ഗോവയുടെ പാപം (പെട്രോള്‍ വില 55രൂപ)

ഗോവയുടെ പാപം (പെട്രോള്‍ വില 55രൂപ)

ഓരോരുത്തര്‍ക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്. അവര്‍ അതല്ലാതെ വേറെ ചിലതു ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അസ്വസ്ഥമാകും. പാലായില്‍ റബല്‍പാലിന്റെ ഡിആര്‍സി ഒക്കെ നോക്കി നടക്കേണ്ട ചില ക്ണാപ്പന്‍മാര്‍ ബ്ലോഗെഴുതുന്നതുപോലെ,നിയമസഭയില്‍ ബ്ലൂഫിലിം കാണാന്‍ വിധിക്കപ്പെട്ട ബിജെപി സര്‍ക്കാരുകള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രാജ്യത്തിനാകെ വെല്ലുവിളിയാണ്. ഗോവയിലെ ബിജെപി സര്‍ക്കാര്‍ പെട്രോളിന്റെ നികുതി വേണ്ടെന്നു വച്ച് ലിറ്ററൊന്നിന് 11 രൂപ വീതം കുറച്ചത് എങ്ങനെ കേരളത്തിലെ ജനങ്ങളിയാതെ നോക്കാം എന്നതാണ് നവീന വലതുപക്ഷ മാധ്യമപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി.

ഗോവയിലെ ബിജെപി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിട്ട് മൂന്നു ദിവസമായി.ബജറ്റില്‍ പെട്രോളിന്റെ നികുതി വേണ്ടെന്നു വച്ച് ലിറ്ററൊന്നിന് 11 രൂപ കുറച്ച് സംസ്ഥാനത്തെ പെട്രോള്‍ വില 66 രൂപയില്‍ നിന്ന് 55 രൂപയാക്കിയ ജനകീയനടപടി മലയാളത്തില്‍ നേരേ ചൊവ്വേ വന്നത് ജന്മഭൂമി പത്രത്തില്‍ മാത്രമാണ്. പെട്രോളിന്റെ വില കുറയ്‍ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് പൊതുജനം അറിഞ്ഞാല്‍ വിശുദ്ധ ഉമ്മന്‍ ചാണ്ടി സാറിനെ തിന്നുകളയും എന്നു കരുതി ആ പുണ്യാത്മാവിന്റെ ജീവനെക്കരുതി മുക്കിയതാവാം. അല്ലെങ്കില്‍ ജനത്തിന്റെ കഞ്ഞിയില്‍ കയ്യിട്ടുവാരിയിട്ടായാലും നികുതിപ്പണം കൊണ്ട് പുട്ട കളിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ വരുമാനസ്രോതസ്സ് മുടങ്ങിപ്പോവേണ്ട എന്നു കരുതി മൗനം അവലംബിച്ചതാവാം. എല്ലാം എണ്ണക്കമ്പനികളാണ് തീരുമാനിക്കുന്നത് എന്നു കരുതി ജനം അവരെ ശപിച്ച് ശിഷ്ടകാലം കൂടി കഴിഞ്ഞോട്ടെ.

ഗോവയിലാകാമെങ്കില്‍ ഇവിടെയായിക്കൂടെ എന്നു രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങള്‍ ഉറക്കെ ചോദിക്കുന്നുണ്ട്. ഇവിടെ ആ ദുരന്തവാര്‍ത്ത ജനത്തെ അറിയിച്ചിട്ടു തന്നെയില്ല മാധ്യമങ്ങള്‍. പേരിന് 0.1 ശതമാനം മാത്രം മൂല്യവര്‍ധിത നികുതി ചുമത്തിയാണ് ഗോവയില്‍ സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചത്. അതായത് എണ്ണക്കമ്പനികളില്‍ നിന്നു കിട്ടുന്ന വിലയും അല്‍പസ്വല്‍പം നികുതിയും കഴിഞ്ഞുള്ള വിലയാണ് നമ്മളീ കേട്ട 55 രൂപ. ലിറ്ററൊന്നിന് 30 രൂപയിലധികം നമ്മുടെ പോക്കറ്റില്‍ നിന്നൂറ്റിയെടുക്കുന്ന സുന്ദരക്കുട്ടപ്പനായ സര്‍ക്കാരാണ് നമുക്കുള്ളതെന്നു ചുരുക്കം. അഞ്ചാമത്തെ മന്ത്രിയെ കിട്ടുമോ, അനന്യയെ ആഞ്ജനേയന്‍ കെട്ടുമോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചുമ്മാ ഡ്രൈവിനു പോകുന്നതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടെന്നും വരില്ല.

ഗോവയില്‍ ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പെട്രോളിന്റെ വില കുറയ്ക്കുമെന്നത്.അവരതു പാലിച്ചു. ഇവിടെയാണെങ്കില്‍ ഇലക്ഷനു ജയിക്കാന്‍ അത്ര കനപ്പെട്ട വാഗ്ദാനങ്ങളൊന്നും വേണ്ട. കയ്യാമം വച്ചു നടത്തിക്കാം, ജയിച്ചു വന്നാല്‍ മന്ത്രിയാക്കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ട് കാര്യം സാധിക്കാമെന്നു നമ്മള്‍ തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍,ഇതൊന്നും പാലിക്കുകയും വേണ്ട.

അല്ലെങ്കിലും, പെട്രോളിന്റെ നികുതിയും ബിവറേജസ് ഔട്ട്‍ലെറ്റുകളുമില്ലെങ്കില്‍ കേരളം എങ്ങനെ പിടിച്ചു നില്‍ക്കും എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. കള്ളുവിറ്റും എണ്ണയ്‍ക്ക് ചുങ്കം പിരിച്ചും നൂറായിരം നികുതികള്‍ പിരിച്ചും ജീവിക്കുന്ന ഒരു പാവം സര്‍ക്കാരാണ് നമ്മുടേത്. ഗവര്‍ണര്‍ക്ക് 80 ലക്ഷം രൂപയുടെ ഔഡി കാര്‍ വാങ്ങണം, രാജ്‍ഭവനു മുന്നില്‍ ചുമ്മാ കിടക്കുന്ന ബെന്‍സുകള്‍ ചൂടാക്കിയിടണം, പാലായിലും പാണക്കാട്ടും പുതുപ്പള്ളിയിലുമായി ചര്‍ച്ചകള്‍ നടത്തണം, അനൂപ് ജേക്കബിനു സര്‍ബത്ത് വാങ്ങണം,സെല്‍വരാജിനെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കണം… ഇനിയങ്ങോട്ട് സര്‍ക്കാരിനു ചിലവു കൂടും. അതുകൊണ്ട് തല്‍ക്കാലം ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചത് ഇവിടെ ആരോടും പറയേണ്ട.

—— യുഡിഎഫ് ചിന്താവിഷയം ——

എന്തുകൊണ്ട് ഗോവയില്‍ സര്‍ക്കാര്‍ പെട്രോളിനു 11 രൂപ വില കുറച്ചു ?

കര്‍ണാടകയിലും ഗുജറാത്തിലും ബിജെപി എംഎല്‍എമാര്‍ നിയമസഭയിലിരുന്ന് അശ്ലീലം കണ്ടു എന്ന വിവാദം ബിജെപിയുടെ നിലനില്‍പിനെത്തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധേ തിരിക്കുന്നതിനും പാര്‍ട്ടിയുടെ ഇമേജ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഗോവയില്‍ സര്‍ക്കാര്‍ പെട്രോളിനു 11 രൂപ കുറച്ചത്.

Related Posts with Thumbnails
  • http://pulse.yahoo.com/_IEPP6UB3CAMQ2PTARRNFZKCJNI Dhanya M

    ivide nikuthi kuraqka ennu paranjaal cheyyunnathu entha?

    koodiya pertrol price ethrayaano athinte maathram nikuthi kuraqm.. 10 paisayo 20 paisayo matto aanu ivide kurayunnathu.. motham nikuthi onnum ivar kurakkilla..

    khajanaavu nirayunnathu kallum petrolum kaaranam alle?

  • Anonymous

    ചുമ്മാതല്ല ഇന്ത്യയില്‍ ദൈവം എണ്ണ കിണര്‍ കൊടുക്കാതിരുന്നത് ..

    ആറ്റിലെ  വെള്ളം പോലും വൃത്തിയായി പമ്പ് ചെയ്തു ജനങ്ങള്‍ക് കുടിക്കാന്‍ കൊടുക്കാന്‍ കഴിവില്ലാത്ത നാറികള്‍ എങ്ങനെ ക്രുടോയില്‍ വാറ്റി പെട്രോളും ഡീസലും മണ്ണെണ്ണയും ഒക്കെ ആക്കി നാട് നീളെ വിതരണം ചെയ്യും? 

  • mary lenet

    എടൊ വെട്ടതാന്‍ രണ്ടാമാ ,,അത് തന്നെയാണ് രെമ്യ പറഞ്ഞത്.. കാറും ബയികും ഇല്ലാത്തവര്‍ മാത്രമല്ല, സര്‍കാരിന്റെ ആവശ്യമുള്ള ഒരുപാട് പേര്‍ ഈ നാട്ടിലുണ്ട്.. അവര്‍ക്ക് വേണ്ടിയും കൂടെ എന്തെങ്കിലും ചെയ്യണം എന്നും..അങ്ങനെ ചെയ്യുമ്പോള്‍ അതിനെ കുറ്റം പറയുക അല്ല വേണ്ടതെന്നും ആണ് മുകളില്‍ പറഞ്ഞിരിക്കുന്നത്..
    “”"കാറുവാങ്ങാന്‍ പറ്റുന്നവന് കാശുകൊടുത്തു പെട്രോളും വാങ്ങാന്‍ പറ്റും:: “”"പിന്നെ കാര്‍ ഉള്ളവര്‍ മാത്രമല്ലേ പെട്രോള്‍ ഉപയോഗിക്കുന്നത്..പാവപെട്ട , ഓടോരിക്ഷയോക്കെ ഓടിക്കുന്നവര്‍ക്  സബ്സിദൈസേദ് നിരക്കില്‍ വേറെ ഇന്ധനം ആണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത് !!ചുമ്മാ മണ്ടത്തരം പറയാതെ പോടോ !!
    പെട്രോള്‍ വില കുറച്ചത് ബെന്‍സ് കാര്‍ ഉള്ള പണക്കാര്‍ക് മാത്രമല്ല, പാവപെട്ടവര്കും നല്ല കാര്യം ആണെടോ..ഓട്ടോ ഓടിക്കുന്നവര്കും, എന്തിനു പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച കൃഷി പാടം നനക്കുന്നവര്‍ക്ക്  പോലും ((പ്ലീസ് , മലയാളികള്‍ ആരും പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പാഠം നനക്കാറില്ല എന്നൊന്നും പറഞ്ഞോണ്ട് വീണ്ടും വന്നേക്കല്ലേ, ഞാനൊരു ഉദാഹരണം പറഞ്ഞെന്നെ ഉള്ളു )
    കാര്യം മനസിലാക്കാതെ രണ്ടു ഭാഗത്തും നിന്ന് താന്‍ തന്നെ തര്‍കിച്ചാല്‍ എങ്ങനെയാടോ വെട്ടതാനെ  ശെരിയാവനെ ? 
    Super Like Renegade Lord !!

  • Jobins P James

    പെട്രോള്‍ വില കുറച്ചത് ഇഷ്ടമായി, പക്ഷെ ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം
    എങ്ങനെ ഗോവന്‍ സര്‍ക്കാര്‍ മറികടക്കും എന്ന് എവിടയും കണ്ടില്ല…
    ആര്‍ക്കെങ്കിലും അറിയാമെങ്കില്‍
     

  • Anonymous

    നല്ലത്‌ ആറു ചെയ്താലും അതിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. അങ്ങിനെയൊരു രീതി നമ്മുടെ മീഡിയയ്ക്ക് ഇല്ലാത്തത്‌ കൊണ്ട്‌ ഈ വിഷയത്തിലും അല്ഭുതമൊന്നുമില്ല. മീഡിയയ്ക്ക്‌ എപ്പോഴും വേണ്ടത്‌ സ്കൂപ്പുകള്‍ ആണ്. ഇഷ്ടവിഷയങ്ങള്‍ ആയ പെണ്‍വാണിഭം, പീഡനം, ബ്ലൂഫിലിം, ബലാഴ്സംഗം,  കൊല, കൊ ള്ള, കൂറുമാറല്‍, മന്ത്രി സഭ വീഴല്‍, ഇങ്ങനെയുള്ള സ്കൂപുകള്‍ക്കേ അവരുടെ അടുത്തു   ഉള്ളൂ. പെട്രോളിന്റെ കാര്യത്തില്‍ , ശരിക്കും പെട്രോളില്‍ന്റെ വില Rs.25-ല്‍  കുറാവാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ബാക്കി  30-ല്‍ കൂടുതല്‍ നമ്മുടെ രാജ്യത്തെ സര്‍ ചാര്‍ജ്ജുകാളും ടാക്സുകളും ആണത്രെ. എന്നാല്‍ പിന്നെ എന്തു കൊണ്ട്‌ കേന്ദ്ര സര്‍ക്കാരിന് തന്നെ ഈ ചാര്‍ജ്ജുകള്‍ വെട്ടിക്കുറച്ചു പെട്രോള്‍ വില വര്‍ദ്ധനവ്‌ ഒരു പരിധി വരെ തടഞ്ഞു കൂടാ എന്നതാണു സാധാരണക്കാരന്റെ ചോദ്യം. വരുമാന നഷ്ടം ഉണ്ടാവുമായിരിക്കും. അതിനു ആദ്യം വേണ്ടത്‌ പണച്ചാക്കുകളില്‍ നിന്നും കിട്ടാനുള്ള നികുതി യാഥാസമയം പിരിച്ചെടുക്കുക എന്നതാണ്‌.  ഉത്തരം വളരെ ലളിതം ആണ്. ഇന്ത്യയെ ഭരിക്കുന്നത്‌ നാം ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ജനാധിപത്യ ഗവണ്‍മെന്റ്‌ ആണെന്നുള്ളത് പ്രവൃത്തിയില്‍ ഒരു സങ്കല്‍പ്പം മാത്രമാണ്‌. നമ്മെ ഭരിക്കുന്നത്‌ കുറേ സാമ്പത്തിക ലോബികളും നിക്ഷിപ്തതാല്‍പര്യക്കാരും ആണ്. ഭരിക്കുന്ന കക്ഷികള്‍ മാത്രമേ മാറുന്നുള്ളൂ. സാമ്പത്തികരംഗത്ത് അവരെ നിയന്ത്രിക്കുന്നത്‌ സ്ഥിരം ലോബികളാണ്. പ്രത്യേകിച്ച്‌ പെട്രോളിയം രംഗത്ത്. ഇന്ത്യയില്‍ യഥേഷ്ടം എണ്ണ കണ്ടുപിടിച്ചാല്‍ പോലും അതു കുഴിച്ചെടുത്ത്‌ വിതരണം ചെയ്യാന്‍ ഈ ലോബികള്‍ നമ്മളെ അനുവദിക്കില്ല. കാരണം ഇന്നത്തെ രീതിയില്‍ എന്ന വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത്‌ അതു കൊള്ളവിലക്ക് വില്‍ക്കുന്നതാണു ഈ ലോബികള്‍കും സര്‍കാരിലെ അവരുടെ പിണിയാളുകള്‍ക്കും നല്ലത്‌. ഇതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈയിടെ നമ്മുടെ കൊച്ചി കടലില്‍ നടക്കുന്ന എന്ന പര്യവേഷണം നിറുത്തി വച്ചത്. ഇരുനൂറോളം മീറ്റര്‍ ഇനിയും കുഴിച്ചാല്‍ ഒരു പക്ഷേ ഫലപ്രാപ്തിയിലെത്ടാമെന്നിരിക്കെ, പര്യവേഷണം നിറുത്തി വച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നുള്ളത് സംശയാസ്പദമാണു. ഏതായാലും 
    മനോഹര്‍ പാരിക്കര്‍  എന്ന ആ കൊള്ളാവുന്ന മുഖ്യനു എല്ലാ വിധ ആശംസകളും നേരുന്നു. 

  • മംഗലശേരി ഷാജി

    പുണ്യം കിട്ടുവാന്‍ വേണ്ടി ആരെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമോ ..?

  • Arun Mathew
  • Anonymous

    നമ്മള്‍ വില കുറച്ചു പാകിസ്ഥാന് വില്‍ക്കും, അവരാകുമ്പോള്‍ നല്ല പിടക്കുന്ന കള്ള നോട്ട് കൊണ്ട് തട്ടുമല്ലോ ?,
    ഇവിടെ ഉള്ളവര്‍ വെറുതെ എണ്ണ കത്തിച്ചു മലിനമാക്കേണ്ട എന്ന് കരുതിയാ വില കൂട്ടുന്നത്‌

  • freelancer 2000

    ഇതിനു മുമ്പ് ഉണ്ടാരുന്ന കാര്‍ന്നോരു … സംപാതിച്ചു  കുമിച്ചു വച്ചത്  ഒക്കെ      … ഈ ദരിദ്രവാസി കോണ്‍ഗ്രസ്‌ പിള്ളേര് തിന്നു തീര്‍ക്കുവാണല്ലോ ഈശ്വരാ… 

  • bhranthans kerala

     നീ ഇതെന്നാ അറിഞ്ഞിട്ടാടാ ഉവ്വേ പറയുന്നേ ?? കേന്ദ്രന്‍ ഇതൊക്കെ എടുത്ത് കളഞ്ഞാല്‍ നുമ്മ എങ്ങിനെ ആ രാഷ്ട്രപതിച്ചിക്ക് വിനോദയാത്രക്ക് കാശൊപ്പിക്കും ???

  • http://www.jayandamodaran.blogspot.com/ Jayan Damodaran

    കാരണം എന്തുതന്നെ ആയാലും, ഇതു നന്നാ‍യി.
    ആകാശം എന്തായാലും ഇടിഞ്ഞു വീഴില്ല.
    ജനത്തിന് ആശ്വാസം കിട്ടുകയും ചെയ്യും!

  • Jaison Mathew

    ഇന്ധന വില കുറച്ചില്ലെങ്കില്‍ എന്താ പവര്‍ കട്ട് ഏര്‍പ്പെടുത്തിയില്ലേ ഉമ്മന്‍  ചാണ്ടി ഒന്നും ചെയ്തില്ലെന്ന് പറയരുതു      

  • Jaison Mathew

    ഇന്ധന വില കുറച്ചില്ലെങ്കില്‍ എന്താ പവര്‍ കട്ട് ഏര്‍പ്പെടുത്തിയില്ലേ ഉമ്മന്‍  ചാണ്ടി ഒന്നും ചെയ്തില്ലെന്ന് പറയരുതു      

  • Saju.P.V

    I am not a UDF Supporter but I cannot agree with this sort of Measures. If the price of any commodity once raised is reduced substantially the bad effects only would be more. There would be  unnecessary pressure on the other state governments to reduce taxes, which would seriously dent their income and thus the capacity to carry out expenditure in welfare measures. People in Goa would naturally consume more petrol. More vehicles, more pollution more environmental hazards. More over there would be illegal transportation of petrol from Goa to other states. A mafia  syndicate controlling this .So many crimes related with it. The thing is that we have used with this high tax petrol distribution system. If the sales tax structure we originally have adopted was like this as now at Goa, it was OK. But changing the tax structure only in one Indian state is not healthy. We have to keep in mind that  the petroleum reserves are fastly depleting  and the international crude prices are going northwards every day .A  Statesman’s approach would have been  reducing  the burden of international price rise to a moderate level. But people should be made aware  of the situation. 
     Since more than 80% of the crude oil we are importing; increasing consumption would naturally reduce our foreign currency reserves.Rupee depreciation follows increasing the cost of everything we are importing. Thus at our expenses the petroleum producers would become wealthy.The State Governments main revenue is the taxes petroleum products. More over  since more than 90% of the sales is through PSU’s collection of sales tax is also easy.If we have any concerns about the energy security  of the future generations we have to reduce consumption. Personally I am also against the high tax structure on petroleum products in a poor country like ours  .But I am also against reducing it at this time to make petrol cheaper,when the crude prices are nearing the historical levels. 

    • വാമനന്‍

      off topic 
      മുന്‍പൊരു പോസ്റ്റില്‍  താങ്കളുടെ കമന്റിനുള്ള മറുപടിയാണ് ഇത് .ഇതൊന്നു നോക്കൂ സ്നേഹിതാ ..ആദ്യത്തേത് ഓഫ്‌ ലൈനും രണ്ടാമത്തേത്  ഓണ്‍ ലൈനും ആയിട്ടുള്ള ആപ്പ്ളിക്കേഷന്‍ ആണ്.താങ്കള്‍ക്കു ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു http://www.google.com/ime/transliteration/ 
      http://www.google.com/transliterate 

  • http://twitter.com/sangeethika Sangeetha R

    പെട്രോളിന് ഏറ്റവും അധികം നികുതി ചുമത്തുന്ന രാജ്യമാ നമ്മുടേത്‌. പെട്രോള്‍ അവശ്യസാധനമായി കരുതി excise ഡ്യൂട്ടി എങ്കിലും എടുത്തു
     കളഞ്ഞാല്‍ മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളുടെയും വില കുറഞ്ഞേനെ.
     
    ഈ ചുങ്കം പിരിക്കുന്ന കാശെല്ലാം ഡിഫന്‍സ് ബജറ്റിനു പോകുന്നു , അതുകൊണ്ടാണ് പാവങ്ങള്‍ പട്ടിണി കിടക്കുന്നത് എന്നൊക്കെ ബുദ്ധിജീവികള്‍  പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ജനറല്‍ സിംഗ് പറയുന്നു ആര്‍മിയുടെ അവസ്ഥയും പരിതാപകരമാണെന്ന്. അപ്പോള്‍ പിന്നെ എവിടെയാണോ ചെലവായി പോവുന്നത് ? ചെല വായില്‍ തന്നെ ആവും .

  • Sugeesh Subramanian

     പെട്രോള്‍ ഉപയോഗിക്കുന്നത് കാറുള്ളവര്‍ മാത്രമാണെന്ന കണ്ടെത്തല്‍ അതി ഗംഭീരമായിരിയ്ക്കുന്നു.ബാക്കിയുള്ള എല്ലാ വാഹനങ്ങളും ( സാധാരണക്കാരന്റെ ടൂ വീലര്‍,ഓട്ടോറിക്ഷ,ബസ് പിന്നെ അരി മുതല്‍ മണല്‍ വരെ കൊണ്ട് വരുന്ന ലോറികള്‍) പച്ച വെള്ളം ഒഴിച്ചാണല്ലോ ഓടുന്നത്…പെട്രോള്‍ വില ഒരോ തവണ വര്‍ദ്ധിയ്ക്കുന്തോറും സമൂഹത്തിലെ എല്ലാവരേയും അത് പല തരത്തില്‍ ബാധിയ്ക്കുന്നുണ്ട് .അത് നേരിട്ടുള്ള ഉപഭോഗത്തിലുള്ള ചിലവ് വര്‍ദ്ധനവു മുതല്‍ ബസ് ചാര്‍ജ്ജ്,പലചരക്ക്/പച്ചക്കറി വിലവര്‍ദ്ധനവ് വരെ നീണ്ട് കിടക്കുന്ന ഒരു പ്രോസസ് ആണ്.

      മാത്രുകാപരമായ ഒരു നടപടി,അത് താങ്കള്‍ക്കും ,എനിയ്ക്കും ഈ സമൂഹത്തിനും ഗുണം ചെയ്യുന്നതാണെങ്കില്‍ അതിനെ പ്രശംസിച്ചില്ലെങ്കിലും ഇങ്ങിനെ കണ്ണടച്ച് വിമര്‍ശിക്കരുത്…

    • njaannjaanthanne

      ബസ്സും ലോറിയും ഡീസലില്‍ അല്ലെ സാറേ ഓടുന്നത്, പെട്രോളിലാണോ?

    • മോഡറേറ്റര്‍ പട്ടി

       ദാണ്ടേ അടുത്ത പൊട്ടന്‍…

  • Renjith S

    ഞങളുടെ സര്‍കാര്‍, ഞങളുടെ ഉമ്മന്‍ tax  ഞങളെകെ ഇഷ്ടമുള്ളത് കൊടുക്കും.
    പറ്റാതെ വന്നാല്‍ ആത്മഹത്യാ ചെയും എന്നാലും ഉമ്മനെ തള്ളി പാറയില. ബെര്‍ലിച്ചയന്‍ ഇതു എന്തിന്റെ കുഴപ്പമാണ് ഞങളുടെ  ഉമ്മനും കൂടര്‍കും സുകിച്ചു ജീവികണ്ടേ. MLA യും മന്ത്രിയും ആയതു വെറുതെ അണ്ണോ.

  • Remya Kesavan

    കൈയടി കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണെങ്കിലും അതിന്റെ ഗുണം അനുഭവിക്കുന്നത് ജനങ്ങളാണ്. പെട്രോളിന് 11 രൂപ കുറച്ച കാര്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതിരുന്നതും അതുകൊണ്ട് തന്നെ. ജനദ്രോഹ പരിപാടികള്‍ വായിക്കാനും അറിയാനും മാത്രമേ ജനത്തെ കൊണ്ട് പറ്റൂ എന്ന് എല്ലാ പത്രക്കാര്‍ക്കും അറിയാം. അല്ലാതെ ഇതുപോലെ നല്ല കാര്യങ്ങള്‍ക്ക് ഒരു സ്കോപും ഇല്ല…

  • http://pulse.yahoo.com/_XC7SZRWZQOAFYH5U2QZOGZKBLI Santosh

    പിന്നെ അയാള്‍ എഴുതുന്നത്‌ അയാളുടെ കാഴ്ചപ്പാടുകള്‍ അല്ലെ? അല്ലാതെ താങ്കളുടെതാണോ?

    • http://profile.yahoo.com/RQUBYT4MEIZMJKOW6XNSYLHCWA sanoop

      അയാളുടെ കാഴ്ചപ്പാട് ആണ് എന്ന് പറഞ്ഞിട്ടില്ലല്ലോ…

      • Sreeresh Prakash

         ഇതൊക്കെ പറഞ്ഞിട്ട് വേണോ മാഷേ അറിയാന്‍ ??!

  • copyleft

    പെട്രോള്‍ വില കുറച്ചില്ലെങ്കിലെന്താ? കോണ്‍ഗ്രസ്സും ലീഗും കേ.കോ.കളും അടങ്ങുന്ന വലതുപക്ഷ മുന്നണിയും സി.പി.എമ്മും. പി.ഡി.പിയും അടങ്ങുന്ന അടങ്ങുന്ന ഇടതുപക്ഷ മുന്നണിയും മാറി മാറി ഇന്നാട്ടിലെ മതനിരപേക്ഷത കാത്തുസംരക്ഷിക്കുന്നില്ലേ?
    സാംസ്കാരികനായകര്‍ മുതല്‍ ഈര്‍ക്കില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം വരെ  മരിക്കുമ്പോള്‍ ആചാരവെടിമുഴക്കാന്‍ തേച്ചുമിനുക്കിയ തോക്കുമായി ഊര്‍ജ്ജസ്വലരായ ഒരു പോലീസ് സേന നമുക്കില്ലേ?
    മന്ത്രിസ്ഥാനം മുതല്‍ സര്‍ക്കാരാപ്പീസിലെ തൂപ്പുകാരന്റെ ജോലി വരെ സാമുദായികാടിസ്ഥാനത്തില്‍ കൃത്യമായി വീതം വെച്ചു നല്‍കാന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കുന്നില്ലേ?
    അഞ്ചാം മന്ത്രിപ്രശ്നവും സീരിയല്‍ നടിമാരുടെ അനാശാസ്യവും അടക്കം കേരളത്തിലെ മാധ്യമപ്രഭുക്കന്മാര്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ നൂറുകണക്കിന് വിഷയങ്ങള്‍ നിരന്നു കിടക്കുമ്പോഴാണ് എങ്ങാണ്ടും പെട്രോളിന് വിലകുറച്ചെന്നു പറഞ്ഞ്  ഇത്ര വലിയ പുകിലുണ്ടാക്കുന്നത്.

    N.B.:-പെട്രോളിന് വിലകുറയ്ക്കുന്നത് പ്രായോഗികമല്ല.വേണമെങ്കില്‍ ക്വൊട്ടേഷന്‍ പണി നിയമവിധേയമാക്കി നിരക്ക് ഏകീകരിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

  • http://twitter.com/ajinair Ajith Nair

     ബ്ലോഗിങ്ങും ഇന്ന് ഒരു മുഖ്യധാരാ മാധ്യമം എന്ന നിലയില്‍
    വളര്‍ന്നിരിക്കുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള(?) ഈ
    ബ്ലോഗില്‍ ഇതിനെപ്പറ്റി എഴുതിയതിന് നന്ദി.

    • nilamburkaran

      entamme!!!!!

    • nilamburkaran

      മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള(?) ഈ 
      ബ്ലോഗ = ENTAMME……….!!!!!!

  • വഴിപോക്കന്‍

    മനോരമയില്‍ വാര്‍ത്ത വന്നില്ല എന്ന് കരുതി,ബാക്കിയുള്ള പത്രങ്ങള്‍ വാര്‍ത്ത
    മുക്കി എന്ന ബെര്‍ളിയുടെ കണ്ടെത്തല്‍ തെറ്റാണ്. മനോരമയെ
    പോലെയാണ് ബാക്കിയുള്ളവരും എന്ന് കരുതരുത്.സമയം കിട്ടുമ്പോള്‍ മനോരമയും
    മംഗളവും വായിക്കുന്ന കൂട്ടത്തില്‍ മറ്റു പത്രങ്ങളും ഇടയ്ക്കു വായിക്കുക.27
    മാര്‍ച്ചിനു മാധ്യമത്തില്‍ ഈ വാര്‍ത്ത‍ വന്നിട്ടുണ്ട്.ലിങ്ക് ചുവടെ.
    http://www.madhyamam.com/news/159880/120327

  • https://me.yahoo.com/jossyvarkey#07556 Jossy Varkey

    ഇത് കൊടും ചതിയാണ്. കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ കളിയാക്കാന്‍ മനപ്പൂര്‍വം
    ചെയ്ത ചതി. യു.പി.എ. സര്‍ക്കാരുമായി ആലോചിച്ചു ഗോവ ഗവര്‍മെന്റിനെ പിരിച്ചു
    വിട്ടു ഗോവയില്‍  പട്ടാള ഭരണം ഏര്‍പ്പെടുത്തണം. ഞങ്ങടെ സര്‍ക്കാര്‍ ഞങ്ങടെ
    പെട്രോളിന് 40 രൂപ നികുതി വാങ്ങിയാല്‍ ബെര്‍ളിക്കെന്താ കുഴപ്പം? കേന്ദ്ര
    സര്‍ക്കാര്‍ ഗോവയില്‍ പെട്രോളിന് അധിക കേന്ദ്രനികുതി ഏര്‍പ്പെടുത്തുന്ന
    കാര്യം പരിഗണിക്കുന്നതായി കേള്‍ക്കുന്നു.

  • Anonymous

    നികുതിയുടെ സംഖ്യ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും എടുത്തുമാറ്റിക്കൊണ്ടുള്ള “ജനകീയ ബില്‍”"” കേന്ദ്രത്തില്‍ ഉടന്‍ പ്രതീക്ഷിക്കാം.

  • http://jafo-jafo.myopenid.com/ Jafo

     ഗോവായില്‍  പെട്രോളിന് സംസ്ഥാനം ചുമത്തി യിരുന്ന നികുതി ഏതാണ്ട്
    പൂര്‍ണമായും എടുത്തുകളഞ്ഞു എന്ന് മാത്രമല്ല അടുത്ത അഞ്ചു വര്ഷം ഗാര്‍ഹിക
    പാചക വാതക വിലയില്‍ മാറ്റമുണ്ടാവില്ല എന്നും അവിടത്തെ ബജറ്റില്‍
    പ്രഖ്യാപിച്ചിരിക്കുന്നു ……..  എന്തായാലും വില കുറയുന്നത് ഏറ്റവും നല്ല
    കാര്യം തന്നെ ……..ഇതൊരു ഉദാഹരണമായി മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിക്കുമോ
    എന്നറിയില്ല ……സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറെറ്റായിരുന്നു നമ്മുടെ
    പഴയ ഫിനാന്‍സ് മിനിസ്റെര്‍ തോമസ്‌ ഐസക് …..കേന്ദ്രം വില കൂട്ടുമ്പോള്‍
    കിട്ടുന്ന അധിക നികുതി വരുമാനം പോലും ഉപേക്ഷിക്കാന്‍ അദ്ദേഹം
    തയ്യാറായിരുന്നില്ല ……..എന്നാല്‍ ഗോവായില്‍  മുഖ്യമന്ത്രിയും
    സാമ്പത്തിക മന്ത്രി യുമൊക്കെ ആയ മനോഹര്‍ പാരിക്കര്‍ cheap populism
    കളിക്കുന്ന ഏതോ അണ്ടന്‍ അടകോടന്‍ ആണെന്നൊന്നും ആരും കരുതേണ്ട …അദ്ദേഹം
    ബോംബെ IIT യില്‍ നിന്നും ബിരുദമെടുത്ത ഒരു metellurgical engineer ആണെന്ന്
    മാത്രമല്ല …..അവിടത്തെ ഖനന മേഖലയിലെ അഴിമതിക്കെതിരെ യുള്ള നിലപാടുകളില്‍
    കൂടി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞ
    ഒരാള്‍ എന്ന നിലയില്‍  വ്യത്യസ്തനായ ഒരു ബീ ജെ പീ നേതാവ് എന്ന് പറയാം
    …..( കൊണ്ഗ്രസ്സിലെ IIT ക്കാരന്‍ കേന്ദ്ര മന്ത്രി ജയറാം രെമേഷിനെ bonsai
    ചെയ്തു നിര്‍ത്തിയിരിക്കുന്നത് പോലെ ഭാവിയില്‍ ഇദ്ദേഹത്തിന്റെ കാര്യം
    എന്താകുമോ ! )

  • http://vettathan.blogspot.com/ vettathan

    നികുതികള്‍ എടുത്തുകളയുന്നത് ജനകീയ നടപടിയാണ്.ആ നഷ്ടം നികത്താന്‍ കേന്ദ്രത്തിന്‍റെ നേരെ കൈനീട്ടുന്നതാണ് അടുത്ത സ്റ്റപ്പ്.ഡല്‍ഹിയില്‍ ചെന്നു എല്ലാവരുടെയും കയ്യും കാലും പിടിച്ച് സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കും.എന്നിട്ട് പെട്രോളിന് നികുതികുറക്കാത്ത കേന്ദ്രത്തിനെതിരെ ധര്‍ണയും ബന്ദും നടത്തും.സംസ്ഥാനങ്ങളുടെ പൊതുവായ കലാപരിപാടിയാണിത്.ഖജനാവില്‍ കാശുണ്ടെങ്കിലേ വികസനപ്രവര്‍ത്തനവും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളും നടത്താന്‍ പറ്റൂ.അതിനു നികുതി പിരിക്കണം.കാറുവാങ്ങാന്‍ പറ്റുന്നവന് കാശുകൊടുത്തു പെട്രോളും വാങ്ങാന്‍ പറ്റും.ഇത്തരം പോപ്പുലിസ്റ്റ് നടപടികള്‍കൊണ്ട് കയ്യടികിട്ടും,കഞ്ഞി കിട്ടില്ല.

    • Remya Kesavan

      താന്‍ നികുതി കൊടുത്തോ അതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ചുമ്മാ കുശുമ്പും കൊണ്ട് നടക്കാതെ ഏതെങ്കിലും സര്‍ക്കാര്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്യുമ്പോള്‍ എങ്കിലും പിന്തുണച്ചുകൂടെ?

      • vettathan vettathan

        എല്ലാം വെറുതെ കിട്ടണമെന്ന ഉപരിവര്‍ഗ്ഗ ശാഠ്യമാണ് ഈ അഭിപ്രായം.കാറും,ബൈക്കും ഇല്ലാത്ത,സര്‍ക്കാരിന്‍റെ സഹായം ആവശ്യമുള്ള കുറേപ്പേര്‍ ഈ നാട്ടിലുണ്ട്.അത് രമ്യമോള്‍ മറക്കേണ്ട.

        • Jaison Mathew

          കിങ് ഫിഷറിനും മറ്റും ബെയില്‍ ഔട്ട് പാക്കേജ് കൊടുത്തു  സഹായിക്കുന്നുണ്ട് സാധാരണക്കാര്‍കു വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നുല്ലെന്ന് പറയാനാവില്ല 

      • http://hallowdemonlive.com/ Jitto P.Jose

         പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കാതെ കാറും ബൈക്കും ഒക്കെ മിക്കവരും
        ഉപയോഗിക്കുന്നത് സ്വന്തം സുഖം കൂട്ടാനാണ്.. അത് സ്വന്തം ചിലവില്‍ തന്നെ
        ആയാല്‍ പോരെ…

    • Praveen Kumar R

      എവിടെ നമ്മള്‍ വാങ്ങുന്ന എല്ലാ സാധനത്തിനും sale tax കൊടുക്കുനുണ്ട് ..
      പെട്രോളിനും കൊടുക്കുന്നു ,, subsidy എടുത്തു കളഞ്ഞ അന്ന് തൊട്ടു കൂടിയ
      വിലയുടെ എങ്കിലും tax എടുത്തു കളഞ്ഞൂടെ   .

      പെട്രോള്‍ ഉപയോഗിക്കുന്നത് കാര്‍ ഉടമകള്‍ മാത്രമല്ല .. ബൈക്കും ഓടോയും ഒക്കെ പെട്രോള്‍ കൊണ്ടാണ് ഓടുന്നത് …

    • http://profile.yahoo.com/656JMO7GT3ACZXFHYXTSRXR7L4 Sakshi

      ഇങ്ങേരുടെ പേരു ശരിക്കും വേണ്ടത്‌ ഇരുട്ടത്താന്‍ എന്നാണ്. 

  • John Obi

    ഈ ഗാമാ ക്വോഷ്യന്‍റ് ഇല്ലാത്ത വാര്‍ത്തകള്‍ മുഖ്യധാരാ പത്രങ്ങള്‍ സ്ഥിരമായി മുക്കാറുണ്ട്. മാധ്യമങ്ങളെ പറഞ്ഞിട്ടും കാര്യമില്ല, നമ്മളില്‍ കൂടുതല്‍ പേര്‍ക്കും വേണ്ട ‘കളറുള്ള വാര്‍ത്തകള്‍ ‘ അവര് തരാന്‍ ശ്രമിക്കുന്നെന്നേ ഉള്ളൂ!

    • appikuttan appikuttan

      ഗാമാ ക്വോഷ്യന്‍റ് ,,,,,,,,,,,,,,,what is it?

  • MATHUKKUTTY G

    കേരളത്തിലെ പോലെ ഗോവയിലും മറ്റൊരു ഇന്ധനത്തിനാണ് ഡിമാണ്ട് കൂടുതല്‍ .അവര്‍ വാഹനങ്ങളില്‍ പോലും ആ ഇന്ധനമാണ് ഉപയോഗിക്കുന്നത’ത്രേ’. അത് കാരണം കൊല്ലങ്ങളായി അവിടെ പെട്രോള്‍ കെട്ടി കിടന്നു ചീഞ്ഞു പോവുകയാണ്.എങ്ങനെയെങ്കിലും കൊറച്ചു പെട്രോള്‍ വിറ്റു പോകട്ടെ എന്ന് കരുതിയാണ് അവര്‍ ഇച്ചിരെ പൈസ കുറച്ചത്||UDF ക്യാമ്പില്‍ നിന്ന് കേട്ടത്.കേരളത്തില്‍ മാണി സാറ് പെട്രോളിന് വില കുറച്ചില്ല, ശരി തന്നെ പകരം കരി ഓയിലിന് കുറച്ചില്ലേ?അത് പോരെ?

  • ജസ്റ്റിന്‍

    മുഖ്യന്‍: ചൂതാട്ടവും ഡാന്‍സ് ബാറുകളും കാബറയും കൂടി വന്‍ നികുതി നല്‍കുന്നത് കൊണ്ട് പെട്രോള്‍ വില കുറച്ചാലും ഗോവയ്ക്ക് പിടിച്ചു നില്ക്കാന്‍  കഴിയും. കേരളത്തിലും പെട്രോള്‍ വില കുറയ്ക്കാം. പക്ഷെ, നഷ്ടം നികത്താന്‍ ഗോവയിലെ പോലെ ചൂതാട്ടവും കാബറയും തുടങ്ങേണ്ടി വരും.
    സദാചാര വിരുദ്ധ സേന & പ്രതിപക്ഷം: പെട്രോള്‍ വില 11 രൂപ കൂട്ടിയാലും, ഈ വൃത്തികേടുകള്‍ ഞങ്ങള്‍ ഇവിടെ സമ്മതിക്കില്ല…
    മുഖ്യന്‍: അതാണ്‌….

    • http://twitter.com/ajinair Ajith Nair

      :)

    • Sugeesh Subramanian

       സര്‍ക്കാസം ആണെങ്കിലും ഇത്തരത്തിലുള്ള കമന്റുകള്‍ നമ്മുടെ വിവരം കൂടിയ നേതാക്കന്മാരില്‍ നിന്നും നേരിട്ട് കേള്‍ക്കാന്‍ സാധ്യതയുണ്ട്…

  • George Joseph

    എന്നാ ചെയ്യാനാ.. നമ്മടെ സാമ്പത്തിക വിദഗ്ധന്‍ പ്രധാനമന്ത്രി പറയണത് ലോകത്ത് മുഴുവന്‍ വിലക്കയറ്റമാ. അതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റൂല്ല എന്നല്ലേ..തലപ്പവിനും വെള്ള ഉടുപ്പിനും ഒക്കെ എന്നാ വിലയാ……  അനുഭവിക്കുക തന്നെ… ഇനി ഇറ്റലിയില്‍ നിന്ന് ഇറക്കുമതിക്ക് വല്ല കോഴയും വല്ലവരും മേടിച്ചു കാണുമോ ആവോ….

  • http://hallowdemonlive.com/ Jitto P.Jose

    എന്ത് സംഭവിച്ചാലും നമ്മള് പെട്രോളിന്റെ ഉപയോഗം കുറയ്ക്കുന്ന പ്രശ്നം ഇല്ല … സര്ക്കാര് വേണേല്‍ വില കുറയ്ക്കട്ടെ 

  • Anonymous

    ഇവിടെ കേരളത്തിലങ്ങാന്‍ പെട്രോള്‍ വില കുറച്ചാല്‍ അത് നെയ്യാറ്റിന്‍കര  ഉപ തിരഞ്ഞെടുപ്പ്  മുമ്പില്‍ കണ്ടാണെന്ന് പറഞ്ഞു കലി തുള്ളാന്‍ ആളുണ്ടാകും അങ്ങ് ഗോവേല്‍ ആ പ്രശ്നം ഉണ്ടാകില്ലല്ലോ.. പാവം നമ്മളെ ചാണ്ടി സര്‍ ജീവിച്ചു പൊയ്ക്കോട്ടേ.. വെറുതെ വിട്ടേര് 

  • http://profiles.google.com/charlikuttan CHARLI THOMAS

    എത്രയും വേഗം നുമ്മടെ സഭയിലിരുന്നും അശ്ലീലം കാണാനുള്ള സൌകര്യം ഒരുക്കൂ ഭായി.
    ഐപാഡും മറ്റു കിടുപിടീസും ഒക്കെ എല്ലാ എമ്മെല്ലന്മാര്‍ക്കും കൊടുത്തതല്ലേ..
    ഇല്ലാത്തത് മറ്റേ “സാധന“മാവും..
    വെറൈറ്റി കളക്ഷനില്‍ നിന്നും ഒന്നു രണ്ടു പീസങ്ങ് ഷെയര്‍ ചെയ്യൂ ..
    പാലിന്റെ…അതായത്  …റബ്ബര്‍ പാലിന്റെ വില കൂടും..
    പെട്രോളിനു വില കുറയ്ക്കും..ഇല്ലേല്‍ കുറപ്പിക്കാം. ( ഒരു രൂപായ്ക്ക് കിട്ടുന്ന അരിയിലാണോ അച്ചായന്‍ ഇപ്പോഴും കഞ്ഞി വച്ചു കുടിക്കുന്നേ..?)

    BTW,ഇവിടെ ജയാമ്മ  സാമാനങ്ങള്‍ ( ഫ്രിഡ്ജ്, ഫാന്‍, മിക്സി, ലാപ് ടോപ്) വാരിക്കോരിക്കൊടുക്കുന്ന ന്യൂസു പോലും മലയാളി അറിയാതെ ഇരിക്കുന്നുവെന്നാണോ അച്ചായന്‍ ഉദ്ദേശ്ശിച്ചത്….
    ഉമ്മന്റേം അച്ചൂന്റെയൊക്കെ ഓരോ ഭാഗ്യം .. ഒന്നും ചെയ്യേണ്ട. അഞ്ചുകൊല്ലം കൂടുമ്പോ മാറി മാറി ഉലര്‍ത്തിയാ മാത്രം  മതി

  • മംഗലശേരി ഷാജി

     ഗോവയില്‍ വാഹനളുടെ എണ്ണം കുറവാണു …,സംസ്ഥാനത്തിനും പ്രവര്‍ത്തന ചിലവും കുറവാണു

  • bijin kottayam

    ഗുജറാത്തില്‍ ഒരു കാക്കതൂറിയാല്‍ അത് പൊലിപ്പിച്ചെഴുതാന്‍ മത്സരിക്കുന്ന ഇവിടുത്തെ മാധ്യമങ്ങളുടെ തനി നിറം ഇനിയെങ്കിലും ജനങ്ങള്‍ മനസ്സിലാക്കണം, ഗുജറാത്ത് നിയമസഭയില്‍ ബ്ലൂഫിലിം കണ്ടു എന്നെഴുതി പ്രസ്തുത വിഷയത്തെപ്പറ്റി എഡിറ്റോറിയല്‍ വരെയെഴുതിയ കേരള മാധ്യമങ്ങള്‍, അത് തികച്ചും വ്യാജ ആരോപണമായിരുന്നു എന്ന് തെളിഞ്ഞിട്ട് കൂടി തിരുത്താന്‍ കൂട്ടാക്കിയതുമില്ല, പാര്‍ട്ടിയുടെ നിറം നോക്കാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരുകളുടെ കാര്യക്ഷമത അംഗീകരിച്ചില്ലെങ്കില്‍ നാം ഇനിയും കിണറ്റിലെ തവളകളായിത്തന്നെ തുടരും.

  • https://www.facebook.com/Shyamoos4u Shyam Krishnan

     ഗോവയില്‍ പെട്രോള്‍ വില കുറച്ചത് അറിയിച്ചില്ലെങ്കില്‍ എന്താ ….
    ഐശ്വര്യാ റായി പ്രസവിക്കാന്‍ പോണതും വന്നതും, കാലോചിതമായി ഓര്‍മിപിച്ചുകൊണ്ടിരുന്നു!!
    കര്‍ണാടകയിലെ എം എല്‍ എ മാര്‍ നീയമ സഭയില്‍ ഇരുന്നു തുണ്ട് കാണുന്നത് തത്സമയം കാണിച്ചു !!
    ഗുജറാത്തില്‍ എം എല്‍ എ മാര്‍ നീയമ സഭയില്‍ ഇരുന്നു തുണ്ട് കാണുന്നത്  കൃത്യ സമയത്ത് അറിയിച്ചു !!മാനസ പുത്രിയെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തത്  ഉത്തരവാദിത്വത്തോടെ കാണിച്ചു ..ബാബാജി ചുരിദാര്‍ ഇട്ടോണ്ട് ഓടുന്നത് ക്യാമറയും കൂടെ ഓടിച്ചു കൊണ്ട്  ഒരു നിമിഷം വിടാതെ കാണിച്ചു …നടി രണ്ജിതയുടെയും  സ്വാമിയുടെയും  കുണ്ടലിനി വരെ കാണിച്ചു..അന്നേരം ആണ് ഒരു പെട്രോള്‍ വില പതിനൊന്നു രൂപ കുറച്ചത് കാണിച്ചില്ലെന്നും അറിയിച്ചില്ലെന്നും ഒക്കെ പറഞ്ഞു ഞങ്ങള്‍ടെ മാധ്യമങ്ങളെ കുറ്റം പറയുന്നത്…മാധ്യമ ധര്‍മം പറഞ്ഞോണ്ട് ഇറങ്ങിക്കോളും, കുറെ മാധ്യമ സദാചാര തെണ്ടികള്‍, ഫ്തൂ  !!!!എന്ന് സ്വന്തം ലേഖകന്‍ ”"ഈശ്വരാ , ഇന്നത്തെ പത്രത്തിലും ഏതേലും അനാശാസ്യ കേന്ദ്രം റൈഡ് ചെയ്തതിന്റെ റിപ്പോര്‍ട്ട്‌ ഉണ്ടാവണേ, ആന്‍ഡ്‌ വൈകുന്നേരം ടി വിയില്‍ അതിന്റെ വീഡിയോ റിപ്പോര്‍ട്ടും കാണണേ”" 

    • Anonymous

      നല്ലത്‌ ആരു  ചെയ്താലും അതിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. അങ്ങിനെയൊരു രീതി നമ്മുടെ മീഡിയയ്ക്ക് ഇല്ലാത്തത്‌ കൊണ്ട്‌ ഈ വിഷയത്തിലും അല്ഭുതമൊന്നുമില്ല. മീഡിയയ്ക്ക്‌ എപ്പോഴും വേണ്ടത്‌ സ്കൂപ്പുകള്‍ ആണ്. ഇഷ്ടവിഷയങ്ങള്‍ ആയ പെണ്‍വാണിഭം, പീഡനം, ബ്ലൂഫിലിം, ബലാഴ്സംഗം,  കൊല, കൊ ള്ള, കൂറുമാറല്‍, മന്ത്രി സഭ വീഴല്‍, ഇങ്ങനെയുള്ള സ്കൂപുകള്‍ക്കേ അവരുടെ അടുത്തു   ഉള്ളൂ. പെട്രോളിന്റെ കാര്യത്തില്‍ , ശരിക്കും പെട്രോളില്‍ന്റെ വില Rs.25-ല്‍  കുറാവാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ബാക്കി  30-ല്‍ കൂടുതല്‍ നമ്മുടെ രാജ്യത്തെ സര്‍ ചാര്‍ജ്ജുകാളും ടാക്സുകളും ആണത്രെ. എന്നാല്‍ പിന്നെ എന്തു കൊണ്ട്‌ കേന്ദ്ര സര്‍ക്കാരിന് തന്നെ ഈ ചാര്‍ജ്ജുകള്‍ വെട്ടിക്കുറച്ചു പെട്രോള്‍ വില വര്‍ദ്ധനവ്‌ ഒരു പരിധി വരെ തടഞ്ഞു കൂടാ എന്നതാണു സാധാരണക്കാരന്റെ ചോദ്യം. വരുമാന നഷ്ടം ഉണ്ടാവുമായിരിക്കും. അതിനു ആദ്യം വേണ്ടത്‌ പണച്ചാക്കുകളില്‍ നിന്നും കിട്ടാനുള്ള നികുതി യാഥാസമയം പിരിച്ചെടുക്കുക എന്നതാണ്‌.  ഉത്തരം വളരെ ലളിതം ആണ്. ഇന്ത്യയെ ഭരിക്കുന്നത്‌ നാം ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ജനാധിപത്യ ഗവണ്‍മെന്റ്‌ ആണെന്നുള്ളത് പ്രവൃത്തിയില്‍ ഒരു സങ്കല്‍പ്പം മാത്രമാണ്‌. നമ്മെ ഭരിക്കുന്നത്‌ കുറേ സാമ്പത്തിക ലോബികളും നിക്ഷിപ്തതാല്‍പര്യക്കാരും ആണ്. ഭരിക്കുന്ന കക്ഷികള്‍ മാത്രമേ മാറുന്നുള്ളൂ. സാമ്പത്തികരംഗത്ത് അവരെ നിയന്ത്രിക്കുന്നത്‌ സ്ഥിരം ലോബികളാണ്. പ്രത്യേകിച്ച്‌ പെട്രോളിയം രംഗത്ത്. ഇന്ത്യയില്‍ യഥേഷ്ടം എണ്ണ കണ്ടുപിടിച്ചാല്‍ പോലും അതു കുഴിച്ചെടുത്ത്‌ വിതരണം ചെയ്യാന്‍ ഈ ലോബികള്‍ നമ്മളെ അനുവദിക്കില്ല. കാരണം ഇന്നത്തെ രീതിയില്‍ എന്ന വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത്‌ അതു കൊള്ളവിലക്ക് വില്‍ക്കുന്നതാണു ഈ ലോബികള്‍കും സര്‍കാരിലെ അവരുടെ പിണിയാളുകള്‍ക്കും നല്ലത്‌. ഇതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈയിടെ നമ്മുടെ കൊച്ചി കടലില്‍ നടക്കുന്ന എന്ന പര്യവേഷണം നിറുത്തി വച്ചത്. ഇരുനൂറോളം മീറ്റര്‍ ഇനിയും കുഴിച്ചാല്‍ ഒരു പക്ഷേ ഫലപ്രാപ്തിയിലെത്ടാമെന്നിരിക്കെ, പര്യവേഷണം നിറുത്തി വച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നുള്ളത് സംശയാസ്പദമാണു. ഏതായാലും  മനോഹര്‍ പാരിക്കര്‍  എന്ന ആ കൊള്ളാവുന്ന മുഖ്യനു എല്ലാവിധ ആശംസകളും നേരുന്നു.

  • http://pothachan.blogspot.com/ വാഴക്കാവരയന്‍ (Sinoj)

    ജനദ്രോഹപരം അല്ലാതെ ഉപകാരമുള്ള എന്ത് കാര്യം ആണോ ഇവിടെ സര്‍ക്കാരുകള്‍ ചെയ്യുന്നത്? നമ്മുടെ കയ്യില്‍ നിന്നും കാശ് വാങ്ങി പുട്ടടിച്ചു നടക്കുന്ന ക്നാപ്പന്മാര്‍ ….

  • amal das

    നമ്മടെ ഏതെങ്കിലും ഭരണ കക്ഷി എം എല്‍ എക്കും  നിയമസ്ഭയിലിരുന്നു തുണ്ട് കാണാന്‍ മുട്ടിയാല്‍   മതിയാര്‍ന്നു!! 

  • http://pulse.yahoo.com/_RHIRLSXSOO7VSN4SRATHPX35TA ciji

    ഉമ്മന്റെ എണ്ണ വറ്റിയിട്ടു എത്ര നാളായി…എന്നാലും പച്ച കണ്ടാല്‍ പൊങ്ങും..നീല നഹി നഹി..