അടിയന്തരയോഗം

അടിയന്തരയോഗം

സര്‍,നമ്മളെന്തൊക്കെയാണ് ചെയ്യേണ്ടത് ?

അതെ ,അതാണ് ആദ്യം ആലോചിക്കേണ്ടത്. ചായ അതു കഴിഞ്ഞിട്ടാവാം അല്ലേ ?

അതെ സര്‍, ചായ അതു കഴിഞ്ഞു മതി..

ശരി ഇപ്പോ എന്താണ് സ്ഥിതി ?

തീവ്രവാദി ആക്രമണം ആവാനാണ് സാധ്യത…

പിന്നല്ലാതെ.. നമ്മളിതെത്ര കണ്ടതാ.. എന്നിട്ട് ? അവന്മാര്‍ പൊട്ടിച്ചു കഴിഞ്ഞോ ?

കഴിഞ്ഞെന്നു തോന്നുന്നു സര്‍… മൂന്നിടത്ത് പൊട്ടി… പിന്നെ കേട്ടില്ല…

മീഡിയ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലല്ലോ, ഉണ്ടോ ?

ആ ഒരു സ്റ്റേജിലേക്ക് എത്തിയിട്ടില്ല…അവന്‍മാര്‍ കണക്കെടുക്കുന്നതേയുള്ളൂ..പരമാവധി മരണസംഖ്യ കൊടുക്കാനുള്ള ലേലം വിളിയാ…25 എത്തി നില്‍ക്കുന്നു…

ശരിക്കും എത്രയായി ?

പെറുക്കിക്കൂട്ടി എണ്ണാന്‍ തുടങ്ങുന്നതേയുള്ളൂ..

പത്രക്കാരെ സൂക്ഷിക്കണം.. സുരക്ഷാവീഴ്ചയെന്നൊക്കെ പറഞ്ഞ് ആരെങ്കിലും എളക്കിവിട്ടാല്‍ വെറുതെ ജോലിയാകും…

പെട്ടെന്നിപ്പോ എന്തൊക്കെയാണ് ചെയ്യേണ്ടത് സര്‍ ?

താനെന്താടോ ഇങ്ങനെ വിയര്‍ക്കുന്നേ ? ഇതിപ്പോ എത്രാമത്തെ തവണയാ ബോംബ് സ്ഫോടനം മാനേജ് ചെയ്യുന്നത്… പതിവ് നടപടിക്രമങ്ങള്‍ തന്നെ പാലിച്ചാല്‍ മതി… ആദ്യം ഒരു തീവ്രവാദി സംഘടനയുടെ പേര് പറയുക, പിന്നെ മരിച്ചവരുടെ എണ്ണം, പിന്നെ ആയുധത്തിന്റെ സ്വഭാവം… തല്‍ക്കാലം ഇത്രേം പറഞ്ഞ് കൊട്… മീഡിയ അത് വച്ച് തകര്‍ത്തോളും..അത് കഴിയുമ്പോഴേക്കും പിഎം ഞെട്ടല്‍ പ്രകടിപ്പിച്ചോളും…ഞാനും പ്രകടിപ്പിച്ചേക്കാം…

സര്‍, പാക്കിസ്ഥാനാണ് ഇതിന്റെ പിന്നിലെന്നും പറയില്ലേ ?

ഹ, അത് പിന്നെ എപ്പോഴും പറയുന്നതല്ലേ… പത്രക്കുറിപ്പിനുള്ള ലെറ്റര്‍ പാഡ് അച്ചടിച്ചപ്പോള്‍ തന്നെ അതും ചേര്‍ത്തിട്ടുണ്ട്.. ബാക്കിയുള്ളത് അടിച്ചു ചേര്‍ത്താല്‍ മതി…

ശരി സര്‍…ഏത് സംഘടനയുടെ പേരാണ് പറയേണ്ടത് സര്‍ ?

ഏതെങ്കിലും പറഞ്ഞോ… അതൊക്കെ മീഡിയയില്‍ വന്നു കഴിയുമ്പോ ശരിക്കും പൊട്ടിച്ചവന് സഹിക്കില്ല, അവനപ്പോ തന്നെ ഒരു ഇമെയിലയക്കും.. അപ്പോ നമുക്കവന്റെ പേര് പറയാം.. ഈ ടെററിസ്റ്റുകള്‍ക്കും ഭയങ്കര മീഡിയ ക്രെയ്‍സാ…അല്ലാ..തീവ്രവാദികളില്‍ ആരെയും പിടിച്ചിട്ടില്ലല്ലോ അല്ലേ ?

ഇല്ല സര്‍.. ഇല്ല…

ഹൊ നന്നായി… കഴിഞ്ഞ വര്‍ഷം ഒരുത്തനെ പിടിച്ചേന്റെ പൊല്ലാപ്പ് ഇതുവരെ തീര്‍ന്നിട്ടില്ല…എത്രയാ അവനെ സംരക്ഷിക്കാന്‍ ചിലവാകുന്നത്.. ആരേം പിടിക്കേണ്ട.. വരുന്നവന്മാര് പൊട്ടിച്ചിട്ടങ്ങ് പൊക്കോട്ടെ.. ഇത്രേം ജനസംഖ്യയുള്ളതല്ലേ…

ഇല്ല സര്‍, ഞങ്ങളായിട്ട് ആരേം പിടിക്കില്ല.. ഇനി അവരായിട്ട് ആയുധം വച്ച് കീഴടങ്ങാനോ മറ്റോ വന്നാല്‍ എന്തു ചെയ്യണം സര്‍ ?

ഓടി രക്ഷപെട്ടോണം… ഇവനൊക്കെ പാക്കിസ്ഥാനില്‍ പട്ടിണീം പരിവട്ടോം ആയിട്ട് കിടക്കുന്നോനായിരിക്കും.. മറ്റവന്‍ ഇവിടിപ്പോ സര്‍വപ്രതാപത്തില്‍ കഴിയുന്നത് കണ്ടിട്ട് ഇനീം വരും… ഇവനെയൊക്കെ തീറ്റിപ്പോറ്റാന്‍ ഖജനാവിലുള്ളത് എടുത്ത് ചിലവാക്കിയാല്‍ പിന്നെ പാവം മന്ത്രിമാര് എസ്റ്റേറ്റ് വാങ്ങിക്കാനും സ്വിസ് ബാങ്കിലിടാനും പത്തു കാശിനു തെണ്ടേണ്ടി വരില്ലേടോ…

ശരി സര്‍…

അല്ലെടോ..അവന്മാരിതെങ്ങനെ ഇവിടെ വന്ന് ഇങ്ങനെ പൊട്ടിച്ച് പോകുന്നു… നമ്മളാണെങ്കില്‍ ഒരുത്തനേം പിടിക്കുന്നുമില്ല..

അവന്മാര്‍ ഭയങ്കരന്മാരാണ് സര്‍…

അതെയതെ..ഭയങ്കരന്മാരാണ്…

സര്‍ സ്ഫോടനസ്ഥലം സന്ദര്‍ശിച്ചാല്‍ നന്നായിരിക്കും..

ഒന്നു പോടാ ഉവ്വേ.. അവിടെ പൊട്ടാതെ വല്ലതും കിടപ്പുണ്ടെങ്കില്‍… എനിക്കു പേടിയാ.. ഇന്നലെ ട്രെയിനപകടമുണ്ടായിടത്ത് പോകാന്‍ പറഞ്ഞിട്ട് പോയിട്ടില്ല പിന്നെയാ ഇവിടെ..വല്ല സൂനാമിയോ മറ്റോ ആണെങ്കില്‍ ഹെലികോപ്റ്ററില്‍ പോയി നോക്കാമായിരുന്നു…ഹൊ എന്തു രസമാണെന്നോ കാണാന്‍…

സര്,സുരക്ഷയെ സംബന്ധിച്ച് ജനത്തിന് ആശങ്കകളുണ്ട്…

പെട്ടെന്നു തന്നെ പൊലീസിനേം പട്ടാളത്തിനേം ഇറക്കെടോ… എല്ലാ കവലയിലും തോക്കുമായി നിന്ന് ജനത്തിന്റെ പേടി മാറ്റ്…

അല്ല സര്‍,ബോംബു പൊട്ടിച്ചിട്ട് തീവ്രവാദികള്‍ ഇതുവഴി കറങ്ങി നടക്കില്ലല്ലോ സര്‍…

എടോ, അവന്മാരെ പിടിക്കാനല്ല പോകാന്‍ പറഞ്ഞത്… ജനത്തെ ബോധിപ്പിക്കാന്‍… ഈ പറയുന്ന ജനം പോകുന്ന വണ്ടികളെല്ലാം തടഞ്ഞു നിര്‍ത്തി അഡ്രസ് എഴുതി വാങ്ങണം.. എങ്ങോട്ടു പോകുന്നു എന്തിനു പോകുന്നു എന്നൊക്കെ ചോദിക്കണം…മതി, എല്ലാം സേഫാണെന്നു കരുതി ജനം പോയിക്കിടന്നുറങ്ങിക്കോളും…പിന്നെ പറയുമ്പോ തനിക്കു പിണക്കം തോന്നരുത്… ഇങ്ങനെയൊരു സെക്യൂരിറ്റി ചെക്ക് ഇന്നലെ നടത്തിയിരുന്നെങ്കില്‍ ചിലപ്പോ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു…

നമ്മുടെ വിവിഐപീസിന് സെക്യൂരിറ്റി കൊടുക്കാന്‍ തന്നെ ഉള്ള ഫോഴ്സ് പോര സര്‍, പിന്നെയല്ലേ സാധാരണ ജനം.. അതുമല്ല, പെട്ടെന്നൊരു ദിവസം ഒരു കാരണവുമില്ലാതെ സെക്യൂരിറ്റി ടൈറ്റാക്കിയാല്‍ എന്തോ വരാന്‍ പോകുന്നു എന്നു കരുതി ജനം പേടിക്കും… അവറ്റകളുടെ സമാധാനമല്ലേ സര്‍ നമ്മള്‍ ഉറപ്പാക്കേണ്ടത് ?

അതെയതെ… ഇന്റലിജന്‍സുകാരൊന്നും പറഞ്ഞില്ലേ ?

ഇന്റലിജന്‍സുകാര്‍ കുറെപ്പേര്‍ കേരളാ പൊറോട്ട അടിക്കുകയാണ് സര്‍, മറ്റേ പുള്ളീടെ വീട്ടില്…ബാക്കിയുള്ളവര്‍ പുള്ളി നടത്തുന്ന പദയാത്ര കടന്നുപോകുന്ന വഴികളൊക്കെ സുരക്ഷിതമാണെന്നുപ്പു വരുത്താനും പുള്ളീടെ സല്‍പ്പേരും പ്രശസ്തിയും വര്‍ധിപ്പിക്കാനുമായി പദയാത്ര കടന്നുപോകുന്ന വഴികളില്‍ പാവപ്പെട്ട കര്‍ഷകരുടെ ഫാന്‍സി ഡ്രസ്സിട്ട് നടക്കുകയാണ് സര്…

അല്ല അങ്ങേരോട് ബ്ലാസ്റ്റ് നടന്ന സ്ഥലമൊന്ന് സന്ദര്‍ശിക്കാന്‍ പറഞ്ഞുകൂടെ.. പെട്ടെന്നു പ്രധാനമന്ത്രിയാകാം..

ഒന്നു ചുമ്മാതിരി സാറേ… പുള്ളിക്കിതൊക്കെ ഭയങ്കര പേടിയാ.. അല്ലെങ്കിലും മോന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴ്‍ത്തരുതെന്നാ മമ്മിയുടെ ഓര്‍ഡര്‍…

അതൊരു വഴിക്കു നടക്കട്ടെ.. ഞാനൊന്നും പറയുന്നില്ല…

സര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ?

പ്രഖ്യാപിച്ചേക്കാം… 20 പേരല്ലേയുള്ളൂ, അഞ്ച് ലക്ഷം വച്ചു പ്രഖ്യാപിച്ചേക്കാം… ഒരയ്യായിരം വച്ചു കൊടുക്കാം..

എന്നാപ്പിന്നെ ഞാനങ്ങോട്ട്…

എന്താടോ ഇത്ര തിരക്ക് ? താന്‍ തന്നെ പോകണമെന്നില്ല… ഫോണിലൂടെ ഓര്‍ഡര്‍ കൊടുത്താല്‍ പോരേ ?

അതല്ല സര്‍, ഞാന്‍ ഡിന്നര്‍ കഴിച്ചിട്ടില്ല…ഇന്ന് തന്തൂരിയാണ് സ്പെഷല്‍…സ്കിപ് ചെയ്യാന്‍ തോന്നുന്നില്ല..

ഓ,ഓകെ..ഞാന്‍ കരുതി ബ്ലാസ്റ്റ് നടന്ന സ്ഥലത്തേക്കാണെന്ന്…ഡിന്നറിനാണെങ്കില്‍ ഞാന്‍ തടയുന്നില്ല… പോകുന്നേന് മുമ്പ് താനാ പത്രമോഫീസിലേക്കൊന്നു വിളിച്ചേ… അവന്മാരെന്തൊക്കെ എഴുതിപ്പിടിപ്പിക്കുമെന്ന് അറിയണമല്ലോ…

അത് ഞാന്‍ നേരത്തേ ചോദിച്ചിരുന്നു.. അവരുടെ സ്റ്റോറി ലിസ്റ്റ് എന്റെ കയ്യിലുണ്ട് സര്‍..

മിടുക്കന്‍ താനാണെടോ യഥാര്‍ഥ രാജ്യസ്നേഹി.. ആട്ടെ ആ ലിസ്റ്റ് ഒന്നു വായിച്ചേ… എന്തൊക്കെയാണ് അവന്മാരുടെ വാര്‍ത്തകള്‍…

ഞാന്‍ വായിക്കാം സര്‍… 1.മരണസംഖ്യ (പരമാവധി)ഞെട്ടിക്കുന്ന തലക്കെട്ടിനോടൊപ്പം,സംഭവത്തിന്റെ ചുരുക്കിയുള്ള റിപ്പോര്‍ട്ട്, 2.സ്ഫോടനത്തിന്റെ ശബ്ദം കേട്ട മലയാളികളുടെ അനുഭവക്കുറിപ്പ്,ഫോട്ടോ സഹിതം, 3.മുംബൈയില്‍ ഇതുവരെ നടന്നിട്ടുള്ള സ്ഫോടനങ്ങളുടെ ലിസ്റ്റും തീയതിയും മരിച്ചവരുടെ എണ്ണവും,4.സ്ഫോടനം നടന്നതെങ്ങനെ,തീവ്രവാദികള്‍ വന്ന വഴി ഏത് തുടങ്ങിയ കാര്യങ്ങള്‍ ചിത്രകാരന്റെ ഭാവനയില്‍,5.ആകാശദൂത് സിനിമ പോലെ മരണത്തെപ്പറ്റി പരത്തി എഴുതിയ ബോംബ് സാഹിത്യം (ചിന്നിച്ചിതറിയ ശരീരങ്ങളുടെ ചിത്രങ്ങള്‍ സഹിതം),6.നേതാക്കന്മാരുടെ ഞെട്ടലുകള്‍,അനുശോചനങ്ങള്‍,ആഹ്വാനങ്ങള്‍….

എടോ അതില്‍ നമ്മടേതിന്റെ കൂടെ ഒരു പടം കൂടി കൊടുക്കാന്‍ പറയണേ… വല്ലപ്പോഴുമേ ഇങ്ങനൊരു സുവര്‍ണാവസരം കിട്ടൂ…

ശരി സര്‍… 7.ബോളിവുഡ് സിനിമാ നടന്‍മാരും നടിമാരും ട്വിറ്ററിലൂടെ തീവ്രവാദികളെ വഴക്കു പറഞ്ഞതിനെപ്പറ്റിയുള്ള വല്യ ഒരു ലേഖനം (നടിമാരുടെ സ്റ്റൈലന്‍ പടങ്ങള്‍ സഹിതം), 8.മുംബൈയ്‍ക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ട്രെയിന്‍ മിസ്സായതുകൊണ്ട് സ്ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട തിരുവല്ലക്കാരന്‍ ഫിലിപ്പോസ് മുതലാളിയെപ്പറ്റിയുള്ള ലേഖനം,9.സ്ഫോടനം നടന്ന തീയതിയുടെ പ്രത്യേകത,സംഖ്യാശാസ്ത്രം,ജ്യോതിഷം,മഷിനോട്ടം എല്ലാംകൂടി അരച്ചുകലക്കി വേറൊരു ഐറ്റം,10.കേസന്വേഷിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥന്‍മാരെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ ഫോട്ടോയും പൂര്‍വചരിത്രവും മറ്റും…. ഇത്രേയുള്ളൂ സര്‍..

ഹഹഹ… കൊള്ളാമെടോ കൊള്ളാം.. പത്രക്കാരും നമ്മളെപ്പോലെ തന്നെ…ഒന്നും പേടിക്കാനില്ല.. ചായ വന്നില്ലല്ലോ…ഡിന്നറിനു മുമ്പ് ഹോട്ടായിട്ട് വല്ലോം കഴിക്കുന്നത് നല്ലതാ… താന്‍ വാ…

Related Posts with Thumbnails
  • http://swantamnadu.blogspot.com/ Dragu Mon
  • http://twitter.com/josephbinish Binish Joseph

    Comment നോട്‌ പ്രതികരിച്ച സുഹൃത്തുക്കള്‍, ഇവിടെ എന്റെ ചോദ്യം ഇതിനെ വച്ച് ഒരു കോമഡി പോസ്റ്റ്‌ വേണമായിരുന്നോ എന്നാണു???

    പിന്നെ രാഷ്ട്രീയം, ഇന്ന് നമുക്കുള്ള ഏതു രാഷ്ട്രീയ പാര്‍ട്ടി
    ഭരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്?
    ഇതും പദ യാത്രയും തമ്മിലുള്ള ബന്ധവും എനിക്ക് മനസിലായില്ല, ക്ഷമിക്കണം
    എന്റെ അറിവില്ലായ്മ കൊണ്ടാവാം.

    നമ്മുടെ രാജ്യ സുരക്ഷയ്ക്ക് വേണ്ടി എത്രത്തോളം ശബ്ദം ഉയര്‍ത്താന്‍ നമുക്ക്
    കഴിയുമോ അത് ചെയണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. വിമര്‍ശിക്കേണ്ട
    കാര്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ വഴി തെറ്റി പോകുന്നുവോ എന്നൊരു സംശയം
    മാത്രം തോന്നി…       

  • http://twitter.com/josephbinish Binish Joseph

    Comment നോട്‌ പ്രതികരിച്ച സുഹൃത്തുക്കള്‍, ഇവിടെ എന്റെ ചോദ്യം ഇതിനെ വച്ച് ഒരു കോമഡി പോസ്റ്റ്‌ വേണമായിരുന്നോ എന്നാണു???

    പിന്നെ രാഷ്ട്രീയം, ഇന്ന് നമുക്കുള്ള ഏതു രാഷ്ട്രീയ പാര്‍ട്ടി
    ഭരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്?
    ഇതും പദ യാത്രയും തമ്മിലുള്ള ബന്ധവും എനിക്ക് മനസിലായില്ല, ക്ഷമിക്കണം
    എന്റെ അറിവില്ലായ്മ കൊണ്ടാവാം.

    നമ്മുടെ രാജ്യ സുരക്ഷയ്ക്ക് വേണ്ടി എത്രത്തോളം ശബ്ദം ഉയര്‍ത്താന്‍ നമുക്ക്
    കഴിയുമോ അത് ചെയണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. വിമര്‍ശിക്കേണ്ട
    കാര്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ വഴി തെറ്റി പോകുന്നുവോ എന്നൊരു സംശയം
    മാത്രം തോന്നി…       

  • John Samuel

    Dear Chidambaramji,

    I won’t ask you to hang Ajmal Kasab..i request you to protect us like you are protecting him

    A Poor citizen

  • Anonymous

    ചില കാര്യങ്ങള്‍ നമ്മള്‍ അമേരിക്കയില്‍ നിന്നായാലും പഠിക്കണം. സെപ്റ്റംബര്‍ 11 നു ശേഷം അവിടെ ഒരു തീവ്ര വാദി ആക്രമണം ഉണ്ടായിട്ടില്ല ചില ശ്രമങ്ങള്‍ ഉണ്ടായി എങ്കിലും വിജയിച്ചില്ല.. നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ജനത്തിന്റെ നെഞ്ചത്ത് ആര്ക് വേണമെങ്കിലും ബോംബ്‌ പൊട്ടിക്കാം എന്നാ സ്ഥിതി ആണ്. നമുക്ക് ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ. ഫരണക്കാരൊക്കെ സ്വന്തം കുംഭ വീര്പിക്കുന്നതിന്റെ തിരക്കിലാണ്.. ഇപ്പോള്‍ കുറെ പുതിയ മന്ത്രിമാര്‍.. മുരളി ദിയോറ, പ്രഫുല്‍ പട്ടേല്‍ പിന്നെ നമ്മുടെ ദ്രാവിഡ ‘മക്കള്‍’ ഒക്കെ ആവശ്യത്തിനു ഉണ്ടാക്കി. ഇനി പുതിയ ആളുകളുടെ ഊഴം … നാം വീണ്ടും വെറ്റിനറി കോളേജ് ലെ പശുന്റെ അവസ്ഥയില്‍ തന്നെ…

    • http://twitter.com/ttpm23 th pa

      http://tinyurl.com/68nbbfv

      എന്ത് കൊണ്ടാണെന്ന് ഈ ആര്‍ട്ടിക്കിള്‍ വായിച്ചാ മനസിലാവും, പഴയ സിംഹം ഒക്കെ ശരി തന്നെ, ചെക്കിംഗ് കഴിഞ്ഞു പോയ മതി…

  • http://www.facebook.com/profile.php?id=1530739437 Jobin George

    ഇന്റലിജന്‍സുകാര്‍ കുറെപ്പേര്‍ കേരളാ പൊറോട്ട അടിക്കുകയാണ് സര്‍, മറ്റേ പുള്ളീടെ വീട്ടില്…ബാക്കിയുള്ളവര്‍ പുള്ളി നടത്തുന്ന പദയാത്ര കടന്നുപോകുന്ന വഴികളൊക്കെ സുരക്ഷിതമാണെന്നുപ്പു വരുത്താനും പുള്ളീടെ സല്‍പ്പേരും പ്രശസ്തിയും വര്‍ധിപ്പിക്കാനുമായി പദയാത്ര കടന്നുപോകുന്ന വഴികളില്‍ പാവപ്പെട്ട കര്‍ഷകരുടെ ഫാന്‍സി ഡ്രസ്സിട്ട് നടക്കുകയാണ് സര്…

    Sammathichu Aparam..!!

  • gafoor abdul

    this is the reality 

  • ബഷീർ വെള്ളറക്കാട്

    u said it.. 

  • http://aacharyan.tk/ ആചാര്യന്‍

    അതല്ല ബെര്‍ളീ ഇതും കൂടി കൂട്ടിക്കോളൂ
    “സാര്‍ അപ്പോള്‍ എന്താ ഇനി ചെയ്യേണ്ടത്?”

    തന്നോട് നാലാള് കൂടുന്നിടത്ത് മാത്രം പൊട്ടിക്കാന്‍ അല്ലെടോ പറഞ്ഞെ?ഇതിപ്പോ കുറെ ആളു ചാകുമല്ലോ?

    “അതല്ല സാര്‍ അത് കൂട്ടി പറയുന്നതാണ്  പ്രശ്നമില്ലാ”

    ഇനി ഇപ്പൊ നമ്മള്‍ ഭരിക്കുന്നവര്‍ തന്നെ ചെയ്തതാണെന്ന് ലവന്മാര്‍ മണത്തറിയോ ?

    “ഇല്ല സാര്‍ എപ്പോഴും പറയുന്ന ആ സംഘടനയുടെ  പേര്‍ പറഞ്ഞു പത്രക്കാര്‍ക്ക് മെയില്‍ അയച്ചു സാര്‍.”
    .
    ഇപ്പോഴും അവരെ തന്നെ പറയാതെ പുതിയ പേര്‍ കണ്ടു പിടിക്കൂ അതാണ്‌ പുതിയതാണ് ഇപ്പൊ ഫാഷന്‍.

    “അതാകുമ്പോ എല്ലാര്‍ക്കും എളുപ്പം മനസ്സിലാകും സാര്‍ പേരില്‍ തന്നെ ഒരു ഇതുണ്ടല്ലോ ഏത്?”

    —————————————————
    ഈ സ്ഫോടനങ്ങള്‍ എന്ത് കൊണ്ട് പുരോഹിതിന്റെ ആള്‍ക്കാരോ ?നമ്മുടെ ചുരിദാര്‍ സ്വാമിയുടെ ആള്‍ക്കാരോ ചെയ്തു കൂടാ? പെട്രോള്‍ ,ഡീസല്‍,പാചകവാതകം,എല്ലാം കത്തി നില്‍കുന്ന സമയം ശ്രദ്ധ തിരിച്ചു വിടാന്‍ ഇതിലും നല്ല മാര്‍ഗം ഇല്ല എന്തേ അതെന്നെ അല്ലെ?

  • Anonymous

    ഇവനൊക്കെ പാക്കിസ്ഥാനില്‍ പട്ടിണീം പരിവട്ടോം ആയിട്ട് കിടക്കുന്നോനായിരിക്കും.. മറ്റവന്‍ ഇവിടിപ്പോ സര്‍വപ്രതാപത്തില്‍ കഴിയുന്നത് കണ്ടിട്ട് ഇനീം വരും… 

  • http://www.facebook.com/people/Jaison-Mathew/100001380259740 Jaison Mathew

    ഇന്റലിജന്‍സുകാര്‍ കുറെപ്പേര്‍ കേരളാ പൊറോട്ട അടിക്കുകയാണ് സര്‍, മറ്റേ
    പുള്ളീടെ വീട്ടില്…ബാക്കിയുള്ളവര്‍ പുള്ളി നടത്തുന്ന പദയാത്ര കടന്നുപോകുന്ന
    വഴികളൊക്കെ സുരക്ഷിതമാണെന്നുപ്പു വരുത്താനും പുള്ളീടെ സല്‍പ്പേരും
    പ്രശസ്തിയും വര്‍ധിപ്പിക്കാനുമായി പദയാത്ര കടന്നുപോകുന്ന വഴികളില്‍
    പാവപ്പെട്ട കര്‍ഷകരുടെ ഫാന്‍സി ഡ്രസ്സിട്ട് നടക്കുകയാണ് സര്…

  • http://pulse.yahoo.com/_3FFPXWAE35CUBWZFNCT2U6AK4E majnu

    sfodanm undaayi nimishangalkkakam “ASIANET NEWS” theevravaadiakale pidichu indian mujaahideen . Ithil kooduthal enthu venam.

  • http://thewinterboy.blogspot.com Rakeshpopy || Click here..

    സ്വർണ്ണമണ്ണുള്ള നാട്ടിലെ വഹാബി എണ്ണപ്പണത്തിന്റെ ഒരു ശക്തിയേ….
    ഇന്ത്യാക്കാർ പെട്രോൾപമ്പിൽ പണം കൊടുക്കുന്നു..ആ പണം കടല് കടന്ന് യൂറോയും ഡോളറുമാകുന്നു…..യു.എസ് ആ പണം കൈയ്യോടെ വാങ്ങി പകരം അവന്മാർക്ക് പൊട്ടാസ് കൊടുക്കുന്നു…അവരിത് ചുമ്മാ മൂന്നാം ലോക രാജ്യങ്ങളിലെ ക്രൌഡിന്റെ ഇടേൽ കൊണ്ട് വച്ച് പൊട്ടിച്ചു കളയുന്നു…

    സിനിമാനിരൂപണം പോലെ ബോംബ്  നിരൂപണം എന്നൊരു ശാഖ തുടങ്ങിയാലും തെറ്റില്ലാതെ ഓടും..ഇതൊക്കെ ഒരു ഒത്തുകളിയല്ലേ…..എന്നാൽ ആവശ്യത്തിന് പണം ഇല്ലാഞ്ഞിട്ടാണോ സുരക്ഷ ഒതുക്കാത്തത്..ഒള്ളതെല്ലാം സ്വിസ്റ്റർലന്റിലെ ബാങ്കുകളിൽ സുരക്ഷിതമായി ഇട്ടിട്ടുണ്ടല്ലോ…..ഇപ്പോ മാറ്റിയോ എന്നറിയില്ല ..കേരളത്തിലെ  എയർപോർട്ടിൽ പോലും   ഒഫായിക്കിടക്കുന്നതോ അതോ കേടായിക്കിറ്റക്കുന്നതോ ആ‍യ ഒരു മെറ്റൽഡിറ്റക്ടറീലൂടെയാണ് ഒരിക്കൽ കടന്ന് വന്നത്..ഒരു ലോഡ് ടി.എം.ടി വാർക്കക്കമ്പി അതിലൂടെ കൊണ്ട് പോയാലും അത് അനങ്ങില്ല….എന്തായാലും ഇനി കൊറച്ച് നാളത്തെക്ക് ബോംബൊന്നും പൊട്ടില്ല..തീവ്രവാദികൾക്കും ബോറഡിക്കില്ലേ അവർകും വേണ്ടെ ഒരു ചേഞ്ച്…

  • http://pulse.yahoo.com/_3FFPXWAE35CUBWZFNCT2U6AK4E majnu

    oru shpodanam undaayaall udane oru samudaayathe kendreekarichu kure vaarhtakal pracharippikkkumboll ivdee rakshappedunnathu yathaaratha kuttavaalikal aayirikkum.  itharam pracharangal ennu avasaanippikkunnuvooo annallathe ivde sfodanangal nilakkilla. india mahaaaraajyam rakshappedilla

  • http://pulse.yahoo.com/_EDTUS74DAZMXSC64B2HMSV33WI joy eluvathingal

    ഏറ്റവും വലിയ ക്രിമിനലുകള്‍ തന്നെ ജനാധിപത്യത്തിന്റെ പേരില്‍ രാജ്യം ഭരിച്ചാല്‍ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കണം?.    അധോലോകവുമായി ബന്തമില്ലാത്ത
    ഏതു രാഷ്ട്രീയകരനാണ് നമുക്കിന്നുള്ളത്? മുഖം കോഞ്ഞാട്ട പോലെയിരിക്കുന്നവനെ ആദ്യം അകത്തിടണം എന്നാല്‍ തന്നെ ഇതിനു ഒരു അറുതി വരും.
    ഈ ധാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടപെട്ട എല്ലാവര്ക്കും എന്റെ പ്രാര്‍ഥനകള്‍
    ജയ് ഭാരത മാതാ!  

  • മാന്നാര്‍ മത്തായി

    ലോ….. ലിതൊക്കെ ഒന്ന് വായിച്ചു പുളകം കൊള്ളൂ….. മേരാ ഭാരത്‌ മഹാന്‍…..

    (1)  ലവിടെ ബോംബു പൊട്ടുമ്പോള്‍ ലിവിടെ വീണ വായിക്കുന്ന രാഷ്ട്രീയക്കാര്‍….
    http://www.ndtv.com/article/india/despite-blasts-some-politicians-attend-fashion-show-119247

    (2)  ചിദംബരം അണ്ണനോട് പറയാതെയാ ലവന്‍മാര്‍ ബോംബു പൊട്ടിച്ചതെന്നു…..
    http://www.ndtv.com/article/india/no-prior-intel-alerts-about-blasts-chidambaram-119146

    ബോംബു വയ്ക്കുന്നവര്‍ മുന്‍കൂട്ടി ഫോണ്‍ ചെയ്തു പറഞ്ഞിരിക്കണം എന്നൊരു
    നിയമം ഉണ്ടാക്കിയാലോ ?  അടുത്ത പാര്‍ലിമെന്റ്  സമ്മേളനത്തിലാവട്ടെ….

    (3)  പോളിസിയുടെ കുഴപ്പമാന്നു അദ്വാനി അമ്മാവന്‍……….  ഓരോ LIC പോളിസി എടുത്താലോ ?
    http://www.ndtv.com/article/india/repeated-mumbai-attacks-prove-policy-failure-advani-119225

  • Mithun Balan

    ബോംബ്‌ പൊട്ടിയ തക്കം നോക്കി ബെര്‍ലിചായന്‍ ഒരു പോസ്റ്റ്‌  അങ്ങ് ഇട്ടു. as usual

  • http://gopipuli.myopenid.com/ Gopinath P T

    I think there is one person from kerala. Anyway the blog is great, it gives us a pain even it makes us smile. WE MUST REACT !

  • http://twitter.com/josephbinish Binish Joseph

    എനിക്ക് ഇപ്പോള്‍ തോന്നുന്നത് സഹതാപം മാത്രമാണ്. ഇതെഴുതിയ Berlyയോടും comment ചെയ്ത ചില സുഹൃത്തുക്കളോടും. ഇത്ര അധപതിക്കരുത്!!!…

    ആധുനിക പത്ര പ്രവര്ത്തകന് ഇതും ഒരു comedy ആണെന്ന് ഈ പോസ്റ്റ്‌
    മനസ്സിലാക്കി തന്നു. പിന്നെ ആരെയാണ് ഇവിടെ കുറ്റപ്പെടുത്തുന്നത്? തീവ്ര
    വാദം ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. ലോകത്തെ ഏറ്റവും മികച്ച intelligence
    agency ഉള്ള അമേരിക്ക പോലും പലപ്പോഴും നിസഹായരായി പോകുന്നു, അതിനു
    മുന്നില്‍. പിന്നെയാണ് നമ്മുടെ ഭാരതം.

    കിട്ടിയ അവസരത്തില്‍ കുറച്ചു രാഷ്ട്രീയവും കുറ്റവും പറയാന്‍ കമന്റ്സ്
    എഴുതിയ സുഹൃത്തുക്കള്‍ ഈ അവസരവും അതിനായി മുതലെടുത്തതില്‍ സന്തോഷം…
    ആത്മാര്‍ഥമായി തന്റെ ജോലി ചെയ്യുന്ന എത്ര ഉത്യോഗസധര്‍ ഉണ്ട് നമുക്ക്?
    അതുണ്ടാവാത്ത അത്രയും കാലം തീവ്ര വാദികള്‍ ഇവിടെ കടന്നു വരും!!…

    • http://pulse.yahoo.com/_S6ZV2YVCL7DI5TE7WS4PS4QCJ4 John Obi

      Dark Comedy … സി ജെ തോമസിന്റെ ’1128ല്‍ ക്രൈം നം. 29′ പോലെയുള്ള ഒരു സൃഷ്ടിയായി മാത്രം ഇതിനെ കണ്ടാല്‍ മതി!

    • http://www.facebook.com/sravangiri Rajeesh Kallada

      ആരോടാണ് താങ്കള്‍ക്ക് സഹതാപം  തോന്നുന്നത് പോസ്റ്റ്‌  ഇട്ട ബെര്‍ലി തോമസിനോടോ അഭിപ്രായം   പറഞ്ഞ വായനക്കാരോടോ..
      സത്യത്തില്‍ സുഹൃത്തേ ആരോടാണ്  അമര്‍ഷം  തോന്നേണ്ടത് …അധപധിക്കരുത് 
      എന്നല്ല പ്രതികരിക്കരുത്  എന്നാണ് താങ്കളുടെ കമെന്റ്സ് വായിക്കുമ്പോള്‍
      എനിക്ക് തോന്നുന്നത് …

      • http://twitter.com/josephbinish Binish Joseph

        രജീഷ്, തീര്‍ച്ചയായും പ്രതികരിക്കണം, പക്ഷെ അത് മരണത്തിലും കോമഡി-യും രാഷ്ട്രീയവും പറഞ്ഞാവണോ????

      • http://twitter.com/josephbinish Binish Joseph

        രജീഷ്, തീര്‍ച്ചയായും പ്രതികരിക്കണം, പക്ഷെ അത് മരണത്തിലും കോമഡി-യും രാഷ്ട്രീയവും പറഞ്ഞാവണോ????

    • gafoor abdul

      berly ezhuthiyathu manassilakathathu oru kuttam alla …………

      bineesh chetante chodhyam ille athu thanneye berleem paranhullu

      • http://twitter.com/josephbinish Binish Joseph

        ഒരു ബോംബ്‌ സ്ഫോടനത്തില്‍ വിലപ്പെട്ട ജീവനുകള്‍ പോലിഞ്ഞതിനെ പോലും കോമഡി
        ആക്കിയതിലാണ് എന്റെ എതിര്‍പ്പ്, ഗഫൂര്‍ കാ ധോസ്തിനു അത്
        മനസിലായില്ല!!!….

      • http://twitter.com/josephbinish Binish Joseph

        ഒരു ബോംബ്‌ സ്ഫോടനത്തില്‍ വിലപ്പെട്ട ജീവനുകള്‍ പോലിഞ്ഞതിനെ പോലും കോമഡി
        ആക്കിയതിലാണ് എന്റെ എതിര്‍പ്പ്, ഗഫൂര്‍ കാ ധോസ്തിനു അത്
        മനസിലായില്ല!!!….

  • http://profiles.yahoo.com/u/OEVDKQFLMNCZ3E3FUUFGQ2YALA Dinkan

    അണ്ണന്‍ പറഞ്ഞത് നന്നായി .. അല്ലേല്‍ ഞങ്ങളങ്ങു തെറ്റിദ്ധരിച്ചു പോയേനെ ..

  • http://profiles.yahoo.com/u/OEVDKQFLMNCZ3E3FUUFGQ2YALA Dinkan

    രാഷ്ട്രീയക്കാരെ എല്ലാരേം കൂടി കൊന്നുകളഞ്ഞാല്‍ ശരിയാവൂല  .. എങ്ങാനും ഈ രാജ്യം രക്ഷപെട്ടു പോയാലോ 

  • Anonymous

    Well said Berly .

  • http://www.facebook.com/people/Sony-C-Cherian/729770274 Sony C Cherian

    ഇന്ന് ഉച്ചക്ക് ഒരു ചാനലില്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളാരും ഇല്ല എന്ന് പറഞ്ഞു കേട്ട് എന്നാല്‍ ഈ ദുരന്തത്തില്‍ മലയാളികലാരുള്‍ ഇല്ലാണ്ട് പോയല്ലോ എന്നൊരു ധ്വനി ആയിരുന്നു നിഴലിച്ചു കണ്ടത്………ശേഷം തിരശീലയില്‍ തിരുവനന്തപുരത്ത് അച്ചന്മാരും കുട്ടികളും(അവര്‍ വളര്‍ത്തുന്ന കുട്ടികള്‍)മാധ്യമ പ്രവര്‍ത്തകരെ തള്ളുന്ന കാഴ്ചയും കണ്ടു…..അത് ഒരു ദയനീയ സംഭവമായി പോയി എങ്കിലും ഇന്നലെ രാത്രി വാര്‍ത്തയില്‍ അപകടത്തില്‍ നിന്നും രക്ഷപെട്ട ഒരു മലയാളിയുടെ അനുഭവം മാര്കെറ്റ്‌ ചെയ്ത ലവന്മാരുടെ തലമാണ്ടാക്കാന് ഒന്ന് കൊടുതിരുന്നതെന്ന്കില്‍ ഞാന്‍ എഴുന്നേറ്റു നിന്ന് കൈ അടിചാനെ……..അല്ലെങ്കിലും ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചെലാനാല്ലോ

  • http://www.thattukadablog.com/ Jikku’s Thattukada | Click now

    ആര്‍ക്കൊക്കെ എന്ത് സംഭവിച്ചാലും ഭരിക്കുന്നവനോക്കെ എന്താ.. ചാവുന്നത് അവന്റെ വീട്ടിലെ ആരുമല്ലല്ലോ.. അല്ലെങ്കിലും ഈ തീവ്രവാദികള്‍ ഇങ്ങനെ കുറച്ചു പേരെ കൊല്ലുമ്പോള്‍ അവര്‍ക്ക് എന്താണ് കിട്ടുക ? ഇതിലും ഭേദം വല്ല സുനാമിയും വന്നു അങ്ങ് ഒറ്റയടിക്ക് തീരുന്നതാണ്…. ഈ കഷ്ടങ്ങള്‍ കണ്‍ മുന്നില്‍ കാണേണ്ടി വരില്ലായിരുന്നു. കലാം സാറിന്റെ മനസ്സിലെ 2020 ലെ ഇന്ത്യ എന്ന് പറയാന്‍ വേണ്ടി എങ്കിലും ഇന്ത്യ ഒന്ന് അവാസേഷിച്ചാല്‍ മതിയായിരുന്നു….

  • art

    “രാജ്യത്തെ നടുക്കിയ ഈ സ്ഫോടനങ്ങളിലും പൊട്ടിയത് ബോംബ് തന്നെ ആണെന്ന് ഉന്നതാധികാരികള്‍ക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലിസ്റ്റിലുള്ള സ്ഥിരം ആളുകളുമായി ബന്ധപ്പെട്ട് വരികയാണ്. എന്നാല്, ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല..”
    ഒപേറ ഹൗസിന്റെ മണ്ടയില്‍ നിന്നും ക്യാമറ മാന്‍ ഡാഷിനൊപ്പം ഡാഷിനു വേണ്ടി ഡാഷ് മോന്…

  • http://pulse.yahoo.com/_QILBTVLC4CYBCPFHLSEKITZHRM Maya S

    inni ippo 2G scamum CWG scamum ellam kurachu nalatheku arum orkilla….

  • http://raaakshaseeyam.blogspot.com Raakshasan

    100000 likes berly for this post!!!! ഉമ്……………………………മ്മ!

    • മാന്നാര്‍ മത്തായി

      വേണ്ട മോനെ….. പൊതു സ്ഥലത്ത് ഇത് വേണ്ട….. ഇത് ബാംഗ്ലൂരല്ല…..  ബാംഗ്ലൂരാക്കാന്‍ നമ്മ സമ്മതിക്കില്ല……

  • http://www.facebook.com/people/Aziz-Ponnani/1503284822 Aziz Ponnani

    ഈ വിലാപങ്ങള്‍ക്ക്‌ വിരാമമില്ലേ…………………
    ഈ അവിവേകങ്ങള്‍ക്ക് ഒരവസാനമില്ലേ………………

  • ജെകുട്ടന്‍

    ഈ പാവങ്ങളെ കൊന്നിട്ട് ഇവന്മാര്‍ക്ക് എന്നാ സ്വര്‍ഗം കിട്ടാന? .. അവന്‍റെ
    ഒക്കെ അമ്മേടെ നെഞ്ചത്ത് ആയാലും വച്ച് കെട്ടി വച്ച് പൊട്ടിക്കും പാവങ്ങളെ 
    കൊല്ലാന്‍ വേണ്ടി .  പിന്നില്‍  നിന്ന് കുത്തുന്ന ഭീരുക്കള്‍ ആണീ ആള്‍
    കൂട്ടത്തില്‍ ബോംബ്‌ പോട്ടികുന്നവര്‍..

  • http://www.facebook.com/people/Sree-Kallatt/100001735548227 Sree Kallatt

    രു രാജ്യത്തെയും അവിടുത്തെ 120 കോടി ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്
    കുറച്ചു പന്ന നായിന്റെ മക്കള്‍ സ്പോടനം നടത്ത്തികളിക്കുംപോള് ‍- ഒരു നോട്ടം
    കൊണ്ടുപോലും അവര്‍ക്ക് ഒരു താക്കിത് കൊടുക്കാന്‍ സാധിക്കാത്ത, “താന്‍
    മാനസ്സികമായി വരിയുടക്കപ്പെട്ടവനാനെ”ന്ന ശരിരഭാഷയുള്ള നമ്മെ നയിക്കുന്ന
    നമ്മുടെ നേതാവ് : കാലത്തെഴുന്നേറ്റ് പല്ല് തേക്കുന്നത് മുതല്‍ എല്ലാ
    കാര്യങ്ങളും പത്രക്കാരെ ക്കൊണ്ട് റിപ്പോര്‍ട്ട്‌ ചെയ്യിപ്പിച്, കണ്ട
    പാവങ്ങളുടെ കുടുമ്മത്ത് കേറിയിറങ്ങി അവരേം പറ്റിച്ച് “യുവരാജാവ് കുടിലില്‍
    അന്തിയുറങ്ങി” എന്ന് പിന്നേം പത്രക്കാരെ കൊണ്ട് എഴുതിച്ച്‌ (ഇവന്‍  എന്താ
    കല്ല്യാണം കഴിക്കാത്തെ?)  പൊതുജനസേവനം നടത്തുന്ന “മദാമ്മയും”മകന്‍
    “കിങ്ങിണികുട്ടനും (ഇവനല്ലേ ശരിക്കും കിങ്ങിണി ക്കുട്ടന്‍ ?) നയിക്കുന്ന
    മഹാരാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രിയ പാര്‍ടി:,” രാമരാജ്യം ”
    വേണമെങ്കില്‍ ആദ്യം രാമന്‍ പ്രത്യക്ഷപെട്ട് ഞങ്ങളുടെ തമ്മില്‍തല്ലു
    തിര്‍ത്തു തരണമെന്ന് പ്രാര്‍ഥിചുകൊണ്ടിരിക്കുന്ന പ്രധാന പ്രതിപക്ഷ പാര്‍ടി
    :, മുന്നാം മുന്നണിയാകാന്‍ ഇനി ആരുടെ കൂടെ പോണം എന്ന് കരുതി “ബസ്‌
    സ്ടാണ്ടിലെ വേശ്യയെപോലെ” വഴിക്കന്നുമായി നില്‍ക്കുന്ന ഇടതുകക്ഷികള്‍.ഇനി
    പറയു സമാധാനം ആഗ്രഹിക്കാന്‍ നമുക്കെന്ത്ന്കിലും അര്‍ഹതയുണ്ടോ?

                                                                                                                                                          
    കേഴുക പ്രിയ നാടേ 

    • art

      Well said it!

    • http://pothachan.blogspot.com/ വാഴക്കാവരയന്‍

      ഞാനും കേഴുന്നു….

      • http://profiles.google.com/nelsonthannickal Nelson Thannickal

        ഞാനും

  • Anonymous

    നമ്മുടെ ചിദബരം അവറുകള്‍ വളരെ ഭയാനകമായ വെളിപെടുത്തല്‍ നടത്തി.
    Ammonium nitrate ഉപയോഗിച്ച് ആണ് അത്രേ ബോംബ്‌ സ്ഫോടനം നടത്തിയത്.  ഇവന്റെ ഒക്കെ അണ്ണാക്കിലേക്ക്
    Ammonium nitrate ഒഴുച്ചു കൊടുക്കണം.

  • http://twitter.com/rakesh_rr rakesh raveendran

    and berly is back…….

  • http://mottamanoj.blogspot.com/ മൊട്ട മനോജ്‌

    വായിച്ചിട്ട് ലൈക്‌ അടിക്കാന്‍ തോനുന്നില്ല. കാരണം ഇത് സത്യം തന്നെയെന്ന് വിശ്വസിക്കാന്‍ ആണ് താല്പര്യം.

    ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ്മയാണ്. അത് നടക്കുന്നില്ല അതിനുള്ള തുറന്ന ശരിയായ സംവിധാനം ആണ് വികസിപ്പിക്കേണ്ടത് 

  • http://www.facebook.com/people/Revathy-Nambiar/100002602043206 Revathy Nambiar

    സര്‍, പാക്കിസ്ഥാനാണ് ഇതിന്റെ പിന്നിലെന്നും പറയില്ലേ ?

    ഹ, അത് പിന്നെ എപ്പോഴും പറയുന്നതല്ലേ… പത്രക്കുറിപ്പിനുള്ള ലെറ്റര്‍
    പാഡ് അച്ചടിച്ചപ്പോള്‍ തന്നെ അതും ചേര്‍ത്തിട്ടുണ്ട്.. ബാക്കിയുള്ളത്
    അടിച്ചു ചേര്‍ത്താല്‍ മതി…

    athu kalakki

  • http://satheeshmancompu.blogspot.com/ പുതിയോടന്‍

    ഇവിടെങ്ങും ഒരു കോപ്പിലേം സെക്യൂരിറ്റി ഇല്ല .. ഇന്നലെ സ്പ്ഫോടനം നടന്ന ഓപേറാ ഹൌസിൽ ആണു എന്റെ ഓഫീസ് .. അല്പം നേരത്തേ ഇറങിയത്കൊണ്ട് ഇപ്പൊ ഇവിടെ ഇരുന്നു  കമ്മന്റ് ഇടാൻ പറ്റി .. ഓപെറാ ഹൌസിന്റെ സമീപമുള്ള ചർണി റോഡിൽ എന്നും 2 പോലീസുകാർ ഒരു ജീപ്പിനുള്ളിൽ സുഗന്ധ മുറുക്കാൻ ചവച്ചുകൊണ്ടു ഇരിക്കുന്നത് കാണാം .. തീർന്നു സെക്യൂരിറ്റി ..

    ഓഫീസിൽ നിന്നു 15 മിനിറ്റ് യാത്രയുണ്ട് ദാദറിലേക്കു .. സ്റ്റേഷനിൽ കയറാൻ തുടങ്ങുമ്പോഴേക്കും വലിയ ശബ്ദം കേട്ടു .. അപ്പോഴെ പന്തികേട് മനസിലാക്കി പെട്ടെന്നു വീടുപറ്റി .. ന്യൂസ് കണ്ടപ്പൊഴാണു എന്താണു സംഭവിച്ചതെന്നു മനസിലായത് ..

    അപ്പൊ ദാ വരുന്നു കടൽക്കിഴവന്റെ പ്രസ്താവന :  “ ജനങ്ങൾ സംയമനം പാലിക്കണം” ..

    അതെ ഞങ്ങൾ സംയമനം പാലിച്ച് കാത്തിരിക്കുകയാണ്  .. ഏതു നിമിഷവും കൊല്ലപ്പെടാൻ വേണ്ടി …

  • copyleft

    ഭീകരാക്രമണം നടന്നാല്‍ നിര്‍ബന്ധമായും അരങ്ങേറുന്ന അഞ്ച് കാര്യങ്ങള്‍

    1) രാഷ്ട്രപതി,പ്രധാനമന്ത്രി,സൂപ്പര്‍ പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി,സംസ്ഥാന മുഖ്യമന്ത്രി,സംസ്ഥാന ആഭ്യന്തരമന്ത്രി തുടങ്ങിയവരുടെ ‘ഞെട്ടല്‍‌’, ‘നടുക്കം’, ‘അനുശോചനം’ തുടങ്ങിയവ മുറപോലെ.വിദേശരാഷ്ട്രത്തലവന്മാരുടെയും വിശിഷ്യാ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന  നമ്മുടെ  ‘സഹോദരരാഷ്ട്രത്തിന്റെ’ വകയായി ‘അപലപനം’, പോരാത്തതിന് തങ്ങളും ഇതു പോലെ ഭീകരാക്രമണത്തിന് ഇരകളാണെന്നുള്ള ആര്‍ക്കാണ്ടും വേണ്ടിയുള്ള ഓക്കാനം.
    2)പ്രതിപക്ഷനേതാവിന്റെ  വകയായി ഇവയെല്ലാത്തിനുമൊപ്പം സര്‍ക്കാരിന്റെ ‘വീഴ്ച്ച’യ്ക്കിട്ട് ഒരു കൊട്ട്
    3)അതിനിരയായവര്‍ മനുഷ്യജീവികളാണ് എന്ന ചിന്തപോലുമില്ലാതെ സ്കൂപ്പിനായി മാധ്യമങ്ങളുടെ പിടിവലി.തുടര്‍ന്ന് പന്തം കൊളുത്തി പ്രകടനത്തിന്റെ ഏറ്റവും പുതിയ രൂപമായ ‘സിവില്‍ സൊസൈറ്റി’യുടെ വക വിളക്കു തെളിക്കല്‍ മാമാങ്കത്തില്‍ പങ്കെടുക്കാനുള്ള ആഹ്വാനം.
    4)കാടടച്ചുള്ള വെടിവയ്പ്പ് പോലെ ഒരന്വേഷണപ്രഖ്യാപനം(അതെവിടെയുമെത്തില്ല എന്നു പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും മാധ്യമങ്ങളുടെ വക ആചാരവെടി).കൂട്ടത്തില്‍ ‘ഓപ്പറേഷന്‍ സക്‍സ്സസ് പക്ഷെ രോഗി ചത്തു’ എന്നു പറയുന്നത് പോലെ ഇന്റലിജന്‍സ് വീഴ്ച്ചയൊന്നും സംഭവിച്ചില്ലെങ്കിലും ഇത്തരം കൃത്യങ്ങളരങ്ങേറും എന്ന വിഡ്ഢിപ്രഖ്യാപനം.
    5)ഉത്തരവാദി പച്ചയോ കാക്കി/കാവിയോ  അതോ ഇവര്‍ രണ്ടുമോ എന്ന് ടിവി സ്റ്റുഡിയോകളില്‍ മാത്രം കണ്ടു വരുന്ന ‘വിദഗ്ദ്ധ’ വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വിശകലനം.

    ഭീകരാക്രമണം നടന്നാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത അഞ്ച് കാര്യങ്ങള്‍

    1)ഇന്‍ഹ്യൂമന്‍ റെറ്റ്സ് വ്യവസായ പ്രതിനിധികളുടെ പ്രതികരണം.(പോലിസ് ലാത്തിചാര്‍ജ്ജിന്റെ വിവരമറിഞ്ഞ് ആരാനും ബോധം കെട്ടു വീണാല്‍ പോലും മനുഷ്യാവകാശധ്വംസനം എന്ന് പറഞ്ഞു ചാടി വീഴുന്ന ഈ പരിഷകളെ കാണാനിനി കുറച്ചു നാള്‍ കഴിഞ്ഞ് ഏതെങ്കിലും ഭീകരനെ അകത്താക്കുന്നതു വരെ കാത്തിരിക്കണം)
    2)ഇത്രയൊക്കെ വീഴ്ച്ചകള്‍ സംഭവിച്ചിട്ടും ഇത്രയേറെ ജീവനുകള്‍ പൊലിഞ്ഞിട്ടും ഇനി ഇതു പോലുള്ളവ അരങ്ങേറാനനുവദിക്കില്ല എന്ന ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നിശ്ചയദാര്‍ഢ്യം.
    3)അരിവില പോലെ അല്ലെങ്കിലതിലും എത്രയോ മടങ്ങ് വിലപ്പെട്ടതാണ് സുരക്ഷിതത്വം എന്ന് ജനത്തിന്റെ ഭാഗത്ത് നിന്നുള്ള ബോധ്യം,
    4)ഇന്ത്യയുടെ ‘ഫാവി പ്രധാനമന്ത്രി’.(നിയന്ത്രിക്കാനാകാത്ത ദുഃഖം കാരണം അദ്ദേഹം മുഖം തരാത്തതാണോ എന്നറിയില്ല)
    5)സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരത്തുക(2008ല്‍ നടന്ന ഭീകരാക്രമണത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം/പിച്ച ഇതു വരെ വിതരണം ചെയ്തിട്ടില്ല പിന്നെയാണ് ഇന്നലെ പ്രഖ്യാപിച്ച അഞ്ചു ലക്ഷം ഉലുവ!)

  • Anonymous

    ആദരാജ്ഞലികള്‍…

  • saritha venu

    well said Berly..i couldn’t stop my laugh…thank you so much

  • ജസ്റ്റിന്‍

    മനോരമയില്‍ ഉടന്‍ പ്രതീക്ഷിക്കുക “പുഴുക്കുത്തേറ്റ തീവ്രവാദം”

    വേഷം മാറി, തീവ്രവാദികളോടൊപ്പം ബോട്ടില്‍ സഞ്ചരിച്ചു എഴുതിയ അന്വേഷണ പരമ്പര
    !!

    • http://thewinterboy.blogspot.com Rakeshpopy || Click here..

      സൂപ്പർബ്,,,, ജസ്റ്റിൻ ഈ പരമ്പര ഉടൻ പ്രതീക്ഷിക്കാം…….ഈ വിഷയത്തിൽ ഒരു പത്ത് കോപ്പി കൂടുതൽ ചിലവാക്കാനും ഒരു പൊടിക്ക് ചാനൽ  റേറ്റിങ്ങ് കൂട്ടാനും എന്ത് നാറിത്തരത്തിനും മാധ്യമങ്ങൾ തയ്യാറാകും..എന്നാലവർ ഇല്ലാതെ നമൾക്കൊന്നും അറിയാനും സാധ്യമല്ല…ഇരുതല മൂർച്ചയുള്ള വാൾ തന്നെ

  • http://pulse.yahoo.com/_DUR3K3VCFN7ZPXQXOGMROXH76I Ajay

    You are right berly… absolutly right.. this is the exact script..

  • Bheema .

    കസബിനെ ഇനിയും കൊല്ലാതെ വച്ചിരിക്കുനത് എന്തിനാണെന്ന് മനസിലാകുനില്ല.
    കസബിനെ കൊന്നാല്‍ മുസ്ലിം വോട്ട് നഷ്ടപെടുമെന്നു കോണ്‍ഗ്രസ്‌ കരുതുനുണ്ടോ ?
    ഭീകരയതോട് മൃദു സമീപനം സ്വീകരിക്കുക എന്നത് ഇപ്പൊള്‍‍ പുരോഗമന ഫാഷന്‍ ആയിട്ടുണ്ട്‌.

    • http://www.facebook.com/people/Aziz-Ponnani/1503284822 Aziz Ponnani

      കസബും മുസ്ലിം വോട്ടും തമ്മില്‍ എന്തോന്ന് ബന്ധം?
       കുറ്റവാളികള്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ തന്നെ കൊടുത്തിരുന്നെങ്കില്‍  ഈ വിലാപങ്ങള്‍ എന്നെ നിലക്കുമായിരുന്നു

      • മാന്നാര്‍ മത്തായി

        സോണിയയും സ്വിസ് ബാങ്കും തമ്മിലുള്ള ബന്ധം പോലെ…….

  • http://profiles.yahoo.com/u/XYXB3V5WW5IU4EJ6OQPMJ5FNZI Noufal

    രാജ്യം ഒരുദുരന്തം നേരിടുമ്പോള്‍ കൊല്ലപെട്ടവരോടെങ്കിലും അല്പം മനുഷ്യത്വം കാണിക്കൂ .  ബെര്‍ളീ..
    കോമഡി പറയാനുള്ള സമയമല്ലിത്. ലേഖനം പ്രസിദ്ധീകരിച്ചതിന്റെ സ്പീഡ് കാണുമ്പോള്‍ , മുന്നേ തന്നെ എഴുതി വെച്ച് , ഒരു സ്പോടെനത്തിനു വെയിറ്റ് ചെയ്യുകയായിരുനില്ലേ പബ്ലിഷ് ചെയ്യാന്‍ എന്ന് തോന്നിപ്പോവുന്നത് സ്വാഭാവികം .

    • http://profiles.yahoo.com/u/OEVDKQFLMNCZ3E3FUUFGQ2YALA Dinkan

      മരിച്ചവരോട് അനുഭവം കാണിക്കാന്‍ വേറെ എന്ത് ചെയ്യണം … 

  • Rajasree Narayanan

    അറിയാന്‍ വയ്യാഞ്ഞിട്ടു പറയുവ..
    ഈ ബോംബ്‌ പൊട്ടി എന്ന്നു കേള്‍ക്കുമ്പോള്‍  പാലിക്കേണ്ട മര്യാദകള്‍ ആര്‍ക്കും ഇനിയും അറിയില്ലേ?
    സംഗതി പറയുന്നത് കേട്ടാല്‍ തോന്നും ലോകത്ത്  ആദ്യമായാണ്‌ ബോംബ്‌ പൊട്ടുന്നത് എന്ന് .
    ഒന്നു പോടാ ഉവ്വേ..
     
    ഒരു ബോംബ്‌ സ്ഫോടനം നടന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യമായി നമ്മള്‍ ചെയ്യേണ്ടത് ചെവി രണ്ടും പോത്തുക ,എന്നുള്ളതാണ് . ഒപ്പം വായും ..
    മിസ്സ്‌ വേള്‍ഡ് മത്സരത്തില്‍ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ വിജയി  ആനന്തം    കൊണ്ട് പൊത്തുന്ന തരത്തിലുള്ള വായ പോത്തല്‍ – ഞെട്ടല്‍ ആണ് ഉദ്ദേശിക്കുന്നത്- .
     
    ഇനി, ചാനലുകള്‍ പറയുന്നത് എന്താണെന്നു നോക്കുക്ക.
    ഒപ്പം പത്രവും ..
    യെമാന്മാരുടെ പത്ര സമ്മേളനവും സംഭവം നടന്ന സ്ഥലത്തിന്റെ ഭീകര ദ്രിശ്യവും വഴിക്ക് വഴി കണ്ടു കൊണ്ടിരിക്കുക…
    കൊച്ചിയിലും പരിസരത്തും പൊട്ടാന്‍ സാദ്യത ഉണ്ടെന്നു വാര്‍ത്ത കേള്‍ക്കുമ്പോള്‍
    ജാഗ്രത പാലിക്കുക.
    ഞാന്‍ ഇരിക്കുന്ന സ്ഥലം ഒഴിച്ചു പൊട്ടിയാല്‍ എനിക്ക് പുല്ലാണ് എന്ന് മനസ്സില്‍ ഉരുക്കഴിക്കുക.
    എല്ലാത്തിനും ഉപരി ര്വിട്ടെരിലും ഫയ്സിലും ഓര്‍ക്കുട്ടിലും
    എമണ്ടന്‍ പോസ്റ്റുകള്‍ ഇട്ടു അനുഭാവം പ്രകടിപ്പിച്ചാല്‍
    നിങ്ങള്‍   ബോംബ്‌ ശാസ്ത്രത്തില്‍ ബിരുദമെടുക്കാന്‍ മാത്രം യോഗ്യത നേടിക്കഴിഞ്ഞു.
    ഇനി അടുത്ത വാര്‍ത്ത‍ വരും വരെ ഈ വാര്‍ത്ത, ചുമ്മാ വായില്‍ ഇട്ടു ചവച്ചു കൊണ്ടിരിക്കുക.
    പിന്നെ തെസ്നി ഭാനുവോ, പറവൂര്‍ കേസോ, ജുവല്ലറി മോഷണമോ ഇടയില്‍ വന്നു ചാടും വരെ
    നിങ്ങള്‍ക്ക് ഈ Exersise തുടരാം.
    നോട്ട്:. സ്ഫോടനം നടന്ന തീയതിയുടെ പ്രത്യേകത,സംഖ്യാശാസ്ത്രം,ജ്യോതിഷം,വെച്ചു നോക്കിയാല്‍ ബുധന്‍….നമ്മുടെ ഇന്ധിരാജിയും  ഒരു ബുധനാഴച്ചയാണ് കൊല്ലപ്പ്പെട്ടത്‌.
     ബുധനില്‍ ലഗ്നത്തിന്റെ “ഇടപപെടല്”‍ ഉള്ളതിനാല്‍
    മിഥുനം രാശിക്കാര്‍ പൊള്ളല്‍ , പൊട്ടിത്തെറി, ഇവയില്‍ നിന്നും മാറി നടക്കേണ്ടതാണ്.

  • http://www.facebook.com/TheGreatJustine Justine Jes Thomas

    Ithonu English il kitiyal image aakki Facebook il ittu kollavunna north indian celebrities ne ellam tag cheyyarunnu… Anganelum kendrathil irikkunnavar ithokke onnu kaanatte.
    Manmohan ji yude prasthavana onnum vannillallo… madamma permission koduthu kaanilla

  • http://chelakkandupoda.blogspot.com ചെലക്കാണ്ട് പോടാ

    ഇതിന്റെ കോപ്പി എടുത്ത് എല്ലാ എംപി-എംഎല്ലെമാര്‍ക്കും മന്ത്രിമാര്‍ക്കും(രാജ്യത്തെ മുഴുവനും) അയച്ച് കൊടുക്കണം(അതാത് ഭാഷയിലെ തര്‍ജ്ജമ സഹിതം)

    ഉള്ളുപ്പില്ലാത്തവന്മാര്‍ അതും വല്ല ആവശ്യത്തിനും ഉപയോഗിക്കും….

    • copyleft

      ഇത് വായിക്കാനോ ഇതു വായിച്ചാല്‍ തന്നെ ഇതിന്റെ അന്തഃസത്ത മനസ്സിലാക്കാനോ അവര്‍ക്ക് കഴിവുണ്ടായിരുന്നെങ്കില്‍ നമ്മുടെ നാടിനീ ഗതി വരുമായിരുന്നോ?

  • Rocky

    ഹതഭാഗ്യരായ എന്റെ സഹോദരങ്ങള്‍ക്ക്‌ ആദരാജ്ഞലികള്‍…

  • Rocky

    ഹതഭാഗ്യരായ എന്റെ സഹോദരങ്ങള്‍ക്ക്‌ ആദരാജ്ഞലികള്‍…

  • Anonymous

    സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നു സം ശയിക്കാനുള്ള കാരണങ്ങള്‍ വളരെ രസകരമാണ്. ഇവരുടെ ഇഷ്ട ദിവസം ആണത്രെ പതിമൂന്ന്. പിന്നെ വൈകുന്നേരം സ്ഫൊടനങ്ങള്‍ നടത്തുന്നതാണത്രെ അവരുടെ രീതി. പിന്നെ ഇവര സാധാരണ സ്ഫോടന പരംബര നടത്തുന്നത് പതിനഞു മിനിറ്റ് ഇടവിട്ടാണ്. ഇത്രേം തെളിവ് പോരേ. കൂടുതല്‍ വേണമെങ്കില്‍ പ്രശാന്ത് രഘുവംശം തരും .

  • Anonymous

    സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നു സം ശയിക്കാനുള്ള കാരണങ്ങള്‍ വളരെ രസകരമാണ്. ഇവരുടെ ഇഷ്ട ദിവസം ആണത്രെ പതിമൂന്ന്. പിന്നെ വൈകുന്നേരം സ്ഫൊടനങ്ങള്‍ നടത്തുന്നതാണത്രെ അവരുടെ രീതി. പിന്നെ ഇവര സാധാരണ സ്ഫോടന പരംബര നടത്തുന്നത് പതിനഞു മിനിറ്റ് ഇടവിട്ടാണ്. ഇത്രേം തെളിവ് പോരേ. കൂടുതല്‍ വേണമെങ്കില്‍ പ്രശാന്ത് രഘുവംശം തരും .

  • http://narmasadass.blogspot.com ഭായി

    കൊന്നു!!!!! അര്‍ഹരായ ആതാത് ആള്‍ക്കാര്‍ ഇത് വായിച്ചാല്‍, അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ പോയി കെട്ടി തൂങ്ങി ചാകും..!!

  • http://profiles.google.com/vcva2009 VINCENT CHUMMAR

    എല്ലാം മാഫിയ….!!!!

  • http://www.crozwiserz.com boondock saints

    Epic!

  • http://jineesh.wordpress.com J1neesh

    ഇതൊക്കെത്തന്നെ നമ്മുടെ നാടിന്റെ അവസ്ഥ!

  • Anonymous

    പിന്നെ ഒരു കാര്യം മറന്നു.
    പ്രധാനമന്ത്രി, രാഷ്‌ട്രപതി, കോണ്‍ഗ്രസ്‌ മദാമ്മ എന്നിവരുടെ അനുശോധനം. 
    സ്ഥിരം ഡയലോഗ് ” I strongly condemn this attack”ഇത്രയും ചെയുതാല്‍ പിന്നെ അവരുടെ ജോലി കഴിഞ്ഞു.

  • മാന്നാര്‍ മത്തായി

    സംഭവ സ്ഥലം മുഴുവന്‍ റിബ്ബണ്‍ കെട്ടി ബ്ലോക്ക്‌ ചെയ്യാന്‍ പോലീസ് കാരോട്
    പറയടോ…..  നമ്മുടെ രാം ഗോപാല്‍ വര്‍മ സാറ് ജര്‍മനീന്നു പുറപ്പെട്ടിട്ടെ
    ഉള്ളൂ…..  അങ്ങേരുടെ പുതിയ പടത്തിനുള്ള കഥയും സീനും ഇത് തന്നാ….
    ഇതിപ്പോ കൊറേ ചിതറിയ ശരീരങ്ങളും ചോരയും തകര്‍ന്ന കെട്ടിടങ്ങളും എല്ലാം
    ഉള്ളപ്പോ ഈ സീന്‍ അതെ പോലെ ഷൂട്ട്‌ ചെയ്‌താല്‍ സാറിന്റെ അടുത്ത സിനിമയില്‍
    കേറ്റാം….  വെറുതെ സെറ്റിടാതെ പറ്റിക്കാല്ലോ…..  യേത്…..

    പിന്നെ നമ്മുടെ പ്രഥാനമന്ത്രി വായിക്കേണ്ട പ്രസംഗം…. അത് പണ്ടത്തെതിന്റെ
    ഒരു photostat കോപ്പി മതിയെടോ…… “എന്തൊക്കെ പ്രകോപനമുണ്ടായാലും
    ഇന്ത്യന്‍ ജനത മനക്കരുത്തോടെ നേരിടും…. ജനം പ്രകോപിതരാകാതെ സാധാരണ പോലെ
    മുന്നോട്ടു പോകും”… എന്നൊക്കെ മതിയെടോ…..  ബോംബെകാരല്ലേ….  എത്ര
    ഒക്കെ ബോംബു വച്ചാലും നാളെ രാവിലെ അവന്മാര്‍ മിണ്ടാതെ ജോലിക്ക്
    പൊക്കോളും….  അവന്മാരുടെ വയറ്റി പിഴപ്പല്ലെടോ ??

  • http://www.zeqox.com/ zeqox

    രാഷ്ട്രീയകാരുടെം പത്രകാരുടെം ഇരട്ടത്താപ്പ് ഇത്ര കൃത്യമായി വിവരിക്കാന്‍ വേറൊരാള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല

  • http://www.zeqox.com/ zeqox

    ബെര്‍ളിയെ പിടിച്ചു ഏതെങ്കിലും പത്രത്തിന്റെ പതാധിപര്‍ ആകിയാല്‍ ആ പത്രമെങ്കിലും നന്നായേനെ

    • http://thinkdifferentdodifferentbedifferent.blogspot.com/ RK

      ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ ചേട്ടാ

  • http://www.facebook.com/anoopmdas Anoop M Das

    പത്രക്കാരുടെ സ്റ്റോറി ലിസ്റ്റ് കലക്കി
    @ charli thomas
    കസബിന്റെ പിറന്നാള്‍ ഒന്നും ആയിരുന്നില്ല ഇന്നലെ .അതൊക്കെ ഏതോ വിരുതന്മാര്‍ പറഞ്ഞു പരതുന്നതാ.

  • aravind vasudevan

    ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം.

  • http://profiles.google.com/charlikuttan CHARLI THOMAS

    “ഇവനൊക്കെ പാക്കിസ്ഥാനില്‍ പട്ടിണീം പരിവട്ടോം ആയിട്ട്
    കിടക്കുന്നോനായിരിക്കും.. മറ്റവന്‍ ഇവിടിപ്പോ സര്‍വപ്രതാപത്തില്‍
    കഴിയുന്നത് കണ്ടിട്ട് ഇനീം വരും…“

    ലെവന്റെ 24-ആം പിറന്നാള്‍ ആയിരുന്നു പോലും ഇന്നലെ….
    ആ പന്ന പരമ നായിന്റെ മോനെ കൊല്ലാതെ  ഇങ്ങനെ കാത്തു സൂക്ഷിക്കട്ടെ..
    ലെവന്റെ 120-ആം പിറന്നാളിനും പൊട്ടിത്തേറിക്കട്ടെ നിരപരാധികള്‍ …..
    ഒരു പൊതു താല്പര്യഹര്‍ജ്ജി കൊടുത്ത് ലവനെ തൂക്കിക്കൊല്ലാനുള്ള നിയമവശമുണ്ടോ മാളോരേ…

    അല്ലേല്‍ പിന്നെ….നുമ്മളും ഒരു തീവ്രവാദിയാകണം ( Ref: A Wednesday, ഉന്നെപ്പോല്‍ ഒരുവന്‍ )

  • http://www.facebook.com/people/Anoop-Pattat/100000167770563 Anoop Pattat

    ബെര്‍ലിചായ വളരെ നല്ല ഒരു പോസ്റ്റ്‌.. ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്ക്കുനത് എന്തെന്ന് കാണിക്കാന്‍ വളരെ നന്നായി ബെര്‍ലിചായന്നു കഴിഞ്ഞു ..

  • വഴിപോക്കന്‍

    ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലയില്‍ ഇന്ത്യയില്‍ എവിടെ ബോംബു പൊട്ടിയാലും ഇന്ത്യന്‍ മുജാഹിദീന്‍   എന്ന ബോഗസ്‌ തീവ്രവാദി സംഘടനയുടെ തലയില്‍ കുറ്റം കെട്ടി വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കൈ കഴുകുന്നത് യദാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടുതുവാന്‍ മാത്രമേ സഹായിക്കൂ.ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ഇവിടെ യദാര്‍ത്ഥത്തില്‍  പ്രവര്‍ത്തിക്കുന്നു എങ്കില്‍,എന്ത് കൊണ്ട് അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ടപെട്ടവര്‍ പുറത്തു വിടുന്നില്ല?ലഷ്ക്കര്‍ ത്വോയിബ ,ജയിഷേ മുഹമ്മദ്‌,ഹര്കതുല്‍ മുജാഹിദീന്‍, അല്‍ക്വയിദ തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും,പ്രവര്‍ത്തകരെ കുറിച്ചും നേതാക്കളെ കുറിച്ചും നമ്മുടെ ഇന്റലിജന്റ്സിനും മറ്റും കൃത്യമായ വിവരം ഉണ്ട്.എന്നാല്‍ ഈ പറഞ്ഞ ഇന്ത്യന്‍ മുജാഹിദീന്‍ മാത്രം അദ്രിശ്യമായി ഇപ്പോഴും തുടരുന്നു.ബോംബു പൊട്ടുമ്പോള്‍ തന്നെ കുറ്റം ഏതെങ്കിലും ഒരു സംഘടനയുടെ പേരില്‍ ചാര്‍ത്തുക വഴി,അന്വേഷണം വഴി തെറ്റിക്കുവാനെ അത് സഹായിക്കുകയുള്ളൂ.ബോംബു പൊട്ടുമ്പോള്‍ തന്നെ അതിനെ കുറിച്ച് ഒരു അന്വേഷണവും നടത്താതെ പൊട്ടിച്ചത്   ഇവര്‍ തന്നെ എന്ന് മുന്‍വിധിയില്‍ എത്തുന്ന പോലിസ് ,ഇല്ലാത്ത ഒരു സംഘടനയുടെ പിന്നാലെ പോവുക വഴി  യദാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപെടുവാനുള്ള അവസരമാണ് കൊടുക്കുന്നത്.ഇത് വരെ ഉണ്ടായ ബോംബു സ്ഫോടനങ്ങളില്‍ അറ്റസ്റ്റ് ചെയ്യപെട്ട പ്രതികളില്‍ എത്ര പേര്‍ക്ക് ശിക്ഷ കിട്ടി എന്ന് കൂടി അന്വേഷിച്ചാല്‍ നമ്മുടെ പോലീസിന്റെ നിഷ്ക്രിയതവും അന്വേഷണത്തില്‍  ഉണ്ടായിട്ടുള്ള  വീഴ്ചയും അലസതയും കണ്ടെത്തുവാന്‍ കഴിയും.

    വാല്‍കഷ്ണം :- അഫ്സല്‍ ഗുരുവിനു വേണ്ടിയും അജ്മല്‍ കസബിനു വേണ്ടിയും വാദിക്കുവാന്‍ ആളുകളുള്ള നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ ഇവന്മാരെയൊക്കെ പിടിച്ചിട്ടും വലിയ കാര്യമില്ല എന്നായിരിക്കും!

    • http://www.facebook.com/people/Anoop-Pattat/100000167770563 Anoop Pattat

      എന്റെ വഴിപോക്ക ..ഇന്ത്യുടെ നിയമ മന്ത്രി ആയ സല്‍മാന്‍ കുര്ഷിദ്‌ ഇന്ത്യന്‍ മുജാഹിദീന്‍ എന്റെ മാതൃ സംഘടന ആയ സിമി ക്ക് വേണ്ടി ഘോര ഗോരം വാടിക്കുനവന്‍ അന്ന് .. അങ്ങിനെ ഉള്ള രാജ്യത്തു ഇന്ത്യന്‍ മുജാഹിദീന്‍ എതിരെ നടപടി വരും എന്നുള്ളത് ഒരു ദിവ സ്വപ്നം തന്നെ …..പിന്നെ അര്‍ദ്ധ രഹ്തൃക്ക് ഡല്‍ഹിയില്‍ ഒക്കെ നിരാഹാരം കിടക്കുനവൃദ്ധ സ്ത്രീകളെയു കുട്ടികളെയും ഒക്കെ തല്ലിന ചതക്കാന്‍ മാത്രമേ നമ്മ്ട്‌െ പോലീസ് ഇന് കഴിയൂ അഥവാ അതിനു മാത്രമേ അവരെ അനുവദിക്കൂ ..അല്ലേലും പിടിച്ചാല്‍ തന്നെ എന്തര പ്രശ്നം സര്‍ക്കാര്‍ ചിലവില്‍ പുട്ട് അടിച്ചു വി ഐ പി യെ പോലെ കഴിഞ്ഞൂ കൂടെ 

      • Anonymous

        ഇന്ത്യന്‍ മുജാഹിദീന്റെ മാതൃ സംഘടന നമ്മുടെ IB തന്നെയല്ലേ?

        • Anonymous

          Nammalude kuzhapam ithu thanneyanu.. kittunna nerathu parasparam chelivari eriyum..kanda kasabum mattu kadayadi makkalum keri paavapetta janangale konnu rasikkum..kashtam..

        • http://www.facebook.com/people/Anoop-Pattat/100000167770563 Anoop Pattat

          ഇപ്പോള്‍ ഞാന്‍ തനിക്ക് എതിരെ വല്ലാത് പറഞ്ഞാല്‍ .. ഞാന്‍ വിഭാഗീയത വളര്തുന്നവനും വര്‍ഗീയ വാദി യും ആവും .. അത് കൊണ്ട്  സഹോദര നമ്മളെ വെറുതെ വിടൂ. താങ്കളെ പോല്ലേ ഉള്ളവര്‍ ആണ് ഈ പറഞ്ഞവരുടെ ഒക്കെ ഒരു ശക്തി . എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു 

        • Anonymous

          അതെ IB, RAW ഇവരാണ് ഈ ഇന്ത്യന്‍ മുജഹിധിനും ലഷ്കറെ തോയിബയും ജയ്ഷെ മുഹമ്മദും ഒക്കെ ഉണ്ടാക്കിയത്……ഇപ്പൊ പാകിസ്താനില്‍ ദിനം പ്രതി ബോംബ്‌ പോട്ടിചോണ്ടിരിക്കുനതും ee IB തന്നെ………പിന്നെ അകെക്കൂടി ഇവര്‍ ഒരു സത്യം മാത്രമേ കണ്ടുപിടിചിട്ടുള്ളൂ…….അത് ആ സംജോധ എക്സ്പ്രസ്സ്‌, മക്ക മസ്ജിദ് ബ്ലാസ്റ്റുകള്‍ക്ക് പിന്നിലുള്ള അഭിനവ് ഭാരത്‌ ആണ് എന്നത്……..എന്റെ ഭായി, അന്വേഷണത്തിന് മുന്‍പ് ഇന്ത്യന്‍ മുജഹിധിനെ പ്രതി പട്ടികയില്‍ നിര്തിയതിനെ വേണമെങ്കില്‍ വിമര്‍ശിക്കാം.. പക്ഷെ ഒരു പേര് പറയാന്‍ govt. നിര്‍ബന്ധിതമാകുകയാണ്.. ഈ പറയുന്ന മാധ്യമ വിചാരണ പേടിച്ചു…..ഇല്ലെങ്കില്‍ 25 പേരുടെ മരണം, ഭരണകുടം ഇരുട്ടില്‍ തപ്പുന്നു എന്നൊക്കെ പറഞ്ഞു ബര്ഖ ദത്തും കൂട്ടരും grill ചെയ്യില്ലേ????. ……. പക്ഷെ ഇന്ത്യന്‍ മുഹഹിധിനും സിമിയും ഒക്കെ IB ഉണ്ടാക്കിയതനെന്നൊക്കെ പറഞ്ഞാല്‍, ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍???

        • http://profiles.yahoo.com/u/OEVDKQFLMNCZ3E3FUUFGQ2YALA Dinkan

          തന്നെടേ .. പണ്ട് ഉസ്കൂളില്‍ പഠിക്കുമ്പോള്‍ എലെക്ഷന് സിമി മത്സരിച്ചപ്പോള്‍ പ്രചാരണത്തിന് വന്നത്  IB യുടെ ഹെഡ് ആരുന്നു …

    • http://truthtellermathews.wordpress.com Mathews V George

      പണ്ട് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞു രാജ്യമാകെ പോസ്ററുകള്‍ ഒട്ട്ചില്ലേ അവരാണ്ണി ഇന്ത്യന്‍ മുജാഹിധിനുകള്‍. വഴിപോക്കാര്‍ക്ക് കാര്യം മനസ്സിലാകാന്‍ കുറച്ചു സമയം എടുക്കും. മൊറോക്കോ മുതല്‍ ഇന്തോനേഷ്യ വരെ പറന്നു കിടക്കുന്ന ആ പഴയ പച്ച സ്വപ്നം കാണുന്നവര്‍ എന്നും ചുരുക്കി പറയാം.

  • Dervin Tom

    ബ്ലഡി മീഡിയ പീപ്പിള്‍……..പുരകത്തല്‍, വാഴവെട്ടല്‍, കലക്കവെള്ളം, മീന്‍പിടിക്കല്‍……

  • http://www.facebook.com/people/Yusuff-Kulapurakkal/853635592 Yusuff Kulapurakkal

    മുംബൈയില്‍ 2 കൊല്ലം ജോലി ചെയ്തിട്ടുണ്ട് (2008-2010) – സങ്കടകരമായ വസ്തുത
    എന്താണെന്നാല്‍ ആ മഹാനഗരത്തിന്റെ infrastructure പ്രകാരം എത്ര ജാഗ്രത
    കരുതിയാലും ഇത് പോലെയുള്ള accidents ഒരു പരിധിക്കപ്പുറം ഒഴിവാക്കാന്‍
    പറ്റില്ല… വൈകുന്നേരങ്ങളില്‍ Dadar Station  ഇലെ തിരക്ക് കണ്ടാല്‍ തന്നെ
    അത് മനസിലാവും….   Lower Parel ഇലെ ഓഫീസ് ഇല്‍ നിന്ന് Kurla യില്‍ ഉള്ള
    എന്റെ വീട്ടിലേക്കു യാത്ര ചെയ്യാന്‍ വൈകീട്ട് 7  മണി നേരത്ത് എത്ര അനേകം
    തവണ Dadar ഇല്‍ നിന്നും തീവണ്ടി മാറി കയറിയിരിക്കുന്നു…. I can empathize with the victims of the blast… it could easily have been me if not for my fortune !
     

  • http://www.facebook.com/hfactor Hiran Venugopalan

    Officil workaayi ezhuthiya file maari blog aayi pooyathaano?

  • Sunil Paul

    So this is  Manorama’s story list?

    • http://profiles.google.com/nelsonthannickal Nelson Thannickal

      അറിയാവുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുന്നതെന്തിനാ

  • http://www.facebook.com/people/Sony-C-Cherian/729770274 Sony C Cherian

    പിന്നെ പറയുമ്പോ തനിക്കു പിണക്കം തോന്നരുത്… ഇങ്ങനെയൊരു സെക്യൂരിറ്റി ചെക്ക് ഇന്നലെ നടത്തിയിരുന്നെങ്കില്‍ ചിലപ്പോ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു…

    ഈ മൂന്നു വരികലെന്കിലും നാളെ പത്രത്തില്‍ ഒന്ന് ഇടുമോ?

    • http://profiles.google.com/nelsonthannickal Nelson Thannickal

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 

  • http://www.facebook.com/people/Ka-Ching/1109002080 Ka Ching

    nalathe pathram ini vaayikkandallo

  • Anonymous

    നമ്മളാണോ ഇപ്പോ സിനിമാലക്ക് സ്ക്രിപ്റ്റ് എഴുതുന്നത്?,…..

    • http://www.thattukadablog.com/ Jikku’s Thattukada | Click now

      നമ്മല്ല ലങ്ങേരു മാത്രം…!!!!!!!!!

  • http://www.facebook.com/people/Cyriac-Bobby/100001598108625 Cyriac Bobby

    അച്ചായോ, കിടിലന്‍ post…  

  • http://twitter.com/sangeethika Sangeetha R

    പെര്‍ഫെക്റ്റ്‌ ! 

    • http://profiles.google.com/nelsonthannickal Nelson Thannickal

      ബോംബ്‌ പൊട്ടിയതോ

      • http://twitter.com/sangeethika Sangeetha R

        അല്ല, ബ്ലോഗ്‌.