സൂക്ഷിച്ചില്ലെങ്കില്‍ പടമാകും !

സൂക്ഷിച്ചില്ലെങ്കില്‍ പടമാകും !

സ്വന്തം ചിത്രവും കുടുംബചിത്രവുമൊക്കെ ഓര്‍കുട്ടിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്ത് ലോകമേ തറവാട്, എന്റെ പേജ് സന്ദര്‍ശിക്കുന്നവര്‍ എല്ലാം എന്റെ സുഹൃത്തുക്കള്‍ എന്നൊക്കെ അത്മവിശ്വാസത്തോടെ പറയുന്നവരോട് ഒരു വാക്ക്- സൂക്ഷിച്ചില്ലെങ്കില്‍ പടമാകും.

ഫോട്ടോ അപ്ലോഡ് ചെയ്യുന്ന സ്ത്രീകള്‍ മാത്രമേ ലോകത്ത് സൂക്ഷിക്കേണ്ടതുള്ളൂ എന്നും ആ ഫോട്ടോ എടുത്ത് നിങ്ങളുടെ തല വെട്ടി മാറ്റി അവിടെ നഗ്നരായ സ്ത്രീകളുടെ ശരീരം വച്ച് ഇന്റര്‍നെറ്റില്‍ പബ്ളിഷ് ചെയ്യുമെന്നുമാണ് നിലവിലുള്ള അടിസ്ഥാനഭീതി. അപ്പോള്‍ ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു- ഈ ശരീരത്തിന്റെ ഉടമകളുടെ തല എവിടെപ്പോകുന്നു ? തലവെട്ടിമാറ്റുന്നതൊക്കെ കേരളത്തിലെ പാവപ്പെട്ട സൈബര്‍ ക്രിമിനലുകളുടെ ഇടത്തരം നേരമ്പോക്കല്ലേ. എന്നാല്‍ ഫോട്ടോ അടിച്ചു മാറ്റി എന്തൊക്കെ ചെയ്യാം എന്നത് പലരും ചെയ്തു കഴിയുമ്പോഴേ അറിയൂ.

റോക്സി എന്ന സുഹൃത്ത് ബ്ളോഗിലിട്ട ഫോട്ടോ മലയാള മനോരമയില്‍ അച്ചടിച്ചു വന്നതും റോക്സിയുമായി കത്തിടപാടു നടത്തിയ മനോരമ പ്രതിഫലം നല്‍കി പ്രശ്നം പരിഹരിച്ചതും അടുത്തകാലത്താണ്. ഇത്തരത്തില്‍ പ്രകൃതിദൃശ്യങ്ങളും ഭയങ്കര സൌന്ദര്യമുള്ള ഫോട്ടോകളും മാത്രമാണ് മോഷ്ടിക്കപ്പെടുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, കേരളത്തിനു പുറത്തുപോയിട്ടില്ലാത്ത പാവപ്പെട്ട ഒരു മറിയാമ്മ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചിത്രം വച്ച് കുവൈത്തിലെ തെരുവില്‍ നല്ല യമകണ്ടനൊരു പരസ്യബോര്‍ഡ് പൊങ്ങിയാല്‍ മറിയാമ്മയെ കണ്ടിട്ടുള്ളവര്‍ ഞെട്ടുമോ ? പോട്ടെ, ശാലീനയും നാട്ടുമ്പുറത്തുകാരിയുമായ മറിയാമ്മയെ സ്വപ്നം കണ്ടു ജീവിക്കുന്ന പാവപ്പെട്ട ഭര്‍ത്താവ് ബോധം കെട്ടുവീഴാതിരിക്കുമോ ?

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ചോദിച്ചാല്‍ സംഭവിച്ചതിന്റെ കഥയാണ് പറയാന്‍ പോകുന്നത്. എക്സ്ട്ര ഓര്‍ഡിനറി മമ്മി എന്ന ബ്ളോഗില്‍ ബ്ളോഗുടമയായ ഡാനിയേലെ പ്രസിദ്ധീകരിച്ച കുടുംബചിത്രമാണ് അടിച്ചുമാറ്റപ്പെടുകയപം ചെക് റിപബ്ളിക്കില്‍ ഒരു കൂറ്റന്‍ പരസ്യത്തിലുപയോഗിക്കപ്പെടുകയും ചെയ്തത്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു സാധാരണ കുടുംബചിത്രം. തലവെട്ടലോ കൂട്ടിച്ചേര്‍ക്കലോ ഒന്നുമില്ല, അതേപടി ഉപയോഗിച്ചിരിക്കുന്നു. മുകളിലും താഴെയുമായി പരസ്യവാചകങ്ങള്‍ മാത്രം. ലിബര്‍്ട്ടി ഗ്രൂപ്പിന്റെ ഗ്രേസി സൂപ്പര്‍മാര്‍ക്കറ്റിന്റെ പരസ്യത്തിനാണ് ഈ കുടുംബചിത്രം ഉപയോഗിക്കപ്പെട്ടത്.

ചെക് റിപ്പബ്ളിക്കില്‍ പ്രിന്റ് ചെയ്ത ഹോര്‍ഡിങ് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കിപ്പുറത്ത് എക്സ്ട്രാഓര്‍ഡിനറി മമ്മി അറിയാന്‍ പോകുന്നില്ല എന്നു തന്നെയാവണം അത് ചെയ്തവര്‍ കരുതിയിട്ടുണ്ടാവുക. പക്ഷെ, മമ്മിയുടെ സുഹൃത്തുക്കള്‍ കാറോടിച്ചു പോകും വഴി കുടുംബചിത്രം വലിയില്‍ കണ്ട് മമ്മിയെ വിവരമറിയിക്കുകയായിരുന്നു. എന്തായാലും സംഭവം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. അനോണികളുടെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവനെ തുറുങ്കിലടക്കാന്‍ നിയമമുള്ള ഈ നാട്ടില്‍ ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ലല്ലോ എന്ന വേദനയേ ഉള്ളൂ. എക്സ്ട്രാ ഓര്‍ഡിനറി മമ്മിയുടെ കുടുംബചിത്രം ഒറിജിനല്‍:-
family-photo
മുകളിലത്തെ ചിത്രമുപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകാരനുണ്ടാക്കിയ പരസ്യം താഴെ:-
turned-advertisement
നിങ്ങളളുടെ ആവശ്യങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സാധിച്ചുതരുന്നതായിരിക്കും എന്നാണ് പരസ്യവാചകത്തിന്റെ അര്‍ത്ഥം(“We will prepare and deliver your requests in two business days.” ). ഇനിയിപ്പോള്‍ എന്നെ വിശ്വാസമില്ലെങ്കില്‍ എക്സ്ട്രഓര്‍ഡിനറി മമ്മിയുടെ ബ്ളോഗില്‍ നിന്നു കഥ നേരിട്ടു വായിക്കാം.

Related Posts with Thumbnails
  • http://vellarakad.blogspot.com/ ബഷീർ വെളളറക്കാട്

    സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

  • binish

    ബെര്‍ലി കുട്ടാ രണ്ടാമത്തെ പടം കാണാന്‍ വയ്യ ഞാന്‍ ലിങ്കില്‍ പോയി കണ്ടു നിന്റെ നെറ്റ്‌വര്‍ക്ക് ഭയങ്കരം ….

  • SAJAN D MARI.

    ..ഹഹ ഹഹ കഴിഞ്ഞ ദിവസം യാഹൂവില്‍ ഈ വാര്‍ത്ത കണ്ടതാണ് ബെര്‍ലി അച്ചായാ…ഇങ്ങനെ എന്‍റെ ഫോട്ടോയും വല്ല പാപുവന്യൂഗിനിയ യായിലോ കസാക്കിസ്ഥാനിലോ ഉണ്ടോ എന്ന് ആര് കണ്ടു …??????

  • Raghunath

    അനോണികളുടെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവനെ തുറുങ്കിലടക്കാന്‍ നിയമമുള്ള ഈ നാട്ടില്‍

    മരമാക്രി അകത്തായോ?

  • HARRISON FORD

    DID YOU GUYS NOTICED ONE THING……NOBODY USE A KERALA WOMENS BODY WITH A FOREIGN HEAD…..ALWAYS A KERALA HEAD WITH FOREGIN BODY……WHY?

  • annonny ammayi

    annonny ammaavan kalakki..ha ha ha

  • http://www.kerala-sex.tk Ramya

    ഏതായാലും അവരുടെ ബ്ലോഗില്‍ അവര്‍ പറയുന്നത് ‘I took it easy’ എന്നാണ്. എന്റീശ്വരാ ഫ്രീ ആയി കൊടുക്കാമെന്നു പറഞ്ഞിട്ടും എന്റെ പടം ആരും പരസ്യത്തിലിടാന്‍ തയ്യാറാവുന്നില്ലല്ലോ

  • http://dipdip.com anony ammavan

    ellathinum ninne paranjaal mathi….

  • Junaith

    അനോണികളുടെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവനെ തുറുങ്കിലടക്കാന്‍ നിയമമുള്ള ഈ നാട്ടില്‍ ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ലല്ലോ എന്ന വേദനയേ ഉള്ളൂ.

    സത്യം..