Pray for Japan

Pray for Japan

എന്നാലും ജപ്പാനീ ഗതി വന്നല്ലോ എന്നും പറഞ്ഞ് നമ്മള്‍ നെ‍ഞ്ചത്തടിക്കുമ്പോള്‍ ഇവിടെങ്ങും ഒരു കോപ്പും സംഭവിച്ചിട്ടില്ല പോ, മ#@രേ (മനുഷ്യരേ) എന്നും പറഞ്ഞ് സഹതാപക്കാരെ നോക്കി പുച്ഛിച്ച് കൂള്‍ കൂളായി അടുത്ത പണിയിലേക്കു കടന്നിരിക്കുകയാണ് ജപ്പാന്‍കാര്‍. ഇവിടെയാണെങ്കില്‍ നമ്മള്‍ ഒരു മാസത്തേക്ക് ഓഫിസില്‍ പോകില്ല. സര്‍ക്കാരിന്റെ ധനസഹായം കാത്തിരിക്കും. മരിച്ചവരുടെ കണക്കെടുപ്പ് നടത്തി ധനസഹായം പ്രഖ്യാപിക്കുകയല്ലാതെ (പ്രഖ്യാപനമേയുള്ളൂ, കൊടുക്കില്ല) ജനങ്ങളുടെ സുരക്ഷയ്‍ക്കു വേണ്ടി സര്‍ക്കാരും ഒന്നും ചെയ്യില്ല. ജപ്പാനില്‍ സംഭവിച്ചത് ഇന്ത്യയിലാണെങ്കില്‍ മിനിമം 5 കോടി മനുഷ്യരെങ്കിലും തീര്‍ന്നേനെ എന്നു ചില ലോക്കല്‍ വിദഗ്ധര്‍ പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയില്ലെങ്കിലും സുനാമി അത്രയ്‍്ക്കായോ എന്നും ചോദിച്ച് മസിലുപെരുപ്പിച്ച് കടലിലേക്ക് പോകുന്ന നമ്മുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ അതില്‍ അല്‍പം കാര്യവുമുണ്ട്.

ആണവഭീഷണിയും ജനങ്ങളെ ബാധിക്കാതെ വേണ്ട സുരക്ഷാനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ഈശ്വരവിശ്വാസികളായ എല്ലാവരും ഈ ദിവസങ്ങളില്‍ തങ്ങളുടെ പ്രാര്‍ഥനകളില്‍ ജപ്പാനെയും ജപ്പാനിലെ ജനങ്ങളെയും ഓര്‍ക്കേണ്ടതുണ്ട്. ആ രാജ്യത്തിന്റെ കാര്യശേഷിയും ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്തും ലോകത്തിനു തന്നെ മാതൃകയാണെങ്കിലും ലോകത്തിന്റെ പ്രാര്‍ഥന ആ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനും മുന്‍നിരയിലേക്ക് എത്രയും വേഗം തിരിച്ചെത്താനും ജപ്പാനെ സഹായിക്കും.

ഭുകമ്പ-സൂനാമിക്കു ശേഷമുള്ള ജപ്പാന്റെ ചില കാഴ്ചകള്‍ നെറ്റില്‍ കണ്ടത് ഷെയര്‍ ചെയ്യുന്നു. ജപ്പാനിലെ പ്രധാനസ്ഥലങ്ങള്‍ സൂനാമിക്കു മുമ്പും ശേഷവും എങ്ങനെയിരിക്കുന്നു എന്നു വ്യക്തമായി വരച്ചുകാട്ടുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ എബിസി ന്യൂസില്‍ നിന്ന്. ചിത്രങ്ങളില്‍ കാണുന്നത് സൂനാമിക്കു മുമ്പുള്ള ജപ്പാന്‍. മൗസോടിക്കുമ്പോള്‍ അതേ സ്ഥലത്തിന്റെ സൂനാമിക്കു ശേഷമുള്ള അവസ്ഥ അതേ ആംഗിളില്‍. ആ രാജ്യം നേരിട്ടതെന്ത് എന്ന് എന്നു മനസിലാക്കാന്‍ തീര്‍ച്ചയായും ഇതു കാണണം:-

http://www.abc.net.au/news/events/japan-quake-2011/beforeafter.htm”>http://www.abc.net.au/news/events/japan-quake-2011/beforeafter.htm”>http://www.abc.net.au/news/events/japan-quake-2011/beforeafter.htm

സൂനാമിയുടെ പിറ്റേന്ന് ജപ്പാനില്‍ നിന്നുള്ള കാഴ്ചകള്‍ ഫ്രെയിംവര്‍ക്കില്‍ നിന്ന്:-

http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/0″>http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/0″>http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/0

നാസയുടെ ചിത്രം നാസ വെബ്‍സൈറ്റില്‍ നിന്ന്:-

http://www.nasa.gov/multimedia/imagegallery/image_feature_1892.html

സൂനാമി ദുരിതകാഴ്ചകള്‍ നാഷനല്‍ ജ്യോഗ്രഫികില്‍ നിന്ന്:-

http://news.nationalgeographic.com/news/2011/03/pictures/110311-tsunami-earthquake-japan-hawaii-science-world-waves/

മറ്റു ചില ലിങ്കുകള്‍:-

http://photos.oregonlive.com/photo-essay/2011/03/oregon_coast_breaking-news_nor.html

http://www.metro.co.uk/news/pictures/photos-10811/pictures-japan-quake-and-tsunami-2011/1

http://www.guardian.co.uk/world/gallery/2011/mar/11/japan-earthquake-tsunami-in-pictures#/?picture=372518558&index=0

http://www.cbsnews.com/2300-205_162-10007018.html

http://www.theglobeandmail.com/news/world/asia-pacific/stunning-photos-of-japans-earthquake-and-tsunami/article1938282/

http://tsunami2011videos.blogspot.com/

http://www.youtube.com/user/tbsnewsi#main-channel-content

Pray for Japan

Related Posts with Thumbnails
  • http://www.facebook.com/people/Thms-Pckr/100001852350407 Thms Pckr

    67 alle alkkar line il nilkunnathu?????

  • http://www.facebook.com/hanim Hanim Ali V

    http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/64
    64 ആം ഫോട്ടോ കണ്ടു നോക്കു…. നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാമോ? എവിടെ!!!!!!!! ആ ബൂത്ത്‌ അടിച്ചുപോളിച്ചത് എപ്പോഴാണെന്ന് ചോദിച്ചാല്‍ മതി

  • http://www.facebook.com/hanim Hanim Ali V

    http://framework.latimes.com/2011/03/11/earthquake-and-tsunami-hits-japan/#/64
    64 ആം ഫോട്ടോ കണ്ടു നോക്കു…. നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാമോ? എവിടെ!!!!!!!! ആ ബൂത്ത്‌ അടിച്ചുപോളിച്ചത് എപ്പോഴാണെന്ന് ചോദിച്ചാല്‍ മതി

  • Anonymous

    ജപ്പാന്‍കാര്‍ എത്ര ഭൂകമ്പം കണ്ടെക്കുന്നു.. ഭൂകമ്പം എത്ര ജപ്പാന്‍കാരെ കണ്ടെക്കുന്നു… അവന്മാര് പയറ് പയറ് പോലെ തിരിച്ചു വരണ കണ്ടോ… അവരേ ആള് ജപ്പാനാ..!!

    ഓഫ്‌: ചുമ്മാ കമന്റിട്ടു അങ്ങോട്ടും ഇങ്ങോട്ടും ലൈക്കി കളിക്കാതെ പോസ്റ്റിനും വല്ലപ്പോഴും ഓരോ ലൈക്ക് കൊടുക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..

  • http://www.facebook.com/vettichira വെട്ടിച്ചിറ ഡൈമണ്‍

    日本の人々のために祈りなさい

  • മാന്നാര്‍ മത്തായി

    ഹോ…. അവരുടെ റോഡിലെ ടാറിട്ടിരിക്കുന്ന കണ്ടില്ലേ….. ഏതാണ്ട് രണ്ടടി കനം വരും….. അതൊക്കെ നമ്മുടെ കേരളത്തിലെ റോഡുകള്‍ കണ്ടു പഠിക്കണം…. അര ഇഞ്ച് കനത്തില്‍ എത്ര മനോഹരമായ ടാറിങ്ങ്….

    http://www.guardian.co.uk/world/gallery/2011/mar/11/japan-earthquake-tsunami-in-pictures#/?picture=372531422&index=7

    നമ്മുടെ നാനോ ടെക്നോളജി ഒന്നും അവന്മാര്‍ക്ക് പറഞ്ഞു കൊടുക്കല്ലേ…..

  • http://pulse.yahoo.com/_IEPP6UB3CAMQ2PTARRNFZKCJNI Dhanya M

    ജപ്പാന്റെ കാര്യങ്ങൾ അത്ര കൂൾ അല്ലെന്നാണ് കേൾക്കുന്നത്.. കഷ്ടമായിപ്പോയി..

  • Anonymous

    great links machaa…………

  • Anonymous

    great links machaa…………

  • http://pulse.yahoo.com/_IEPP6UB3CAMQ2PTARRNFZKCJNI Dhanya M

    ജപ്പാനു ഇതിനെ നേരിടാനും അധികം സമയമൊന്നും വേണ്ടി വരില്യ എന്ന് പ്രതീ ക്ഷിക്കാം.. പ്രാർത്ഥിക്കുന്നു..

  • http://twitter.com/kalpak_s Kalpak S

    http://tsunami2011videos.blogspot.com/

    ഈ ലിങ്ക് കലക്കി …. ഒരു പാകിസ്ഥാനി ജപ്പാന് വേണ്ടി ഇരക്കുന്നു!.. എന്തൊരു സ്നേഹം ..! ഇത് ഇച്ചായന്റെ ബിനാമി ആണോ ?

    Help Victims of Japan Tsunami Earthquake
    Donate Your Money @ This Account
    Account Title : Salman Mansoor
    Account No. 08329845001
    Standard Chartered Bank Gulshan e-e Iqbal Karachi Pakistan