ട്രെയിനില്‍ സ്ത്രീകളെ നിരോധിക്കുക

ട്രെയിനില്‍ സ്ത്രീകളെ നിരോധിക്കുക

ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷയും റയില്‍വേയുടെ സല്‍പ്പേരും മുന്‍നിര്‍ത്തി റയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുകയും ട്രെയിനില്‍ സ്തീകളെ നിരോധിക്കുകയും ചെയ്യണമെന്ന് റയില്‍വേ അധികൃതരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു. ട്രെയിന്‍ ആണുങ്ങള്‍ സഞ്ചരിക്കുന്ന വാഹനമാണ്. ആണുങ്ങളാകുമ്പോള്‍ ചിലപ്പോള്‍ മദ്യപിച്ചെന്നും പെണ്ണുങ്ങളെ തോണ്ടിയെന്നും പറ്റിയാല്‍ റേപ് ചെയ്തെന്നുമൊക്കെയിരിക്കും. എന്നാല്‍ ഈ സത്യം അംഗീകരിക്കാത്ത സ്ത്രീകള്‍, നോക്കി,തോണ്ടി,പിച്ചി,മാന്തി എന്നൊക്കെ പറഞ്ഞ് അനാവശ്യമായി വിവാദമുണ്ടാക്കി റയില്‍വേയ്‍ക്ക് ചീത്തപ്പേരുണ്ടാക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സ്ത്രീകള‍്‍ക്ക് ട്രെയിനില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണം.

ഇപ്പോള്‍ കുറെയായി ടിടിഇമാര്‍ യാത്രക്കാരികളെ കയറിപ്പിടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഇത് സത്യത്തില്‍ വളച്ചൊടിക്കപ്പെട്ട വാര്‍ത്തകളാണ്. ഇതിനു പിന്നില്‍ സ്വകാര്യബസ് ലോബികളും ടാക്‍സി മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍ സ്ത്രീകള്‍ക്ക് പറ്റിയ വാഹനമല്ല എന്നു സ്ഥാപിച്ച് സ്ത്രീ യാത്രക്കാരെ സ്വന്തമാക്കുന്നതിനു വേണ്ടി ബസുകാരും ടാക്‍സിക്കാരും മനപൂര്‍വം കളിക്കുന്നതാവാനേ സാധ്യതയുള്ളൂ. മെട്രോ റയില്‍, മോണോ റയില്‍ തുടങ്ങിയവ വരുമ്പോഴേക്ക് സാധാരണ ട്രെയിനുകളില്‍ നിന്നും സ്ത്രീകളെ പുറത്ത് ചാടിച്ച് മെട്രോ-മോണോ റയിലുകളില്‍ കയറ്റുക എന്ന ലക്ഷ്യവുമുണ്ടാകാം. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ക്കു പിന്നില്‍ ഇ.ശ്രീധരന്റെ വരെ ഗൂഢാലോചന നടന്നിട്ടുണ്ടാവാം.

ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ ശൃംഖലയാണ് ഇന്ത്യന്‍ റയില്‍വേ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ സല്‍പ്പേര് തകര്‍ക്കുന്നതിനും അതുവഴി റയില്‍വേയെ തളര്‍ത്തുന്നതിനും വേണ്ടി അമേരിക്ക പണം നല്‍കുന്ന ആളുകള്‍ മനപൂര്‍വം ട്രെയിനില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നതാണെന്ന സൂചനയുമുണ്ട്. അതോ അമേരിക്കയുടെ കയ്യില്‍ നിന്നു പണം വാങ്ങിയ സ്ത്രീകള്‍ ടിടിഇമാരെ അങ്ങോട്ടു കയറിപ്പിടിച്ചതാണോ എന്നും പരിശോധിക്കണം.

അല്ലെങ്കിലും, ട്രെയിന്‍, കുതിര എന്നിവ വളരെ സെക്സി ആയിട്ടുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളുടെ കുതിപ്പും പ്രത്യേകതരത്തിലുള്ള ചലനവും വേറെ ചില പരിപാടികളെ അനുസ്മരിപ്പിക്കുന്നു എന്നതിനാല്‍ ഈ രണ്ടു വാഹനങ്ങളിലും സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്ക് ഹോര്‍മോണ്‍ ഉല്‍പാദനം കൂടാന്‍ സാധ്യതയുണ്ട്. ഈ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ അവരെ കൂടുതല്‍ കര്‍മനിരതരാക്കും. ഹോര്‍മോണിന് അങ്ങനെ ഭിക്ഷക്കാരനെന്നോ ടിടിഇ എന്നോ വേര്‍തിരിവില്ല. അതുകൊണ്ട് ട്രെയിനില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിക്കേണ്ടി വരുന്ന പുരുഷന്മാരെ കുറ്റക്കാരായി കാണാതെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ട്രെയിനില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുകയാണ് വേണ്ടത്.

റയില്‍വേ പ്ലാറ്റ്ഫോമിലെ സ്വതന്ത്ര്യ കാറ്ററിങ്ങുകാരെ നേരത്തെ റയില്‍വേ നിരോധിച്ചിരുന്നു. അവര്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്റെയും വിറ്റമിന്‍ ഇയുടെയും അളവ് കൂടുതലായതുകൊണ്ട് യാത്രയ്‍ക്കിടയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നു ഞാന്‍ നേരത്തേ സൂചിപ്പതുമാണ്. അതു കഴിഞ്ഞാണ് അടുത്തിടെ ട്രെയിനില്‍ മദ്യപിച്ചു കയറുന്നത് നിരോധിച്ചത്. മദ്യം എല്ലാത്തരം അധമവികാരങ്ങളെയും ഉണര്‍ത്തുകയും തദ്വാരാ സ്ത്രീകളെ ആക്രമിക്കാന്‍ ഏതൊരു പുരുഷനെയും തോന്നിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ടിടിഇമാരാണ്. നാളെ റയില്‍വേ മന്ത്രി തന്നെ പ്രതിയായെന്നു വന്നേക്കാം. അതിനൊക്കെ മുന്‍പ് റയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചുകൊണ്ട് എല്ലാ റയില്‍വേ സ്റ്റേഷനു മുന്നിലും അഞ്ഞൂറാന്റെ വീടിന്റെ ഗേറ്റിലെപ്പോലെ ഓരോ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് റയില്‍േയുടെ അന്തസ്സും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുന്നു.

Related Posts with Thumbnails
  • Anonymous


    അല്ലെങ്കിലും, ട്രെയിന്‍, കുതിര എന്നിവ വളരെ സെക്സി ആയിട്ടുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളുടെ കുതിപ്പും പ്രത്യേകതരത്തിലുള്ള ചലനവും വേറെ ചില പരിപാടികളെ അനുസ്മരിപ്പിക്കുന്നു എന്നതിനാല്‍ ഈ രണ്ടു വാഹനങ്ങളിലും സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്ക് ഹോര്‍മോണ്‍ ഉല്‍പാദനം കൂടാന്‍ സാധ്യതയുണ്ട് ”………………… 
    വെറുതെയല്ല എനിക്ക് ട്രെയിനില്‍ കയറുമ്പോള്‍ എന്തോ ഒരിത്……… 
    അപ്പോള്‍ അത് എന്‍റെ കുഴപ്പമല്ല, ട്രെയിനിന്‍റെ കുഴപ്പമാണല്ലേ. ഹോ എനിക്കിപ്പോഴാ ഒരു സമാധാനമായത്.

  • SUNIL Ezhuthupalliyil

    ഇനി ആ ട്രെയിനില്‍ കേറല്ലേ? വേറെ ചിലതാണെന്ന് കൂടെ അറിയപ്പെട്ടേക്കാം .( സീരിയെസ്സ് ആകരുതേ . ഇത് ജാമ്യം  )

  • SUNIL Ezhuthupalliyil

    എന്നിട്ട് വേണം ട്രെയിനില്‍ കയറാന്‍ !

  • SUNIL Ezhuthupalliyil

    ഹ ഹ ! വാട്ട്‌ ആന്‍ ഐഡിയ സര്‍ ജീ 

  • SUNIL Ezhuthupalliyil

    സാധനം കയ്യിലുണ്ടോ? സാധനം കയ്യിലുണ്ട്.

  • SUNIL Ezhuthupalliyil

    രണ്ടും കൂടെ കൂട്ടി വായിക്കൂ . രണ്ടിന്റേം കമന്റുകളും കൂട്ടി വായിക്കൂ. പിന്‍നിരയിലെ രാജ്ഞിമാര്‍ 
    http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/akakazcha-article-255284 

  • പ്രമാണി

    ബെര്‍ലിചായനെ പത്ര പ്രവര്‍ത്തകരുടെ ‘മഹാ’ സംഖടനയില്  നിന്നും പുറത്താക്കിയതിനെ പറ്റി ഒരു പ്രതികരണവും ഇതുവരെയും കണ്ടില്ലാ….
    ഉടനെ പ്രതീക്ഷിക്കുന്നു

  • http://vettathan.blogspot.com/ vettathan

    ഈ ബെര്‍ളി എവിടെപ്പോയീ?

    • Anonymous

      Replying to vettathan
      ട്രെയിന്‍ യാത്രയ്ക്കായി കുതിരപ്പുറത്തു കയറി പോയിരിക്കുകയാ 

    • Anonymous

      Replying to vettathan
      ട്രെയിന്‍ യാത്രയ്ക്കായി കുതിരപ്പുറത്തു കയറി പോയിരിക്കുകയാ 

  • Anonymous

    അല്ലെങ്കിലും, ട്രെയിന്‍, കുതിര എന്നിവ വളരെ സെക്സി ആയിട്ടുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളുടെ കുതിപ്പും പ്രത്യേകതരത്തിലുള്ള ചലനവും വേറെ ചില പരിപാടികളെ അനുസ്മരിപ്പിക്കുന്നു എന്നതിനാല്‍ ഈ രണ്ടു വാഹനങ്ങളിലും സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്ക് ഹോര്‍മോണ്‍ ഉല്‍പാദനം കൂടാന്‍ സാധ്യതയുണ്ട്. 

    OMG ….!

  • Biju V Krishnan

    അയ്യോ പാവം…………….. പരിപാടികൊള്ളാം……… സുപ്രീം‌കോടതിയുടെ വിധിയും വന്നു…. ഇനി സ്ത്രീകളുടെ ആവശ്യം നിനക്കില്ലെന്ന് തോന്നുന്നു……..  പക്ഷെ ആ പരിപാടി ഇഷ്ടമില്ലാത്ത കുറച്ച് പേരും ഇവിടെയുണ്ട്.
     

  • http://twitter.com/lillyvgp lillyvgp

    NONSENSE.

  • http://twitter.com/sebinaj sebinaj

    ട്രെയിന്‍ തന്നെ നിരോധിച്ചാലോ?

    • Anonymous

      Replying to sebinaj
      അയ്യോ  അത് പറ്റില്ല. ട്രെയിന്‍ നിരോധിച്ചാല്‍ പിന്നെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവര്‍ എന്ത് ചെയ്യും 

    • Anonymous

      Replying to sebinaj
      അയ്യോ  അത് പറ്റില്ല. ട്രെയിന്‍ നിരോധിച്ചാല്‍ പിന്നെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവര്‍ എന്ത് ചെയ്യും 

  • http://www.facebook.com/people/Veena-David/100002699272538 Veena David

    ദിവസേനയുള്ള കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ കണക്കിലെടുത്ത് സ്ത്രീകളെ കേരളത്തില്‍നിന്ന് തന്നെ നിരോധിക്കേണ്ടതാണ്…….

     

  • nilamburkaran

    വായനക്കാരേ .. എല്ലാവര്‍ക്കും സംഘടനകള്‍  ഉണ്ട്…   വായനക്കാരായ നമുക്കും ഒന്നായാലോ?  അച്ചായന്‍ അതിന്റെ അതാവട്ടെ .. അങ്ങേരെ അവര്‍ പുറത്താക്കിയല്ലോ … നമുക്ക്  ലതിന്റെ  ലതാവാം ..ലാവ്‌ലിന്‍ സലാം …

  • കലിപ്പളിയന്‍

    “മദ്യം എല്ലാത്തരം അധമവികാരങ്ങളെയും ഉണര്‍ത്തുകയും തദ്വാരാ സ്ത്രീകളെ ആക്രമിക്കാന്‍ ഏതൊരു പുരുഷനെയും തോന്നിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല” 
    കറക്റ്റ് !! എന്നിട്ട് ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ്- കളിലും മറ്റും അവര്‍ തന്നെ മദ്യം വിളമ്പുന്നത് എന്തുകൊണ്ടാണെന്ന് ഈ റെയില്‍വേ മേലാളന്മാര്‍ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല ?! അവസാനം തറവാട്ടില്‍ പിറന്ന കുടിയന്മാര്‍ ശശി ആയി! ഇനി എങ്ങനെ ട്രെയിനില്‍ കേറും ?!

  • Anonymous

    ഇവന്മാര്‍ക് ജോലിക്ക് കയറുന്നതിനു മുന്പായി ഒരു ഗ്ലാസ്സ് കടുക്ക കഷായം കൊടുക്കുകയാണ് വേണ്ടത്

  • http://pulse.yahoo.com/_IEPP6UB3CAMQ2PTARRNFZKCJNI Dhanya M

    :) scientific view is wonderful..

    sthreekale nirodhichaal railway yude varumaanam kurayum.. purusha kesarikal pinne trainil kayarunnathu vendennu vakkaanum saadhyathayundu.. ;-)

  • Nizar Hameed

    കാലുനക്കികളായ പത്രപ്രവര്‍ത്തകയൂണിയന്‍ നേതാക്കള്‍ ബെര്‍ലിയെ തട്ടിയെറിഞ്ഞത് ഞങ്ങള്‍ സഹൃദയരായ വായനക്കാരുടെ ഹൃദയത്തിലേക്കാണ്.വായനക്കാരുടെ മനസ്സിലേക്ക് സുസ്വാഗതം….!

  • http://profiles.google.com/shanavasthazhakath shanavas thazhakath

    കര്‍ത്താവേ, ഇങ്ങനെ പോയാല്‍ എവിടെ എത്തും??? നേരത്തേ വരെ മലയാളികളുടെ ഞരമ്പ് രോഗത്തെ പറ്റി കേട്ടിരുന്നു..എന്നാല്‍ ഇപ്പോള്‍ ടെല്‍ഹിക്കാര്‍ക്കും ഇത് കലശലായി എന്ന് തോന്നുന്നു..(കഴിഞ്ഞ ആഴ്ച ഏഴു റെപ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്..) അത് കൊണ്ട് സ്ത്രീകളെ നിരോധിക്കുന്നതോടൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള “രോഗികളെയും” തീവണ്ടിയില്‍ നിന്നും വിലക്കണം. മറ്റൊരു കാര്യം, നിരന്തരം പീഡന വാര്‍ത്തകള്‍ കൊണ്ട് അമ്മാനമാടുന്ന ചാനലുകളും നിരോധിക്കപ്പെടനം.. കാരണം , കേരളത്തിലെ പെണ്ണുങ്ങള്‍ പീഡന പ്രിയരാണ് എന്നാണു ഈ ചാനലുകള്‍ ശ്രദ്ധിച്ചാല്‍ തോന്നുക..

  • Anonymous

    “പത്രപ്രവര്‍ത്തക യൂണിയന്‍ സംരക്ഷണ വലയത്തിന്” പുറത്തു നിന്നു കളിക്കുമ്പോള്‍ ബെര്‍ളി സൂക്ഷിക്കണം. ജൂലിയന്‍ അസാഞ്ചേയെ പോലെ ഒരു ഹീറോ ആയി  ബെര്‍ളിയെ മനസ്സില്‍ പ്രതിഷ്ഠിച്ചു പോയി. 

  • Anso Cherian

    ആണുങ്ങള് ടി ടി ഇ മാരാകുന്നത് കൊണ്ടല്ലേ എത്രയും പ്രശ്നം ഇനിമുതല്‍ ടി ടി ഇ മാരെല്ലാം പെന്നുങ്ങലായാല്‍ പിന്നെ പെണ്ണുങ്ങളെ കേറി പിടിച്ചു എന്നോരാപ  വാദവും ഉണ്ടാകില്ലല്ലോ . ചുമ്മാ നാട്ടുകാരെ തള്ളികൊല്ലുന്ന സാദാചാര പോലിസുകാരെവിടെ.                                                                       കഴിഞ്ഞ ദിവസം ആര്‍ പി എഫു കാര്‍ യാത്രികര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോടിച്ചതിനെ എതിര്‍ത്തുകൊണ്ട് പല വാദഗതികളും   ഉണ്ടായി . പുബ്ലികായിട്ടു ആളുകളെ  കുഴലിലൂടെ ഉതിപ്പികുന്നത് വളരെ അപമാനകരമാണെന്ന് അവര്‍ വാദിച്ചു . ഈ പറഞ്ഞവര്‍ ഇടകിടെ ഗുജറാത്ത്   പോലുള്ള സംസ്ഥാങ്ങളില്‍  ട്രെയിനില്‍ സഞ്ചരിച്ചു നോക്കണം അപ്പോഴറിയാം വിവരം . അഹമദാബാദ് തൊട്ടു അവന്മാര് ചെക്കിംഗ് തുടങ്ങും . എന്തെവ്ന്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ . നിങ്ങളെ അറസ്റ്റ് ചെയട്ടെ എന്ന് മാത്രം ചോദിക്കും അത്രയുമാകുമ്പോള്‍ നമ്മള്‍ അവരോടു സഹകരിചിരിക്കും  . ഐ ഡി കാര്‍ഡു നോക്കി കേരളത്തിന്നാന്നു    കണ്ടാല്‍ പിന്നെ വിടില്ല . ബാഗിന്റെ എല്ലാ കള്ളിയും തുറന്നു പരിശോധിക്കും .  വല്ല പയന്ടോ മറ്റോ ഉണ്ടെങ്കില്‍ . കുഴഞ്ഞത്  തന്നെ . ചോദ്യവും പറച്ചിലും ഒന്നും കാണില്ല നേരെ സ്റെഷനിലെകങ്ങു കൊണ്ടുപോകും . ഇവിടൊക്കെ ഇതു ബെതം . എത്രയും നാള് റെയില്‍വേ അനാസ്ഥ കാണിക്കുന്നു . യാതൊരു സുരക്ഷാ പരിശോദനയുമില്ല .എന്നൊക്കെ പറയുന്നവര്‍ തന്നെ റെയില്‍വേ ഏതെങ്കിലും നടപടി എടുത്താല്‍ അതിനെ തെരിവിളിക്കുന്നു . ഈ നാട് നന്നാകത്തില്ല…………   

    • SUNIL Ezhuthupalliyil

      ആണുങ്ങള് ടി ടി ഇ മാരാകുന്നത് കൊണ്ടല്ലേ എത്രയും പ്രശ്നം ഇനിമുതല്‍ ടി ടി ഇ മാരെല്ലാം പെന്നുങ്ങലായാല്‍ പിന്നെ പെണ്ണുങ്ങളെ കേറി പിടിച്ചു എന്നോരാപ  വാദവും ഉണ്ടാകില്ലല്ലോ .ഐഡിയ പിടി കിട്ടി  . 
      (ഞാനാരോടും പറയില്ല. എന്ത് തരും) 

  • http://pulse.yahoo.com/_LMH56DQHD4TM43IBWCLQUGX46U satheesh

    ബെര്‍ലി നിങ്ങള്‍ പത്രപ്രവര്‍ത്തക യൂനിയെന്റെ തിലകന്‍ ആണ്.ഇത്രയും വൃത്തികെട്ട യൂണിയനില്‍ നിന്നും നിങ്ങളെ പുറത്താക്കിയില്ലെങ്കില്‍ രാജി കത്ത് അവന്മാരുടെ മുഖത്ത് വലിച്ചെറിഞ്ഞു ഇറങ്ങി പോരുക.ഒരു അപേക്ഷ അവന്മാരുടെ നടപടിയില്‍ ഭയന്നു ഒരിക്കലും സത്യം പറയാതിരിക്കരുത്.

  • https://www.facebook.com/FunTooFun My Talk

    ട്രെയിനില്‍ സ്ത്രീകളെ  നിരോധിച്ചാല്‍ ടി ടി ഇ മാര്‍ ട്രെയിനിന് തലവെച്ച്  ചാകും…
    ഇന്ത്യന്‍ റെയില്‍വേയ്ക്ക് വലുത് അവരുടെ തൊഴിലാളികളെയാണ്….
    അതുകൊണ്ടു ഈ ആവശ്യം പരിഗണിക്കാന്‍ പറ്റില്ല… 

    മനസിലായോ.. രാജധാനി  ”Ex ” ” പ്രസ്സേ’ …

  • Anonymous

    കോഴികോട് നഗരത്തില്‍ ആരോ ഒരു പുതിയ കുതിരയെ വാങ്ങി എന്ന് കേട്ടാരുന്നു..ആളെയും…. കാരണവും പിടികിട്ടി…

  • SFO Puthuppally

    കഴിഞ്ഞ ആറു വര്‍ഷത്തോളമായി എല്ലാ ദിവസവും  രാവിലെ എന്റെ ലാപ്ടോപ്പില്‍ ആദ്യം തുറക്കുന്ന വെബ്‌ പേജാണ്‌ berlytharangal . ഇനിയങ്ങോട്ടും അതങ്ങനെ തന്നെ ആകണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് – സ്വന്തം തടി സൂക്ഷിച്ചോനെ പ്രിയ ബെര്‍ലി

  • revathi k

    “ആണുങ്ങളാകുമ്പോള്‍ ചിലപ്പോള്‍ മദ്യപിച്ചെന്നും പെണ്ണുങ്ങളെ തോണ്ടിയെന്നും പറ്റിയാല്‍ റേപ് ചെയ്തെന്നുമൊക്കെയിരിക്കും ”
    mr.berli

      
    ഭാവിയില്‍ താങ്കളുടെ അമ്മയെയോ പെങ്ങളെയോ മകളെയോ
    ആരെങ്കിലും തോണ്ടുകയോ rape ചെയ്യുകയോ ചെയ്താല്‍ മുകളില്‍ പറഞ്ഞ dialogue പറഞ്ഞാസ്വസിപ്പിച്ചേക്കണം.

    • Subi Velur

      First of all u didn understand what he meant via this post. without understanding that u r simply questioning the author. I doubt ppl who criticize this post dont have common sense or what? 

    • വഴിപോക്കന്‍

      സറ്റയര്‍ എന്നൊരു സംഗതിയും  ഈ ബൂലോകത്തില്‍  ഉണ്ടെന്നുള്ള കാര്യം താങ്കള്‍ക്ക് അറിയില്ല എന്ന് തോന്നുന്നു.തമാശ തമാശയുടെ രൂപത്തില്‍ എടുക്കാതെ വെറുതെ വികാര തള്ളിച്ച കൊണ്ട് ഇത് എഴുതിയവന്റെ അമ്മയെയും പെങ്ങളെയും പറയുന്നത് മോശമല്ലേ ചേച്ചി / ചേട്ടാ? (ബൈ ദി ബൈ ,എനിക്ക് രണ്ടു പെണ്‍കുട്ടികള്‍ ആണ്,എന്റെ ഭാര്യയും ഒരു “പെണ്ണ്” തന്നെയാണ്.ആയതിനാല്‍ താങ്കളുടെ കമന്റിനെ എതിര്‍ത്തതിന്റെ പേരില്‍ എന്നെയും സ്ത്രി വിരുദ്ധന്‍ ആയി മുദ്ര കുത്തരുതെന്നു അപേക്ഷിക്കുന്നു!)

    • Sajan Paul

      ബെര്‍ളിയുടെ പെങ്ങളെ സമോവയില്‍ ആണ് കെട്ടിച്ചു വിട്ടിരികുന്നത്  അവിടെ ട്രെയിന്‍ ഇല്ല 

      ബെര്‍ളിക് മക്കള്‍ ഇല്ല  (  … ആ വിഷമം മൂലം ആണ് അദ്ദേഹം മുതലകുഞ്ഞുങ്ങളെ  വളര്‍ത്തുന്നത്)   
       ഉണ്ടായിരുന്നകില്‍ അദ്ദേഹം ഇ ബോഗിനു ബെര്‍ളിയും  മക്കളും എന്ന്  എന്ന് പേര്‍ ഇട്ടെനെ എന്ന് എന്നോട് 
      പറഞ്ഞിട്ടുണ്ട് 

      ബെര്‍ളിക് 58 വയസു ആയതു കൊണ്ട് ..ബെര്‍ളിയുടെ അമ്മയ്ക്ക് 78 വയസ്
       എങ്കിലും  പ്രായം കാണിലെ ..? അവരെ ആരു ഉപദ്രെവികനാ ..?

    • Anonymous

       ദാണ്ടേ, അടുത്ത ആളു. ച്യാച്ചി….. മൊത്തം മൊടയാണല്ലോ?
      സ്ത്രീകളെ ട്രെയിനില്‍ നിന്ന് മാത്രമല്ല, ബെര്‍ളിത്തരങ്ങളില്‍ നിന്നും നിരോധിക്കേണ്ട സമയമായി എന്ന് തോന്നുന്നു………

    • http://twitter.com/shabasy004 shabasy s

      രേവതി,

      ഇത് ആക്ഷേപ ഹാസ്യം ആണ്.

      സത്യത്തില്‍ ഈ അക്രമം നടത്തുന്നവരെയും ,അതിനെ ന്യായീകരിക്കുന്നവരുടെയും മനോഭാവം ആണ് ബെര്‍ലി എഴുതിയിരിക്കുന്നത്…

      താങ്കള്‍ എന്ത് വിചാരിച്ചു?ഇത് ബെര്‍ളി സ്വയം വിശ്വസിക്കുന്ന കാര്യങ്ങള്‍ ആണെന്നോ ?

    • Anonymous

      Replying to revathi k
      ഹോ ഈ പെണ്ണുങ്ങളെക്കൊണ്ട്  തോറ്റല്ലോ……….. സാരമില്ല കേട്ടോ…. പെങ്ങള് ഇവിടെ ആദ്യമായി വരുകയാണെന്ന് മനസിലായി. സാരമില്ല കേട്ടോ……..  പതിയെ ശരിയായിക്കൊള്ളും 

  • https://me.yahoo.com/jossyvarkey#07556 Jossy Varkey

     ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍, പുരുഷന്മാരെ ട്രെയിനില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കണം. പുരുഷന്മാര്‍ ട്രെയിനില്‍ യാത്ര ചെയ്‌താല്‍ ആയിരം രൂപ പിഴയോ ആറു മാസം കഠിന തടവോ ശിക്ഷ നല്‍കാവുന്നതാണ്.

    • nilamburkaran

      ആര് അടക്കും?? ആര് തടവും???

  • http://vettathan.blogspot.com/ vettathan

    ഒരു സ്ത്രീ തനിച്ചു,അതും ഉയര്‍ന്ന ക്ളാസ്സില്‍ ,യാത്ര ചെയ്താല്‍ “അവള്‍ പെഴയാണ് ” എന്നൊരു തോന്നല്‍ പുരുഷന്‍മാര്‍ക്ക് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?ഇവരുടെയൊന്നും സ്ത്രീകള്‍ തനിച്ചു യാത്ര ചെയ്യാറില്ലേ?ഒരു വ്യക്തിയുടെ,അല്ലെങ്കില്‍ ടി.ടി.ഇ മാരുടെ മാത്രം പ്രശ്നമാണിതെന്ന് എനിക്കു തോന്നുന്നില്ല.ഇത് നമ്മുടെ സമൂഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ പ്രശ്നമാണ്.എനിക്കോര്‍ സംശയം-നക്ഷത്ര വേശ്യമാര്‍ ട്രെയി നുകളിലേക്ക് കൂടുമാറുന്നുണ്ടോ?അല്ലെങ്കില്‍ കുടുംബത്തില്‍ പിറന്ന സ്ത്രീകളെപ്പോലും ആ കണ്ണുകൊണ്ടു ടി.ടി.ഇ മാര്‍ നോക്കുന്നതെന്തു കൊണ്ടാണ്? കൊല്ലത്ത് നിന്നു കയറിയ പെണ്‍ കുട്ടിയുടെ മൊഴിയിലും ആ സൂചന ഉണ്ട്.

    • Sajan Paul

      “”"ഒരു സ്ത്രീ തനിച്ചു,അതും ഉയര്‍ന്ന ക്ളാസ്സില്‍ ,യാത്ര ചെയ്താല്‍ “അവള്‍ പെഴയാണ് ” എന്നൊരു തോന്നല്‍ പുരുഷന്‍മാര്‍ക്ക് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്”"”

      22.06.2011 / 12:01 PM നിലവില്‍ വന്ന  മല്ലു മെയില്‍സ് മാനിഫെസ്റ്റോ യുടെ 1,2,3,4,67,

      ഖണികകല്‍ അനുശാസികുന്നത്  പ്രകാരം പുരുഷന്മാര്‍ക്ക്‌ ഇങ്ങനെ തോന്നാവുന്നതാണ് 

      Referance : http://berlytharangal.com/?p=7222

    • Sajan Paul

      മഹത്തായ മല്ലു മെയില്‍സ് മാനിഫെസ്റ്റോ നിന്നുള്ള മേല്‍പറഞ്ഞ ഖണികകള്‍
      http://berlytharangal.com/?p=7222

      1.അമ്മയും നേര്‍പെങ്ങന്മാരും ഒഴികെയുള്ള എല്ലാ സ്ത്രീകളും ലൈഗികോപകരണങ്ങളാണ്.

      2.എല്ലാ സ്ത്രീകളും കാമാര്‍ത്തരാണ്, വേലി ചാടാനാഗ്രഹിക്കുന്നവരാണ്.

      3.ഓരോ ചലനത്തിലൂടെയും സംസാരത്തിലൂടെയും സ്ത്രീ എല്ലാ പുരുഷന്മാരോടും ലൈംഗികബന്ധത്തിനുള്ള താല്‍പര്യം അറിയിക്കുന്നതിനുള്ള സിഗ്നലുകള്‍ നല്‍കുന്നുണ്ട്. അത് തിരിച്ചറിയാനുള്ള വിവേകം ഉള്ളവര്‍

      ഭാഗ്യവാന്മാര്‍.

      5.രാത്രിയില്‍ ഒറ്റയ്‍ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ എന്തു വേണമെങ്കിലും ചെയ്യാം.

      6.ഒരു പുരുഷനെ കാണുമ്പോള്‍ സ്ത്രീ അവന്റെ ലൈഗികാവയവത്തിന്റെ വലിപ്പത്തെക്കുറിച്ചു മാത്രമാണ് ആലോചിക്കുന്നത്,ഇടപെടുമ്പോള്‍ സംഭോഗവേളയിലെ അവന്റെ മിടുക്കിനെപ്പറ്റിയും.

      7.സിനിമാനടന്മാരെപ്പോലെ സുന്ദരന്മാരല്ലാത്ത പുരുഷന്മാരുടെയെല്ലാം ഭാര്യമാര്‍ വേലിചാടാന്‍ കാത്തിരിക്കുകയാണ്.

  • http://twitter.com/anilmampreth anil

    ഇതിനെല്ലാം കൂടി ഒരു മാര്‍ഗം , എല്ലാ ട്രെയിനുകളും അതിവേഗ, ബുള്ളറ്റ്‌ ട്രെയിനുകളാ ക്കുക. സ്ത്രീകളെ കയറി പിടിക്കാന്‍ തോന്നുമ്പോള്‍ തന്നെ ട്രെയിന്‍ ലകഷ്യ സ്ഥാനത്ത്‌ എത്തും…….

  • Edmond dantes

    An  old joke….
    A couple goes on vacation to a fishing resort in northern Minnesota. The husband likes to fish at the crack of dawn. The wife likes to read. One morning the husband returns after several hours of fishing and decides to take a short nap. Although she isn’t familiar with the lake, the wife decides to take the boat. She motors out a short distance, anchors, and continues to read her book. Along comes the game warden in his boat. He pulls up alongside her and says,”Good morning, Ma’am, what are you doing?” “Reading my book,” she replies, thinking isn’t that obvious? “You’re in a restricted fishing area,” he informs her. “But officer, I’m not fishing. Can’t you see that?” “Yes, but you have all the equipment. I’ll have to take you in and write you up.” “If you do that, I’ll have to charge you with rape,” says the woman. “But I haven’t even touched you,” says the game warden. “That’s true, but you do have all the equipment.” 

  • MATHUKKUTTY G

    ടി ടി ഇ ഇനി ഇങ്ങനെ മണപ്പിച്ചു വരുമ്പോള്‍ ആ തൂങ്ങിക്കിടക്കുന്ന ചങ്ങലേല്‍
    പിടിച്ചു ആഞ്ഞൊരു വലി കൊടുത്താല്‍ (വണ്ടി) താനെ നില്‍ക്കും

  • Sreekuttan

    ടിടിആര്‍ മാരില്ലാത്ത കമ്പാര്‍ട്ടുമെന്റുകള്‍ അനുവദിക്കൂ എന്നെങ്ങാനും പറഞ്ഞ് രാജ്യവ്യാപകമായി സ്ത്രീകള്‍ ഹര്‍ത്താലോ പണിമുടക്കോ നടത്തേണ്ടുന്ന ലവലിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്..ഇന്നലെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ മാന്യ ടിടിആര്‍ ദേഹം ആ സ്ത്രീയുടെ കാലുപിടിച്ച് മാപ്പ് ചോദിക്കുന്ന രംഗം രാവിലെ ടീവീല്‍ കാണിക്കുന്നുണ്ടായിരുന്നു…ആ മുഖത്ത് നിര്‍വ്വികാരതയായിരുന്നോ അതോ മറ്റുവല്ല ഭാവവുമായിരുന്നോ,…!!!

  • Anonymous

    What an idea sirji!

  • Anonymous

    “സദാചാര പോലീസ് തുണൈ”

  • http://disqus.com/lintomichael/ Linto Michael

    ങ്ഹാ  കുടിയന്മാര്‍ക്ക് വേണ്ടി ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ അവരോടൊക്കെ ആര്‍ക്കും എന്തും അവാല്ലോ.

    കുടിച്ചു കൊണ്ട് ട്രെയിനില്‍ കേറാന്‍ പാടില്ല, രാത്രി വണ്ടി ഓടിക്കാന്‍ പാടില്ല എന്തൊക്കെ നിയമങ്ങളാ….

    അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? അല്ല ഉണ്ടോ?

  • പ്രമാണി

    അതിലും നല്ലത് സ്ത്രീകളെ ടി ടി ഇ മാര്‍ ആക്കുന്നതല്ലേ …….

  • Anonymous

    Lets ban TTEs. That will be aneasier solution :)

  • Anonymous

    താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കാവുന്നതാണ്.

    1. സ്ത്രീകളെ തീവണ്ടിയില്‍ നിന്നും മാത്രമല്ല കേരളത്തില്‍ നിന്നേ
    പുറത്താക്കുക. (ഇന്ത്യയില്‍ നിന്നേ പുറത്താക്കെണ്ടിയത് ആണ്. ഈ നിയമം
    കേരളത്തില്‍ മാത്രം വരാന്‍ സാധ്യത ഉള്ളതിനാലാണ് കേരളത്തില്‍
    മാത്രം എന്നു ചുരുക്കിയത്).

    2. വരിയുടച്ചു എന്ന് സര്‍ടിഫികെട്ട്  ഉള്ള
    പുരുഷന്മാരെ മാത്രം തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക.

    എന്തായാലും ഞാന്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. എന്റെ വരി ഉടച്ചു ഒരു
    സര്‍ടിഫികെട്ട്  വാങ്ങാന്‍. ഇനി കേരളത്തില്‍
    ജീവിക്കണമെങ്കില്‍ അതുള്ളത്‌ ആണ് safety ക്ക് നല്ലത് എന്നു
    തോന്നുന്നു.

    • പൂവന്‍ കോഴി

      എനിക്കു വയ്യ !!! ഹ ഹ ഹ 

    • http://www.smashut.com/ സാദാ മലയാളി

       വരിയുടച്ചു എന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി അതുമായി വരുന്നവനെ എന്തോ ചെയ്യും.? തുണിയഴിച്ച്ചു പരിശോധിക്കുകയോ?

  • http://www.malarvadiclub.com/ പഞ്ചാരകുട്ടന്‍-malarvadiclub

    അച്ചായോ ഇത്ര വലിയ സാധനമാണോ ഈ 
    പത്രപ്രവര്‍ത്തക  യുണിയന്‍… .
    എങ്കില്‍ നമ്മുക്ക് ഒരു പുതിയ യുണിയന്‍ തുടങ്ങിയാലോ ?????????

  • തീപ്പൊരി

    അച്ചായനെ ലവന്മാര്‍ പുറത്താക്കി (?) യതില്‍ പ്രതിഷേധിക്കുന്നു

    • Anso Cherian

      തുമിയാല്‍ പോകുന്ന മൂക്കാണെങ്കില്‍ അതങ്ങ് പോട്ടെന്നെ …………….അല്ല പിന്നെ

    • ലൂസിഫര്‍

      ഇപ്പൊ പുറത്തായല്ലേ ഒള്ളൂ. എഴുതുന്ന എഴുത്ത് വെച്ച് പണ്ടേ അകത്താവേണ്ടതായിരുന്നു. 

      • nilamburkaran

        കലക്കി …അത് കലക്കീ ..

  • Sajan Paul

    പത്രപ്രവര്‍ത്തക  യുണിയനെ   സല്‍പ്പേര് തകര്‍ക്കുന്നതിനും അത് വഴി    യുണിയനെ  തളര്‍ത്തുന്നതിനും വേണ്ടി അമേരിക്ക പണം ( ചെക്ക്) നല്‍കുന്ന ആളുകള്‍  മനപൂര്‍വം കളിക്കുന്നതാവാനേ സാധ്യതയുള്ള.  

  • Anonymous

    ബെര്‍ളീ, തൂലിക പടവാളാക്കുക എന്നൊക്കെ മുന്‍പ്‌ പഠിച്ചിട്ടുണ്ടെങ്കിലും എഴുത്തിന് ഇത്ര മൂര്‍ച്ചയുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത് ബെര്‍ളിയിലൂടെയാണ്. ഏതു വിഷയത്തിലായാലും ജനപക്ഷത്ത്‌ നിന്ന് കൊണ്ട് ബെര്‍ളി നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങള്‍ കേരളീയ യുവതയ്ക്ക് ഒരു മാര്‍ഗ്ഗദീപം തന്നെയാണ്……. വിജയാശംസകള്‍……..!,,,,,! ഞങ്ങളുണ്ട്‌ കൂടെ…..

     അവര്‍ക്ക് പുറത്താക്കാം, പക്ഷേ തോല്‍പ്പി ക്കാനാവില്ല………..

    • നാണ്വേട്ടന്‍

      പുറത്താക്കി പുറത്താക്കി എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി. എന്താ ഇത് സംഗതി..? ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ..?

    • Saneesh Joseph

      പോകാന്‍ പറ പുല്ലന്മാരോട്…

    • Sajan Paul

      ബെര്‍ലി ഹസാരെ 

  • http://twitter.com/Shyam__Krishnan Shyam Krishnan

    ട്രെയിനില്‍ പോകുമ്പോള്‍ പുരുഷന്മാര്‍ക് സ്ത്രീകളെ പിടിക്കാന്‍ തോന്നുന്നതിന്റെ കാരണം കണ്ടു പിടിക്കാന്‍ ബഹുമാനപെട്ട നമ്മുടെ പഴയ ഫ്ലൈറ്റ് കയറി പിടുത്തം മന്ത്രി , ഒരു അഖില ഭാരത ട്രെയിന്‍ യാത്ര തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു  എന്നൊരു അറിയിപ്പുണ്ട് !!

  • http://twitter.com/devibahan Keerthy Balan

    enganeyokke ezhuthikkottunath thankalkk orupad vayanakkare aakarshikkaam ennu karuthunnundel thankalkk thetti..

    • വഴിപോക്കന്‍

      വായനക്കാരെ ആകര്‍ഷിക്കുവാന്‍ 101 വഴികള്‍ എന്ന താങ്കളുടെ പുതിയ പുസ്തകം മാര്‍ക്കറ്റില്‍  ലഭ്യമായ വിവരം ബെര്‍ളി തോമസ്‌ അറിഞ്ഞില്ല എന്ന് തോന്നുന്നു.അതായിരിക്കും അയാള്‍ ഇത് പോലെ എഴുതി വിടുന്നത്.തല്ക്കാലം ക്ഷമി.

      • http://www.villagemaan.blogspot.com Villagemaan

        ഇദു …മ്മടെ  …പ്ര. ബാലന്റെ..??   ഹേയ് ..ആവാന്‍ വഴീല്ല ! ഇനി  ആണോ ? ഉവ്വോ  ..ഇല്ലേ..ഏ. ഏ..

      • Anonymous

        അതു പ്രതീഷ് ബാലന്റെ മിസ്സിസ്  ആയിരുന്നു?!!

    • Saneesh Joseph

      ഒന്ന് പോയെ കൊച്ചേ..

    • Anonymous

      Replying to Keerthy Balan
      ഉപദേശത്തിനു നന്ദി …..ബൈ ദി ബൈ മിസ്സ്‌ കീര്‍ത്തി ബാലന്‍ ……  പ്രതീഷ് ബാലനുമായി എന്തെങ്കിലും ബന്ധം………….(ജോസ് പ്രകാശിന്‍റെ സൗണ്ട്)

    • മോഡറേറ്റര്‍ പട്ടി

      പാവം ഈ കൊച്ചു ഇവിടെ ആദ്യം വരുന്നതാ എന്നാ തോന്നുന്നേ…

  • http://pulse.yahoo.com/_5TGBKXRRIFQMP4KS4DYRBN3JOU nelson

    കാര്യം ബെര്‍ളി തമാശ രീതിയില്‍ പറഞ്ഞതാണെങ്കിലും റെയില്‍വേ ചിലപ്പോള്‍
    അങ്ങനെ സ്ത്രീകളെ ട്രെയിനില്‍ നിരോധിച്ചു കൊണ്ട് ഒരു ഉത്തരവിറക്കുവാന്‍
    ഉള്ള ഒരു വിദൂര സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. നിരോധിന്റെ, സോറി
    നിരോധിക്കലിന്റെ കാര്യത്തില്‍ മലയാള സിനിമ സംഘടനകളെ കടത്തി വെട്ടി
    മുന്നേറിക്കൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തക യൂണിയന് ഒരു വെല്ലിവിളി ആകാന്‍
    ഇനി റെയില്‍വേക്ക് മാത്രമേ സാധിക്കൂ. ആദ്യം കാറ്റെരിംഗ് നിരോധിച്ചു. പിന്നെ
    മദ്യപിച്ചു ട്രെയിനില്‍ കയറുന്നവരെ നിരോധിച്ചു. ഇനി ഒരു രക്ഷയും ഇല്ലേല്‍
    സ്ത്രീകളെ മുഴുവനായും അവര്‍ നിരോധിച്ചു കളയും.

    അത് മാത്രമല്ല ബെര്‍ളി ബ്ലോഗിലൂടെ നിരോധിക്കണം എന്ന് പറഞ്ഞ സ്ഥിതിക്ക്
    സംഗതി ഉടനെ നടന്നു എന്ന് വരും. കണ്ടില്ലേ ഒരു നാറിയ പത്രപ്രവര്‍ത്തക
    യൂണിയന്‍ ബെര്‍ളി പുറത്താക്കാന്‍ ആവശ്യപെട്ടപ്പോള്‍ തന്നെ പുറത്താക്കി
    കളഞ്ഞത്.

    • Christo Chiramukhathu

      സ്വവര്‍ഗ്ഗഭോഗം നിയമവിധേയമാക്കുന്നതിനേക്കാള്‍ അസ്വാഭാവികമല്ല, സ്ത്രീകളെ നിരോധിക്കുന്ന ഒരു നിയമം. അപ്പോള്‍ അതു നടപ്പാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല!

  • George Joseph

    സത്യത്തില്‍ അച്ചായന്‍ എന്താ ഉദ്ദേശിച്ചേ? മൊത്തം ഒരു കണ്ഫ്യൂഷന്‍ ആയല്ലോ…….

  • http://www.facebook.com/people/Veena-David/100002699272538 Veena David

    ലോകത്തിലെ ഏറ്റവും വലിയ കക്കൂസാണ് ഇന്ത്യന്‍ റെയില്‍വേ….  ഇനി മുതല്‍….
    സഞ്ചരിക്കുന്ന വ്യഭിചാരശാല എന്ന് കൂടി അറിയപ്പെടും….    

    • മോഡറേറ്റര്‍ പട്ടി

      എന്താ വീണ ട്രെയിനില്‍ ‘യാത്ര’ തുടങ്ങാന്‍ പോകുവാണോ?

  • http://profile.yahoo.com/6SYUEDBDB6XEHTVSLGLO6AROPM Jaleel

    GOODDEDAA GOOD

  • അപരന്‍

    ശരിക്കും  പറഞ്ഞാല്‍ ഇതൊരു ബാനറില്‍ എഴുതി റെയില്‍വേ മിനിസ്റെരുടെ ഓഫീസിനു മുന്‍പില്‍ വെക്കണം. പിന്നെ എഴുത്തിനപ്പുറം സ്വന്തം നിലപാടുകള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവന്നതിനു ബെര്‍ളിക്ക് എന്റെ ആത്മാര്ഥമായ ഒരു സല്യൂട്ട് ..  ഇതിനു നീതി ബോധമുള്ള പത്രപ്രവര്‍ത്തകര്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു.

    • http://twitter.com/Shyam__Krishnan Shyam Krishnan

      ഈ എഴുതിയിട്ടുള്ളതില്‍  ഏത് 
      നിലപാടാണ്  ബെര്‍ലി പ്രാവര്‍ത്തികമാക്കിയതായി താങ്കള്‍ക്ക് തോന്നി
      യത്  ? :P

  • http://www.thattukadablog.com/ Jikku’s Thattukada- Click here

    അല്ലെങ്കിലും, ട്രെയിന്‍, കുതിര എന്നിവ വളരെ സെക്സി ആയിട്ടുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളുടെ കുതിപ്പും പ്രത്യേകതരത്തിലുള്ള ചലനവും വേറെ ചില പരിപാടികളെ അനുസ്മരിപ്പിക്കുന്നു എന്നതിനാല്‍ ഈ രണ്ടു വാഹനങ്ങളിലും സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്ക് ഹോര്‍മോണ്‍ ഉല്‍പാദനം കൂടന്‍ സാധ്യതയുണ്ട്. 
    ഇതൊക്കെ സ്വന്തം അനുഭവം ആണോ അതോ