അച്ചായത്തരങ്ങള്‍ക്ക് 60
അച്ചായന്‍മാര്‍ എന്ന വര്‍ഗത്തെ (എന്നെപ്പോലുള്ള കൂതറ അച്ചായന്‍മാരല്ല, നല്ല നല്ല അച്ചായന്‍മാര്‍) ലോകത്തിനു സമ്മാനിച്ച അക്ഷരങ്ങളച്ചടിച്ചു കൂട്ടുന്ന പല പ്രസ്ഥാനങ്ങളുടെയും തറവാടായ കോട്ടയം എന്ന മഹാപ്രസ്ഥാനത്തിന് 60 വയസ്സ് പൂര്‍ത്തിയാവുന്നു. 1949 ജൂലൈ മാസത്തിലാണ് കോട്ടയം ജില്ല രൂപീകരിച്ചത്. വന്നുവന്ന് 2009 ജൂലൈ ആയ സ്ഥിതിക്ക് ജില്ലയ്ക്ക് ഷഡ്ഡിപൂര്‍ത്തി ആഘോഷിക്കാവുന്നതാണ്. ആഗോളകോട്ടയം നിവാസികളേ, അര്‍മാദിപ്പിന്‍ !










