണ്ട് വന്‍ഹിറ്റായി. ഒരു ഹിജഡയുടെ വിജയം എന്ന പേരിലാണെങ്കിലും മാതൃകാപരമായി ലോക്കല്‍ ഓപ്ര വിന്‍ഫ്രി എന്നു പോലും വിശേഷിപ്പിച്ച് ഇന്ത്യന്‍ വിദേശമാധ്യമങ്ങള്‍ റോസിനെ ആഘോഷിച്ചു. ബുദ്ധിജീവിഭാഷയില്‍ പറഞ്ഞാല്‍ റോസ് എന്ന ലൈംഗികപ്രശ്നോത്തരി കാലത്തിനു മേല്‍ അടയാളപ്പെടുത്തിയ സത്യം ആഗോളജനതയോടു പ്രഘോഷിക്കപ്പെട്ടു.

ഡല്‍ഹി ഹൈക്കോടതി വിധി റോസിനു നേടിക്കൊടുത്തത് സാമൂഹികാംഗീകാരം മാത്രമല്ല. ഇന്നലെ മുതല്‍ കലൈനഗര്‍ ടിവിയില്‍ ഇതു റോസ് നേരം എന്ന പേരില്‍ പുതിയൊരു ഷോ കൂടി തുടങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ ഹിജഡ അവതാരക എന്നറിയപ്പെട്ട കലൈനഗര്‍ ഷോയിലൂടെ ഇന്ത്യയിലെ അദ്യത്തെ ഹിജഡ പ്രൊഡ്യൂസര്‍, ഡയറക്ടര്‍ കം അവതാരകയായി മാറുകയാണ്. അതെ, റോസ് ഒരാഘോഷമാവുകയാണ്. മനുഷ്യലൈംഗികതയുടെ റജിസ്റ്റേര്‍ഡ് യൂസേഴ്സിനു പോലും നിഷേധിക്കാനാവാത്ത ആഘോഷം. വിജയ് ടിവിയില്‍ എല്ലാ വ്യാഴാഴ്ചയും രാത്രി 10 മണിക്കുള്ള ഷോയില്‍ റോസ് കൈകാര്യം ചെയ്ത വിഷയങ്ങളും അങ്ങനെ തന്നെയായിരുന്നു. പലതും ഇതുവരെ ആരും ചര്‍ച്ചചെയ്യാതിരുന്ന കാര്യങ്ങള്‍. സമൂഹത്തിന്റെ കപടമുഖംമൂടി നീക്കി റോസ് കുടുംബസദസ്സുകളുടെ പ്രിയതാരമായി. കലൈനഗര്‍ ടിവിയില്‍ ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും രാത്രി 9.30ന് ഇതു റോസ് നേരം സംപ്രേഷണം ചെയ്യും.

29കാരിയായ (കാരനായ) റോസ് വളര്‍ന്നത് രമേഷ് വെങ്കടേശന്‍ എന്ന പേരിലാണ്. ജനിച്ചത് അമേരിക്കയില്‍. വിദ്യാഭ്യാസമാണ് രമേഷിനു വ്യക്തമായ ലക്ഷ്യങ്ങളും അതു നേടാനുള്ള കരുത്തും നല്‍കിയത്. ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദമുള്ള റോസ് വെബ്ഡിസൈനറാണ് കരിയറില്‍. നാലു വര്‍ഷം മുമ്പാണ് സ്ത്രീവേഷങ്ങള്‍ ധരിച്ചു തുടങ്ങിയത്. ബന്ധുക്കളുടെ എതിര്‍പ്പിനെ അതിജീവിച്ചത് താനായി ജീവിക്കാനുള്ള മോഹം കൊണ്ടായിരുന്നു. വിവാഹം എന്ന സങ്കല്‍പത്തെ എതിര്‍ക്കുന്ന റോസ് വിവാഹത്തിന് ഏറെ പ്രാധാന്യമുള്ള ഇന്ത്യന്‍ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനാഗ്രഹിക്കുന്നില്ല. റോസിന്റെ വെബ്സൈറ്റ്: www.close2rose.com/

ബീഗം നവാശിഷ് അലി

ബീഗം നവാശിഷ് അലി

ഇന്ത്യയിലെപ്പോലെ പാകിസ്ഥാനിലും ഉണ്ട് ഒരെയൊരു റോസ്. പാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ ടിവി അവതാരക ബീഗം നവാശിഷ് അലി എന്ന അലി സലിയും സ്ത്രിയല്ല. ബീഗം നവാശിഷ് അലി ഷോ അവിടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുമാണ്.

Related Posts with Thumbnails
  • shafeel
    not kalainagar TV

    its kalainjer or kalainger
  • yes
    poor show
  • otachcherupp
    ഒരാളായി ജനിക്കുക മറ്റൊരാളായി ജീവിക്കുക. ഈശ്വരാ..... നിന്ടെ കമ്പനി പൂട്ടിക്കാനുള്ള പരിപാടിയാ. പുല്ലിംഗവും സ്ത്രീലിംഗവും മാത്രം പോരാ പുസ്ത്രീലിംഗവും
    കമ്പനി പുറത്തിറക്കേണ്ടി വരും.
  • Guest
    pandu njan pala college hostelil kanda oru vardanachante kattundu
  • Sheela john
    അത് കലൈനഗര്‍ ടി വീ അല്ല കലൈഞ്ഞര്‍ എന്നതാണ് ശെരി.
  • Arun
    I am not a ferocious reader. Could someone clarify how the ruling of Delhi High court will be relevant in the case of transsexuals? I believe, the court ruled that homosexual acts between consenting adults are not criminal and that the 150 year-old law is a violation of "fundamental rights" and must be amended in accordance with the constitution.
  • jose
    എന്നതാ ഈ ബ്ലോഗില്‍ നടക്കുന്നെ ,?ഇന്നലെ കുണ്ടന്‍ ,ഇന്ന് ഹിജഡ..... നാളെ......?
    pala മിനി ,വാഗമണ്‍ മേരി ,മുണ്ടക്കയം രാധ ......അങ്ങനെ അങ്ങനെ ......
    നടക്കട്ടെ
  • Someone is not just becoming transexual.. in fact they are made that way by the almighty.. its all the game played by the hormons..

    പിന്നെ ഗേയ് ആകുന്നതു പ്രക്രിതി വിരുദ്ധം ആണെന്നു പറയുന്നവരോട് ഒരു വാക്ക്.. ഒരു പക്ഷെ ഇതും ഒരു പ്രക്രിതി നിയമം ആയിരിക്കാം ജനസംഖ്യാ വര്‍ധനവിനു ഒരു തടയിടാന്‍...

    എന്താ അങ്ങനെ ആയിക്കൂടെ??
  • mili maria
    ഇപ്പടിക്ക് റോസ് അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാം തന്നെ. സാമൂഹിക പ്രാധന്യമുള്ള വിഷയങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് റോസ് അഭിനന്ദനം അര്‍ഹിക്കുന്നു. തുടക്കത്തില്‍ ഒരു പക്ഷേ അവതാരകയുടെ transsexual status സഹായിച്ചിട്ടുണ്ടാവാം.

    വിജയ് ടി വി യുടെ ഇത്തരം വിഷയങ്ങളിലെ സമീപനവും വ്യത്യസ്തമാണ്. അവരുടെ "ഉങ്ഗളില്‍ യാര്‍ അടുത്ത പ്രഭുദേവാ" എന്ന ഷോയുടെ ആദ്യ ഘട്ടങ്ങളില്‍ transsexual participants ഉണ്ടയിരുന്നതായി ഓര്‍ക്കുന്നു.

    @ Vince: ഉത്തരം അടുത്തിടെ ചെന്നെയില്‍ നടന്ന Rainbow Pride March, The Hindu report ചെയ്തതില്‍ നിന്നും:
    “Did you choose heterosexuality?” hollered one colourful placard, held up proudly by a man in a deliciously kitschy Venetian mask.
  • മാത്ര
    സുന്ദരി, കണ്ടാല്‍‍ പറയില്ല.

    :))
  • binish
    BINISH
    super super
  • binish
  • I wonder what makes someone wants to be a transsexual! I understand them becoming gays or lesbians but how do they end up being transsexuals??
  • ഓ... ഇങ്ങനെയും ചിലതൊക്കെ സംഭവിക്കുണ്ടയിരുന്നോ......
blog comments powered by Disqus