കാച്ചിയ സ്വര്‍ണത്തിന്റെ മൂര്‍ച്ചയുള്ള ശബ്ദം
മാരകമായ ഒരു ഗാനമാണിത്. വര്‍ഷമെത്ര കഴിഞ്ഞാലും തീവ്രമായ ഒരു സെക്സ് അപ്പീല്‍ ഇന്നും ഈ ഗാനത്തെ പിന്‍തുടരുന്നുണ്ട്. തീയില്‍ കാച്ചിയ സ്വര്‍ണത്തിന്റെ മൂര്‍ച്ചയുള്ള സ്വര്‍ണലതയുടെ ശബ്ദം ഏറ്റവും തീവ്രതയോടെ അനുഭവിക്കാന്‍ കഴിയുന്ന ഗാനങ്ങളിലൊന്നാണിത്. എ.ആര്‍.റഹ്മാന്റെ എക്കാലത്തേക്കുമുള്ള ഹിറ്റുകളിലൊന്ന്. അന്തരിച്ച സ്വര്‍ണലതയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്ന ഗാനങ്ങളിലൊന്നും ഇതാണ്. ചിത്രം കാതലന്‍. രംഗത്തില്‍ പ്രഭുദേവയും നഗ്മയും. സ്വര്‍ണലതയോടൊപ്പം മനോഹരമായി ആലപിക്കുന്നത് മനോ.
വ്യക്തിപരമായി സ്വര്‍ണലതയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം മുക്കാല അല്ല. അവര്‍ക്കു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പോറാളേ പൊന്നുത്തായേ എന്ന ഗാനം തന്നെയാണ്. അതിന്‍റെ അവരോഹണങ്ങള്‍ ഇന്നും നെഞ്ചിടിപ്പു കൂട്ടുന്നവയാണ്. ഐഡിയ സ്റ്റാര്‍ ശരതിനെപ്പോലും ലജ്ജിപ്പിക്കുന്ന സംഗതികള്‍. കറുത്തമ്മ എന്ന സിനിമയിലെ ഈ ഗാനം കേള്‍ക്കാതെ സ്വര്‍ണലതയെ ഓര്‍ക്കാനാവില്ല.
സ്വര്‍ണലതയുടെ മറ്റു ചില ശ്രദ്ധേയമായ, എനിക്കു പ്രിയപ്പെട്ട ഗാനങ്ങള്‍ കൂടി പങ്കുവച്ച് ആ ആത്മാവിനു വേണ്ടി പ്രാര്‍ഥനയോടെ….

