സൂയിസൈഡ് അറ്റംപ്റ്റിനു ശേഷം (അഭിമുഖം)
എന്താണ് ? എന്താണു നിങ്ങള്‍ക്കു സംഭവിച്ചത് ?
ഞാന്‍ തകര്‍ന്നു”; തളര്‍ന്നു..എനിക്കിനി ബ്ളോഗ് ചെയ്യേണ്ട, ജീവിക്കേണ്ട !
എന്തുപറ്റി ? നിങ്ങള്‍ മലയാള ബ്ലോഗിലെ സിംഹമായിരുന്നല്ലോ ?
ആയിരുന്നു.. ഇന്നലെ എല്ലാം അവസാനിച്ചു.. എന്റെ ആരാധകര്‍ എന്നെ കൈവിട്ടു !
അസാധ്യം, അസംഭവ്യം !!
സത്യമായും കൈവിട്ടു.. അവര്‍ക്കു വേണ്ടിയായിരുന്നു ഞാന്‍ ജീവിച്ചത്.. എന്റെ എല്ലാം എല്ലാം അവരായിരുന്നു..മലയാളബ്ളോഗ് കുലപതി എന്ന പട്ടം അവര്‍ ചാര്‍ത്തിത്തരുന്നതും കാത്ത് ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ പോസ്റ്റുകളിടുകയായിരുന്നു.
പക്ഷെ, മഹത്തായ മീറ്റിനെതിരെ നിങ്ങള്‍ പോസ്റ്റിടേണ്ടിയിരുന്നില്ല..
അങ്ങനെയുണ്ടോ ? ഞാനെഴുതുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നതും കയ്യടിക്കുന്നതുമല്ലേ ആരാധകരുടെ ജോലി.. അവരെന്നെ വഞ്ചിക്കാന്‍ പാടുണ്ടോ ?
സത്യത്തില്‍ നിങ്ങളെ അവര്‍ ക്ഷണിക്കാത്തതാണോ പ്രശ്നം ?
ക്ഷണിച്ചില്ലെന്നതു പോട്ടെ, മലയാളബ്ളോഗിലെ രാജാവ് എന്ന നിലയ്ക്ക് എനിക്കെവിടെയും കയറിച്ചെല്ലാം.. പക്ഷെ. മീറ്റില്‍ ഞാന്‍ ചെല്ലുമെന്നതാണ് മീറ്റിന്റെ തന്നെ പുണ്യം എന്നിവന്‍മാര്‍ എഴുതിയിരുന്നെങ്കില്‍ ഞാന്‍ ആദ്യം മുതലേ മീറ്റിനെ സപ്പോര്‍ട്ട് ചെയ്യില്ലേ ? ചതുരത്തിലുള്ള ആ സാധനം നാലെണ്ണം എന്റെ ബ്ളോഗിലും ഞാനിടില്ലേ ?
അങ്ങനെ ക്ഷണിക്കാന്‍ മാത്രം ഒരു സ്ഥാനം നിങ്ങള്‍ക്കുണ്ടോ ?
ഉണ്ട്.. ഉണ്ട്.. ഇല്ലെന്നു പറയരുത്.. ഇല്ലെന്നു വിശ്വസിക്കാന്‍ എനിക്കു കഴിയില്ല.. പിന്നെ ഞാനില്ല..
നിങ്ങള്‍ വിഷമിക്കാതെ.. എന്തിനും പരിഹാരമുണ്ട്.. പക്ഷെ, ഇങ്ങനൊരു പ്രശ്നത്തിന്റെ പേരില്‍ ഒരു സൂയിസൈഡ് അറ്റംപ്റ്റ് വേണ്ടിയിരുന്നില്ല.. കഷ്ടമായിപ്പോയി.
അതു പറയരുത്.. നിങ്ങള്‍ക്കറിയില്ല എന്റെ പ്രശ്നങ്ങള്‍.. ഞാനൊരു ഞരമ്പുരോഗിയാണ്.. എന്റെ കോംപ്ളക്സുകളെ തൃപ്തിപ്പെടുത്താതെ എനിക്കു ജീവിക്കാന്‍ കഴിയില്ല.. എല്ലാ ദിവസവും രാവിലെ വന്നു ഞാന്‍ ഒരു പോസ്റ്റിടും.. എന്നിട്ട് ചിന്തയില്‍ അത് അതു വരുന്നതു വരെ ഇങ്ങനെ റിഫ്രഷ് ചെയ്തുകൊണ്ടിരിക്കും.. ചിന്തയില്‍ എന്റെ പേരു കാണുന്ന നിമിഷം വല്ലാത്തൊരു നിര്‍വൃതിയാണ്.. അതുപോലെ എല്ലാ ദിവസവും മൂന്നുനേരം വീതം ഗൂഗിളില്‍ എന്റെ തന്നെ പേര് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യും.. എന്നിട്ട് ആ റിസള്‍ട്ടുകള്‍ നോക്കി ധ്യാനനിമഗ്നനായിരിക്കും..പിന്നെ കമന്റുകള്‍ വരുന്നത് നോക്കിയിരിക്കും.. അനുകൂലമായ കമന്റുകള്‍ വായിച്ചു പുളകം കൊള്ളും, പ്രസിദ്ധീകരിക്കും.. ഞാനുദ്ദേശിക്കുന്നപോലെ വന്നില്ലെങ്കില്‍ വ്യാജ ഐഡികളില്‍ നിന്നു ഞാന്‍ തന്നെ കമന്റുകളിടും..
എതിര്‍ക്കുന്ന കമന്റുകള്‍ വന്നാല്‍ ?
സ്പാം ചെയ്യും അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യും.. എന്നെ എതിര്‍ക്കാനോ കുറ്റപ്പെടുത്താനോ ഞാനാരെയും അനുവദിക്കില്ല..
പഴയപോലെ ഗുമ്മുള്ള പോസ്റ്റുകള്‍ എഴുതാത്തതെന്താ ? അതല്ലേ വായനക്കാര്‍ ആഗ്രഹിക്കുന്നത് ?
സത്യത്തില്‍ പഴയ പോസ്റ്റുകളൊന്നും എന്റേതായിരുന്നില്ല.. എന്റെ നാട്ടിലുള്ള ഒരു ഇടത്തരം ബുദ്ധിജീവി പൊട്ടിച്ച ചില തമാശകളായിരുന്നു അവ.. അല്ലാതെ എന്നെപ്പോലൊരാള്‍ക്ക് നിലവാരമുള്ള പോസ്റ്റുകള്‍ എഴുതാന്‍ കഴിയുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ?
എന്നിട്ടിപ്പോള്‍ ആ ബുദ്ധിജീവി എവിടെ ?
അവന്‍ ഫയര്‍ ആന്‍ഡ് സേഫ്ടി കോഴ്സ് പഠിച്ച് ഗള്‍ഫിനു പോയി.. ഞാനീ കരിവാരിത്തേക്കാന്‍ ശ്രമിച്ച ബ്ളോഗ് മീറ്റിന് അവനും വരുന്നുണ്ടായിരുന്നു.. ഞാന്‍ മീറ്റിനെ എതിര്‍ത്തത് അവനിഷ്ടപ്പെട്ടില്ല.. അവനും ഒരു ബ്ളോഗ് തുടങ്ങുമെന്നു പറയുന്നു.. അവന്‍ ബ്ളോഗ് തുടങ്ങിയാല്‍ എന്റെ തട്ടിപ്പെല്ലാം പുറത്താവും.. ഞാന്‍ വെറും ചെറ്റയും നാറിയും ഫ്രോഡുമാണെന്നു ലോകം തിരിച്ചറിയും..
അങ്ങനെയാണെങ്കില്‍ അതു സംഭവിക്കില്ലേ ?
സംഭവിക്കും.. പക്ഷെ, എനിക്കതു സങ്കല്‍പിക്കാന്‍ പോലും കഴിയില്ല.. ആരാധകരുടെ ആര്‍പ്പുവിളികളില്ലാത്ത ലോകം എനിക്കു സങ്കല്‍പിക്കാന്‍ കഴിയില്ല..
കഷ്ടം ! നിങ്ങളുടെ പഴയ ആരാധകരൊക്കെ ഇപ്പോള്‍ നിങ്ങളെ ഫ്രോഡ് ചെറ്റ, നാറി, അലവലാതി, മഞ്ഞപ്പത്രക്കാരന്‍ എന്നൊക്കെയാണല്ലോ വിളിക്കുന്നത് ?
അയ്യോ, അവരെന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു !
ബ്ളോഗിങ് നിര്‍ത്തുന്നുണ്ടോ ? നിങ്ങളുടെ ഒരു ഹിസ്റ്ററി വച്ചുനോക്കിയാല്‍ അതിനുള്ള സമയാണല്ലോ ഇത്..ഒരു പോളിങ് നടത്തിക്കൂടെ, ബ്ളോഗ് നിര്‍ത്തണോ വേണ്ടയോ എന്നു ചോദിച്ച് ?
പണ്ടായിരുന്നെങ്കില്‍ ചെയ്തേനെ.. ഇനി എനിക്കു പേടിയാണ്.. ഇനി ഞാന്‍ നിര്‍ത്തുമെന്നു പറഞ്ഞിട്ടു നിര്‍ത്തിയില്ലെങ്കില്‍ അവരെന്നെ കൊല്ലും.. ബ്ലോഗില്ലാതെ എനിക്കു ജീവിക്കാനാവില്ല.. ഞാന്‍ പറഞ്ഞില്ലേ.. എന്റെ കോംപ്ളക്സ്.. ഞരമ്പുരോഗം..
നിങ്ങള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി അശ്ളീലം എഴുതുന്നത് കഷ്ടമല്ലേ? എന്തു മാത്രം നല്ല പോസ്റ്റുകളിട്ടിട്ടുള്ളയാളാ നിങ്ങള്‍ ?
ഞാന്‍ പറഞ്ഞില്ലേ? അതൊക്കെ അവന്റെയായിരുന്നു.. ഫയര്‍ ആന്‍ഡ് സേഫ്ടി… നിങ്ങള്‍ അശ്ളീലം, ചവറ് എന്നൊക്കെ പറയുന്ന പോസ്റ്റുകള്‍ എന്റെ കഴിവിന്റെ പരമാവധി അധ്വാനിച്ചെഴുതിയ ഏറ്റവും നിലവാരമുള്ള പോസ്റ്റുകളാണ്..
അപ്പോള്‍ ബ്ളോഗില്‍ നിങ്ങളുടെ കാലം കഴിഞ്ഞു എന്നു പറയാമോ ?
അയ്യോ.. തമാശയ്ക്കു പോലും അങ്ങനെ പറയരുതേ.. എന്റെ കയ്യും കാലും തളരുന്നു… ഞാന്‍ അപ്രസക്തനായ മലയാളം ബൂലോകം എനിക്കു സങ്കല്‍പിക്കാന്‍ കഴിയില്ല.. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍…ഞാന്‍ പറയുന്നില്ല..
നിങ്ങള്‍ക്കേതാണ്ട് പത്തു ലക്ഷം ഹിറ്റ് ആകാറായല്ലോ ? ഇത്തരം നെറികെട്ട പോസ്റ്റുകളിലൂടെ സമ്പാദിച്ചതല്ലേ ഈ ഹിറ്റെല്ലാം.. എത്രയോ നല്ല നല്ലയാളുകളെ എഴുതി നാറ്റിച്ചു.. ഇനിയും ഹിറ്റ് കൂട്ടാന്‍ എന്തിനാണിത്തരം വിദ്യകള്‍ ?
അങ്ങനെ പറയരുത്.. ഹിറ്റ് കൌണ്ടര്‍ എനിക്കൊരു ഒബ്സഷനാണ്.. ശരിക്കും ആ വാക്ക് ഇങ്ങനെയാണോ പറയുന്നത് ? എനിക്കറിയില്ല.. ഹിറ്റിങ്ങനെ കൂടിക്കൂടി വരുന്നതു കാണുമ്പോള്‍ അയലോക്കത്തെ ട്രീസ തുണിപറിച്ചു കുളിക്കുന്ന മീനച്ചിലാറ്റില്‍ വെള്ളമിങ്ങനെ താഴ്ന്നു താഴ്ന്നു വരുന്നതുപോലത്തെ ഒരു നിര്‍വൃതിയാണ്. സോറി,ഞാന്‍ പറഞ്ഞ ഉദാഹരണം അശ്ളീലമായോ ? ഞാന്‍ പറഞ്ഞില്ലേ, എന്റെ നിലവാരം ഇതാണ്..
ഈ ഹിറ്റ് കൊണ്ട് എന്താണു പ്രയോജനം ?
ബ്ളോഗില്‍ പിടിപ്പിച്ചിരിക്കുന്ന ഹിറ്റ് കൌണ്ടറിന്റെ മറ്റേയറ്റം ഞാന്‍ താമസിക്കുന്ന മുറിയിലാണ്. ഇവിടെ ഹിറ്റ് കൂടുന്നതനുസരിച്ച് അതിലൂടെ ഒരു തരം ധാന്യം ചാടിവന്നുകൊണ്ടിരിക്കും. അതു പുഴുങ്ങിത്തിന്നാണു ഞാന്‍ ജീവിക്കുന്നത്.
ബ്ളോഗ്മീറ്റിനെതിരെ പോസ്റ്റിട്ട് ഒറ്റപ്പെട്ട സ്ഥിതിക്ക് ഇനി എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ?
ഞാന്‍ ബ്ളോഗ് മീറ്റിനു പോകും.. അവരെന്നെ സ്വീകരിക്കണമെന്നോ മലയാളം ബ്ളോഗിലെ രാജാവായി വാഴിക്കണമെന്നോ ഞാന്‍ പറയില്ല.. ചെറായി ബീച്ചിന്റെ പിന്നാമ്പുറത്തെവിടെയെങ്കിലും ഒരിലച്ചോറ്.. ഏതെങ്കിലും ഒരു ഫോട്ടോയില്‍ ഒരു മൂലയ്ക്കെങ്കിലും ഒരു സ്ഥാനം.. ബ്ളോഗ് മീറ്റിനു ജയ് വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു ഞാന്‍ ഗെയിറ്റിനു വെളിയില്‍ നിന്നോളാം..
അവര്‍ നിങ്ങളെ അടുപ്പിച്ചില്ലെങ്കില്‍ ? പുഴുത്ത പട്ടിയെപ്പോലെ അടിച്ചോടിച്ചാല്‍ ?
ശക്തമായി ബ്ളോഗിങ്ങിലേക്കു തിരിച്ചു വരും.. ഇതൊരു പോര്‍ണോഗ്രഫി സൈറ്റാക്കി മാറ്റും.. പടങ്ങളും വിഡിയോയും ഉഗ്രന്‍ കഥകളുമെഴുതി ഈ പറയുന്ന ഒരു തെണ്ടിയുടേയും സഹായമില്ലാതെ ഞാന്‍ ലക്ഷക്കണക്കിനു ഹിറ്റുകള്‍ സമ്പാദിക്കും.. എന്നിട്ട് എല്ലാ പോണ്‍സ്റ്റാരുകളെയും വിളിച്ച് അതേ ചെറായി ബീച്ചില്‍ മലയാളത്തിലെ ആദ്യത്തെ പോര്‍ണോമീറ്റ് നടത്തും !!
അടങ്ങൂ.. അടങ്ങൂ.. ഡോക്ടര്‍ ഇയാള്‍ വയലന്റാവുന്നു.. ഒരു ഷോക് കൂടി കൊടുക്കൂ…!!










