ധാര്‍മികരോഷം ഉണര്‍ന്നു

ധാര്‍മികരോഷം ഉണര്‍ന്നു

കേരളത്തിന്‍റെ ധാര്‍മികരോഷം ഉണര്‍ന്നു. ഇന്നലെ സംസ്ഥാനമെങ്ങും വായില്‍നോക്കികളും ഞരമ്പുരോഗികളും കൊണ്ട തല്ലിനു കണക്കില്ല. ഷൊര്‍ണൂരിലെ ട്രെയിനില്‍ പ്രതികരിക്കാന്‍ മറന്നവര്‍ക്കു വേണ്ടി പൊലീസും നാട്ടുകാരും എല്ലാം അമ്മപെങ്ങന്‍മാര്‍ക്കു വേണ്ടി കര്‍ക്കശക്കാരായി. നല്ലത്, പക്ഷെ എത്ര ദിവസത്തേക്ക് ?

സൗമ്യയുടെ മരണവും അതേല്‍പിച്ച ആഘാതവും ആ കുടുംബത്തെ എന്ന പോലെ തന്നെ കേരളത്തിലെ ഓരോ കുടുംബത്തെയും ഉലച്ചിട്ടുണ്ട്. അപൂര്‍വമായി മാത്രമേ ഇത്തരത്തിലൊരു വേദന നമ്മളനുഭവിക്കാറുള്ളൂ. ഒരേ സ്വരത്തില്‍ സമൂഹം അതിനെതിരേ പ്രതികരിക്കുന്നു, അതെപ്പറ്റി വേദനിക്കുന്നു, പശ്ചാത്തപിക്കുന്നു. ഇതാദ്യമല്ല ഇത്തരത്തിലൊരു ദുരന്തം കേരളത്തെ വേട്ടായടുന്നതെന്നോര്‍ക്കുമ്പോള്‍ മുമ്പുള്ള അവസരങ്ങളിലൊക്കെ എന്താണ് നമ്മെ നിശബ്ദരാക്കിയതെന്നു കൂടി കണ്ടെത്തേണ്ടതുണ്ട്.

പ്രതി കോയമ്പത്തൂരുകാരന്‍ ഗോവിന്ദച്ചാമി ആയിരുന്നില്ലെങ്കില്‍, രാഷ്ട്രീയ-സാമുദായിക പിന്തുണയുള്ള ഏതെങ്കിലും ഒരു മലയാളി ആയിരുന്നെങ്കില്‍, രാഷ്ട്രീയക്കാര്‍ ട്രെയിനിലെ സ്ത്രീസുരക്ഷയ്‍ക്കു വേണ്ടി സത്യഗ്രഹങ്ങള്‍ നടത്തുമായിരുന്നോ ? ഡിവൈഎഫ്ഐക്കാര്‍ റയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കാന്‍ തീരുമാനിക്കുമായിരുന്നോ ? ധാര്‍മികബോധത്തെ ചങ്ങലയ്‍ക്കിടുന്ന രാഷ്ട്രീയമാണ് നാട്ടില്‍ സ്ത്രീകള്‍ക്ക് ഇത്ര ദുര്‍ഗതിയുണ്ടാക്കിയതെന്ന് പറയാതിരിക്കാനാവില്ല.

സൂര്യനെല്ലി കേസിനെപ്പറ്റി പറഞ്ഞുകൂട, പല നേതാക്കന്‍മാരുമുണ്ട്. കിളിരൂര്‍ കേസെന്നോ ശാരിയെന്നോ പറയാനും പാടില്ല. ഐസ്ക്രീം പാര്‍ലറെന്നു തീരെ പറഞ്ഞു കൂട. വിതുര കേസിനെപ്പറ്റിയും പറയേണ്ടതില്ല. അഭയ കേസിനെപ്പറ്റി പറയുന്ന കുഞ്ഞാടുകള്‍ പാടുപെടും. ഈ കേസുകളൊക്കെ നമ്മള്‍ വെള്ളം തൊടാതെ വിഴുങ്ങുകയും അതിന്‍റെയൊക്കെ ഇരകളുടെ വേദനയെക്കാള്‍ വേട്ടക്കാരുടെ മാന്യത നമുക്കു പ്രധാനമാവുകയും ചെയ്യുമ്പോള്‍ സൗമ്യയുടെ ഇപ്പുറത്തെ കംപാര്‍ട്ടുമെന്‍റിലുണ്ടായിരുന്നവരും ഈ ക്രൂരതകളരങ്ങേറിയ സമൂഹത്തില്‍ അതേ കംപാര്‍ട്ടുമെന്‍റില്‍ കഴിഞ്ഞ നമ്മളും തമ്മിലെന്താണ് വ്യത്യാസം ?

സൗമ്യ ഒരു പാവം കുട്ടിയായിരുന്നു. ഗോവിന്ദച്ചാമി ഒറ്റക്കയ്യനായ ഒരു ഭീകരനും. മനുഷ്യജീവിയെന്ന നിലയില്‍ നമ്മുടെ ധാര്‍മികബോധത്തിനു തടയിടാന്‍ ഒന്നുമില്ലാത്തതുകൊണ്ടു മാത്രം നമ്മള്‍ പ്രതികരിക്കുന്നു, ഉറക്കെ പ്രതിഷേധിക്കുന്നു. റയില്‍വേ യാത്രക്കാരുടെ സുരക്ഷ റയില്‍വേയുടെ ഉത്തരവാദിത്വമാണെന്നു സര്‍ക്കാരും റയില്‍വേ സംരക്ഷണസേനയുടെ ജോലി റയില്‍വേയുടെ സ്വത്തുവകകള്‍ സംരക്ഷിക്കുകയാണെന്നു റയില്‍വേയും പറയുമ്പോള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ വ്യക്തികള്‍ സ്വയം സജജരാകുക എന്നതാണ് ഏകമാര്‍ഗം. ഇക്കാണുന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളും മായയാണ്. മീഡിയ ഇതുവിട്ട് അടുത്തതു പിടിക്കുമ്പോള്‍ നമ്മളും കണ്ണീര്‍ തുടച്ച് പിന്നാലെ പോകും.

സൗമ്യയുടെ ദുരന്തശേഷം കേരളത്തിലുടനീളം രണ്ടുദിവസം കൊണ്ട് പീഡനശ്രമത്തിനു പിടിലായവരുടെയും നാട്ടുകാര്‍ കൈവച്ചവരുടെയും എണ്ണം ചില്ലറയല്ല. ഇവരൊക്കെ ഇത്രകാലവും ഇതൊക്കെ തന്നെ ചെയ്തിരുന്നപ്പോള്‍ ആരും പ്രതികരിച്ചില്ല, കൈവച്ചുമില്ല. പെണ്ണല്ലേ, തട്ടോ മുട്ടോ ഞെക്കോ ഒക്കെ കിട്ടുന്നത് സ്വാഭാവികം, അതിനൊക്കെ പരാതിപ്പെടാന്‍ പോയാല്‍… എന്നു തുടങ്ങുന്ന സമവായം സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാടിന്‍റെ സൂചകം കൂടിയാണ്.

ഗോവിന്ദച്ചാമിയോട് നമ്മള്‍ ക്ഷുഭിതരാകുന്നത് എന്തുകൊണ്ടാണ് ? സൗമ്യയെ അപമാനിച്ചതുകൊണ്ടോ, അതോ കൊല ചെയ്തതുകൊണ്ടോ ? ചാമി ഒരു കൊടുംകുറ്റവാളിയാണെന്ന് ആര്‍ക്കും സംശയമില്ല. ചാമിയുടെ സ്ഥാനത്തേക്ക് വീട്ടില്‍ അമ്മപെങ്ങന്‍മാരുള്ള, നാട്ടില്‍ അന്തസ്സും പ്രശസ്തിയുമുളള ഒരു മാന്യനെ പ്രതിഷ്ഠിച്ചു നോക്കൂ. അങ്ങനെ നോക്കിയിട്ടും രോഷം അതേപടി നില്‍ക്കുന്നെങ്കില്‍ മൂന്നു മാന്യന്‍മാരെ പരിചയപ്പെടുത്താം. മുംബൈ മലയാളികളായ ഗോപാലകൃഷ്ണന്‍ നായര്‍ (58), ജികെവി പിള്ള(70), കെഎന്‍ആര്‍ നായര്‍(65) എന്നിവരാണ് കക്ഷികള്‍.

ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ബോഗിയില്‍ നിന്നു തള്ളിതാഴെയിടാന്‍ ശ്രമിക്കുകയും ചെയ്തതിന് ഇന്നലെ അറസ്റ്റിലായവരാണ് ഈ വന്ദ്യവയോധികര്‍. തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഇവര്‍ ലോകമാന്യതിലകില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരായ വനിതകളോടാണു അപമര്യാദയായി പെരുമാറിയത്.
കായംകുളം മുതല്‍ സ്ത്രീകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്രേ. റയില്‍വേ അലര്‍ട്ട് സെല്ലില്‍ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ റയില്‍വേ സുരക്ഷാസേന ഇവരെ പിടികൂടുകയായിരുന്നു.

ഇവരെപ്പറ്റി പരാതിക്കാരായ സ്ത്രീകളൊഴികെ ആരും വലിയ രോഷത്തോടെയൊന്നും സംസാരിക്കില്ല. കാരണവന്‍മാര്‍ നമുക്കു വേണ്ടപ്പെട്ടവരെങ്കില്‍ ആ പെണ്ണുങ്ങള്‍ കുഴപ്പക്കാരായിരുന്നെന്നോ ഇതു കള്ളക്കേസാണെന്നോ പറയാന്‍ നമ്മള്‍ മടിക്കില്ല.
കോടതി പോലും അവര്‍ക്ക് ഇന്നു ജാമ്യമനുവദിച്ചു. മാന്യന്‍മാര്‍ക്കു സംഭവിക്കുന്ന തെറ്റുകള്‍ പൊറുക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയും വേണം. സൗമ്യയ്‍ക്കു സംഭവിച്ച ദുരന്തം ഈ മാന്യന്‍മാരുടെ കൈകള്‍ കൊണ്ടായിരുന്നു എങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇതാഘോഷിക്കുമായിരുന്നോ ? ദുരന്തം സംഭവിച്ചതിനു ശേഷം മാത്രം അതിനു കാരണമായ തെറ്റിനെ വിലയിരുത്തുകയും ദുരന്തം സംഭവിച്ചിട്ടില്ലെങ്കില്‍ അതേ തെറ്റ് നിസ്സാരമായി കാണുകയും ചെയ്യുന്നതുകൊണ്ടാണ് ദുരന്തങ്ങള്‍ അവസാനിക്കാതിരിക്കുന്നത്.

റയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ക്കുന്നതോ ഒരാഴ്ചത്തേക്ക് ഷൊര്‍ണൂരില്‍ പൊലീസ് കാവല്‍ ശക്തമാക്കുന്നതോ കയ്യില്‍ കിട്ടുന്ന ഞരമ്പുരോഗികളെയൊക്കെ പത്തുനൂറുപേര്‍ കൂടി തല്ലിക്കൊല്ലുന്നതോ അല്ല ഇതിനു പരിഹാരം. സമൂഹത്തെയൊന്നാകെ ചികില്‍സിക്കാന്‍ എന്തു ചെയ്യാനാവും എന്നാലോചിക്കണം. സ്ത്രീപീഡനക്കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുകയും പരമാവധി ശിക്ഷ നല്‍കുകയും ചെയ്യണം. ജനാധിപത്യത്തിനല്‍പം ക്ഷീണം വന്നാലും വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുക തന്നെ വേണം.

Related Posts with Thumbnails
  • http://www.muktharuda.blogspot.com »¦മുഖ്‌താര്‍¦udarampoyil¦«

    സൂര്യനെല്ലി കേസിനെപ്പറ്റി പറഞ്ഞുകൂട, പല നേതാക്കന്‍മാരുമുണ്ട്. കിളിരൂര്‍ കേസെന്നോ ശാരിയെന്നോ പറയാനും പാടില്ല. ഐസ്ക്രീം പാര്‍ലറെന്നു തീരെ പറഞ്ഞു കൂട. വിതുര കേസിനെപ്പറ്റിയും പറയേണ്ടതില്ല. അഭയ കേസിനെപ്പറ്റി പറയുന്ന കുഞ്ഞാടുകള്‍ പാടുപെടും. ഈ കേസുകളൊക്കെ നമ്മള്‍ വെള്ളം തൊടാതെ വിഴുങ്ങുകയും അതിന്‍റെയൊക്കെ ഇരകളുടെ വേദനയെക്കാള്‍ വേട്ടക്കാരുടെ മാന്യത നമുക്കു പ്രധാനമാവുകയും ചെയ്യുമ്പോള്‍ സൗമ്യയുടെ ഇപ്പുറത്തെ കംപാര്‍ട്ടുമെന്‍റിലുണ്ടായിരുന്നവരും ഈ ക്രൂരതകളരങ്ങേറിയ സമൂഹത്തില്‍ അതേ കംപാര്‍ട്ടുമെന്‍റില്‍ കഴിഞ്ഞ നമ്മളും തമ്മിലെന്താണ് വ്യത്യാസം ?

    ബെര്‍ളി കാര്യം പറഞ്ഞു.

  • Anonymous

    If we are really care about Soumya. Do something about it or else just spare a moment in silence and pray for her. We all are responsible for her death. If some of us could react or do something about it or any such incident in the past we could save the life of her. It is the death of the civil society of kerala.

  • http://www.facebook.com/people/Dragu-Mon/100001988722260 Dragu Mon

    പുതുതലമുറ മദ്യത്തിലും പണം സമ്പാതിക്കുന്നതിലും അമിതാസക്തി ഉള്ളവരാണ്. അവര്‍ക്ക് സൌമ്യമാരുടെ കരച്ചില്‍ ശ്രേദ്ധിക്കാന്‍ സമയമില്ല. അക്രമാസക്തിയുടെ പേരിലും പുതുതലമുറ വളരെ മുന്നിലാണ്. അതാണ് റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിലുടെ നാം കണ്ടത്. പിന്നെ റെയില്‍വേയെ മാത്രം പ്രേതിക്കുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. ഗോവിന്ദച്ചാമിമാര്‍ എവിടെയും ഉണ്ടാകാം. ആ കുട്ടി ഏതെങ്കിലും വിജനമായ റോഡില്‍ വച്ചാണ് അക്രമിക്കപ്പെട്ടിരുന്നതെങ്കിലോ?. പിന്നെ ഗോവിന്ദചാമിയെ തല്ലിക്കൊല്ലാന്‍ ആള്‍ക്കാര്‍ നില്‍ക്കുന്നതു; അങ്ങനെയെങ്കില്‍ ഗോവിന്ദചാമിയും അവരും തമ്മില്‍ ഒരു വിത്യാസവും എനിക്ക് കാണാനാവുന്നില്ല. മാത്രമല്ല ആ കാത്തുനില്‍ക്കുന്നവര്‍ക്ക് എത്ര ഗോവിന്ദചാമിമാരെ കൊല്ലാനാവും?. കാത്തു നില്‍ക്കുന്നവര്‍ ശാരിയേയും അനാഘയെയും ഓര്‍മിക്കുന്നത്‌ നന്നാവും. അവിടെയെങ്ങും ആരെയും കണ്ടില്ല കാത്തുനില്‍ക്കാന്‍!

  • http://www.facebook.com/people/Dragu-Mon/100001988722260 Dragu Mon

    പുതുതലമുറ മദ്യത്തിലും പണം സമ്പാതിക്കുന്നതിലും അമിതാസക്തി ഉള്ളവരാണ്. അവര്‍ക്ക് സൌമ്യമാരുടെ കരച്ചില്‍ ശ്രേദ്ധിക്കാന്‍ സമയമില്ല. അക്രമാസക്തിയുടെ പേരിലും പുതുതലമുറ വളരെ മുന്നിലാണ്. അതാണ് റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിലുടെ നാം കണ്ടത്. പിന്നെ റെയില്‍വേയെ മാത്രം പ്രേതിക്കുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. ഗോവിന്ദച്ചാമിമാര്‍ എവിടെയും ഉണ്ടാകാം. ആ കുട്ടി ഏതെങ്കിലും വിജനമായ റോഡില്‍ വച്ചാണ് അക്രമിക്കപ്പെട്ടിരുന്നതെങ്കിലോ?. പിന്നെ ഗോവിന്ദചാമിയെ തല്ലിക്കൊല്ലാന്‍ ആള്‍ക്കാര്‍ നില്‍ക്കുന്നതു; അങ്ങനെയെങ്കില്‍ ഗോവിന്ദചാമിയും അവരും തമ്മില്‍ ഒരു വിത്യാസവും എനിക്ക് കാണാനാവുന്നില്ല. മാത്രമല്ല ആ കാത്തുനില്‍ക്കുന്നവര്‍ക്ക് എത്ര ഗോവിന്ദചാമിമാരെ കൊല്ലാനാവും?. കാത്തു നില്‍ക്കുന്നവര്‍ ശാരിയേയും അനാഘയെയും ഓര്‍മിക്കുന്നത്‌ നന്നാവും. അവിടെയെങ്ങും ആരെയും കണ്ടില്ല കാത്തുനില്‍ക്കാന്‍!

  • Anonymous

    നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ സമുഹത്തില്‍ ഇത് ഒഴിവാക്കാന്‍ സാധ്യമല്ല.
    ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും…..
    ഇതിന്റെ പ്രധാന പ്രതികള്‍ ലൈഗികത അടക്കി വെയ്ക്കാന്‍ സമര്‍ദം ചെലുത്തുന്ന കപട സദാചാരം അടിച്ചേല്‍പ്പിക്കുന്ന സമുഹമാണ് .

  • Anonymous

    നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ സമുഹത്തില്‍ ഇത് ഒഴിവാക്കാന്‍ സാധ്യമല്ല.
    ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും…..
    ഇതിന്റെ പ്രധാന പ്രതികള്‍ ലൈഗികത അടക്കി വെയ്ക്കാന്‍ സമര്‍ദം ചെലുത്തുന്ന കപട സദാചാരം അടിച്ചേല്‍പ്പിക്കുന്ന സമുഹമാണ് .

  • Anonymous

    ഈ ദുരന്തം മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കാന്‍.‍.. നമ്മുടെയൊക്കെ അമ്മപെങ്ങന്മാര്‍ സ്വസുരക്ഷയ്ക്കായി കരുതലുകള്‍ എടുക്കാന്‍… കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ കക്കൂസുകള്‍ക്ക് ‘ഒറ്റക്കയ്യന്‍ ഗോവിന്ദചാമി’ എന്ന് പേരിടാം…

  • http://twitter.com/sangeethika Sangeetha R

    ഞരമ്പുരോഗികളും പൂവാലന്മാരും ഗോവിന്ദചാമിയെ പോലെ ഭീകരരല്ല എന്നത് സത്യം. എങ്കിലും ചെറിയ കുറ്റങ്ങള്‍ അവഗണിക്കുന്ന സമൂഹത്തിന്റെ നിഷ്ക്രിയത്വത്തില്‍ നിന്നാണ് വലിയ കുറ്റവാളികള്‍ വളരുന്നത്‌. ഞരമ്പുരോഗികളെ തല്ലിക്കൊല്ലണ്ട, എങ്കിലും തല്ലുകൊടുത്തു വിടേണ്ടത് ആവശ്യം.

    ഈ ഉണര്‍വ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുമെന്ന് പ്രാര്‍ത്ഥിക്കുന്നു.

  • RK

    “ദുരന്തം സംഭവിച്ചതിനു ശേഷം മാത്രം അതിനു കാരണമായ തെറ്റിനെ വിലയിരുത്തുകയും ദുരന്തം സംഭവിച്ചിട്ടില്ലെങ്കില്‍ അതേ തെറ്റ് നിസ്സാരമായി കാണുകയും ചെയ്യുന്നതുകൊണ്ടാണ് ദുരന്തങ്ങള്‍ അവസാനിക്കാതിരിക്കുന്നത്.”
    ഒപ്പ്

  • http://pulse.yahoo.com/_AJQGYHFXPSUXW4JYFJWYIEW5FM Mathews

    ക്രിമിനലുകള് ആരെയാണ് പേടിക്കേണ്ടത് ? പോലിസിനെയോ ?

    മരണ ശേഷം മഹാനായ നേതാവിന്റെ കാലത്ത് നടന്ന തങ്കമണി കേസില് ആരെ ശിക്ഷിച്ചു ?

    ജയലിനെ ആര്ക് എങ്കിലും പേടി ഉണ്ടോ ?

    മൂന്നു വനിതാ വാര്ടെര്മാരെ പീഡിപ്പിക്കാന് ശ്രമിച്ചതിനു സസ്പെന്ഷനിലായ ദേവദാസ് ഒരു ശിക്ഷയും കിട്ടാതെ ജോലിയിലുണ്ട്.

    ജയില് വാര്ടെര്മാര്ക്കില്ലാത്ത ധൈര്യം പാവങ്ങള് പെണ്ണുങ്ങള്ക്കുണ്ടോ?

    മൊബൈലില് ഫോട്ടോ എടുക്കാന് മാത്രം താത്പര്യമുള്ള പൊതുജനത്തെ ക്രിമിനലുകള് പേടിക്കണോ ? വാഹനാപകടങ്ങള് ശ്രദ്ദിച്ചാല് അറിയാം, മിക്കതിലും ഡ്രൈവര്മാര്ക്ക് ശിക്ഷയെ പേടിയില്ലാത്തതാണ് കാരണം.

    കുറ്റകൃത്യത്തിന് ഇരയായവര് സംഘടിതമായി നിന്ന് നിയമത്തിന്റെ പഴുതുകളിലൂടെ ക്രിമിനലുകള് രക്ഷപെടാതെ നോക്കണം.

  • Anonymous

    വിശ്വാസം അതല്ലേ എല്ലാം ……
    റെയില്‍വേ comparatively Safe ആയിരുന്നു. ഇനി ട്രെയിനിലും പേടിക്കണം.

  • Anonymous

    ഞാന്‍ ശരിയല്ല. ഒരു ചെറുപ്പക്കാരനുള്ള ഒരുമാതിരിപ്പെട്ട തരികിടകളെല്ലം എനിക്കുമുണ്ട്. സൌമ്യ മരിച്ചതില്‍ അനുശോചിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയുമായിരുന്നില്ല. അടുത്ത കംബാര്‍ട്ട്മെന്‍റില്‍ ഞാനുണ്ടായിയിരുന്നുവെങ്കിലും ഒരുപക്ഷെ ആ കരച്ചില്‍ ഞാന്‍ അവഗണിച്ചേനെ.
    എന്നിരുന്നാലും എനിക്ക് പ്രതികരിക്കണം. ആ ഗോവിന്ദച്ചാമിയെ കിട്ടിയാല്‍ സാമാനത്തില്‍ മുളക് തേച്ച് വെടിവച്ച് കൊന്നേനേ എന്നൊക്കെ കമന്‍റിട്ടും, എന്‍റെ സംഘടനയിലെ പത്തറുപത് ആളുകള്‍ക്കൊപ്പം സ്റ്റേഷന്‍ തകര്‍ത്തും, ലൊകത്തുള്ള സകലമാന കേരളീയരേയും ഇതിന്‍റെ പേരില്‍ തെറിപറഞ്ഞും, എല്ലാ മലയാളികളുടെയും വീട്ടിലെ അമ്മയേയും പെങ്ങളേയും സൌമ്യയുമായി താരതമ്യം ചെയ്തും തികച്ചും സൈഫ് സോണിലിരുന്ന് എനിക്ക് എന്‍റെ ധാര്‍മിക രോഷം പ്രകടിപ്പിക്കണം.

  • Anonymous

    ധാർമ്മികത എന്നോ കൈമോശം വന്ന നമുക്ക് ഇങ്ങനെയൊക്കെയല്ലേ മനുഷ്യരാശിയുടെ ഭാഗമാണെന്ന് സ്വയം സമാധാനിക്കാൻ കഴിയൂ.

    ഐസ്ക്രീം കേസിൽ പെൺകുട്ടിയെ പീഡിപ്പിക്കുക പോയിട്ട് പെണ്ണ് എന്നത് എന്താണെന്നു പോലുമറിയാത്ത (ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ നിന്നുമേതാണ്ടങ്ങനെയൊക്കെയാണ് മനസ്സിലാവുന്നത്)
    പരിശുദ്ധനായ കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമ്പോൾ സല്യൂട്ടടിക്കാൻ വിധിക്കപ്പെട്ട ഈ നാട്ടിലെ പോലിസുകാരെങ്ങനെ പ്രതിയുടെ ഉന്നത ബന്ധങ്ങളവഗണിക്കും? അങ്ങനെ നട്ടെല്ലുള്ള ആണായി പിറന്ന പോലീസുകാരുണ്ടെങ്കിൽത്തന്നെ വിമാനത്തിൽവച്ച് പി.ജെ.ജോസഫ് സ്ത്രീയെ കടന്നുപിടിച്ചതല്ല മറിച്ച് ജോസഫിനെ സ്ത്രീ കടന്നു പിടിക്കുകയായിരുന്നു എന്നസംബന്ധ വിധിന്യായം പുറപ്പെടുവിക്കാൻ തയ്യാറായ ന്യായാധിപന്മാരിവിടെ ക്യൂ നിൽക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഈ നാട്ടിൽ നമുക്ക് കൈത്തിരിപ്പും ധാർമ്മികരോഷവും തീർക്കാൻ ഗോവിന്ദച്ചാമിമാരല്ലാതെ പിന്നെ ആരെ സൌകര്യത്തിനൊത്തുക്കിട്ടും?

  • Shabeer Mohammed Basheer

    ധാര്‍മികത ഉള്ളവനല്ലേ ധാര്‍മികരോക്ഷം ഉണ്ടാകെണ്ടതുള്ളൂ. നമ്മള്‍ മലയാളികള്‍ക്ക് എന്ത് ധാര്മികതയാണ്ള്ളത്. എല്ല്ലാവര്‍ക്കും തിരക്കല്ലേ. റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുന്ന കുരുടനെ എത്രപേര്‍ സഹായിക്കും? സ്വന്തം പ്രശ്നങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നവരല്ലേ നമ്മളെല്ലാം. പുതിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നമ്മള്‍ ഈ കാണിക്കുന്ന ആവേശം മറക്കും. പിന്നെ നടന്നു പോകുന്ന വഴിയില്‍ ബലാല്‍സംഗം നടന്നാലും കൊലപാതകം നടന്നാലും നമ്മള്‍ പ്രതികരിക്കാതെ വഴിമാറി നടക്കും. പിന്നീടാ സംഭവം വാര്തതയായാല്‍ പ്രതികരിക്കാന്‍ കഴിയാത്തതിന്റെ വിഷമം മാധ്യമങ്ങളിലൂടെ കരഞ്ഞു തീര്‍ക്കും.

  • Anonymous

    ഇതിലും കഷ്ടമാ ഇനി മനുഷ്യാവകാശക്കാര് വികലംഗനും ജീവിക്കാന്‍ കഴിവില്ലാത്തവാനും ആയ “പാവം” ഗോവിന്ദ ചാമിയെ ശിക്ഷിക്കാന്‍ പാടില്ല എന്നും പറഞ്ഞു കേസ് കൊടുക്കുമ്പോള്‍ . അവന്‍ പുഷ്പം പോലെ ഇറങ്ങി വന്നു അവനെ രക്ഷപെടുത്തിയ നായിന്റെ മോന്റെ അല്ലെങ്കില്‍ മോള്‍ടെ മകളെ തന്നെ ഇതുപോലെ പീഡിപ്പിച്ചു കൊല്ലും.അന്നേരം കാണണം മനുഷ്യാവകാശവും മാങ്ങതൊലിയും !!!.

  • http://www.facebook.com/people/Anif-Pkl/100000065643851 Anif Pkl

    Calicut University jeevanakkari Ushayuday anubhavam maranno? Prathi ippozhum manyanum parathikkari Usha kuttakkariyum…. Alley…..?..

  • മൂസ

    “മുംബൈ മലയാളികളായ ഗോപാലകൃഷ്ണന്‍ നായര്‍ (58), ജികെവി പിള്ള(70), കെഎന്‍ആര്‍ നായര്‍(65) എന്നിവരാണ് കക്ഷികള്‍.”

    ഇവര്‍ ചെയ്തതും തപ്പ് തന്നെ, ന്നാലും തോന്ടുകയോ അശ്ലീല കമ്മന്ടു പാസാക്കുകയോ അല്ലെങ്കില്‍ വഷളന്‍ ചിരി ചിരിക്കുകയോ ഒക്കെ ചെയ്യുന്ന അപ്പൂപ്പന്മാരെയോ, നമ്മുടെ തോമസ് കുട്ടി, അപ്പുക്കുട്ടന്‍ സ്ടയിലില്‍ ഉള്ള പേടിത്തൊന്ടന്‍ നാടന്‍ പൂവ്വലന്മാരെയോ ഗോവിന്ദ ചാമിമാരുമായി കംപേര് ചെയ്യരുത്. ഗോവിന്ധചാമി ചെയ്ത പോലത്തെ brutality നമ്മുടെ എത്ര നാടന്‍ പൂവ്വലന്മാര്‍ ചെയ്യും? ഞരമ്പ്‌ രോഗവും കാടത്തരവും കംപേര് ചെയ്യരുത്. അത് പോലെ കിണ്ടിയും സൈക്കിളും അടിച്ചു മാറ്റുന്ന നാടന്‍ കള്ളന്മാരെ വീട്ടമ്മയുടെ കഴുത്തറുത്തു മാല കക്കുകയും പറ്റിയാല്‍ മാനഭംഗം ചെയ്യുകയും ചെയ്യുന്ന ക്രിമിനല്സുമായി കംപേര് ചെയ്യാമോ??

    വിനയപൂര്‍വ്വം

    ഒരു രിട്ടയെര്ട് വായനോക്കി

  • മൂസ

    “മുംബൈ മലയാളികളായ ഗോപാലകൃഷ്ണന്‍ നായര്‍ (58), ജികെവി പിള്ള(70), കെഎന്‍ആര്‍ നായര്‍(65) എന്നിവരാണ് കക്ഷികള്‍.”

    ഇവര്‍ ചെയ്തതും തപ്പ് തന്നെ, ന്നാലും തോന്ടുകയോ അശ്ലീല കമ്മന്ടു പാസാക്കുകയോ അല്ലെങ്കില്‍ വഷളന്‍ ചിരി ചിരിക്കുകയോ ഒക്കെ ചെയ്യുന്ന അപ്പൂപ്പന്മാരെയോ, നമ്മുടെ തോമസ് കുട്ടി, അപ്പുക്കുട്ടന്‍ സ്ടയിലില്‍ ഉള്ള പേടിത്തൊന്ടന്‍ നാടന്‍ പൂവ്വലന്മാരെയോ ഗോവിന്ദ ചാമിമാരുമായി കംപേര് ചെയ്യരുത്. ഗോവിന്ധചാമി ചെയ്ത പോലത്തെ brutality നമ്മുടെ എത്ര നാടന്‍ പൂവ്വലന്മാര്‍ ചെയ്യും? ഞരമ്പ്‌ രോഗവും കാടത്തരവും കംപേര് ചെയ്യരുത്. അത് പോലെ കിണ്ടിയും സൈക്കിളും അടിച്ചു മാറ്റുന്ന നാടന്‍ കള്ളന്മാരെ വീട്ടമ്മയുടെ കഴുത്തറുത്തു മാല കക്കുകയും പറ്റിയാല്‍ മാനഭംഗം ചെയ്യുകയും ചെയ്യുന്ന ക്രിമിനല്സുമായി കംപേര് ചെയ്യാമോ??

    വിനയപൂര്‍വ്വം

    ഒരു രിട്ടയെര്ട് വായനോക്കി

    • http://pulse.yahoo.com/_5GZ3BXT4WRNULHM6FAM3FKYVTY sasin

      no problem in comparing . if we think the eve teasing is ok then tomorrow he wil go to next level . and at the end it leads to brutality.

    • മാന്നാര്‍ മത്തായി

      അതല്ലല്ലോ മോനെ അതിന്റെ ശരി….. ഇത് നാട് ഇന്ത്യയാ….. ഇവിടെ രണ്ടു ലക്ഷം കോടി അടിച്ചു മാറ്റിയ 2G രാജ പുല്ലു പോലെ രാജാവായി വാഴും….. രണ്ടു തേങ്ങ കട്ട പാക്കരന്‍ ജയിലിലും…..
      രണ്ടായിരം പേരെ ചുട്ടു കൊന്ന നരേന്ദ്ര മോഡി മുഖ്യമന്ത്രി ആകുമ്പോള്‍…. തല്ലു കൂടിയ പാവം അന്തോണിക്ക് ജാമ്യം കിട്ടാന്‍ പാടാ….
      100 കോടി അടിച്ചു മാറ്റിയ ലാവ്ലിന്‍ പിണറായി വിജയന്‍ നാട് ഭരിക്കുമ്പോള്‍ 100 രൂപ കൈക്കൂലി വാങ്ങിയ ലീലാമ്മ പോലീസിന്റെ തൊപ്പി പോയി….

      • Anonymous

        adipoli………….

  • Anonymous

    “പുസ്തക വായന കുറഞ്ഞുവരുമ്പോള്‍, ട്രെയിന്‍ യാത്രക്കാരിയായ പെണ്‍കുട്ടിക്കെതിരെയുണ്ടായതുപോലെയുള്ള ക്രൂരതകളും വര്‍ധിച്ചുവരികയാണെന്ന് ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു”

    Athukondu ellarum pusthakam vayikoo, govindachamikum kodukkoo pusthakam

  • http://indiansatan.blogspot.com/2010_07_18_archive.html IndianSatan.com

    ഏഴു മണി കഴിഞ്ഞു ബസ്‌സ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ ഒരു പെണ്ണിനേക്കണ്ടാല്‍ കഴുകന്‍ പറക്കുന്ന പോലേ മൂന്നാലൊണ്ണം അവടേ ചുറ്റും പറക്കുന്നത് കാണാം എങ്കിലോ,

    രണ്ടു പേരോടു സംസാരിക്കുകയോ, ജീന്‍സ് ഇടുകയോ ചെയ്യ്താല്‍ അപ്പൊ ‘അവള് പോക്കാ ട്രൈ ചെയ്യ്താല്‍ കിട്ടും’ എന്ന് കഥ വരുന്നതോ,

    തിരക്കില്‍ അറിയാതേ മുട്ടുകയും തട്ടുകയും ചെയ്യുന്നതോ ഒക്കേ കേരളത്തില്‍ സാധാരണം ആയ കാര്യങ്ങള്‍ ആണ്, കേരളത്തില്‍ മാത്രം!!!!!

    ഈ പ്രതിഷേദിക്കുന്ന നാം എല്ലാം നാളേ മുതല്‍ ഇത്തരം സ്വഭാവം മാറ്റുകയും, ഇത്തരക്കാരേ പ്രോല്‍സാഹിപ്പിക്കാതിരിക്കുകയും ചെയ്യ്താല്‍ നാളേ എങ്കിലും നല്ലത് നടക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റും!!!!

  • Anonymous

    Berlly hats off i like this post

  • Anonymous

    Berlly hats off i like this post

  • http://www.thattukadablog.com/ Jikkumon || Thattukadablog.com

    തീര്‍ന്നിട്ടില്ല.. ഇത് കൊണ്ടൊന്നും ഒരു നായേ****** നന്നാവും എന്ന് തോന്നുന്നില്ല !!!!

    മൂന്നു വയസുകാരിക്കു പീഡനം: ഗാര്‍ഡ്‌ അറസ്‌റ്റില്‍

    മുംബൈ: സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചതായി മൂന്നു വയസുകാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ പോലീസ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തു. കലിന എഡ്യൂക്കേഷന്‍ സൊസൈറ്റി സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ്‌ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന്‌ പറഞ്ഞത്‌.

    സെക്യൂരിറ്റി ജീവനക്കാരനായ തെലം സിംഗ്‌ തന്നെ ബാത്ത്‌റൂമിലേക്കു കൊണ്ടുപോവുകയും അവിടെവച്ച്‌ പീഡിപ്പിക്കുകയുമായിരുന്നെന്നാണ്‌ ബാലിക മാതാവിനോട്‌ പറഞ്ഞത്‌. ഇതേത്തുടര്‍ന്ന്‌ മാതാവ്‌ കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കുകയായിരുന്നു.

    പരിശോധനയില്‍ കൂട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന്‌ മാതാവ്‌ പോലീസില്‍ പരാതി നല്‍കി. കുട്ടിയും മാതാവുമായി സ്‌കൂളിലെത്തിയ പോലീസ്‌ സെക്യൂരിറ്റി ജീവനക്കാരനെ അറസ്‌റ്റു ചെയ്യുകയായിരുന്നു. മൂന്നുവയസുകാരി ഇയാളെ തിരിച്ചരിഞ്ഞു.

    സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലില്ലായിരുന്നെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സ്‌കൂളിന്റെ സല്‍പ്പേരിനു കളങ്കം വരുത്താനുള്ള ശ്രമമാണിതെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌.

  • Anonymous

    ഈയിടെ ദുബായില്‍ 4 വയസ്സുള്ള ഒരു കെ ജി വിദ്യാര്‍ത്ഥിനിയെ നാലുപേര്‍ (സ്കൂള്‍ ബസ് ഡ്രൈവരും കൂട്ടരും) കൂടി ലൈഗീകമായി പീഡിപ്പിച്ചു, ഞാന്‍ ആദ്യം കരുതിയത് പാകിസ്ഥാന്‍കാരായിരിക്കും പ്രതികള്‍ എന്ന് (നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനികളണാല്ലോ കള്ളന്മാരും കൊള്ളക്കാരും, പെണ്ണുപിടിയന്മാരും, ഭീകരരും സര്‍വ്വോപരി വിവരം ഇല്ലാത്തവരും അഥവാ ദിമാഘ് നഹീ ആളുകള്‍) പക്ഷെ പ്രതികളെ പിടികൂടിയപ്പോള്‍ നാലുപേരും ഇന്ത്യക്കാര്‍, എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല നാലുപേര്‍ നാലു വയസ്സുകാരി പെണ്ണിനെ എങ്ങനെ?????? ഈ നാലുപേരില്‍ ഒരുത്തനും ചെയ്യരുത് എന്ന് പറയാനോ അത് തടയാനോ കഴിഞ്ഞില്ല, വാര്‍ത്ത വായിച്ചവരൊക്കെ ശരിക്കും ഭയന്നു പ്രത്യേകിച്ച് സ്കൂളില്‍ ബസ്സുകളില്‍ പെണ്കുട്ടികളെ അയക്കുന്ന മാതാപിതാക്കള്‍.

    • Anonymous

      പ്രതികള്‍ തിരുവനന്തപുരം സ്വദേശികള്‍ ആണെന്നും വാര്‍ത്ത കണ്ടിരുന്നു.. ഉള്ളതാണോ?

  • http://www.facebook.com/people/Kishore-Jose/1445880640 Kishore Jose

    നമ്മള്‍ എല്ലാവരും വളരെ സുഖകരമായി സ്വപ്നം കണ്ടു ഉറങ്ങുകയാണ് .. അതിനിടയ്ക്ക് ഇവിടെ എന്തെല്ലാമോ നടക്കുന്നു, കൊല, മാനഭംഗം, അഴിമതി … സ്വപ്നത്തില്‍ സംസാരിക്കുന്നത് പോലെ നമ്മള്‍ കുറെ കമെന്റുകള്‍ ഇട്ടു പ്രതികരിക്കുന്നു , രോക്ഷം കൊള്ളുന്നു , അക്ഷമരാകുന്നു . സമൂഹത്തില്‍ ഒരു മാറ്റവും വരുത്താനാവാത്ത പ്രതികരണങ്ങള്‍ .. നമ്മള്‍ എല്ലാവരും എന്നാണു ഇനി ശെരിക്കും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നു യഥാര്‍ത്ഥ പ്രതികരണ ശേഷി ഉള്ളവരാകുന്നത് . ഒരു പക്ഷെ സ്വന്തം ശരീരത്തില്‍ നിന്നു ചോര പോടിയെണ്ടി വന്നേക്കും നമ്മള്‍ ഉണരാന്‍ .

  • Anonymous

    പൊതുമുതല്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രം പ്രതികരിക്കുന്ന സംഘടനകളും ആള്‍ക്കാരുമാണ് നമ്മുടെ നാടിന്റെ ശാപം.. അവര്‍ക്ക് അതിനു മാത്രമേ പറ്റുകയുള്ളു…
    സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്കൊന്നും പറ്റില്ല…പക്ഷെ അങ്ങനെ സംഭവിച്ചാല്‍ കാണുന്നതൊക്കെ എറിഞ്ഞു പൊളിക്കാനും തകര്‍ക്കാനും അവര്‍ക്ക് പറ്റും.അതും കുറ്റം ചെയ്തവന്‍ വല്യ പിടിപാടുള്ളവന്‍ അല്ലെങ്കില്‍ മാത്രം
    ഇവരും ആ പിശാചും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല
    സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ കിട്ടുന്നത് പോലെ നിയമം ഭേദഗതി ചെയ്യണം..അതെ പോലെ പൊതുമുതല്‍ നശിപ്പികുന്നവര്‍ക്ക് എതിരെയും

  • http://www.thattukadablog.com/ Jikkumon || Thattukadablog.com

    അമ്മ വേലി ചാടിയാല്‍ മോള് മതില് ചാടും എന്ന് കേട്ടിട്ടല്ലേ മാഷെ , അത് തന്നെ അധികാരം കൈയില്‍ ഉള്ളവര് കാണിക്കുന്ന ചെറ്റത്തരങ്ങള്‍ അല്ലെ പൊതു ജനം കാണുന്നത് , ഇത്രേം നാള് കേരളത്തില്‍ എത്ര സ്ത്രീ പീഡന കേസുകള്‍ ഉണ്ടായി ? നേതാക്കന്മാരും സമൂഹത്തില്‍ …മാന്യത നടിക്കുന്ന പ്രമാണിമാരും ഉള്‍പെട്ട എത്ര കേസ് ഉണ്ടായി ഒരെണ്ണം പേരിനു വേണ്ടി ഒരാള് എങ്കിലും അകത്തു പോയോ ? , അവര് ഒകെ വീണ്ടും ഇളിച്ചു കാണിച്ചു ജനത്തിനെ മണ്ടന്മാര് ആക്കിയതല്ലേ ഉള്ളു ? . അല്ലാതെ തന്നെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപിച്ച എത്ര കേസ് വന്നു എന്ത് നടന്നു എന്നിട്ട് ? , ഒരാഴ്ച കഴിയുമ്പോ എല്ലാവരും ഇത് മറക്കും വീണ്ടും ആരേലും ഇതേപോലെ ഇര ആവുമ്പോ കക്ഷം കീറിയ ബ്ലൌസും ഇട്ടു മഹിളാമണികള്‍ ഇറങ്ങും , അവര് ഇന്ന് കാണിക്കുന്ന ആര്‍ജവതിന്റെ പത്തില്‍ ഒരു ശതമാനം നേരെ ചൊവ്വേ കാണിച്ചിരുന്നു എങ്കില്‍ ഇന് ഇത് ഉണ്ടാവുമോ ? ഒരിക്കല്‍ ബസ്സ്‌ അപകടത്തില്‍ സ്ത്രീകള്‍ മരിച്ചപ്പോള്‍ സീറ്റ്‌ ബാക്കില്‍ ആക്കിയത് ഓര്‍ക്കുണ്ടോ ആരേലും , ഇന്ന് അത് എവിടെ ആണ് ? .ഏതോ ഒരു കേസില്‍ ഒരു സ്ത്രീ ഒരു ഉന്നതനു എതിരെ ഒരു സ്ത്രീ പ്രതികരിച്ചപ്പോള്‍ ഇപ്പോളത്തെ വനിതാ കമ്മിഷന്‍ പറഞ്ഞത് അവര് വേണ്ടതത്തിനു പോയിട്ടല്ലേ എന്ന് . ഇങ്ങനെ ഒകെ ആണോ ഇവിടെ വനിതാ മുന്നേറ്റം നടത്തേണ്ടത് ?.

    എല്ലാം പറഞ്ഞു നമ്മള്‍ ഒകെ മടക്കി കെട്ടി വെക്കും , കേരളത്തില്‍ ഇന്ന് വരെ എന്തേലും പ്രശനം ഉണ്ടായി എടുത്ത ഏതേലും തീരുമാനം നടപ്പില്‍ വന്നിട്ടുണ്ടോ ? കോടതി വിധികളെ പോലും കാറ്റില്‍ എല്ലാരും അഴിഞ്ഞടുമ്പോള്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കാം .

    എന്തിനാണ് ഇ ലേഡിസ് കമ്പര്‍ത്മെന്റ്റ് അതിന്റെ തന്നെ ആവശ്യം ഇല്ല , ഇനി എങ്കിലും സ്ത്രീകള്‍ക്ക് അത് നിര്‍ത്താന്‍ പറയരുതോ ? , ബസിലും ട്രെയിനിലും എവിടെ ആയാലും എവിടേലും ഇരുന്നാല്‍ പ്രശനം ഉണ്ട് എന്ന് കണ്ടാല്‍ അപ്പൊ പ്രതികരിക്കണം , നൂറു പേര് ഉണ്ടാവില്ല കൂടെ നിക്കാന്‍ പക്ഷെ പത്തു പേര് ഉണ്ടാവും . അല്ലാതെ ഇനി ഇങ്ങനെ ഇ വിവേചനം ഒകെ വെച്ച് കൊണ്ട് ഇരിക്കുന്നതില്‍ ഒരു അര്‍ഥവും ഇല്ല .. അതല്ല ഇ ചിന്ത ഗതി മാറിയില്ല എങ്കില്‍ ഇനിയും ഇ കുട്ടിയുടെ അവസ്ഥ ഇവിടെ പലര്‍ക്കും ഉണ്ടാവും , ജവാന്മാര് വരെ ലേഡിസ് കമ്പര്‍ത്മെന്റില്‍ കേറി അലമ്പ് ഉണ്ടാക്കിയതാണ് , പക്ഷെ അവരെ ഒന്നും ആരും ഒരു കോപ്പും ചെയിതില്ല എന്ന് മാത്രം അല്ല പിറ്റേന്ന് മുതല്‍ ഒരു വാര്‍ത്തയും വന്നില്ല .
    അതുകൊണ്ട് ബസ്സിലും ഫേസ്ബൂകിലും മുതല കണ്ണീര്‍ ഒഴുക്കാതെ , നശിച്ചു നാറിയ രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയ് അവര്‍ക്ക് വോട്ട് മതി ഇടതായാലും വലതായാലും , അവരവരുടെ കാര്യമേ അവര് നോക്കു .അല്ലാതെ ഇവിടെ ഒന്നും നടക്കില്ല , അവനവന്റെ സുരക്ഷയ്ക്ക് അവനവന്‍ കൂടുതല്‍ കരുതല്‍ കൊടുക്കുക . വിടുവയിതരം പറയുന്ന വനിതാ കമ്മീഷന്‍ ശിങ്കങ്ങളെ വിശ്വസിക്കാതിരിക്കു അവര് ഇന്ന് വരെ എന്തേലും ഒരു നല്ല കാര്യം ചെയിതോ , എന്തേലും പ്രശനം ഉണ്ടാവുമോ കൊടിയും പിടിച്ചു ഇറങ്ങുന്നതല്ലാതെ ? .ആ പ്രശനം കെട്ടടങ്ങി കഴിയുമ്പോള്‍ അവര് തിരിഞ്ഞു നോക്കുവോ , അങ്ങനെ നോക്കിയിരുന്നു എങ്കില്‍ ഇങ്ങനെ ഉള്ള പ്രശനം ഉണ്ടാവുമോ വീണ്ടും ? . ഇന്നും ഒരുത്തനെ പിടിച്ചു ഇതൊക്കെ തന്നെ കാരണം കൂടി പോയാല്‍ രണ്ടു വര്‍ഷം അകത്തു കിടക്കും , ഇതൊക്കെ ആണ് വീണ്ടും പലരേം തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും

    കടപ്പാട്: കുര്യന്‍

  • http://pulse.yahoo.com/_5XTROHD6LOQVKQEDRN3R2H2X7Y reo reo

    നിങ്ങളില്‍, സോറി നമ്മളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ.

  • മാന്നാര്‍ മത്തായി

    ദൈവത്തിന്റെ സ്വന്തം നാട്…. സാത്താന്റെ സ്വന്തം മനുഷ്യര്‍……

  • http://pulse.yahoo.com/_553RYPU64CZZTHW55YABFL3XNE SHefi

    ഹ ഹ ..ബെര്‍ലി കലക്കി.. ബെര്‍ളിയുടെ ബ്ലോഗ്‌ കള്ളന്മാര്ക്‌ കൂച്ച് വിലങ്ങ്ഇട്ടെല്ലോ.. Right Click ചെയ്താല്‍ കിട്ടുന്ന മെസ്സേജ് കലക്കി !

    • Anonymous

      Athu poi.. ippol illa (from Rockmelt Browser)

  • http://www.facebook.com/people/Jaison-Mathew/100001380259740 Jaison Mathew

    പുത്തൂര്‍ കൊലക്കേസില്‍ ഇരയാക്കപ്പെട്ട സ്ത്രീയുടെ മനുഷ്യാവകാശത്തെപ്പറ്റി ഒരക്ഷരം മിണ്ടാതെ സമ്പത്ത് എന്ന “മാന്യന്” വേണ്ടി ആഴ്ചകളോളം ചര്‍ച്ചകള്‍ നടത്തുകയും എഡിറ്റോറിയല്‍ എഴുതുകയും ചെയ്ത നമ്മുടെ മാധ്യമങ്ങള്‍ ഗോവിന്ദചാമി എന്ന “മാന്യനെ” പോലീസ് കൈ വെക്കുന്നില്ല എന്ന് പരാതിപ്പെട്ടു കൊണ്ട് ഇന്നലെ വാര്‍ത്ത‍ കൊടുത്തു.ഇനി പോലീസ് കൈ വെച്ചിട്ട് ഗോവിന്ദചാമി തട്ടിപ്പോയാല്‍ അവന്‍റെ മനുഷ്യാവകാശം, മാങ്ങതൊലി എന്നൊക്കെ പറഞ്ഞു ഇറങ്ങാമല്ലോ!
    ഇതില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയം,പാര്‍ട്ടിക്കാരുടെ രാഷ്ട്രീയം ഒന്നും മനസിലാവുന്നില്ല?
    നമുക്ക് ചര്‍ച്ചകള്‍ തുടങ്ങാം,ബുദ്ധിജീവി ചര്‍ച്ചകളും സെമിനാറുകളും നടത്താം
    നമുക്ക് കറുത്ത ബാട്ജു ധരിക്കാം,ടി വി ചാനലുകളില്‍ ഞെളിഞ്ഞിരിക്കാം, ബ്ലോഗില്‍
    പോസ്റ്റും,കമന്റും ഇടാം,
    എന്നിട്ട്‌, രാത്രിയാകുമ്പോള്‍ പ്രതിഷേധം മെത്തക്കടിയില്‍ ചുരുട്ടിവെച്ച് പുതപ്പിനടിയിലേക്കു ഊളിയിടാം.

  • http://kooothara.blogspot.com/ കൂതറHashimܓ

    മ്മ്………

  • http://chuvareyutthukal.blogspot.com/ ആനവാരി രാമൻ നായർ

    ഇനിമുതൽ വനിതാ കമ്പാർട്ടുമെന്റിൽ വനിതാ പോലീസിന്റെ സാനിധ്യം ഉണ്ടാകുമെത്രേ…. ഇനി ആ വനിതാ പോലീസിന്റെ കാര്യം ആര് നോക്കും?
    കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന ചാമിയെപ്പോലുള്ള പട്ടികൾക്ക് കാക്കി കണ്ടാൽ ഞരമ്പിന്റെ സൂക്കേട് നിക്കുമെന്ന് എന്താ ഉറപ്പ്..? അതും ഒരു സ്ത്രീയെല്ലെ….???

  • http://profiles.yahoo.com/u/BWQZYC6KZSXXIFBBWVUGABYQKE muneer

    “റയില്‍വേ സ്റ്റേഷന്‍ തകര്‍ക്കുന്നതോ ഒരാഴ്ച്ചത്തേക്ക് ഷൊര്‍ണൂരില്‍ പോലീസ് കാവല്‍ ശക്തമാക്കുന്നതോ കയ്യില്‍ കിട്ടുന്ന ഞരമ്പ്‌ രോഗികളെയൊക്കെ പത്ത് നൂറു പേര്‍ ചേര്‍ന്ന് തല്ലി കൊല്ലുന്നതോ അല്ല ഇതിനു പരിഹാരം. സമൂഹത്തെ ഒന്നാകെ ചികിത്സിക്കാന്‍ എന്ത് ചെയ്യാനാവും എന്ന് ചിന്തിക്കണം. സ്ത്രീ പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കുകയും ….”

    യോജിക്കുന്നു. സര്‍ക്കാരും കോടതിയും ഉണരുക തന്നെ വേണം. പക്ഷെ, ഇതിനപ്പുറം, ഞാന്‍ സ്വയം എങ്ങനെ മാറണം എന്ന് ചിന്തിച്ചു കൂടെ? മറ്റുള്ളവര്‍ എങ്ങനെ മാറണം എന്ന് പറയുന്നതിനേക്കാള്‍ നൂറു ഇരട്ടി ഫലം ഉണ്ടാകും ഒരു വ്യക്തി സ്വയം ചില തീരുമാനങ്ങള്‍ എടുത്താല്‍. ഒരു സ്ത്രീക്ക് സഹായം ആവശ്യം ആണെന്ന് മനസ്സിലായാല്‍, അവള്‍ ആവശ്യപ്പെടാതെ തന്നെ പ്രതികരിക്കും എന്ന് നമ്മള്‍ എല്ലാവരും തീരുമാനിക്കണം. കാരണം സ്ത്രീകള്‍ പൊതുവേ, പ്രത്യേകിച്ച് കേരളത്തിലെ, വളരെ അന്തര്‍ മുഖരാണ്. എല്ലാം സഹിച്ചു ഇരിക്കും. ഇത് അവളുടെ കുറ്റമല്ല. തന്നെ സഹായിക്കാന്‍ ആരും ഇല്ല, തനിക്കു നഷ്ടപ്പെടാന്‍ പലതും ഉണ്ട്, എന്നിങ്ങനെയുള്ള മുന്‍ധാരണകളാണ് ഇതിനു കാരണം. ഈ മുന്‍ധാരണകള്‍ക്ക് ഒരു ചെറിയ പോറല്‍ എങ്കിലും നമുക്കേല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇവിടെ വളരെ അധികം മാറ്റങ്ങള്‍ സാധ്യമാണ്.
    ബസില്‍ ഒരു സ്ത്രീ ഇരിക്കാനിടമില്ലാതെ കഷ്ടപ്പെടുന്നത് കണ്ടാല്‍, ഒരു ജാള്യതയും കൂടാതെ എഴുന്നേറ്റു കൊടുക്കാന്‍ പുരുഷന് കഴിയണം. അങ്ങനെ ചെയ്‌താല്‍ എന്‍റെ ആണത്തം പറന്നു പോവുകയൊന്നുമില്ല. ട്രെയിനില്‍ ഒരു സ്ത്രീ, കുഞ്ഞിനു മുല കൊടുക്കാന്‍ കഷ്ടപ്പെടുമ്പോള്‍, സ്വന്തം ബാഗില്‍ നിന്ന് ഒരു ബെഡ് ഷീറ്റ് എടുത്തു മറ കെട്ടാന്‍ സഹായിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. സഹയാത്രികരില്‍ ഒരാളെങ്കിലും സഹായത്തിനു ഉണ്ടാവും എന്ന ഉറപ്പു സ്ത്രീക്ക് കിട്ടുന്നത് വരെ, ലേഡീസ് കമ്പാര്‍ട്ട്മെന്‍റ് ട്രെയിനിന്‍റെ ഏതു ഭാഗത്ത്‌ വരണമെന്ന് നമുക്ക് തര്‍ക്കിച്ചു കൊണ്ടേയിരിക്കേണ്ടി വരും. സത്യത്തില്‍, ലേഡീസ് കമ്പാര്‍ട്ട്മെന്‍റ് എന്ന ആശയം തന്നെ മാന്യന്മാരായ പുരുഷന്മാര്‍ക്ക് അപമാനമാകേണ്ടതാണ്.

    പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്, ഞരമ്പ്‌ രോഗികള്‍ പെരുകുന്നത് അങ്ങനെ അല്ലാത്തവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ടാണ് എന്നാണ്.
    “നിസ്സംഗത പ്രകടിപ്പിക്കുന്നവര്‍ ഞരമ്പ് രോഗികളുടെ കൂടെയാണ്”, അല്ല, അവരും ഞരമ്പ് രോഗികള്‍ തന്നെയാണ്, സ്ത്രീയുടെ വിലയറിയാത്ത ഞരമ്പ് രോഗി.

  • http://www.facebook.com/people/Rakesh-Kn/1630287384 Rakesh Kn

    enthu cheyyana… ivan mare okke thuni urichu mullu murikkil kettukayanu vendathu…

  • Anonymous

    I strongly support berly in this. ഇന്നലെ പത്രത്തില്‍ (ബാംഗ്ലൂര്‍) കണ്ടതാണ്. 3 ബലാത്സംഗ കേസുകളെ പറ്റിയുള്ള വിവരണം. അതില്‍ ഒന്ന് ശോര്നൂരിലെയും . ഇതെല്ലാം കൂടെ ഒരു ഭാഗത്ത്‌ ഒരുമിച്ചു കൊടുത്തിരികുന്നു. പത്രകാര്‍ ബാലത്സന്ഘതിനു പ്രത്യേകം കോളം മാറ്റി വയ്കാന്‍ തുടങ്ങി.

  • Anonymous

    I strongly support berly in this. ഇന്നലെ പത്രത്തില്‍ (ബാംഗ്ലൂര്‍) കണ്ടതാണ്. 3 ബലാത്സംഗ കേസുകളെ പറ്റിയുള്ള വിവരണം. അതില്‍ ഒന്ന് ശോര്നൂരിലെയും . ഇതെല്ലാം കൂടെ ഒരു ഭാഗത്ത്‌ ഒരുമിച്ചു കൊടുത്തിരികുന്നു. പത്രകാര്‍ ബാലത്സന്ഘതിനു പ്രത്യേകം കോളം മാറ്റി വയ്കാന്‍ തുടങ്ങി.

  • http://twitter.com/jackdac jackson david

    മാധ്യമങ്ങള്‍ സൌമ്യയുടെ വിഷയം ചാടി പിടിച്ചത് വെറുതെയാണോ ? (പ്രത്യേകിച്ച് മുന്‍ നിര പത്രങ്ങള്‍). ആരെയും പിണക്കണ്ട, ആര്‍ക്കും വേദനിക്കില്ല, ഒരു രാഷ്ട്രീയക്കാരും പത്രം ഓഫീസില്‍ വിളിക്കില്ല, സര്‍വോപരി പ്രതി മലയാളിയേ അല്ല. ഇതില്‍ പരം എന്ത് യോഗ്യത വേണം ഒരു മാധ്യമ വിചാരണക്ക്?

  • http://twitter.com/jackdac jackson david

    മാധ്യമങ്ങള്‍ സൌമ്യയുടെ വിഷയം ചാടി പിടിച്ചത് വെറുതെയാണോ ? (പ്രത്യേകിച്ച് മുന്‍ നിര പത്രങ്ങള്‍). ആരെയും പിണക്കണ്ട, ആര്‍ക്കും വേദനിക്കില്ല, ഒരു രാഷ്ട്രീയക്കാരും പത്രം ഓഫീസില്‍ വിളിക്കില്ല, സര്‍വോപരി പ്രതി മലയാളിയേ അല്ല. ഇതില്‍ പരം എന്ത് യോഗ്യത വേണം ഒരു മാധ്യമ വിചാരണക്ക്?

  • http://narmasadass.blogspot.com ഭായി

    ചുരുക്കി പറഞാൽ അവന് ചോദിക്കാനും പറയാനും ആരുമില്ല. അതുകൊണ്ട് രോഷം ഇരംബി!
    നന്നായി പറഞു ബെർളീ, പറഞതൊക്കെയും സത്യം തന്നെയാണ്!
    ഞരംബുകളുടെ എണ്ണം സമൂഹത്തിൽ കൂടി കൂടി വരുന്ന സാഹചര്യത്തിൽ സ്ത്രീകൾ കഴിയുന്നതും ഒറ്റക്കുള്ള രാത്രി യാത്രകൾ അവസാനിപ്പിക്കുക.
    ഇത്തർം ഞരംബുകളെ കൈകാര്യം ചെയ്യാനായി പഞ്ചായത്ത് തലം തൊട്ട് വിദ്യാഭ്യാസവും വിവരവുമുള്ള, സമൂഹത്തോട് പ്രതി ബദ്ധതയുള്ള, വീട്ടിൽ അമ്മയും പെങന്മാരുമൊക്കെയുള്ള ചെറുപ്പക്കരുടെ കൂട്ടായ്മകൾ രൂപീകരിക്കുക.
    ഞരംബ് രോഗവുമായി രോഗികളെ കിട്ടിയാൽ കയ്യ്യുടനേ പോലീസിൽ ഏൽ‌പ്പിക്കുക. പെറ്റിയടിക്കാതെ, ജാതി മത രാഷ്ട്രീയ പരിഗണനകൾ നൽകാതെ ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയനാക്കുക.തക്കതായ ശിക്ഷ നിയമ വ്യവസ്ഥയിൽ പറയുന്നില്ലെങ്കിൽ ഒരു പൊളിച്ചെഴുത്ത് നടത്തുക.
    ഇങിനെ കിട്ടുന്നവന്മാരുടെ പടങൾ ഇച്ചിരി വലിപ്പത്തിൽ നല്ല കളറൊക്കെയിട്ട് പത്രത്തിന്റെ മുൻപേജിൽ തന്നെ കൊടുക്കുക.ദൃശ്യ മാദ്ധ്യമങളിലും വന്നോട്ടെ. ലവന്മാർക്ക് പിന്നീട് തലയുയർത്തി വെളിയിൽ ഇറങി നടക്കാൻ പറ്റാത്ത ‍അവസ്ഥയിൽ ആക്കുക. കുറച്ച് കേസുകൾ ഇങിനെ ആകുംബോൾ, മാനം പോകുമെന്ന് ഭയന്ന് ക്രമേണ ഒരു പരിധി വരെ ഇത്തരം പരാക്രമങളിൽ നിന്നും ഇങിനെയുള്ളവർ പിന്മാറിക്കൊള്ളും!

    • http://www.facebook.com/nandanam Nandakishore Vijayakumar

      ഒരു പ്രതിസന്ധിയുണ്ടാവുമ്പോള്‍ പ്രതികരിച്ചാല്‍ ഒറ്റപ്പെടുമെന്നും, ഭവിഷ്യത്തുകള്‍ ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരുമെന്നുമുള്ള ഭയമാണു നമ്മളെ പിന്നോട്ട്‌ വലിക്കുന്നത്‌. പ്രത്യേകിച്ചും മറുഭാഗത്ത്‌ ആക്രമണകാരിയും, ഒരുപക്ഷെ സംഘടിതരുമായ ശത്രു നിലയുറപ്പിച്ചിരിക്കുമ്പോള്‍! ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രതികരണശേഷിയുള്ള കൂട്ടായ്മകള്‍ വളരെയധികം ഗുണം ചെയ്യും.

  • http://pulse.yahoo.com/_PI2DVTLLHH47CYOARKLYSGVBUI rashmi

    ഇന്നലെ ഒരു അടി ആരെങ്കിലും ബെര്‍ലിക്കും തന്നിരിക്കാം എന്ന് ഞാന്‍ സമാധാനിക്കുന്നു…

    • ഹലീസ

      അച്ചായന്‍ ഫുള്‍ ഓണ്‍ലൈന്‍ അല്ലെ …..!!

  • http://pulse.yahoo.com/_PI2DVTLLHH47CYOARKLYSGVBUI rashmi

    ഇന്നലെ ഒരു അടി ആരെങ്കിലും ബെര്‍ലിക്കും തന്നിരിക്കാം എന്ന് ഞാന്‍ സമാധാനിക്കുന്നു…

  • Anonymous

    “ക്ഷമിക്കുക.. പോസ്റ്റ്‌ വായിച്ച്, ധാര്‍മികരോഷം കൊള്ളാനും, തീപ്പൊരി കമന്റുകള്‍ ഇടാനും ആര്‍ക്കും കഴിയും ബെര്‍ലി.. തരം കിട്ടിയാല്‍ തലയില്‍ മുണ്ടിട്ട് പെണ്ണിന് പുറകെ പോകുന്നവരാണ് മിക്ക ആള്‍ക്കാരും..!! എവിടെയോ വായിച്ചതു ഓര്മ വരുന്നു…എല്ലാ മനുക്ഷ്യരുടെ ഉള്ളിലും ഒരു ചെകുത്താനും, ഒരു ദൈവവും ഉണ്ട്…, നമ്മള്‍ ഏതു ഭാഗത്തിന് പ്രാമുഖ്യം കൊടുക്കുന്നുവോ.. ആ വശം നമ്മുടെ സ്വോഭാവമായി രൂപപ്പെടും!!! നല്ലവരായി ചമയുന്ന എല്ലാ മനുക്ഷ്യന്റെ ഉള്ളിലും ഒരു ചെകുത്താനും ഉണ്ടെന്നു അറിയുക…..!!! ഇന്ന് രാവിലെ ബെര്‍ലി യുടെ പോസ്റ്റ്‌ വായിച്ച്…എനിക്കും വന്നു….ഈ പറഞ്ഞ “ധാര്‍മിക രോഷം” …. അത് എല്ലാ പകല്‍മന്യന്മാര്‍ക്കും വരും (ഞാന്‍ അടക്കം). ഇന്നലെ രാത്രി….2 പെഗ് അടിച്ചു… 12 മണി വരെ ഭര്‍ത്ര്വുമതിയും ഒരു കുട്ടിയുടെ അമ്മയും ആയ ഒരു സ്ത്രീയോട് ഫോണേല്‍ സോള്ളുകയും, വാക്കുകള്‍ കൊണ്ട്… ബലാല്‍സംഗം ചെയ്യ്കയും ചെയ്തിട്ടാണ്…ഇന്ന് രാവിലെ എന്റെ ഈ പ്രകടനം!!! ആദ്യം പോസ്റ്റ്‌ വായിച്ച് സംസകാരത്തിന്റെ കുറവിനെ കുറിച്ച് പോസ്റ്റ്‌ ഇട്ടു. പിന്നീടാണ്‌ സ്വൊന്തം പ്രവര്‍ത്തിയെ കുറിച്ച് ഓര്മ വന്നത്!!! എന്നെ പോലുള്ള പകല്‍ മാന്യന്‍ മാരെ കുറിച്ചാണ് ഞാന്‍ എഴുതിയത്!! ദയവായി…മാന്യന്മാരായ ആള്‍ക്കാര്‍ ക്ഷമിക്കുക!!!

    • art

      ‘തീപ്പൊരീ’…. ഇതു വല്ലോം കേള്ക്കുന്നുണ്ടോ?

    • art

      ‘തീപ്പൊരീ’…. ഇതു വല്ലോം കേള്ക്കുന്നുണ്ടോ?

  • Anonymous

    ധാര്‍മിക രോഷം ഉണ്ടായിട്ടു കാര്യമില്ല.. സ്ത്രീകള്‍ തന്നെ അവരവരുടെ രക്ഷക്ക് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് സാധിക്കാവുന പെണ്‍കുട്ടികള്‍ ഏതെങ്കിലും martial arts അറിഞ്ഞിരിക്കുക, ഒരു കുഞ്ഞു മൊട്ടു സൂജി എങ്കിലും യാത്രയില്‍ കൈയില്‍ കരുതുക. ഇതൊക്കെയുളൂ ഇനിയുള്ള കാലത്തില്‍ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍…

    • Anonymous

      What if the issue is within the family. Kids will not be in a position to understand if someone touches her with bad intention. I have heard similar case within my locality itself. Kids will be loving these guys as their “UNCLE” so won’t resist. I am not sure how we an stop this.

  • Anonymous

    ധാര്‍മിക രോഷം ഉണ്ടായിട്ടു കാര്യമില്ല.. സ്ത്രീകള്‍ തന്നെ അവരവരുടെ രക്ഷക്ക് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് സാധിക്കാവുന പെണ്‍കുട്ടികള്‍ ഏതെങ്കിലും martial arts അറിഞ്ഞിരിക്കുക, ഒരു കുഞ്ഞു മൊട്ടു സൂജി എങ്കിലും യാത്രയില്‍ കൈയില്‍ കരുതുക. ഇതൊക്കെയുളൂ ഇനിയുള്ള കാലത്തില്‍ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍…

  • കുമാര്‍ കൊഴികോട്

    തള്ളെ …കലിപ്പ് തീരണില്ലല്ല് …………! എനിക്ക് ആ ഒറ്റക്കയനെ വേണം ……………അവന്റെ ചോര വേണം ….!!!!! അവനെ വലിച്ചിഴച്ചു ….അവന്റെ തല ട്രാക്കില്‍ വച്ച് ….ട്രെയിന്‍ കയറ്റി വിടണം ………………….

    മേല്‍ പറഞ്ഞതാണ്‌ ഇപ്പൊ കേരളത്തിലെ പ്രതികരണ ശേഷി ഇല്ലാത്ത ഞാനും ബെര്‍ളിയും ഉള്‍പ്പെടെ ഉള്ളവരുടെ സ്ഥിതി …..! എന്ത് ചെയ്യാന്‍ നമ്മള്‍ അങ്ങിനെ ഒക്കെ ആയി പോയി …സംഭവ സമയത്ത് ആ പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ കേട്ടിട്ടും അടുത്തുള്ള വീട്ടിലെ ഒരു വാതിലും തുറന്നില്ല …………അടുത്ത ബോഗികളില്‍ നിന്നും ഒരുത്തന്റെയും തല പോങ്ങിയില്ല്ല …എന്നിട്ടിപ്പോള്‍ ചന്നലുകളുടെ മുന്നില്‍ ഇവനൊക്കെ ഞെളിഞ്ഞു ഇന്ന് സമരം നടത്തുന്നു …പോസ്റ്റ്‌ ഇടുന്നു …കമന്റ് ഇടുന്നു …ലൈക്‌ അടിക്കുന്നു …എല്ലാം തകൃതി …എല്ലാം കാലത്തിന്റെ വികൃതി !!!!

    Nb : ലൈക്‌ ബട്ടണില്‍ തൊട്ടാല്‍ ഞാന്‍ കൊല്ലും …ഒരുത്തന്റെയും ലൈക്‌ എനിക്ക് വേണ്ട ..പദ്മശ്രീ തിരിച്ചു കൊടുത്ത എനിക്കെന്തിനാണ്‌ വെറും ലികുകള്‍

  • http://www.facebook.com/nandanam Nandakishore Vijayakumar

    ഗോപാലകൃഷ്ണന്‍ നായരുടെയും മറ്റും വെറും സ്വാര്‍ത്ഥതയുടെ മനഃശ്ശാസ്ത്രമാണ്‌:
    “ഇത്‌ ഞാന്‍ ബുക്ക്‌ ചെയ്ത എന്‍റെ ബര്‍ത്താണ്; എന്നോട് ചോദിക്കാതെ അതില്‍ക്കേറി ഇരിക്കാന്‍ ഇവളാര്! ”
    ഇത് നമ്മള്‍ നമുക്കുചുറ്റും എന്നും കാണുന്ന മലയാളിയുടെ സ്വതസിദ്ധമായ ധാര്‍ഷ്ട്യമായേ കാണേണ്ടൂ. ഈയൊരു സ്വഭാവം നിത്യജീവിതത്തില്‍ കാണുന്നതിനാലാവാം, അല്ലെങ്കില്‍ ഇത്‌ നമ്മില്‍ ചിലരുടെയെങ്കിലും രക്തത്തില്‍ അലിഞ്ഞിരിക്കുന്നതിനാലാവാം, നമുക്കിതില്‍ അത്ര വലിയ പാതകമൊന്നും തോന്നാത്തത്‌. സഹയാത്രികര്‍ക്ക്‌ ഇരിക്കാനിടം കൊടുക്കാതെ വിശദമായി ഇരിക്കുന്നവനും, മറ്റ്‌ വണ്ടികള്‍ നിരനിരയായി ഗതാഗതക്കുരുക്കില്‍ കിടക്കുമ്പോള്‍ അവരെയൊക്കെ കാഴ്ച്ചക്കാരാക്കിക്കൊണ്ട്‌ വലതുഭാഗത്തുകൂടി ചീറിപ്പാഞ്ഞു പോകുന്നവനും, പിന്നിലെ വണ്ടിക്ക്‌ കടന്നുപോകാന്‍ ഇടംകൊടുക്കാതെ റോഡില്‍ സര്‍ക്കസ്സ്‌ കാണിക്കുന്നവനും മറ്റും ഈ ഗോപാലകൃഷ്ണന്‍ നായരുടെ പ്രതിനിധികളത്രെ.

  • Anonymous

    ..ഏത് ദുരന്തം വന്നാലും ..നാട്ടിലിറങ്ങി കാണിക്കുന്ന ഈ കോപ്രായങ്ങള്‍…ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു..ഞങ്ങളും പ്രതികരിച്ചു …എന്നറിയിക്കുക…എന്നെ ഉദ്ദേശം മാത്രമല്ലെ ??.എല്ലാം വെറും മായകള്‍..ഇനിയും ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശാശ്വത പരിഹാരങ്ങള്‍ അല്ലെ വേണ്ടത്..പത്തു പോലീസുകാരെ കൂടുതല്‍ .ഡ്യൂട്ടികിട്ടാല്‍ .കുറയുന്ന പ്രശ്നങ്ങള്‍ ആണോ ഇത്…മാനുഷിക മൂല്യങ്ങള്‍..നെഞ്ചോടു ചേര്‍ത്ത് ഒരു .മനുഷ്യന്‍ ആയി ജീവിക്കാനുള്ള. സാമാന്യ .അവബോധം.. പോലും ഇല്ലാത്ത ഒരു സമൂഹത്തില്‍…ഈ മാറ്റങ്ങള്‍ ..എന്നെങ്കിലും പ്രതീക്ഷിക്കാമോ ആവോ..ഇവിടെയാണ് അടുത്ത തലമുറയും പിച്ച വെക്കുന്നത്..ഇത്തരത്തിലുള്ള നിഷ്ടൂരമായ ..ആക്രമ കഥകള്‍ ,പീഡന കഥകള്‍..അഴിമതി, കവര്‍ച്ച .,തുടങ്ങിയവയില്‍ ഒക്കെയാണ് അവരുടെ ബാല്യവും കൌമാരവും .ഇതിലെ നായകന്മാരവും ഒരു .പക്ഷെ അടുത്ത തലമുറയുടെ വീര പുരുഷന്മാര്‍.(അവര്‍ക്ക് മുന്‍പില്‍ അനുകരിക്കനന്വുന്ന .മറ്റു മാതൃകകള്‍ ഇല്ലല്ലോ)ഇവിടെ ഇനിയും ഉണ്ടാകും ഗോവിന്ദ ചമിമാര്‍ ..ഇനിയും ഉണ്ടായേക്കാം സൌമ്യമാര്‍ ….അതൊഴിവാക്കാന്‍ .മനുഷ്യനല്ല …സമൂഹ മനസക്ഷിക്കാന് ചികിത്സ വേണ്ടത്….

  • ലൂസിഫര്‍

    അത്രേ ഒള്ളൂ കാര്യം. ചാമിക്ക്‌ ഒരു പിച്ചക്കാരന്‍ ആയത് കൊണ്ടും , സമുദായ, രാഷ്ട്രീയ പിന്തുണയൊന്നും ഇല്ലാത്തത്‌ കൊണ്ടും നമുക്കവനെ കല്ലെറിയാം. ഈ കേസിലെ പ്രതി ഒരു മന്ത്രി പുത്രനോ ഒരു വ്യവസായിയോ ആണെന്ന് കരുതുക. കേരളത്തിലെ മുക്കിലും മൂലയിലും ഒക്കെ പി വി സി പൈപ്പ്‌ പിടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഫെമിനിസ്റ്റുകള്‍ ഒന്നുമറിയാത്ത പോലെ നടന്നേനെ. പ്രതിഷേധിക്കാന്‍ നടക്കുന്ന വീരകേസരികള്‍ വാലും ചുരുട്ടി ഇരുന്നു പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തേനെ.
    കുറ്റം ചെയ്യാത്തവര്‍ മാത്രം കല്ലെറിഞ്ഞാല്‍ മതി എന്ന് തീരുമാനിച്ചാല്‍ എത്ര പേര്‍കാണും ഈ പ്രധിഷേധ പ്രകടനങ്ങളില്‍ ?

  • Anonymous

    ” അനാവശ്യത്തിന് പ്രതികരിക്കുകയും, ആവശ്യങ്ങള്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടവരെപ്പോലെ പെരുമാരുകയുമാണ് ഇന്നത്തെ മലയാളിസമൂഹം…!! സംസ്കാരത്തിന്റെയും വളര്‍ത്തുദോഷത്തിന്റെയും കുറവ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌..!! ”

  • Anonymous

    ..ഏത് ദുരന്തം വന്നാലും ..നാട്ടിലിറങ്ങി കാണിക്കുന്ന ഈ കോപ്രായങ്ങള്‍…ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു..ഞങ്ങളും പ്രതികരിച്ചു …എന്നറിയിക്കുക…എന്നെ ഉദ്ദേശം മാത്രമല്ലെ ??.എല്ലാം വെറും മായകള്‍..ഇനിയും ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശാശ്വത പരിഹാരങ്ങള്‍ അല്ലെ വേണ്ടത്..പത്തു പോലീസുകാരെ കൂടുതല്‍ .ഡ്യൂട്ടികിട്ടാല്‍ .കുറയുന്ന പ്രശ്നങ്ങള്‍ ആണോ ഇത്…മാനുഷിക മൂല്യങ്ങള്‍..നെഞ്ചോടു ചേര്‍ത്ത് ഒരു .മനുഷ്യന്‍ ആയി ജീവിക്കാനുള്ള. സാമാന്യ .അവബോധം..എങ്കിലും പോലും ഒരു സമൂഹത്തില്‍…ഈ മാറ്റങ്ങള്‍ ..എന്നെങ്കിലും പ്രതീക്ഷിക്കാമോ ആവോ..ഇവിടെയാണ് അടുത്ത തലമുറയും പിച്ച വെക്കുന്നത്..ഇത്തരത്തിലുള്ള നിഷ്ടൂരമായ ..ആക്രമ കഥകള്‍ ,പീഡന കഥകള്‍..അഴിമതി, കവര്‍ച്ച .,തുടങ്ങിയവയില്‍ ഒക്കെയാണ് അവരുടെ ബാല്യവും കൌമാരവും .ഇതിലെ നായകന്മാരവും ഒരു .പക്ഷെ അടുത്ത തലമുറയുടെ വീര പുരുഷന്മാര്‍.(അവര്‍ക്ക് മുന്‍പില്‍ അനുകരിക്കനന്വുന്ന .മറ്റു മാതൃകകള്‍ ഇല്ലല്ലോ)ഇവിടെ ഇനിയും ഉണ്ടാകും ഗോവിന്ദ ചമിമാര്‍ ..ഇനിയും ഉണ്ടായേക്കാം സൌമ്യമാര്‍ ….അതൊഴിവാക്കാന്‍ .മനുഷ്യനല്ല …സമൂഹ മനസക്ഷിക്കാന് ചികിത്സ വേണ്ടത്…..

  • Anonymous

    പീഢനങ്ങളെല്ലാമില്ലാതായാൽ കേരളം എന്തു കണികണ്ടൂണരും…

  • Anonymous

    It is better ladies (especially kids) start learning some self defensing techniques (karate etc).It will give the courage to face them bravely.In US , we can see most of the girls aged 6,7 and all, go for karate classes .Like that some measures needs to be taken.

  • http://www.facebook.com/people/Cherkkonam-Swamikal/100001850095452 Cherkkonam Swamikal

    മൈക്കല്‍ ജാക്സന്‍റെ പ്രശസ്തമായ പാട്ടിലെ പ്രസക്തിയുള്ള ഈ വരികള്‍ ഞാന്‍ ഓര്‍ത്തു പോവുകയാണ് ബെര്‍ളി…എല്ലാവരും സ്വയം നന്നാവട്ടെ.
    I’m Starting With The Man In
    The Mirror
    I’m Asking Him To Change
    His Ways
    And No Message Could Have
    Been Any Clearer
    If You Wanna Make The World
    A Better Place
    Take A Look At Yourself, And
    Then Make A Change

    • art

      തള്ളേ.. അങ്ങേരുടെ പാട്ടുകള്‍ക്ക് വരികളുണ്ടാവാറുണ്ടോ?

    • art

      തള്ളേ.. അങ്ങേരുടെ പാട്ടുകള്‍ക്ക് വരികളുണ്ടാവാറുണ്ടോ?