ബ്ലോഗ് കുറുമ (പാചകക്കുറിപ്പ്)
ആവശ്യമുള്ള സാധനങ്ങള്‍
1.ജി മെയില്‍ 10-12 എണ്ണം പല പേരുകളില്‍ എടുത്തത്.
2.ബ്ലോഗ് മൂന്നോ നാലോ എണ്ണം പല പേരുകളില്‍. സ്വന്തം പേരിലും മൂന്നോ നാലോ.
3.സൈറ്റ് മീറ്റര്‍ 15000 ല്‍ സെറ്റ് ചെയ്ത് തുടങ്ങുന്നത്.
4.ആഡ് സെന്‍സ് നോണ്‍സെന്‍സ് അനാവശ്യത്തിന്.
5.മറ്റ് ബ്ലോഗുകളുടെ ലിങ്കുകള്‍ പത്തോ പതിനഞ്ചോ.6.നിങ്ങളുടെ ചിത്രം നാലോ അഞ്ചോ.
7.ബ്ലോഗര്‍ നോണ്‍ സ്റ്റിക് പാന്‍.
പാകം ചെയ്യുന്ന വിധം
കൈയ്യിലുള്ള ജിമെയില്‍ ഐഡികള്‍ ബ്ലോഗറിലിട്ട് നന്നായി വഴറ്റിയെടുക്കുക. അക്കൊണ്ട് ക്രിയേറ്റ് ആയിക്കഴിഞ്ഞാല്‍ അല്‍പനേരം വാങ്ങി വച്ച് ആലോചിക്കുക. ഓരോന്നും വ്യത്യസ്തമായിരിക്കാന്‍ ഓരോ പേരുകള്‍ നല്‍കുക.കാഴ്ചയില്‍ നന്നായിരിക്കാന്‍ ടെംപ്ലേറ്റില്‍ പോയി ഓരോന്നിനും ഓരോന്ന് തിരഞ്ഞെടുക്കുക.
15,000-ലോ 20,000-ലോ സെറ്റ് ചെയ്ത് വറുത്തു വച്ചിരിക്കുന്ന സൈറ്റ് മീറ്റര്‍ എല്ലാത്തിലും ചുമ്മാ വിതറിയേക്കുക. വേണ്ടപ്പെട്ട ആരുടെയെങ്കിലുമൊക്കെ ബ്ലോഗ് ഉണ്ടെങ്കില്‍ അതും സൈഡിലൂടെ വിതറുക. നിങ്ങളുടെ കൊള്ളാവുന്ന ചിത്രം നോക്കി ഒരെണ്ണം മൂപ്പിച്ചു ചേര്‍ക്കാം. ഇത് വലുതോ ചെറുതോ ചേര്‍ക്കാം. സാധാരണ ആളുകള്‍ ചെറുതായി അരിഞ്ഞു ചേര്‍ക്കുമ്പോള്‍ മധ്യതിരുവിതാംകൂര്‍കാര്‍ക്കിഷ്ടം വലുതിനോടാണ്. ഇഷ്ടം പോലെ ചെയ്യാം.
പാകമായി വരുന്ന ബ്ലോഗ് കുറുമയുടെ ടേസ്റ്റ് കൂട്ടാന്‍ ആഡ്സെന്‍സ് നോണ്‍സെന്‍സ് എടുത്ത് വിടവുകളിലൂടെ ആവശ്യത്തിന് വിതറുക. ഇത് ആരോഗ്യത്തിന് ഭയങ്കര നല്ലതാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും പ്രയോജനപ്പെട്ടതായി വിവരമില്ല.
ചേരുവകള്‍ ഏറെക്കുറെയായി ഇനി അടുപ്പത്ത് വയ്ക്കാം. അടുപ്പത്ത് ചുമ്മാ വച്ചിട്ടു കാര്യമില്ല, നല്ല തീ വേണം. അതിന് പോസ്റ്റുകളാണാവശ്യം. മൊത്തം പാചകക്കാരെയും ഭക്ഷണക്രമത്തെയും പാചകം ചെയ്തുകൊണ്ടിരിക്കുന്ന നോണ്‍ സ്റ്റിക് പാനിനെയും വരെ ആക്ഷേപിക്കുന്ന, കുറ്റപ്പെടുത്തുന്ന, തെറിവിളിക്കുന്ന ഒരു പോസ്റ്റ് അടിയിലേക്കു വയ്ക്കുക. തീ ആളിക്കത്തും.
ചൂട് കൂടുന്നതനുസരിച്ച് സൈറ്റ് മീറ്റര്‍ 15,0000- ല്‍ നിന്ന് 30,000-ലും പിന്നെ ഒരു ലക്ഷത്തിലേക്കും കുതിക്കും. എന്നാല്‍ കുറുമയെ കുറുമയാക്കുന്നതും അതിന് യഥാര്‍ത്ഥ രുചി പകരുന്നതും ഈ താപനിലയില്‍ വേവുന്നതിനിടെ ഉണ്ടാവുന്ന കമന്റ് മസാലയാണ്. അത് പാനിനുള്ളില്‍ പെരുകിപ്പതഞ്ഞുയരുന്നത് കണ്ടു കൊണ്ട് നിക്കാന്‍ തന്നെ നല്ല രസമാണ്.
നന്നായി പതഞ്ഞുയരുന്ന സമയത്ത്. അതേ മാതിരി രണ്ട് പോസ്റ്റ് കൂടി അടിയിലേക്കു വയ്ക്കുക. ആളിക്കത്തട്ടെ. സാധനം കരിഞ്ഞു പോവാതെ സൈറ്റ് മീറ്റര്‍ ശ്രദ്ധിച്ചോണം. സൈറ്റ് മീറ്റര്‍ ഒന്നര ലക്ഷത്തിലെത്തുമ്പോള്‍ അടുപ്പില്‍ നിന്ന് സാധനം വാങ്ങി വയ്ക്കാം.
ഈ സമയത്ത് ചൂടോടെ പകരാന്‍ ഡിസി, കറന്റ്, മള്‍ബെറി, റെയിന്‍ബോ തുടങ്ങി ഏതെങ്കിലും ബ്രാന്‍ഡില്‍ പെട്ട അലൂമിനിയം ഫോയില്‍ നിവര്‍ത്തി വച്ചിട്ടുണ്ടാവണം. അതിലേക്ക് പകര്‍ന്ന് പുറത്ത് ബ്ലോഗ് കുറുമ എന്നെഴുതി ഒട്ടിക്കാം. ഇനി കുറച്ചു കൂടി പുതുമയ്ക്ക് ഫോയിലില്‍ പൊതിഞ്ഞ കുറുമ ഒന്നു കൂടി ബ്ലോഗര്‍ പാനിലിട്ട് മൊരിച്ചെടുക്കാം. ഇതാ നിങ്ങള്‍ കാത്തു കാത്തിരുന്ന, രുചിയോടെ നോക്കിയിരുന്ന ബ്ലോഗ് കുറുമ റെഡി.
കമന്റുകള്‍
1. ബ്ലോഗര്‍ കുറുമ.
2. നന്നായി ചേച്ചി. ഞാനും ഉണ്ടാക്കി. പുള്ളിക്കാരന് കൊടുത്തു. ഐസിയുവിലാ… താങ്ക്സ് !
3. കൊള്ളാം.. എലുവിഷം വരെ കൊടുത്തുനോക്കി പരാജയപ്പെട്ടതാണ്.. അമ്മായിയമ്മ ഇതില്‍ വീണു.
4. ബ്ലോഗര്‍ പാനില്‍ ഒന്നും ഉണ്ടാക്കാന്‍ എനിക്കറിയില്ലേച്ചീ… ഇത് ഇന്നു പരീക്ഷിക്കണം… ഇനിയും എഴുതണേ… പിന്മൊഴി മഞ്ചൂരിയന്റെ റെസിപി കൂടി എഴുതണേ..
5.ദേ.. പിന്നേം മഞ്ചൂരിയന്‍.. മഞ്ചു എന്നു പറയുന്നത് എന്റെ കൂട്ടുകാരിയാ..
6. നേരാ… എന്റെ കൂട്ടുകാരിടേം പേര് മഞ്ചൂന്നാ..
7. മഞ്ചുന്നൊള്ള പേരില്‍ ഭാര്‍ത്താവിന്റെ ഓഫിസില്‍ ഒരു സ്റ്റെനോ ഉണ്ട്..
8. ആ മഞ്ചൂം നിന്റെ കൂട്ടുകാരിയാണോട്യേയ്..
9. ചേദ്യം മനസ്സിലായി… നിന്റെ ഹസിന്റെ ഓഫിസിലെത്ര സ്റ്റെനോ ഉണ്ട് ?
10. അതന്വേഷിച്ചു നടക്കാന്‍ മാത്രം മാനസികരോഗമില്ലട്യേയ്..
11. അന്വേഷിച്ചാന്‍ മാനസികരാഗമാകുമോ എന്ന പേടിയാവും കാരണം..
12. ആണെന്നു വച്ചോ.. അതിനിപ്പം നിനക്കെനതാടീ ?
13. എടീ പോടീന്ന് നിന്റെ അമ്മായിയമ്മയെ വിളിച്ചാല്‍ മതി..
14. അമ്മായിയമ്മയെ അങ്ങനെ വിളിക്കുന്നതല്ല എന്റെ സംസ്കാരം..
15. നിന്റെ സംസ്കാരത്തിലുള്ള പദങ്ങള്‍ ഇവിടെ എഴുതാന്‍ കൊള്ളില്ലല്ലോ..
16. പോടീ..@#ഋ&$@#?^&*
17. $@!$*(&%_)ഋ*^$$#@!18. ()*&ഋ_()%$#@!$#%^&*()#@!%$^_ഋ*^#$$#@!$”>^%$#@!?>()*&ഋ_()%$#@!$#%^&*()#@!%$^_ഋ*^#$$#@!$^&^ !@$@#$^%$&^ഋ_()*^%










