പാര്‍ട്ടി സെക്രട്ടറിക്ക് ഒരു കെസിവൈഎം* പ്രവര്‍ത്തകന്റെ തുറന്ന കത്ത്

ശവത്തില്‍ കുത്തുകയാണെന്നു വിചാരിക്കരുത്. നിങ്ങള്‍ക്കും നിങ്ങടെ പാര്‍ട്ടിക്കും ഇതുതന്നെ വരണം. സഭയോടും പിതാക്കന്‍മാരോടും കളിച്ചാല്‍ ഇങ്ങനെയിരിക്കും. എന്തൊക്കെയായിരുന്നു ? നികൃഷ്ടജീവി, വിദ്യാഭ്യാസക്കച്ചവടം, അഭയ കേസ്, ഒലക്കേടെ മൂട്… എന്നിട്ടിപ്പോ എന്തായി ? ഇനിയെങ്കിലും പിതാക്കന്മാരെ ബഹുമാനിച്ച് പള്ളിയോടും പട്ടക്കാരന്മാരോടും ബഹുമാനത്തിലൊക്കെ ജീവിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.

ഞങ്ങടെ തങ്കം പോലത്തെ ഒരു പിതാവിനെക്കേറി നികൃഷ്ടജീവീന്നു വിളിച്ച അന്നു ഞങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടതാ ഇത്. പോരാത്തതിനു ഒരു തെറ്റും ചെയ്യാത്ത ഞങ്ങടെ കോട്ടൂരച്ചനേം സെഫി സിസ്റ്ററേം ഇല്ലാത്ത കുറ്റം ആരോപിച്ച് പോലീസു ജീപ്പേല്‍ കേറ്റി കോടതീക്കൊണ്ടുപോയി സഭയുടെ മേല്‍ ചെളിവാരിയെറിഞ്ഞു. ഇതൊന്നും കര്‍ത്താവ് പൊറുക്കുകേല. ഇനീപ്പം മാണിസാറും ജോമോനും കൂടി കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊള്ളും. ജോമോനെ കോട്ടയത്തു കര്‍ത്താവ് ജയിപ്പിച്ചത് പിന്നെന്നാത്തിനാന്നാ വിചാരം. സഭേടെ കോളേജും സ്കൂളുകളും ആശുപത്രിയുമൊക്കെ പകല്‍ക്കൊള്ളയാണ് നടത്തുന്നതെന്നു പറഞ്ഞ് ഇവിടെക്കെടന്ന് എന്നാ ബഹളവായിരുന്നു. തീര്‍ന്നല്ലോ. കൊള്ളയായിരുന്നെന്നു തന്നെ വെച്ചോ, എന്നാ ചെയ്യും ? ഞങ്ങടെ സഭ, ഞങ്ങടെ കോളേജ്, ഞങ്ങടെ പിള്ളേര്, ഇച്ചിരെ കൊള്ളയടിച്ചാല്‍ ഞങ്ങളങ്ങു സഹിച്ചു. പിന്നെ, നിങ്ങടെ പിള്ളേരേം പിറുങ്ങാണിയേം ഒന്നും ഞങ്ങടൈ കോളേജുകളിലോട്ടു വിളിച്ചില്ലല്ലോ.

മതമില്ലാത്ത ജീവനെന്നും പറഞ്ഞ് പുസ്കമിറക്കീപ്പം മുതല് ഞങ്ങളു പറയുന്നതാ, വേണ്ടാ.. പള്ളിയെത്തൊട്ടൊരു കളി വേണ്ടാന്ന്. ഒതപ്പൊണ്ടാക്കാന്‍ ബേബിയായിട്ടും കൂബിയായിട്ടും കുറെ തലതിരിഞ്ഞവന്‍മാര്‍ നിങ്ങടെ കൂടേം കാണും. ഇനിയിപ്പോ എല്ലാവരും എല്ലാം മനസ്സിലാക്കും. ഞാനായിട്ടു നിര്‍ബന്ധിക്കുന്നില്ല. നിങ്ങളായിട്ടു വന്ന് പിതാവിന്റെ കാലുപിടിക്കുവോ കരയുവോ എന്നതാന്നു വച്ചാ ചെയ്തോ. ഞങ്ങള് ക്രിസ്ത്യാനികളെല്ലാം കൂടി ഒന്നിച്ചു വോട്ടുചെയ്താല്‍ ഇവിടെ എന്നാ ഒക്കെ നടക്കുമെന്ന് ഇപ്പോ മനസ്സിലായിക്കാണുമല്ലോ. ഇടുക്കീപ്പോലും ഫ്രാന്‍സീസ് ചെയ്ത പോലെ മണ്ഡലത്തില്‍ വികസനം ചെയ്ത വേറൊരാളില്ല. എന്നിട്ടും ഫ്രാന്‍സീസിനെ പുല്ലുപോലെ തോപ്പിച്ചേച്ച് ഞങ്ങള് പി.ടി.യെ കേറ്റിവിട്ടില്ലേ. വികസനോം കോപ്പുമൊന്നും പറഞ്ഞാല്‍ ഇവിടെ കാര്യം നടക്കുകേലന്നു മനസ്സിലായില്ലേ ? ഇറവെറന്‍സിനിപ്പോ വരമ്പത്താ കൂലി, ഹല്ല പിന്നെ !

അല്ലെങ്കിലും സോണിയജി അവിടെയുള്ളപ്പോള്‍ ഞങ്ങള്‍ക്ക് സഹായിക്കാതിരിക്കാനും ബുദ്ധിമുട്ടാണ്. മാര്‍പ്പാപ്പയും റോമും ഒക്കെയുള്ള ഇറ്റലിയില്‍ നിന്നൊരു ധീരവനിത നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍, നമുക്ക് നന്മയിലേക്കുള്ള വഴിതെളിക്കാന്‍ ദൈവനിയോഗം കൊണ്ടെന്നപോലെ വന്നു നില്‍ക്കുമ്പോള്‍ ആ അവസരം തട്ടിയെറിയുന്നത് മണ്ടത്തരമാണ്. മദര്‍തെരേസയ്ക്കു ശേഷം സോണിയാജിയാണ് ഭാരതത്തിനു പുണ്യവുമായി എത്തിയിരിക്കുന്നത്. രാഹുലിന്റെയും പ്രിയങ്കമോളുടെയും മുഖത്തേക്കു നോക്കുമ്പോള്‍ മനസ്സിനു വലിയൊരു ധൈര്യമാണ്. പ്രത്യേകിച്ച് ഞങ്ങള്‍ യുവജനപ്രസ്ഥാനക്കാരുടെ വെളിച്ചമാണ് രാഹുല്‍, നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍.

കേരളത്തില്‍ നിങ്ങളുടെ പ്രസക്തി ഇല്ലാതായതുകൊണ്ട് തന്നെ ഇവിടെ ഇനി വികസനം വരും. വികസനം എത്തിനോക്കാതെ കിടക്കുന്ന ആയിരക്കണക്കിനേക്കര്‍ നെല്‍പാടങ്ങളില്‍ ഞങ്ങള്‍ ടിപ്പറിനു മണ്ണടിക്കും. പ്ളോട്ടു പ്ളോട്ടായിട്ടു സ്ഥലം മുറിച്ചു വില്‍ക്കും. അതോടെ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് രംഗം പുഷ്ടിപ്പെടും മാന്ദ്യം മാറും. ശാന്തിയും സമാധാനവും കളിയാടും. കംപ്ളീറ്റ് പാറമടകളും ഞങ്ങള്‍ പൊട്ടിച്ചുവില്‍ക്കും. അച്ചായന്‍മാരുടെ പ്രൈവറ്റ് ബസിനു മുമ്പിലും പുറകിലും കെഎസ്ആര്‍ടിസി സര്‍വീസ് ഇടുന്ന പരിപാടി ഇന്നത്തോടെ നിര്‍ത്തിക്കോണം. നിങ്ങടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ജനപിന്തുണയില്ലാത്ത നിങ്ങടെ ബൂര്‍ഷ്വാ സര്‍ക്കാരിന് ഇനിയിവിടെ വോയ്സ് ഇല്ല. രാജിവച്ചൊഴിഞ്ഞുപോയാല്‍ അത്രയും നല്ലത്.

കൂടുതലൊന്നും എനിക്കു പറയാനില്ല. സഭേത്തൊട്ടൊരു കളി വേണ്ട. അന്നേ ഞങ്ങളു പറഞ്ഞതാ രണ്ടാം വിമോചനസമരം വരും രണ്ടാം വിമോചന സമരം വരും എന്ന്. അപ്പോ അതേതാണ്ട് പന്തം കൊളുത്തിപ്രകടനം പോലേതാണ്ടാണെന്നു കരുതി നിങ്ങളിരുന്നു. സംഗതി എന്നതാണെന്നിപ്പോ മനസ്സിലായല്ലോ. ഇതൊക്കെ തന്നെയാണ് ഞങ്ങളുദ്ദേശിച്ചത്.സത്യത്തില്‍ കമ്മ്യൂണിസ്റ്റുകാരെ കേരളത്തില്‍ നിന്നു ഉന്മൂലനം ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതു നടന്നില്ല. യുഡിഎഫിനു നഷ്ടമായ നാലു മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടു ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്നു ഞങ്ങള്‍ പരിശോധിക്കും. രൂപതാ തലത്തിലും ഇടവക, വാര്‍ഡ് തലങ്ങളിലും പ്രത്യേക അന്വേഷണ കമ്മിഷനുകള്‍ രൂപീകരിക്കും. സഭയുടെ പരമ്പരാഗത വോട്ടുകള്‍ എല്ലാം യുഎഡിഎഫിനു കിട്ടിയിട്ടുണ്ടോ എന്നതു സൂക്ഷ്മമായി പരിശോധിക്കും. ഒരു കാര്യം മനസ്സിലാക്കുക സോവിയറ്റ് യൂണിയന്‍ തകര്‍ന്നു ഛിന്നഭിന്നമായതിനു പിന്നില്‍ ഞങ്ങള്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയാണ്. ഇതൊരു ഭീഷണിയല്ല, മുന്നറിയിപ്പു മാത്രമാണ്.

* കത്തോലിക്കായുവജനപ്രസ്ഥാനം.

Related Posts with Thumbnails
  • ബെര്‍ലിച്ചായോ കലക്കി.. കലകലക്കി....!!!
  • vinaya
    :(
  • vishnu
    dear Berly cheto,
    I dont know why my comment was deleted from the comments. I sure it was there yesterday.
  • It happens only in Berly's land only...
  • Sreejith
    varikalkkidayil chila sathyangal olinjirikkunna manoharamaaya aakshepahaasyam... well done
  • സുബിന്‍ അടൂര്‍
    വിഘടനവാദികളും പ്രതിലോമവാദികളും തമ്മില്‍ സജീവമായ ഒരു അന്തര്‍ധാര വളര്‍ന്നു വന്നതിന്‍റെ പ്രതിഫലനമായാണ് പാര്‍ട്ടിക്ക് തോല്‍വി സംഭവിച്ചത്..അല്ലാതെ നിങ്ങള്‍ പറയുന്നത് പോലെ കോട്ടയം ബെല്‍റ്റിന്റെ മാത്രം കളിയല്ല..
  • skhaav
    തീര്‍ന്നില്ലമാഷേ.. ഞങ്ങളു വിധ്യാഭ്യാസമേഘലയെ ഇതുപോലെ തകരാറിലാകിയതെണാത്തിനാ… നിങ്ങടെ മക്കള് കഷ്ടപ്പെട്ട് കാശും മൊടക്കി പടിച്ച് ഏതേലും സരക്കാരാഫീസി ജോലിയുമായി വാ… 10 പാസ്സായി പ്യൂണായി ജോലിക്കു കേറിയ ഞങ്ങടെ SC, ST പിളേരുണ്ടവിടെ. 10 കൊല്ലം കഴിയുബോഴേക്കും അവര് promotion കിട്ടി നിങ്ങളുടെ മക്കടെ മേലാഫീസറാകും. ചുരുക്കിപ്പറഞ്ഞാല് ഒരു 15 കൊല്ലം കഴിഞ്ഞാല് ഈ കേരളം നിയന്ത്രിക്കുന്നത് 10ഉം ഗുസ്തിയും മാത്രമുളള ഞങ്ങളുടെ സ്ഖാക്കളാകും. എന്തേ… സംശയം വല്ലതുമുണ്ടൊ…. ഈ കേരളം ഞങ്ങള് കുട്ടിച്ചോറാക്കിത്തരാം….സ്ഖാക്കളല്ലാത്ത ഒരൊറ്റ ഒരുത്തനേം ഞങ്ങള് നേരെ ചൊവ്വേ പൊറുപ്പിക്കേല മോനേ…….
  • skhaav
    നിങ്ങളെന്നാ വര്‍ത്തമാനാമാ ഈ പറയുന്നേ മഷേ… ഇനിയുമുണ്ടേ ഞങ്ങളുടെ കയ്യില് രണ്ടു വര്‍ഷം. ഒരു 400 കോടി ഉണ്ടാക്കാനത്ത്രയും കാലം ധാരാളം. പിന്നെ നിങ്ങുടെയൊക്കെ കഴുത്തിനു കുത്തിപ്പിടിച്ച് 5000ഓം 10000ഓം ഒക്കെ ഞങ്ങളുടെ സഖാക്കള് വാങ്ങിച്ചോളും. കൊടുത്തില്ലേല് വെവരമറിയും മോനേ… ഇനി ആരോടും പറയില്ലേല് ഞാനൊരു കാര്യം പറയാം. അടുത്ത രണ്ടു കൊല്ലം കൂടി ഞങ്ങളുടെ പിറകേ ഇങ്കുലാബ് വിളിച്ചു നടക്കുന്ന പിളേളരെ ഞങ്ങള് 10 പാസ്സാക്കിയിരിക്കും. മാര്‍ക്ക് ഞങ്ങള് വാരിക്കോരി കൊടുക്കും.. പിന്നെ അവന്മാരില് കയ്യൂക്കുള്ളവരെ ഞങ്ങള് പോലീസില് ജോലി കൊടുക്കും. പിന്നെ കേരളത്തിന്റ്റെ ക്രമസമാധാനം ഞങ്ങടെ കയ്യിലാ പുള്ളേ. 2 കൊല്ലം കഴിഞ് നിങ്ങളു ഭരിക്ക്, ഞങ്ങളു കാട്ടിത്തരാം. കേരളാ പോലീസ്(KP) ഞങ്ങള് കേരളാ പൊലീസ് മാര്‍ക്സിസ്റ്റെന്നാക്കും (KPM).. നിങ്ങടെ മതം… ഞങ്ങളു ശരിയാക്കിത്തരാം. പാറ പൊട്ടീക്കുന്നപോലെ പൊട്ടീക്കും ഞ്ങ്ങള്. നിങ്ങള് പാടം നികത്ത്.. ഞങ്ങളവിടെ party ആപ്പീസു പണിയും. ചവിട്ടിക്കൂട്ടുമെല്ലാത്തിനേം.. അല്ലപിന്നെ…..സഖാക്കളോടാ കളി.
  • ഉറുമ്പ്‌ /ANT
    :))
  • bhramaran
    ലാല്‍ സലാം.കേമം തന്നെ
  • മറ്റവന്മാരുടെ വികസനം പാവപ്പെട്ടവന്‍റെ നെഞ്ചത്തു കൂടി ആണെന്ന് അംഗീകരിച്ചല്ലോ?
    ഇടയ്ക്ക് അവന്മാരുടെ ഊളത്തരങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകളും പ്രതീക്ഷിക്കുന്നു
  • കേമം തന്നെ ...സമ്മതിച്ചിരിക്ക്ണൂ.. :)
  • Ajeesh Mathew
    തമാശിച്ചതാണെങ്കിലും വരികള്‍ക്കിടയില്‍ ചില ചില്ലറ സത്യങ്ങളും ഇല്ലേ ?
  • James Thottaththil
    സമ്മതിച്ചിരിക്കുന്നു അച്ചായോ :) :)

    അച്ചായന്റെ പോസ്റ്റ് വായിച്ചിട്ട് അതിലെ ഉള്ളടക്കം, അല്ലെങ്കില്‍ ആര്‍ക്കൊക്കെ ഏങ്ങനൊക്കെയാണ് അച്ചായന്‍ കുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഇട്ടിട്ടുപോയ കമന്റുകളൊക്കെ വായിച്ച് പിന്നേം ചിരിച്ചു.

    ഇതൊക്കെയാണെങ്കിലും 4 ദിവസം കഴിയുമ്പോള്‍ അച്ചായന്‍ ഒരു തറ പോസ്റ്റ് മെനക്കെട്ടിരുന്ന് എഴുതി പോസ്റ്റാക്കും. അതാ അച്ചായന്റെ ഒരു കുഴപ്പം. ഇമ്മാതിരി ഒള്ളതൊക്കെ എഴുതിയാമ്മതി എന്റെ അച്ചായോ :)
  • "കേരളത്തില്‍ നിങ്ങളുടെ പ്രസക്തി ഇല്ലാതായതുകൊണ്ട് തന്നെ ഇവിടെ ഇനി വികസനം വരും. വികസനം എത്തിനോക്കാതെ കിടക്കുന്ന ആയിരക്കണക്കിനേക്കര്‍ നെല്‍പാടങ്ങളില്‍ ഞങ്ങള്‍ ടിപ്പറിനു മണ്ണടിക്കും. പ്ളോട്ടു പ്ളോട്ടായിട്ടു സ്ഥലം മുറിച്ചു വില്‍ക്കും. അതോടെ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് രംഗം പുഷ്ടിപ്പെടും മാന്ദ്യം മാറും. ശാന്തിയും സമാധാനവും കളിയാടും. കംപ്ളീറ്റ് പാറമടകളും ഞങ്ങള്‍ പൊട്ടിച്ചുവില്‍ക്കും. അച്ചായന്‍മാരുടെ പ്രൈവറ്റ് ബസിനു മുമ്പിലും പുറകിലും കെഎസ്ആര്‍ടിസി സര്‍വീസ് ഇടുന്ന പരിപാടി ഇന്നത്തോടെ നിര്‍ത്തിക്കോണം."

    അതാണ്..അതാണ് പോയന്റ്.
  • ഈ ബ്ലോഗ്‌ സിണ്ടികെറ്റ്‌ മുടിഞ്ഞു പോവത്തെ ഉള്ളൂ ...
  • kanaran
    അച്ചായനു നല്ല വിവരം ഉണ്ട്.ഒരു പുലി തന്നെ..കോട്ടൂരച്ചനേം സെഫി സിസ്റ്ററേം ചുമ്മാ‍ കുറ്റം പറയുന്നവരെ അങ്ങനെ വിട്ടാലു ശരിയാവില്ല. അച്ചനറിയാതെ വല്ലൊംചെയ്തിട്ടുന്ണ്ടേ സിസ്റ്റെറു അതു തുന്നിക്കെട്ടീലെ. ഇതിനിടക്കാ ജെസ്മി സിസ്റ്ററേം( Amen — an autobiography of a nun) എന്തൊ കാട്ടി പേടിപ്പിച്ചൂന്നും പറഞ്ഞു ആളുകളു സമയം കളയുന്നതു. അവരു പേടിച്ചേനു കെസിവൈഎം എന്നാ ചെയ്യാനാ? സമയം കിട്ടുമ്പൊ മുട്ടിപ്പായി ഒന്നു വേണെലു പ്രാർഥിക്കാം. ഒറിസ്സയിലും കെസിവൈഎം പ്രവര്‍ത്തകയെ ഒന്നു രക്ഷിചൂ എന്നു വച്ചു ചുമ്മാ എടതുപക്ഷത്തിനു ഓട്ടുചെയ്യാമൊ...
  • Sudhee
    Palakkad Mr Murali avanu ellam pettannu pettannu venam avanu avashyam ullathokke party koduthu athonnum pora avanu, aduthathu onjiyam asadum, chandrashekaranum , berlinum adungunna sthalam... avarkku party yodum partyude adunika chinthayodum pucham,. pinne mahanaya veeranum mon kochu veeranum .... keralathil party oru samsthana sammelanam vilichal polum maximum 200il thazhe mathram varunna vargam. bhayankara masilu piditham ayirunnu seat venam seat venam ennu paranju .. swantham mon jayichu mla aya wayanad kodukkam ennu paranju .. appol athu venda ... karanam swantham nattil chennal aviduthe janangal thuni pokki kanikkum ..... pinne tholvi ... pratheekshichthanu party ithu partye snenikkunna janagal thanne kodutha pani anu athinu ii parayunna karanangalo onnum alla kerathile pathiri mar orikkal polum LDF ine support cheyyila karanam avarkku vidhyabhyasam ennathu kachavadam mathram anu ... ii blogil ethra perkku father kakkandane ariyam ennu ariyilla oru pakshe thiruvalla pushpa giri medical collegeile sameepa pratheshathullvarkku ariyam .. angeru thanne paranjatha cash ullavanu padikkana sabha ii sadanam ketti pokkiyethennu. kazhinja thavana 19 seatil LDF jayichapppol ii parayunna ethenkilum pathirimar support kodithirunno LDFinu aathmarthamayi parayanam achayo ethenkilum pallikalil idayalekhanam vayicho ..... 1984 ile kanakku muthal edukku ithivare ie till 2009 vare LDF inu vote kurayunnathayi kanunnilla .. ithu kandu thanneya kunjadukal ellam koottathode idayalekanam vayikkan thudangiyathu ... kunjadukale ivanmar valarukayanu valarukayanu athu sammathichu kooda sammathichu kooda ennu ennirunnal thanne LDF il viswasikkunnavar athil eppolum urachu thane undu ... 40 % eppolum LDF ilum 40% UDF anubhavikalum anu ippolum keralthil ullathu 20% per nishpakshamayi chinthikkum .. ii pravashyam mumbu paranja pole paryile vazhakkum , LDF ile partykal thammmil ulla swara chercha illayimayum tholvikkku karanamayi party kanakannu, ,,,,,,
  • Sudhee
    onnu ninte ammakkum kodukku
  • എന്‍റെ രണ്ടു ഇസ്മയിലികള്‍...
    ഒന്ന് ബെര്‍ലിചായനും മറ്റേതു പിണറായിടെ മോനും...

    :D :D
blog comments powered by Disqus