മുടിഞ്ഞ പ്രേമം (കവിത)





പെണ്ണേ എനിക്കു നിന്നോടു മുടിഞ്ഞ പ്രേമമാണ്
മറ്റവളോടും അങ്ങനെ തന്നെയായിരുന്നു.
പക്ഷെ അവളോട് ഇങ്ങനെയൊന്നും ആയിരുന്നില്ല.
നീ എന്നെയും കൊണ്ടേ പോകൂ എന്നു തോന്നുന്നു.

ഞാന്‍ പണിയൊന്നും ചെയ്യുന്നില്ല എന്നിന്നലെ സാറ് പറഞ്ഞു.
എങ്ങനെ പണി ചെയ്യും, കംപ്യൂട്ടറില്‍ ഏതു വിന്‍ഡോ തുറന്നാലും
നിന്റെ മുഖമാണ് കാണുന്നത്, റീ സൈക്കിള്‍ ബിന്നിലും നീ.
നിന്റെ നേര്‍ത്ത സ്വരമാണ് കേള്‍ക്കുന്നത്, പേടിച്ച്
ഞാന്‍ സ്പീക്കറുകള്‍ ഓഫാക്കി വച്ചിരിക്കുകയാണ്.

ദിവസങ്ങളായി ഞാന്‍ ഫുള്‍ പട്ടിണിയാണ്.
എനിക്കു വിശപ്പില്ല, ഒന്നും ഇറങ്ങുന്നില്ല.
വല്ലതും കഴിച്ചാലും ഛര്‍ദിക്കണമെന്നു തോന്നും
നീ എന്റെ ഉള്ളിലിരുന്നു തികട്ടുകയാണ് !
വേണ്ട ഞാന്‍ പട്ടിണി കിടന്നോളാം..

എനിക്കൊന്നിനും ഒരിതില്ല പെണ്ണേ. ഞാനിവിടെ
അനങ്ങാതെ ഒരു മൂലയ്ക്കിരുന്നോളാം..
ഇവിടിരുന്ന് നിന്നെയോര്‍ത്തോര്‍ത്തോര്‍ത്ത്
പണ്ടാരമടങ്ങാനായിരിക്കും എന്റെ വിധി.
എവിടെ നോക്കിയാലും നിന്നെയേ കാണാനുള്ളൂ
നിന്റെ ചിന്തയേ എനിക്കുള്ളൂ..

കൂടുതല്‍ വഷളനാവാനാണ് ഞാന്‍ നിന്നെ പ്രേമിച്ചത്
എന്നിട്ടിപ്പോള്‍ നന്നായി ഒരു ഗുണമില്ലാത്തവനായി.
നിന്നെയും കൊണ്ട് വല്ല റിസോര്‍ട്ടിലും പോകാമെന്നു
കരുതിയിട്ട്, എനിക്കിപ്പോള്‍ ആരെയും വേണ്ടാതായി
കുടിച്ചു കൂത്താടി നിന്നെ തെറിവിളിക്കാമെന്നു കരുതിയിട്ട്
കുടി നിര്‍ത്തി ഞാനിപ്പോള്‍ വെറും ഡീസന്റായി

അഞ്ചു മിനിട്ടുപോലും പാഴാക്കാതെ അര്‍മാദിച്ചിരുന്ന
എനിക്കിപ്പോള്‍ അഞ്ചരക്കെണീറ്റ് നിന്റെ മുറിയില്‍ വെളിച്ചമുണ്ടോ
എന്നു നോക്കലാണ് പണി. നീ കുളിച്ചോ, കുറിയിട്ടോ അങ്ങനെ
നിന്നെക്കുറിച്ചോര്‍ക്കനല്ലാതെ സമയമില്ല..
ഉച്ചയ്ക്കു നീയുണ്ടോ, ഓഫിസില്‍ കിടന്നുറങ്ങിയോ,
ബോസിന്റെ തെറി കേട്ടോ (അവനെ ഞാന്‍ അരിയും),
വൈകിട്ടിങ്ങെത്തിയോ എന്നൊക്കെയല്ലാതെ
എനിക്കിപ്പോള്‍ ഒന്നും ആലോചിക്കാനില്ല.

പ്രേമം ആരെയും കവിയാക്കുമെന്നു പറയുന്നത്
സത്യമാണ്. നോക്കൂ, ഞാന്‍ പോലും മുടിഞ്ഞ
കവിതകളെഴുതുന്നു, ഞാനാരാ മോന്‍ !
ഈ കവിതയ്ക്ക് നിന്റെ നുണക്കുഴിയുടെ വൃത്തമാണ്
നിന്റെ ചിരിയുടെ അലങ്കാരമാണ്..
ഇതും പറഞ്ഞ് വല്ല നിരൂപകന്‍മാരും വന്നാല്‍
ഞാനവന്റെയൊക്കെ പരിപ്പെടുക്കും.

ഞാനെന്റെ കച്ചവടം നിര്‍ത്തി, കലാപരിപാടികള്‍
അവസാനിപ്പിച്ച്, എല്ലാ ഉഡായ്പ്പുകളും നിര്‍ത്തി
ഡീസന്റായി നില്‍ക്കുകയാണ്. എങ്ങാനും നിന്നെ
എനിക്കു കിട്ടിയെങ്കിലോ എന്നു കരുതി
കാത്തുനില്‍ക്കുകയാണ് പാവം ഞാന്‍.

എനിക്കറിയാം, എന്റെ കാര്യം പോക്കാണ്..
പക്ഷെ, ഒന്നുണ്ട്. നിന്നെ മറന്നിട്ട്, ഈ മുടിഞ്ഞ
പ്രേമത്തില്‍ നിന്നൂരിയിട്ട് എനിക്കൊരു മയിരും വേണ്ട !
മുടിയാനാണെങ്കില്‍ മുടിയട്ടെ പണ്ടാരം !
____________________________________

ആദ്യ കമന്‍റ്- (ലവളാണ്, മറ്റവള്‍)- ആരോടാ..
ഈ മുടിഞ്ഞ പ്രേമം ? കുറച്ചു ദിവസമായി ഞാന്‍
ശ്രദ്ധിക്കുന്നു ! ചോദിച്ചാല്‍ ബ്ലോഗാണ് കവിതയാണ്..
അത്രയ്‍ക്കു മൂത്തെങ്കില്‍ അവളുടെ കൂടെ പൊറുത്തോ !

Related Posts with Thumbnails
  • ആഗ്നേയ
    പെണ്ണേ എനിക്കു നിന്നോട് മുടിഞ്ഞ പ്രേമം ആണ്


    ആദി കവികള്‍ വാഴ്തിപ്പാടിയ പ്രേമം എന്ന ദിവ്യവികാരത്തെ മുടിഞ്ഞത്

    എന്ന വിശേഷണത്തോടെ അപലപിച്ച ശ്രീമാന്‍ ബെര്‍ലി എന്ന കവി[?]ആ വികാരത്തേയും

    സര്‍വ്വോപരി മലയാള സാഹിത്യത്തേയും കരിവാരിത്തേച്ചു വ്യഭിചരിച്ചിരിക്കുകയാണ്



    ഞാന്‍ പണിയൊന്നും ചെയ്യുന്നില്ല എന്നിന്നലെ സാറ് പറഞ്ഞു..

    (ഓ..അല്ലെങ്കിലിങ്ങോരവിടെ എടുത്തിട്ടു മറിക്കാരുന്നു)

    തുടര്‍ന്നുവരുന്ന വരികളാണ് അങ്ങേയറ്റത്തെ വിരോധാഭാസം ദ്യോതിപ്പിക്കുന്നത്..

    ഏതു വിന്‍ഡോ തുറന്നാലും നീയാണെന്ന് പറയുന്ന അദ്ദേഹം

    റീ സൈക്കിള്‍ ബിന്നിലും നീയെന്ന് പറയുന്നു..പ്രേമിക്കുന്നവള്‍

    എങ്ങനെ റീസൈക്കിള്‍ ബിന്നിലെത്തി?രൂപം കണ്ട് ഞെട്ടി അദ്ദേഹം തിടുക്കത്തില്‍ അങ്ങോട്ട് തട്ടിയതല്ലെ?സ്പീക്കര്‍ ഭയന്നു ഓഫ് ചെയ്യുന്നു എന്നും പറയുന്നുണ്ട്.

    ശബ്ദമ്പോലും ഭയപ്പെടുത്തുന്ന ഒരുവളെ ഈ കവി എങ്ങനെ പ്രേമിച്ചു?

    അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ പട്ടിപോയിട്ട് താന്‍പോലും കഞ്ഞികുടിക്കില്ലെന്നും പറയുന്നു..

    ഞാന്‍ ചോദിക്കട്ടെ കണ്ണ്,കാത്,മൂക്ക് ,നാക്ക്,അണ്ണാക്ക് തുടങ്ങിയ ഒരു സെന്‍സുമില്ലാത്ത ഒരു നോണ്‍സെന്‍സ് പ്രണയമാണോ ഇദ്ദേഹത്തിന്റേത്?അതാണോ ഒരുമൂലക്കിരുന്ന് പണ്ടാരമടങ്ങട്ടെ എന്ന് ഈ അഭിശപ്തകാമുകന്‍ സ്വയം ശപിക്കുന്നത്.?



    കൂടുതല്‍ വഷളനാവാനാണു നിന്നെ പ്രേമിച്ചത്.

    എന്നിട്ട് നന്നായി ഒരുഗുണവുമില്ലാത്തവനായി

    ഞാന്‍ ചോദിക്കട്ടെ മി.ബെര്‍ളി അല്ലെങ്കില്‍ ഒരുസത്ഗുണസമ്പന്നനായിരുന്നു എന്നാണോ താങ്കള്‍

    അവകാശപ്പെടുനത്?ബൂലോകത്തുള്ള സകല ആസ്വാദകരുടെയും,നിരൂപകരുടെയും ക്ഷമ പരീക്ഷിക്കാനുള്ള

    പേറ്റന്റ് എടുത്തെന്നുകരുതി ലൈസന്‍സ് ഓവര്‍ യൂസ് ചെയ്യരുത് മിസ്റ്റര്‍,ഓവര്‍ യൂസ് ചെയ്യരുത്.

    നന്നായി,കുടിനിര്‍ത്തി..ഉവ്വ വിശ്വസിച്ചു ട്ടാ..തങ്കക്കുടം.



    അടുത്ത ഖണ്ഡിക കവിയുടെ ഭ്രാന്തമായ മാനസികവ്യാപാരങ്ങളെ ആസ്വാദകര്‍ക്കുമുന്നില്‍ കുടഞ്ഞിടുന്നുണ്ട്.അഞ്ചരക്കെണീറ്റ് പതിനേഴുകാരനെപ്പോലെവായില്‍നോക്കി കാമുകി ഉണ്ടോ ഉറങ്ങിയോ എന്നൊക്കെ നോക്കീം കണ്ടും ഒരു ആട്ടിങ്കുട്ടിയുടെ മാനസികാവസ്ഥയിലിരിക്കുന്ന അദ്ദേഹം ഒരു നിമിഷാര്‍ദ്ധത്തിലാണ് ബോസിനെഅരിഞ്ഞുകളയും എന്നലറി സിംഹമാകുന്നത്.



    പിന്നീട് ഉന്നയിക്കുന്ന “ഞാനാരാ മോന്‍?” എന്ന സംശയം അദ്വൈതമാണോ,ആത്മീയമാണോ,അതോ അംനേഷ്യയാണോ എന്ന് നിരൂപിക്കാനാവാതെ നിരൂപക നമിക്കുന്നു.



    തുടര്‍ന്നു വരുന്ന വൃത്താലങ്കാരപ്രയോഗങ്ങളില്‍ ഉല്പ്രേക്ഷയും,രൂപകവും ഒന്നായ് സമന്വയിപ്പിച്ച് ,ശാര്‍ദ്ധൂലവിക്രീഡിതത്തില്‍ തളച്ചിട്ടതിലൂടെ ഇദ്ദേഹം അനുവാചകരുടെ മുക്തകണ്ഠ പ്രശംസ നേടിയിരിക്കുന്നു.



    താങ്കള്‍ ഉഡായിപ്പുകള്‍ നിര്‍ത്തിയതും ഡീസന്റ്‍ായതും നല്ലതുതന്നെ.നാട്ടുകാര്‍ക്ക് പണികുറയും.പക്ഷേ എങ്ങാനും അവളെകിട്ടിയാലോ എന്നോര്‍ത്ത് വച്ചിരിക്കുന്ന വെള്ളത്തില്‍ ,തൊട്ടുമുന്നത്തെ ഖണ്ഡികയില്‍ നിരൂപകര്‍ക്കായി കരുതിവച്ച പരിപ്പെടുത്തിടാന്‍ ഉപദേശിക്കുന്നു..



    അന്യഭാഷാ പരിജ്ഞാനം കമ്മിയായതിനാല്‍ തുടര്‍ന്നുള്ള ഭാഗങ്ങളെ നിരൂപിക്കാതെ നിരൂപക നിരുപാധികം വിടുന്നു.
  • കുഞ്ഞിക്കിളി
    Mudinja premam kaaranam mudinju pokalle.....
    aadya comment bhaarya yudethaano?
  • Parukutty
    എനിക്കറിയാം, എന്റെ കാര്യം പോക്കാണ്.
    ...achayaaa enthoru aathma vishvasam...
  • ബോണ്‍സ്
    വല്ലതും കഴിച്ചാലും ഛര്‍ദിക്കണമെന്നു തോന്നും
    നീ എന്റെ ഉള്ളിലിരുന്നു തികട്ടുകയാണ് !



    ഇതു കലക്കി!!!!!



    പ്രേമം ആരെയും കവിയാക്കുമെന്നു പറയുന്നത്

    സത്യമാണ്. നോക്കൂ, ഞാന്‍ പോലും മുടിഞ്ഞ

    കവിതകളെഴുതുന്നു, ഞാനാരാ മോന്‍ !



    അതും സമ്മതിച്ചു!!!!!!!!!!



    ഞാനെന്റെ കച്ചവടം നിര്‍ത്തി, കലാപരിപാടികള്‍

    അവസാനിപ്പിച്ച്, എല്ലാ ഉഡായ്പ്പുകളും നിര്‍ത്തി

    ഡീസന്റായി നില്‍ക്കുകയാണ്. എങ്ങാനും നിന്നെ

    എനിക്കു കിട്ടിയെങ്കിലോ എന്നു കരുതി

    കാത്തുനില്‍ക്കുകയാണ് പാവം ഞാന്‍.



    ഇല്ല ഇല്ല ഇല്ല ...ഇതു മാത്രം സമ്മതിച്ചു തരുന്ന പ്രശ്നം ഇല്ല!!!!!!!!!!!!
  • പാക്കരന്‍
    മണിയുടെ ഒരു പാട്ടാണ് ഇത് വായിച്ചപ്പോ ഓര്മ വന്നത് " വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കംമോ നിന്റെ പരക്കം പാച്ചിലിനോടുക്കം കിട്ട്യോടീ തങ്കംമോ" പക്ഷെ ഞാനത് ഇങ്ങനെ തിരുത്തിപ്പാടി .
    " മറ്റോളോടൊപ്പം ഒളിച്ചു ചാടിയ ബെര്‍ളിച്ചോ നിന്റെ കിടിലന്‍ പോസ്റ്റുകള്‍ക്ക് അറുതി വന്നോ ബെര്‍ളിച്ചോ "
  • ശ്രീക്കുട്ടന്‍ | Sreekuttan
    എന്റെ ജീവിതമോ കോഞ്ഞാട്ടയായി...
    അതുകൊണ്ട് നിന്റെ ജീവിതവും ഞാന്‍ തകര്‍ക്കും..!!
  • രായപ്പൻ
    hi hi
  • സമീര്‍ അലി I Samir Ali
    ഈ മുടിഞ്ഞ
    പ്രേമത്തില്‍ നിന്നൂരിയിട്ട് എനിക്കൊരു മയിരും വേണ്ട ! ഹൊ.... അല്‍പം കടന്നു പോയി.
  • ആഗ്നേയ
    സ്ലം ഡോഗ് മില്ല്യണറില്‍ കിട്ട്യ കൈവിഷം ഛര്‍ദ്ധിപ്പിച്ചുകളഞ്ഞപ്പോ പ്രേമലേഖനത്തില്‍ കിട്ടി ല്ലേ?കൈവിഷമാരാ മോന്‍!!!
    മൊത്തം വായിച്ചപ്പോ ഒരു ഡൌട്ട്..പ്രേമം വല്ല വൈറസിനോടുമാണോ?
  • smitha
    aake motham oru spelling mistake manakunnundallo... randu divasamayi premam thudangiyittu... hmm.. ithonnum athra shariyalla...onnumillelum namalokke malayalikalalle...
  • നവരുചിയന്‍
    ലോകം അവസാനിക്കാന്‍ പോവുക ആണ് ..... അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില ......
  • ദീപക് രാജ്|Deepak Raj
    ഇതൊരു മുടിഞ്ഞ കവിത തന്നെ.
  • ..:: അച്ചായന്‍ ::..
    ആഗ്നേയ എന്തോന്ന് ഇത് ... കര്‍ത്താവെ കവിയേയും ആഗ്നേയ രണ്ടു പേരെയും നമിച്ചു നമോവാഹം :D
  • Jaleel
    kaviyekal valiya neroopaka
  • bilatthipattanam
    നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
    നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ ?നിറയെ തിരയുന്നുഞാന്‍ ....
  • Rare Rose
    എന്റമ്മോ..എന്താ കവിത...
    ആഗ്നൂന്റെ വക അതിലും ഭീകര നിരൂപണം കൂടിയായപ്പോള്‍ വായനക്കാരുടെ മനസ്സു നിറഞ്ഞു കവിഞ്ഞു...:)
  • പി. ശിവപ്രസാദ്‌ / മൈനാഗന്‍
    പ്പേണ്ണിനൊട് തരം‌പോലെ കാച്ചിയ ഈ ‘മുടിഞ്ഞ’ അങ്കലാപ്പിന് അടിയന്റെ ഒരു ‘ഗ്രീന്‍ സല്യൂട്ട്’.
    ബെര്‍ളിത്തരങ്ങള്‍ പെരുകിപ്പെരുകി ഈ ഭൂമി നിറയട്ടെ.‍
  • കൊ൩൯
    ഇതാണ്കവിത ഇങെനെവേണം കവിത...ബെര്‍ളിച്ചോ ഉസാറായി....
blog comments powered by Disqus