മൈക്രോസോഫ്റ്റ് സോഷ്യല്‍

മൈക്രോസോഫ്റ്റ്  സോഷ്യല്‍

ഒടുവില്‍ മൈക്രോസോഫ്റ്റും സോഷ്യലായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വിപണിയിലേക്ക് സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സേവനവുമായി കടന്നെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. സോഷ്യല്‍ (So.cl) എന്ന വെബ്‌സൈറ്റ് ഇനി മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാനുള്ള മൈക്രസോഫ്റ്റ് തീരുമാനം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് പുത്തന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് അനുഭവ പകര്‍ന്നു നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമണ്.

മൈക്രോസോഫ്റ്റ് റിസേര്‍ച്ച് പ്രൊജക്റ്റ് ആയ സോഷ്യല്‍ സാമൂഹികമാധ്യമം എന്ന നിലയ്ക്കും സേര്‍ച്ച് റിസള്‍ട്ടുകളെ ക്രോഡീകരിച്ചുകൊണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങില്‍ പുതിയ പരീക്ഷണം എന്ന നിലയ്ക്കും ഒട്ടേറെ പുതുമകളാണ് മുന്നോട്ടു വയ്ക്കുന്നത്.

ഫേസ്ബുക്കും ഗൂഗിളും ഒക്കെ ഉപയോഗിക്കുന്നവര്‍ അു വിട്ട് സോഷ്യലും മൈക്രോസോഫ്്റ്റിന്റെ സേര്‍ച്ച് എന്‍ജിനായ ബിങ്ങും ഉപയോഗിച്ചു തുടങ്ങുമെന്ന വ്യാമഹമൊന്നും കമ്പനിക്കില്ല. ഫേസ്ബുക്ക്ു ഗൂഗിളും ഉപയോഗിക്കുന്നതടൊപ്പം തന്നെ സോഷ്യലും ബിങ്ങും നല്‍കുന്ന സാധ്യതകള്‍ കൂടി അനുഭവിച്ചറിയാനാണ് മൈക്രോസോഫ്റ്റ് ആഹ്വാനം ചെയ്യുന്നത്. പ്രധാനമായും വിദ്യാര്‍ഥികളെ ഉ്‌ദേശിച്ചാണ് സോഷ്യല്‍ തുറന്നു നല്‍കിയിരിക്കുന്നത്. സഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയെക്കൂടി സഹായിക്കുന്ന തരത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രിയാത്മകമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യം സോഷ്യലിനു പിന്നിലുണ്ട്.

വിഡിയോ പാര്‍ട്ടീസ്, റിച്ച് പോസ്റ്റ്‌സ് തുടങ്ങിയ ഷെയറിങ് സങ്കേതങ്ങളിലൂടെ റിയല്‍ ടൈം വിഡിയോ ഷെയറിങ്ങും വെബ് പേജ് ലിങ്കുകളല്ലാതെ റിച്ച് കണ്ടന്റ് വെബ് പേജുകള്‍ തന്നെയും ഷെയര്‍ ചെയ്യാന്‍ അവസരമൊരുക്കുന്നു. ഗൂഗിള്‍ പ്ലസിലെ ഹാങ്ഔട്ടിനോട് സാമ്യമുള്ളതാണ് സോഷ്യലിലെ വിഡിയോ പാര്‍ട്ടിയിങ്. റിസേര്‍ച്ച് പ്രൊജക്റ്റ് എന്ന നിലയില്‍ തന്നെ തുടരുമെങ്കിലും തിരഞ്ഞെടുത്തവര്‍ക്കു ക്ഷണം ലഭിക്കുന്നതനുസരിച്ച് അംഗമാകാവുന്ന സ്ഥിതിയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് നേരിട്ട് അംഗമാകാവുന്ന തരത്തിലേക്ക് വെബ്‌സൈറ്റിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയതാണ് പുതുമ. സോഷ്യലില്‍ അംഗമാകാനാഗ്രഹിക്കുന്നവര്‍ക്ക് വിന്‍ഡോസ് ലൈവ് വഴിയോ ഫേസ്ബുക്ക് ലോഗിന്‍ വഴിയോ അംഗത്വം സ്വന്തമാക്കാം. വിലാസം: www.so.cl

Related Posts with Thumbnails
  • NelsonThannickal

    ഞാന്‍ നോക്കി,   ഒരു സുഖം തോന്നുന്നില്ല 

  • http://vettathan.blogspot.com/ vettathan

    മാറ്റങ്ങളുടെ വേഗതക്കൊപ്പിച്ചു നമ്മളും മാറിയാല്‍ മതി.