ഐടി ബുദ്ധിജീവികള്‍ക്ക് ഒരു തുറന്ന കത്ത്

ഐടി ബുദ്ധിജീവികള്‍ക്ക് ഒരു തുറന്ന കത്ത്

ഒരു സാധാരണബുദ്ധി ജീവിയും ഐടി ബുദ്ധിജീവിയും തമ്മിലുള്ള വ്യത്യാസമെന്താണ് ? സാഹിത്യം, സാംസ്കാരികം,തത്വശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ചുറ്റിത്തിരിയുന്ന സാധാരണ ബുദ്ധിജീവി ആ മേഖലകളില്‍ വിതയ്‍ക്കുകയും കൊയ്യുകയും ചെയ്യുമ്പോള്‍ ഒരു ഐടി ബുദ്ധിജീവി ലോകത്തെ സമസ്തമേഖലകളിലും താന്‍ അഗ്രഗണ്യനാണെന്നും മറ്റ് മേഖലകളിലുള്ളവര്‍ അവരവരുടെ തൊഴിലില്‍ പോലും അജ്ഞരാണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

കംപ്യൂട്ടര്‍ അസംബിള്‍ ചെയ്യുന്നവന്‍ താനാണ് കംപ്യൂട്ടര്‍ കണ്ടുപിടിച്ചതെന്നു കരുതുന്നതുപോലെ അബദ്ധവും പുറത്തുപറയാന്‍ കൊള്ളാത്ത ബുദ്ധിശൂന്യതയുമാണ് മലയാളം കംപ്യൂട്ടിങ്ങില്‍ മുഴുകിയിരിക്കുന്നവര്‍ തങ്ങള്‍ മലയാളഭാഷയുടെ പിതാവാണെന്നു വിശ്വസിച്ചുപോകുന്നത്. എന്താണ് ശരിക്കുള്ള പ്രശ്നം ?

പലര്‍ക്കും സഹിക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് ഒരു എപിക് ബ്രൗസര്‍, രൂപയ്‍ക്ക് ചിഹ്നം, അത് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പാകത്തില്‍ ഒരു ഫോണ്ട്. തരംതാഴ്‍ന്ന പബ്ലിസിറ്റി സ്റ്റണ്ട് കണ്ടു സഹിക്കാത്ത ഐടി പടുക്കള്‍ ഉറഞ്ഞു തുളളുകയാണ്. ഏത് ഐടി പടുക്കള്‍ ? ഗൂഗിള്‍, മൈക്രോസോഫ്റ്റ് ? ഉണ്ട ! എല്ലാം തങ്ങളില്‍ നിന്നാരംഭിച്ച് തങ്ങളില്‍ അവസാനിക്കുന്നു എന്നു വിശ്വസിച്ച് എം.കൃഷ്ണന്‍നായര്‍-ടി.പിശാസ്തമംഗലം ശ്രേണിയില്‍ വരുന്ന ഘോരമല്ലുകളായ ഐടി പടുക്കള്‍.

എപിക് ബ്രൗസറുണ്ടാക്കിയതോ രൂപയ്‍ക്ക് ഫോണ്ടുണ്ടാക്കിയതോ അല്ല ഇവരെ അലട്ടുന്നത്. ഇതൊക്കെ വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിക്കുന്നതാണ്. അല്ല, എന്താണ് ഇവരുടെ പ്രശ്നം ? നാട്ടിലെ സകല വിഷയങ്ങളിലും വളരെ ആധികാരികമായി വിമര്‍ശനങ്ങളുന്നയിക്കുന്ന, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന ഇവര്‍ വിരാജിക്കുന്ന ഐടി ഫീല്‍ഡിലാണ് സമത്വവും സാഹോദര്യവും പുലരുന്നത് എന്നാണ് സാധാരണ ജനം (എന്നെപ്പോലെ വലിയ വിവരമൊന്നുമില്ലാത്ത ഇടത്തരം മനുഷ്യര്‍) കരുതിയിരിക്കുന്നത്. ഇതിപ്പോള്‍ സുകുമാര്‍ അഴീക്കോടിനെക്കാള്‍ കഷ്ടമായിരിക്കുകയാണ് കാര്യങ്ങള്‍.

ഐടി ഫീല്‍ഡിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുകയാണ് ഒരു വിദ്വാന്‍. കാലഹരണപ്പെട്ടു എന്ന് ഇത്തരക്കാര്‍ ആക്ഷേപിക്കുന്ന സിസിഎമ്മുകാര്‍ക്ക് ഇതിനെക്കാള്‍ സഹിഷ്ണുതയും വിവേകവുമുണ്ട്. എപിക് ബ്രൗസര്‍ ഇന്ത്യയുടെ ബ്രൗസര്‍ എന്നു പറയുന്നത് തട്ടിപ്പാണ്, അത് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ, സഫാരിയും മോസിലയും പോലെ വേറൊരു ബ്രൗസറല്ല മറിച്ച് മോസിലയുടെ ഒരു കസ്റ്റമൈസ്ഡ് വേര്‍ഷന്‍ മാത്രമാണ് എന്നതാണ് പ്രധാന പരിവേദനം. ബ്രൗസര്‍ അവതരിപ്പിച്ചവര്‍ തങ്ങളുടേത് ഒരു തനത് ബ്രൗസറാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. മോസില ഫയര്‍ഫോക്സിന്‍റെ മേല്‍ ഒരു പണി പണിതുണ്ടാക്കിയതാണ് എപിക് എന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെന്താണ് പ്രശ്നം ? മാധ്യമങ്ങള്‍ എപിക് ബ്രൗസറിനെയും അത് പുറത്തിറക്കിയ കമ്പനിയെയും വല്ലാതെ ബൂസ്റ്റ് ചെയ്യുന്നത് സഹിക്കുന്നില്ല. ഐടി ഫീല്‍ഡിലുള്ളവരെല്ലാവരും ഇങ്ങനെയാണോ അതോ ചിലര്‍ക്കു മാത്രമേയുള്ളോ ഈ പ്രശ്നം ?

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മോസില കസ്റ്റമൈസ് ചെയ്ത് ബ്രൗസര്‍ ഉണ്ടാക്കാമായിരുന്നു എന്ന് പ്രതിഷേധക്കാര്‍ തന്നെ പറയുന്നുണ്ട്. എങ്കില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അത് ചെയ്തുകൂടായിരുന്നോ ? (ഞങ്ങളാ ടൈപ്പല്ല!)മോസില ഓപ്പണ്‍ സോഴ്സ് ആണെന്നു കരുതി ഓപ്പണ്‍ സോഴ്സിനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രതിക്രിയാവാദികളുടെ കുത്തകയാകുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അത് ആദ്യം ചെയ്തവന് മാധ്യമപിന്തുണ കിട്ടുന്നെങ്കില്‍ മാധ്യമപിന്തുണ കിട്ടുന്ന തരത്തില്‍ അത് ചെയ്തവന്‍റെ മാര്‍ക്കറ്റിങ് ബുദ്ധി കണ്ടുപഠിച്ച് മേലിലെങ്കിലും ഇത്തരം വിദ്യകളെന്തെങ്കിലും ചെയ്യാനല്ലേ നോക്കേണ്ടത് ? അതിനു താല്‍പര്യമില്ലെങ്കില്‍ മിണ്ടാതിരിക്കുകയല്ലാതെ അവര്‍ക്കു കിട്ടിപ്പോയ പ്രശസ്തി അനര്‍ഹമായിരുന്നു എന്നു വിളിച്ചുകൂവി സ്വന്തം സര്‍ഗശേഷി ചീത്തയാക്കണോ ? എന്‍റെ ഒരു സംശയം മാത്രമാണ്, ഞാനീ ഐടിയും പോളി ടെക്നിക്കുമൊന്നും പഠിച്ചിട്ടില്ലല്ലോ !

അടുത്ത കുതിരകയറ്റം റുപീ ഫോണ്ട് ഉണ്ടാക്കിയ കാസര്‍കോഡ് പയ്യന്‍മാരുടെ നേര്‍ക്കാണ്. ഈ പയ്യന്‍മാര്‍ എന്‍റെ അളിയന്‍മാരൊന്നുമല്ല. അവര്‍ ചെയ്തത് ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്ത കാര്യവുമല്ല. എന്നാല്‍ ലോകത്ത് മറ്റാര്‍ക്കും ചെയ്യാമായിരുന്ന കാര്യം ആദ്യം ചെയ്ത് മാധ്യമങ്ങളില്‍ അവതരിപ്പിക്കാന്‍ കാണിച്ച കാലോചിതമായ ഒരു വിവേകം ഫൊറേഡിയന്‍ പയ്യന്‍സിനുണ്ട്. അവര്‍ കയ്യടി നേടിയിട്ടുണ്ടെങ്കില്‍ അത് ആ മിടുക്കു കൊണ്ട് മാത്രമാണ്. ആനേം അണ്ണാനേം തിരിച്ചറിയാന്‍ മേലാത്ത മന്ദബുദ്ധികളാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണം പ്രോഗ്രാം കോഡെഴുതുന്നതും വാര്‍ത്ത എഴുതുന്നതും ഒരേപോലെയാണ് എന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്കേ ചേരൂ.

കാസര്‍കോഡ് പയ്യന്‍മാര്‍ ചെയ്ത് ശരിയായില്ല എന്നാണ് ഒരു ഐടി പടുവിന്‍റെ ലേഖനത്തില്‍ പറയുന്നത്. യൂണികോഡില്‍ വേണമായിരുന്നു അത്രേ ഇത് ആദ്യം ഉണ്ടാക്കാന്‍. എന്നിട്ട് കീബോര്‍ഡില്‍ വരണം. അല്ലാതെ ടില്‍ഡ കീയില്‍ ഉഡായ്പ് കാണിച്ച് ഉണ്ടാക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല എന്ന മട്ടിലാണ് ലേഖനം പോകുന്നത്. കാസര്‍കോഡ് പയ്യന്‍മാരെ ദേശീയമാധ്യമങ്ങള്‍ വല്ലാതെ ശ്രദ്ധിക്കുകയും ഒടുക്കത്തെ പബ്ലിസിറ്റി കൊടുക്കുകയും ചെയ്തിന് ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള ഐടിയിലെ ആനയേയും അണ്ണാനേയും തിരിച്ചറിയാന്‍ മേലാത്ത പത്രങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

വണ്ടി കിട്ടാതെ വഴിയില്‍ നില്‍ക്കുമ്പോള്‍ അതുവഴി വരുന്ന സൈക്കിളിനു പോലും സാധാരണ ആളുകള്‍ ഒരു ലിഫ്റ്റിനായി കൈനീട്ടും. അടുത്ത ബസ് സ്റ്റോപ്പ് വരെ ആ സൈക്കിളില്‍ പോകുന്നതാണ് പ്രായോഗികബുദ്ധി. എന്നാല്‍ ചിലരുണ്ട്, ബെന്‍സ് കാറിനു മാത്രമേ ലിഫ്റ്റിനായി കൈനീട്ടു. ബെന്‍സ് വരും വരെ അവിടെ തന്നെ നില്‍ക്കും. ആരെങ്കിലും സൈക്കിളില്‍ കയറിപ്പോയാല്‍ അവനെ ചീത്ത വിളിക്കുകയും ചെയ്യും. ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നവരും അത്തരത്തില്‍ സഹതാപാര്‍ഹമായ ഒരു മാനസികാവസ്ഥയിലാണ്. ടില്‍ഡ കീയിലെ റുപീ ചിഹ്നം കംപ്യൂട്ടിങ്ങിലെ അന്തിമപരിഹാരമാണെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ഈ പറയുന്ന സാറന്മാരൊക്കെ കൂടി ഇത് യൂണികോഡിലുണ്ടാക്കി ഔദ്യോഗികമായി കീബോര്‍ഡില്‍ വരുന്ന സുദിനം വരെ ഇവിടെ ആരും കംപ്യൂട്ടറില്‍ റുപീ ടൈപ്പ് ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്. അങ്ങനെ താല്‍ക്കാലികപരിഹാരമായി ചിഹ്നത്തിന് അംഗീകാരം കിട്ടി 24 മണിക്കൂറിനുള്ളില്‍ നാലു പയ്യന്‍മാര്‍ ഒരു മാര്‍ഗം കണ്ടെത്തിയാല്‍ ഇത്ര അസ്വസ്ഥമാകാനെന്തിരിക്കുന്നു ?

എപിക് ബ്രൗസറും റുപീ ഫോണ്ടും ഐടി വിദഗ്ധര്‍ക്കുപയോഗിക്കാനുള്ളതാണെന്നോ അല്ലെങ്കില്‍ ഇതൊക്കെ നോക്കുന്നതും ഉപയോഗിക്കുന്നതും തങ്ങള്‍ മാത്രമാണെന്നോ ഒരു മിഥ്യാധാരണ ഈ ടൈപ്പ് ബുദ്ധിജീവികള്‍ക്കുണ്ട്. മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ച് നാട്ടിലെ അക്ഷയ കേന്ദ്രങ്ങളിലിരുന്ന് സാധാരണക്കാരായ ആളുകള്‍ റുപീ ഫോണ്ട് ഡൗണ്‍ ലോഡ് ചെയ്ത് ടില്‍ഡ കീ എന്താണെന്ന് പഠിച്ച് സംഗതി ടൈപ്പ് ചെയ്ത്- ആഹാ ഇതു കൊള്ളാമല്ലോ എന്നു പറയുന്നതും,ഇതെല്ലാം തട്ടിപ്പാണെന്നു നിങ്ങള്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. തട്ടിപ്പിനെതിരെ പോരാടുകയല്ല ഇത്തരക്കാരുടെ ഉദ്ദേശമെന്ന് വ്യക്തമാണ്.

മലയാളം കംപ്യൂട്ടിങ്ങില്‍ തങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണത്രേ. അപ്പോള്‍ അതാണ് കാരണം. തങ്ങള്‍ നടത്തുന്ന നിസ്വാര്‍ഥ സേവനം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ പൊടിക്കൈകള്‍ കാട്ടുന്നവര്‍ പെട്ടെന്നു ശ്രദ്ധനേടുന്നത് സഹിക്കുന്നില്ല. ഇത് ഒരുതരം നാലാംകിട ബുദ്ധിജീവി ജാഡയാണ്. മലയാളം കംപ്യൂട്ടിങ്ങില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന വിദഗ്ധര്‍ വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ മാധ്യമങ്ങള്‍ അവരെ അവഗണിച്ചു എന്നതിനോടു യോജിക്കാനാവില്ല. ഞങ്ങള്‍ മലയാളം കംപ്യൂട്ടിങ്ങില്‍ മുഴുകിയിരിക്കുന്ന ഐടി ബുദ്ധിജീവികളാണ്, ഞങ്ങള്‍ക്കു പബ്ലിസിറ്റി ആവശ്യമില്ലെന്നു ഭാവിക്കുകയും മറ്റുള്ളവര്‍ മാധ്യമശ്രദ്ധ നേടുമ്പോള്‍ പ്രകോപിതരാവുകയും ചെയ്യുന്നതെന്തു കൊണ്ട് ? മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ പരീക്ഷണശാലകളില്‍ വന്ന് അഭിമുഖത്തിനായി നിര്‍ബന്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

മുട്ടയിട്ട ശേഷം കൊക്കിവിളിച്ച് നാലാളെയറിയിക്കുന്ന മാര്‍ക്കറ്റിങ് നാടന്‍ കോഴിക്കു പോലുമറിയാം. അത് തന്ത്രപൂര്‍വം ഉപയോഗിക്കുന്നവരെ തട്ടിപ്പുകാരെന്നു വിശേഷിപ്പിക്കുന്നത് ബുദ്ധിജീവികള്‍ക്കു ഭൂഷണമല്ല. മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിമര്‍ശകര്‍ക്കും ഒരോ പത്രസമ്മേളനം വിളിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാവുന്നതാണ്. ഐടിയിലെ അണ്ണാനെയും ആനയെയും ലോകം തിരിച്ചറിയട്ടെ.

Related Posts with Thumbnails
  • If you have time read this റുപീ ഫോണ്ട് വിമര്‍ശകര്‍ക്കുള്ള വിനയം നിറഞ്ഞ മറുപടി (Must see last video) - http://unnikoroth.posterous.com/23529599
  • എപ്പിക്കിന്റെ ന്യൂനതകള്‍ പരിഹരിക്കപ്പെടുമായിരിക്കും. എന്നാല്‍ കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മാധ്യമ പ്രവര്‍ത്തനം നാണക്കേടാണ്. കാര്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ടിട്ടിരുന്നെങ്കില്‍ ഈ വിവാദമേ ഒഴിവായേനെ...
  • edassery
    India has not produced and marketed any good quality system software or support tools on their on yet. We may be good at consulting outsourcing and application projects. I did not really feel anything great about the epic browser either. I thought, all that they have done is to integrate all the freely available tools and Web2.0 channels/search into the firefox codebase. Or am I totally wrong here?

    - പത്തിരുപതു കൊല്ലമായി IT ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ജീവി (ബുദ്ധിജീവിയല്ല)
  • ഫെറോഡിയന്‍ ടിന്റുമോന് (ഇപ്പൊ തറവാട്ടു പേര് ചെര്താ ടിന്റുമോനെ എല്ലാരും വിളിക്കുന്നത്‌. ഗസറ്റില്‍ കൊടുത്തു പേര് മാറ്റി എന്ന് തറവാട്ട്‌ വഹ ബ്ലോഗില്‍ CEO) മനോരമ പത്രത്തില്‍ നിന്നും ജോലിക്ക് എടുത്തതായുള്ള അറിയിപ്പ് വന്നു. ടിന്റുമോന്‍ ജോലിക്ക് കേറി. നൈറ്റ്‌ ഡ്യൂട്ടി മാത്രമേ ചെയ്യൂ എന്ന് പറഞ്ഞപ്പോള്‍ മനോരമ മാനേജ്മെന്റിനു സന്തോഷം. എന്താ പകല്‍ പരിപാടി എന്ന് ചോദിച്ചപോള്‍ ടിന്റുമോന്‍ പറഞ്ഞു " ഈ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ ശരിയായ ഓര്‍ഡറില്‍ അല്ല. ആദ്യം അതൊന്നു ശരിയാക്കുക്കണം ". മനോരമ പത്രത്തില്‍ പിറ്റേന്ന് തന്നെ വാര്‍ത്ത വന്നു. മലയാളി യുവാവ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ ആക്കുന്നു. മലയാളം വളരുന്നു......
  • എപിക് ബ്രൌസര്‍, റുപീ ഫോണ്ട് എല്ലാം നല്ല ശ്രമങ്ങള്‍ തന്നെ. ഒരു പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അതിനെ സാങ്കേതികമായ കൃത്യത ഇല്ലാതെ അവതരിപ്പിച്ചപ്പോള്‍ അതില്‍ കര്കശരായ ചിലര്‍ അതിനെ ആവശ്യത്തിലധികം വിമര്‍ശിച്ചു. വര്‍ഗബോധമുള്ള ബെര്‍ലി ആവശ്യത്തിലധികം പ്രതികരിച്ചു. ഒരു ഗുണവും ഇല്ലാതെ ആയിരക്കനക്കിനാലുകളുടെ സമയം പാഴായി. എന്തായാലും ബെര്‍ലിക്ക് നല്ലത് തന്നെ, ഈ വകയിലും അല്പം ട്രാഫിക്‌ കൂടിക്കാണും. ആക്ഷേപഹാസ്യം നല്ലത് തന്നെ, പക്ഷെ അത് കടുംപിടിത്തമാകതിരുന്നാല്‍ നന്നായിരുന്നു.
  • Seri Rajave!
  • ഈ പറഞ്ഞ റുപീ ഫോണ്ട് കാര്യം ഞാനും വായിച്ചിരുന്നു.. ട്വിറ്ററില്‍ ആരോ ട്വീടിയ്യത് എടുത്തു ഷെയര്‍ ചെയ്യുകയും ചെയ്തു. പക്ഷെ എനിക്ക് അതിനോട് വലിയ താല്പര്യം തോന്നിയില്ല എന്നതാണ് സത്യം. ഞാന്‍ അതിനെ വിമര്‍ശന ബുദ്ധിയോടെ നോക്കി കണ്ടില്ല.. UNICODE കണ്‍സോര്‍ഷ്യം അന്ഗീകരിചിട്ടില്ലെന്കിലും അറ്റ്‌ ലീസ്റ്റ് കുറച്ചു സ്ഥലലങ്ങളില്‍, ഇപ്പൊ ബെര്‍ലി ചെയ്ത പോലെ ഇമെജുകളില്‍ ഒക്കെ വളരെ നന്നായി ഉപയോഗിക്കാന്‍ പറ്റും. ഇതിനെ വിമര്‍ശിച്ച പലര്‍ക്കും അറിയില്ല എങ്ങിനെ ഒരു ഫോണ്ട് ഉണ്ടാക്കും എന്ന്. ഇനി ഇതിന്റെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ കഥയും വായിച്ചു. എഴുതിയ ആളുകളോട് സഹതാപം തോന്നി... പോരയ്മയോ അല്ലെങ്കില്‍ അത് ഉപയോഗിക്കുന്നത് മൂലം ഉപഭോകതക്കള്‍ക്ക് ഉണ്ടാകാവുന്ന പ്രശനങ്ങളെ പറ്റി മാന്യമായി പറയുന്നതിന് പകരം അടച്ചാക്ഷേപിച്ചു ആണ് സംസാരിച്ചത്.

    എപിക്‌ ബ്രൌസര്‍ ഞാന്‍ ഉപയോഗിച്ച്. ഇന്ത്യക്കാരന്‍ ഉണ്ടാക്കിയ സാധനം തന്നെ ഉപയോഗിക്കണം എന്ന് നിര്‍ബന്ധമില്ല എങ്കിലും ഉപയോഗിച്ച പലരും 1-2 ദിവസങ്ങള്‍ക്കുള്ളില്‍ പഴയ സെറ്റപ്പില്‍ തന്നെ തിരിച്ചു പോയി. ഞാന്‍ സഫാരി ആണ് സ്ഥിരമായി ഉപയോഗിക്കുന്നത്. എനിക്ക് വേണ്ട ബ്ലോഗുകള്‍, വെബ്സൈറ്റ്, എല്ലാം ഞാന്‍ ഉപയോഗിക്കുന്ന രീതിയുണ്ട്... അത് പെട്ടെന്ന് മാറ്റാന്‍ ബുദ്ധിമുട്ടാണ്. എപിക്‌ നടത്തിയ പരിശ്രമം എടുത്തു പറയേണ്ട ഒന്നാണ്. നല്ല കാര്യം ഒരു പുതിയ പാക്കേജ് തരുന്നതിന്. അവരുടെ വരുമാനം എന്ന് പറയുന്നത് പല വെബ്സൈറ്റ് കളുമായി ഉള്ള partnership ആണ്. പുതിയ ഒരു ബ്രൌസര്‍ കൊണ്ട് വന്നു എന്ന് പറയുന്നത് തെറ്റായ പ്രചരണം തന്നെ ആണ്. ഇത് പോലെ ബ്രൌസര്‍ പലതും ഉണ്ട്. ഫ്ലോക്ക് ആണ് ഇത്തരത്തില്‍ പ്രശസ്തി നേടിയ ഒരു ബ്രൌസര്‍. പക്ഷേ അധികം ആരും ഉപയോഗിക്കുന്നില്ല. ചില കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്..ഒരുപാട് സമയം മുടക്ക് sidebar gadgets ഉണ്ടാക്കുന്നതിനു പകരം അവര്‍ സൈറ്റ്കളുടെ മൊബൈല്‍ പേജുകള്‍ ലോഡ്‌ ചെയ്തു കാണിക്കുന്നുണ്ട്. നല്ല കാര്യം.

    പുതിയ ഒരു കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ അതിന്റെ കൂടെ കൊറേ ഫ്രീ/ട്രയല്‍ സോഫ്റ്റ്‌വെയര്‍ കിട്ടും. ഇതിനെ നമ്മള്‍ crapware എന്നാണ് പറയുന്നത്. യാതൊരു കാര്യവും ഇല്ല. ആന്റിവൈറസ്‌ സോഫ്റ്റ്‌വെയര്‍ കാശ് കൊടുത്തു വാങ്ങേണ്ട എന്ന് പറയുന്നത് തനേന്‍ തെറ്റാണു. ബ്രൌസര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അറ്റാക്ക്‌ മാത്രമേ അത് തടുക്കുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസം. പിന്നെ ഇഷ്ടം പോലെ ഫ്രീ ആന്റി വൈറസ്‌ സോഫ്റ്റ്‌വെയര്‍ ഉണ്ട്. ഇത് എപിക്‌ ന്റെ കുറ്റം അല്ല. പക്ഷെ ഇത് എഴുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായധാരണ ആണ് ഉണ്ടാക്കുന്നത്. അല്ലെങ്കില്‍ വേണ്ടത്ര ഇന്‍ഫര്‍മേഷന്‍ കൊടുക്കുനില്ല. പിന്നെ എല്ലാ ടെക്സ്റ്റ്‌ ബോക്സിലും transliteration കൊണ്ട് വന്നത് നല്ല കാര്യമാണ്. അല്ലെങ്കില്‍ ഗൂഗിള്‍ IME പോലുള്ള ടൂള്‍സ് ഉപയോഗിക്കേണ്ടി വന്നേനെ. പിന്നെ ഒരു ബ്രൌസര്‍ മൊത്തം കുത്തി നിറക്കാന്‍ ആര്‍കും പറ്റും.. അതൊന്നു കുറച്ചു കണ്ട്രോള്‍ ചെയ്യണം എന്ന് തോന്നുന്നു.

    ബുജി എന്ന് പറയുന്നത് പലപ്പോഴും ഒരു ആക്കല്‍ ആണ്.. കുറച്ചു കൂതരകള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു മറ്റുള്ളോരെ അടച്ചാക്ഷേപിക്കുന്നത് നല്ലതല്ല. എല്ലാരും അങ്ങിനെ ആണെന്ന് കരുതരുത്. നമ്മളൊക്കെ സാധാ രീതിയില്‍ ജീവിച്ചു പോകുന്ന ആള്‍ക്കാരാണ്.. ഞങ്ങള്‍ ബുജി എന്ന് വിളിക്കുന്നത്‌ വേറെ category അല്ല്ക്കാരെ ആണ്.. അതായത് ഈ PHD ഒക്കെ കഴിഞ്ഞു വന്നു അല്ഗോരിത്ങ്ങളെ പറ്റി മാത്രം സംസാരിക്കുന്ന ആ ഒരു ടൈപ്പ് ഇല്ലേ അത്. അല്ലാതെ നെറ്റിലെ സ്പഷ്ടമായ മലയാളത്തില്‍ മാത്രം ബ്ലോഗ്‌ ചെയ്തു മറ്റുള്ളോരെ ആട്ടുന്ന ആളുകളെ ബുജി എന്ന് വിളിച്ചു ബുജികളുടെ വില കളയരുത്.
  • haynesdavis
    ബെര്‍ളിയുടെ വങ്കത്തരങ്ങള്‍.... അല്ലാതെന്തു പറയാന്‍....
  • Common dude. Get a life.
    Please dont drag us to early 90s. There do exist established standards like Unicode 5.0 that we're all supposed to follow. Of course Manorama is an exception(those morons still dint get what the heck is this Unicode buzz all about) :(
  • Amalraaj
    ---------- ബെര്‍ളീ.. പോസ്റ്റ്‌ 'സൂപ്പര്‍ ഹിറ്റ്'‌ !!! 200th കമന്റ്‌ എന്റെ വക..ഇങ്ങള് പുലി തന്നെ ------------
    [Its not that you got 200 responses, but you got this many hits out of such a very dry and technical topic (a vague response to a small Google Buzz topic participated by less than 20 people,though you did not mention it) . And good attempt to respond to comments and there by bringing in more people in to the discussion, which you don't do in general. That approach definitely boosted the crowd pulling. Well played, hats off to you!]
  • meera
    ബെര്‍ലി വിചാരിച്ച കാര്യം നടന്നു.
    എത്രയോ നാളുകള്‍ക്കു ശേഷം ഈ ബ്ലോഗില്‍ എത്ര ഹിറ്റ്‌സ്...
    എത്ര കമെന്റ്സ്...
  • പോന്നു ബെര്‍ളി മാഷെ .. താങ്ങള്‍ക്ക്‌ അറിയാവുന്ന കാര്യങ്ങളെ പറ്റി മാത്രം അഭിപ്രായം പറഞ്ഞാല്‍ പോരെ ? നിങ്ങളുടെ ബ്ലോഗ്‌ സാമാന്യം നന്നായി ആളുകള്‍ വായിക്കുന്നു. നല്ല കാര്യം. എന്ന് വച്ച് വായില്‍ തോന്നുന്ന മണ്ടത്തരങ്ങള്‍ ഒന്നും ഇവിടെ എഴുന്നള്ളിച്ചാല്‍ വായനക്കാര്‍ പ്രതികരിക്കും. സ്വാഭാവികം.
    better luck next time !
  • ദീപക്കേ ആദ്യം ബെര്‍ലി എഴുതിയത് ശ്രദ്ധിച്ചു വായിക്കു. എന്നിട്ട് മണ്ടത്തരം വിളമ്പു. ബ്രൌസര്‍ ഉണ്ടാക്കിയവരും ഫോണ്ട് ഉണ്ടാക്കിയവരും ലോകത്ത് ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ചെയ്തതെന്ന് ബെര്‍ലി യും പറഞ്ഞിട്ടില്ല, അതൊക്കെ ചെയ്തവരും പറഞ്ഞിട്ടില്ല. സ്വാഭാവികമായും ഇതു കാര്യവും ആദ്യം ചെയ്യുന്നവര്‍ക്ക് മാധ്യമ ശ്രദ്ധ കിട്ടും. അതില്‍ അസൂയപ്പെട്ടിട്ട് എന്താ കാര്യം? ദീപക്കിന് ആദ്യമേ ഇതൊക്കെ ചെയ്തൂടായിരുന്നോ?അതോ ബാക്കിയെല്ലാ IT ക്കാരെയും പോലെ പൊട്ടക്കിണറ്റിലെ തവള ആണെന് സ്വയം വിളിച്ചരിയിക്കുകയാണോ? കഷ്ടം. ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കാന്‍ പടിക്ക് സുഹൃത്തേ.
  • Seri Rajave!
  • ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരെല്ലാം പൊട്ടക്കിണറ്റിലെ തവളകള്‍ ആണെന്നും ബാക്കിയുള്ളവരാണ്‌ ഈ ലോകത്തെ നയിക്കുന്നതെന്നും ഇപ്പൊ പിടികിട്ടി.
    നമ്മള്‍ വിട്ടുപോയ ചില ബുദ്ധി ജീവികള്‍ ഉണ്ട്. താഴെ പറയുന്നവര്‍ . അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലാത്ത പാവങ്ങള്‍
    ൧. രാമര്‍ ( സ്വന്തമായി ഒരു പെട്രോള്‍ കണ്ടു പിടിച്ച മഹന്‍ )
    ൨. ശബരിനാഥ്
    ൩. ഭാരതത്തിലെ അസന്ഖ്യം വരുന്ന മനുഷ്യ സ്വാമിമാര്‍ . അന്തരീക്ഷത്തില്‍ നിന്ന് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എടുക്കുന്ന കിടുക്കള്‍
    ൪. കള്ളനോട്ട് അടിച്ചിട്ട് ഒറിജിനല്‍ എന്ന് പറഞ്ഞു വിതരണം ചെയ്യുന്നവര്‍
    അങ്ങനെ എത്ര എത്ര..
  • "ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം"


    റുപീ സിംബല്‍ ഉണ്ടാക്കിയ കാസര്‍കോട് പയ്യന്മാരെ അനുമോദിച്ചത് മനസിലാക്കാം എന്നാല്‍ മൊസില്ലയ്ക് പുതിയ പെയിന്‍റ്റടിച്ചതിനെ

    ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് , ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മല്സരത്തിന് എന്നൊക്കെ പറഞ്ഞത് അല്പം കടന്നുപൊയി

    എപിക്ക് 3 ദിവസം ഉപയോഗിച്ച വ്യക്തിയാണ് ഞാന്‍ എപിക്ക് എന്നാല്‍ "പെയിന്‍റ്റടിച്ച മോസില്ല" എന്ന് ശരിക്കും മനസിലായി

    സെക്യുരിറ്റി, അതിന്‍റെ ടെക്നിക്കല്‍ സൈഡ് ഒന്നും കാര്യമായി അറിയില്ലെന്‍കിലും അത് മോസില്ലയ്ക് പെയിന്‍റ്റടിച്ചതാണ് 2-3 ദിവസത്തെ ഉപയോഗം കൊണ്ട് നന്നായി മനസിലായി


    പിന്നെ ഒരു കാര്യം സമ്മതിക്കാം കാണാന്‍ കൊള്ളാം ഒരു ഇന്‍ഡ്യന്‍ ലുക്ക് ഉണ്ട് ഒരു ഇന്‍ഡ്യന്‍ മോസില്ല എന്നു വേണമെന്‍കില്‍ പറയാം, സൈഡ് ബാര്‍ നല്ലതാണ്, സെക്യുരിറ്റി പ്രോബ്ലം അതിനെ പറ്റി ഇപ്പോഴും അറിയില്ല.
  • സുഹൃത്തേ. അറിവില്ലാത്ത കാര്യത്തിനെ പറ്റി ഇനിയും എന്തിനാ തര്‍ക്കിക്കുന്നത്‌ ? ലോകത്തെ മികച്ച പത്രങ്ങളും മാസികകളും തങ്ങളുടെ ടെക്നോളജി കോളംസ് അതില്‍ അറിവുള്ളവരെ കൊണ്ടാണ് ചെയ്യിക്കുന്നത്. കാരണം ടെക്നോളജി വിലയിരുത്താന്‍ അത് പഠിച്ചിട്ടുള്ള ഒരാളിനെ പറ്റൂ. പിന്നെ ഐ ടി യില്‍ ജോലി ചെയ്യുന്നവരുടെയെല്ലാം കനത്ത പ്രതിഫലവും
    മറ്റു സൌകര്യങ്ങളും മാത്രമേ എല്ലാവരും കാണുന്നുള്ളൂ. ഈ മേഖലയെ വേറെ എല്ലാത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന പല പ്രത്യേകതകളും ഉണ്ട്. അത് കൊണ്ട് വെറുതെ ഐ ടി തൊഴിലാളികള്‍ ,അഹങ്കാരികള്‍ എന്നൊക്കെ വിളിക്കുന്നതിനു മുമ്പ് ഇതറിയാവുന്ന ആരോടെങ്കിലും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കൂ.

    പുതിയ ഉദ്യമങ്ങളെ നമ്മള്‍ ഇപ്പോഴും പ്രോത്സാഹിപ്പിക്കണം. പക്ഷെ ഇങ്ങനെ അല്ല. യഥാര്‍ത്ഥ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കു. പ്രവര്‍ത്തന ക്ഷമമായ ഒരു സോഫ്റ്റ്‌വെയര്‍ ന്‍റെ കോഡ് എടുത്തു ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ട് അത് തങ്ങള്‍ ഒരു ബ്രൌസര്‍ ഉണ്ടാക്കി എന്നാ നിലക്ക് അവതരിപ്പിക്കുന്നത്‌ എത്തിക്കല്‍ അല്ല എന്ന് തോന്നുന്നത് കൊണ്ടാണ്
    ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ മുകളില്‍ പറഞ്ഞ രീതിയില്‍ അഭിപ്രായങ്ങള്‍ ഇട്ടിരിക്കുന്നത്. ബാങ്ങ്ലൂരില്‍ ചെറിയ ഒറ്റ മുറി കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇതിനെക്കാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഭാരതത്തിനു പുറത്തു വളരെ പോപ്പുലര്‍ അയ പല കമ്പനികളുടെയും പേര് ഇന്ത്യയില്‍ പലര്‍ക്കും അറിയുക കൂടിയില്ല. അവരാണ് സുഹൃത്തേ യഥാര്‍ത്ഥ ബുദ്ധിജീവികള്‍.

    കാസര്‍ഗോഡ് പയ്യന്മാര്‍ ചെയ്ത പരിപാടി ഒരു മാര്‍ക്കറ്റിംഗ് അറ്റെമ്പ്റ്റ് എന്ന നിലക്ക് കൊള്ളാം. ഇത്ര പെട്ടെന്ന് ഇങ്ങനൊരു കാര്യം ചെയ്തതിനു അവരെ അഭിനന്ദിച്ചത് മനസ്സിലാവുന്നില്ല. നമ്മള്‍ എല്ലായിടത്തും ഈ ചിഹ്നം ഇന്ന് തൊട്ടു ഉപയോഗിക്കണം എന്ന് സര്‍ക്കാര്‍ വല്ല നിര്‍ദേശവും പുറപ്പെടുവിചിട്ടുണ്ടോ ? ഇത് കൊണ്ട് പയ്യന്മാരുടെ ഉദ്ദേശം നടന്നു. അവര്‍ക്ക് ഫ്രീ
    ആയി കുറച്ചു പബ്ലിസിറ്റി കിട്ടി. നമ്മുടെ ഭാഷയ്ക്ക്‌ വേണ്ടി നടത്താവുന്ന സാങ്കേതികമായ പല നല്ല കാര്യങ്ങളും നിശബ്ദമായി ഇവിടെ നടക്കുന്നുണ്ട്. അവരാരും അത് പറഞ്ഞു നടക്കുന്നില്ല എന്ന് മാത്രം. ആവശ്യമുള്ളവര്‍ അത് ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളം യൂണികോഡ് ഫോണ്ട് ഉണ്ടാക്കിയ സൂപ്പര്‍ സോഫ്റ്റ്‌ എന്ന കമ്പനി.
    പത്രങ്ങളില്‍ ഇവരെ പറ്റി വാര്‍ത്തകള്‍ കുറച്ചേ വന്നിട്ടുള്ളു. പക്ഷെ കേരളത്തിലെ ആയിരക്കണക്കിന് ഡി ടി പി ഷോപ്പുകളില്‍ ഉള്ള ആള്‍ക്കാര്‍ക്ക് ഇത് പരിചിതമാണ്.

    അത് കൊണ്ട് വെറുതെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെ പ്രവര്‍ത്തിക്കാതെ എന്താണ് ശരിക്കും പറ്റിയത് എന്ന് സ്വയം ചിന്തിച്ചു നോക്ക്. പിന്നെ ഈ ബ്ലോഗ്‌ വായിക്കുന്നവരെ ആസ്സാക്കുന്ന രീതിയുള്ള അഭിപ്രായങ്ങള്‍ ശരിയല്ല. അത് കൊണ്ടാണ് അതു പോലത്തെ തന്നെ പ്രതികരണങ്ങള്‍ തിരിച്ചു കിട്ടുന്നത്. മനസ്സിലായോ ?


  • bigshotks
    അത് കലക്കി...
  • @vinutx ടക്സ്.. - ഞാന്‍ നിന്നോട് യോജിക്കുന്നു.. എപിക് ഒരു മികച്ച പ്രോടക്റ്റ് ആണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഉത്തരം വരും.. ഇത്തിരി എങ്കിലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുനവര്‍, അല്ലങ്കില്‍ ഉപയോകിച്ച് പരിചയം ഉള്ളവര്‍ എപിക് എന്ന ബ്രവുസരെ തഴയും.. ഒരികലും എപികിനു (ഇപ്പോതേ വെര്‍ഷന്‍ വെച്ച്) ബ്രവുസര്‍ ഭീമന്‍മാരോട് മുട്ടന്‍ പറ്റില്ല.. പക്ഷെ തെറ്റുകുറ്റങ്ങള്‍ മാറ്റി, കുറച്ചും കൂടി നല്ല രീതിയില്‍ ആകിയാല്‍ ഇന്ത്യയില്‍ ചിലപ്പോള്‍ എപികിനു ഇത്തിരി മാര്‍ക്കറ്റ്‌ കിട്ടും.. [മോസില ഉപയോഗിച്ച് ശീലമുള്ളവര്‍ക്ക് ഇഷ്ട്ടപെടാം ]. പത്രവാര്‍ത്തകള്‍ കുറച്ചു കൂടി ആധികാരികം ആകാമായിരുന്നു.. ഒരു വാര്‍ത്ത‍ എഴുതുമ്പോള്‍ അതിനെ കുറിച്ച് പഠിച്ചു, അത് എന്താണന്നു അറിഞ്ഞു എഴുതുംപോളെ നല്ല വാര്‍ത്ത‍ ജനികൂ.. അല്ലങ്കില്‍ 'ചുവപ്പും' 'പച്ചയും' ഇടകലര്‍ത്തിയ നിറമുള്ള ലേഖന്കളെ ഉണ്ടാകു.. ഫോണ്ട് ഉണ്ടാകിയവര്‍ ചെയ്തത് വല്യ കാര്യം ആണ് എന്ന് പണി അറിയുനവര്‍ പറയില്ല, പക്ഷെ അവര്‍ ചെയ്തത് ഒരു interim solution ആയി കണക്കാക്കമായിരുന്നു.. എന്നാല്‍ അതിനു പല usability problems ഉണ്ട്.. The font has be installed on to all the system and has to be the default font that being used by the word applications. Anyway the guy who came with the idea first has to take all the credits, hence he has done a good job!

    @BerlyTharanGaL - ബെര്‍ലി പറഞ്ഞതില്‍ ഒന്നുണ്ട്, ആ ഫോണ്ട് പയ്യന്മാര്‍ / ബ്രവുസര്‍ കമ്പനി പ്രശസ്തി നെടുനത്തില്‍ തെറ്റില്ല.. അവര്‍ നേടികൊട്ടെ.. പക്ഷെ ബെര്‍ളിയുടെ ഈ ലേഖനത്തില്‍ കൊറേ പിശകുകള്‍ ഉണ്ട്, ആ കൂടുകാരന്‍ എഴുതിയത് മാതൃഭൂമിയില്‍ വന്ന ലേഖനത്തെ കുറിച്ചാണ്.. അതിനെ "ഐടി ഫീല്‍ഡിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുകയാണ് ഒരു വിദ്വാന്‍" എന്ന രീതിയില്‍ പറയുനതിനെ യോജിക്കാന്‍ ആവുനില്ല.. മാതൃഭൂമിയുടെ വാര്‍ത്ത തെറ്റായിരുന്നു.. അതിനു കുറിച്ച് പറഞ്ഞു, അത്രേ ഉള്ളു.. മാധ്യമപ്രവര്‍ത്തകരെ കളിയാക്കിയത് ആണോ ഇവിടതേ പ്രശനം, എന്തേ അവര്‍ കളിയാക്കല്‍ അര്‍ഹികുനില്ലേ.. പിന്നെ പല കമന്റുകള്‍ക്കും എന്ത് കൊണ്ട് നിനക്ക് ഒരു ബ്രൌസര്‍ ഉണ്ടാകികൂടെ എന്ന് ചോദികുനത് കണ്ടു, അത് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന മാതിരി ഉള്ള ഒരു മറുപടി ആയി പോയി..

    ബെര്‍ളിയുടെ ലേഖനങ്ങള്‍ വായിക്കുന്ന ഒരു പാവം ബുദ്ധി ഇല്ലാത്ത ഐടീജീവി.. @briondale
  • athiradhan
    Epic അത്രവലിയ സംഭവമൊന്നുമല്ല എന്നു സാമാന്യ IT പറിജ്ഞാനമുള്ള ഒരാൾക്ക് മനസ്സിലാകും...പക്ഷേ തമ്മിൽ ഭേദം തൊമ്മൻ എന്നേ പറയാനുള്ളൂ...
    Web Browser ന്റെ കാര്യം പോകട്ടെ..India ഇത്ര വലിയ IT destination ആയിട്ടും ഇത്ര അധികം ITബുജി കൾ ഇവിടെ ഉണ്ടായിട്ടും ഇവിടെ ലോകം അംഗീകരിക്കുന്ന ഒരു പരിപൂർണ ഇന്ത്യൻനിർമിത software ഉണ്ടോ...?
    വിമർശിക്കുന്നവർ അതുകൂടി ഓർത്താൽ നന്നായിരിക്കും...സായിപ്പ് ഉണ്ടാക്കിയത് പുതിയ ചായം തേച്ച് വിൽക്കാനുള്ള ശേഷിയും ഇച്ഛാശക്തിയുമേ Indian IT ക്ക് ഇന്നുമുള്ളൂ...പിന്നെ coding...എറ്റവും നന്നായി ഗൂഗിളിൽ സെർച്ച് ചെയ്ത് കോഡ് കണ്ടുപിടിക്കുന്നവനാണ് ഏറ്റവും ഉത്കൃഷ്ടനായ software Engineer...Innovation എന്ന വാക്ക് അവരുടെ induction Trainingൽ മാത്രമേ കേൾക്കാൻ സാധിക്കൂ(Indiaയുടെ passport seva Projectന്റെ ദുരവസ്ഥ ഓർക്കുക)...
blog comments powered by Disqus