ഇതാരുടെ അണ്ടര്‍വെയര്‍ ശേഖരം ?
സുഹൃത്തുക്കളേ,
മലയാളം ബ്ലോഗില്‍ നല്ല നല്ല കുപ്പായങ്ങള്‍ ധരിക്കുന്ന പലര്‍ക്കും അതുപോലെ തന്നെ മനോഹരങ്ങളായ അണ്ടര്‍വെയറുകളും ഉണ്ട് എന്നെനിക്കറിയാം. എത്രയോ ബ്ലോഗ് മീറ്റുകളിലും ബ്ലോഗ് ശില്‍പശാലകളിലും ഞാന്‍ ഇത് നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. ഒരാളുടെ അണ്ടര്‍വെയറില്‍ നിന്ന് അയാളില്‍ അന്തര്‍ലീനമായിരിക്കുന്ന വികാരങ്ങളുടെയും വിചാരങ്ങളുടെയും ഏകദേശരൂപം ലഭിക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടുള്ളതാണല്ലോ. ആന്‍ അണ്ടര്‍വെയര്‍ മേക്ക്സ് എ മാന്‍ ഹെല്‍ത്തി ഫില്‍ത്തി ആന്‍ഡ് ഷില്‍ത്തി എന്നാണല്ലോ.
അണ്ടര്‍വെയറുകള്‍ വെറും അണ്ടര്‍വെയറുകള്‍ മാത്രമല്ല, അവ മനുഷ്യജീവിതത്തില്‍ ഏറ്റവും സത്യസന്ധത പുലര്‍ത്തുന്ന സംഗതികള്‍ കൂടിയാണ്. വസ്ത്രത്തിനുള്ളില്‍ നമുക്ക് പലതും ഒളിപ്പിച്ചു വയ്ക്കാം, പലതും പ്രൊജക്ട് ചെയ്തു കാട്ടാം. എന്നാല്‍ അണ്ടര്‍വെയറിനോട് ഒരു കളിയും നടക്കില്ല. കൊക്കെത്ര കൊളം കണ്ടതാ, കൊളമെത്ര കുണ്ടി കണ്ടതാ – എന്ന് കാട്ടുകുതിരയില്‍ കൊച്ചുവാവ പറയുന്നുണ്ട്. എന്നാല്‍ അണ്ടര്‍വെയറുകള്‍ കണ്ടിട്ടുള്ളത്രയും കുണ്ടിയുണ്ടോ കുളം കണ്ടിരിക്കുന്നു. അതുകൊണ്ട് അണ്ടര്‍വെയര്‍ പ്രസ്ഥാനത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനു വേണ്ടി കൂടിയാണ് ബ്ലോഗര്‍മാര്‍ക്കു വേണ്ടി ഞാനീ ഗോംപറ്റീഷന്‍ നടത്തുന്നത്.
അണ്ടര്‍വെയറുകള്‍ വ്യക്തിത്വത്തിന്റെ പ്രതിബിംബങ്ങള്‍ കൂടിയാണെന്നാണ് വിയര്‍ ആര്‍ഡ് ടിയര്‍ അണ്ടര്‍ എന്ന പുസ്കത്തില്‍ പറയുന്നത്. ആലോചിച്ചപ്പോള്‍ വളരെ ശരിയാണെന്ന് എനിക്കും തോന്നി. അണ്ടര്‍വെയര്‍ ധരിക്കുമ്പോള്‍ ഒരാളില്‍ അതെന്തു സ്വാധീനമുണ്ടാക്കുന്നുവെന്നോ വ്യക്തി പ്രസ്തുത ണ്ടര്‍വെയറില്‍ എന്തു സ്വാധീനമുണ്ടാക്കുന്നുവെന്നോ നമുക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ ഉപയോഗശേഷം വ്യക്തി അണ്ടര്‍വെയര്‍ ഊരുന്ന നിമിഷം മുതല്‍ അതൊരു പാഠപുസ്തകമായി മാറുകയാണ്. ചിലര്‍ അതലക്കുന്നു, ചിലര്‍ രണ്ടാഴ്ച കൂടി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്നു. ചിലര്‍ എന്നെപ്പോലെ നമ്മുടെ വ്യക്തിബോധത്തെ ചോദ്യം ചെയ്യുന്ന അത്തരം വസ്ത്രങ്ങളെ ബഹിഷ്കരിക്കുന്നു. ചിലര്‍ അതു ഭംഗിയായി അലക്കി ഉണക്കി അയണ്‍ ചെയ്ത് വീണ്ടും വലിച്ചുകയറ്റി അലങ്കോലമാക്കുന്നു. സത്യം പറഞ്ഞാല്‍ അണ്ടര്‍വെയറിനെ നായകനാക്കി ഒരു സിനിമ പോലും ചെയ്യാവുന്നതാണ്.
അണ്ടര്‍വെയറിനു ജാതിമതഭേദമില്ല. അണ്ടര്‍വെയര്‍ തന്നെ ഒരു മതമാണ്. അണ്ടര്‍വെയര്‍ ഉപയോഗിക്കുന്നില്ല എന്നതിനാല്‍ വര്‍ഗീയവാദി എന്ന ആരോപണത്തില്‍ നിന്ന് ഞാന്‍ അതിനാല്‍ തന്നെ മുക്തനാണ് എന്നറിയിക്കട്ടെ. അണ്ടര്‍വെയര്‍ അലക്കാന്‍ ഒരാള്‍ എടുക്കുന്ന സമയം, അലക്കാന്‍ ഉപയോഗിക്കുന്ന സോപ്പ്, അണ്ടര്‍വെയര്‍ കുതിര്‍ത്തു വയ്ക്കുന്ന സമയം, അലക്കുന്ന രീതി, അത് പിഴിയുന്ന രീതി, വാഷിങ് മെഷീനിലാണെങ്കില്‍ അതിന്റെ വേഗം, മോഡ്, അലക്കിനു ശേഷം മെഷീന്റെ അവസ്ഥ, അണ്ടര്‍വെയര്‍ ഉണക്കാനിടുന്ന സ്ഥലം, തൂക്കിയിടാനുപയോഗിക്കുന്ന ഹാംഗര്‍, ഹുക്ക്, ഉണങ്ങാനെടുക്കുന്ന സമയം, ഉണങ്ങിക്കഴിയുമ്പോഴുള്ള സ്വഭാവം തുടങ്ങിയവയെല്ലാം ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് എന്നതിനാല്‍ ഇത് വളരെ സുപ്രധാനമായ ഒരു ബ്ലോഗ് ഇവന്റാണെന്നു പ്രത്യേകം പറയുന്നില്ല.
ഈ ഇവന്റില്‍ പങ്കെടുക്കുന്നവര്‍ നിങ്ങളുടെ അണ്ടര്‍വെയറുകളുടെ ചിത്രം എടുത്ത ശേഷം സ്വകാര്യമായി എനിക്കയച്ചു തരിക (ജിമെയിലില്‍ ഗന്ധം കൂടി ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നു കേള്‍ക്കുന്നു, അതിനു മുമ്പ് വേണം). അണ്ടര്‍വെയറുകള്‍ അലക്കിയ ശേഷം ഉണങ്ങാന്‍ തൂക്കിയിട്ടിരിക്കുമ്പോഴാണ് ചിത്രമെടുക്കേണ്ടത്. അലക്കാതെ വെറുതെ തൂക്കിയിട്ട് പടമെടുത്ത് എന്നെ പറ്റിക്കാമെന്ന് ആരും കരുതേണ്ട. നിങ്ങള്‍ അയച്ചു തരുന്ന അണ്ടര്‍വെയറുകളുടെ ചിത്രങ്ങള്‍ ഓരോന്നായി പ്രസിദ്ധീകരിക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നു. അണ്ടര്‍വെയര്‍ ശേഖരത്തിന്റെ ഉടമയുടെ പേര് ചിത്രത്തോടൊപ്പം വെളിപ്പെടുത്തില്ല. അണ്ടര്‍വെയര്‍ കണ്ട ശേഷം നിങ്ങള്‍ കമന്റിലൂടെ അതാരുടേതാണെന്ന് പറയണം. കൃത്യമായി ഉത്തരം പറയുന്നവര്‍ക്ക് ഒരു അണ്ടര്‍വെയര്‍ സമ്മാനം.
സ്റ്റിമുലേറ്ററി വാര്‍ണിഷിങ്- പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളില്‍ കാണുന്ന അണ്ടര്‍വെയറുകള്‍ ആരും ഉടമകളോട് കടം ചോദിക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും കടം ചോദിച്ചാല്‍ അതിനു ഞാന്‍ ഉത്തരാദി ആയിരിക്കുന്നതല്ല. ഒരു അണ്ടര്‍വെയറിന് ഒന്നിലേറെ അവകാശികള്‍ വന്നാല്‍ ആ അണ്ടര്‍വെയറുകള്‍ പിടിച്ചെടുത്ത് സൈസ് എത്രയായാലും അവസാനവിജയിക്ക് നല്‍കുന്നതായിരിക്കും.
മല്‍സരം ആരംഭിച്ച് ആദ്യ അര മണിക്കൂറിനുള്ളില്‍ ലഭിച്ച ചില എന്‍ട്രികള്‍ പ്രസിദ്ധീകരിക്കുന്നു.
(നല്ലവനായ കൈപ്പള്ളിയുടെ ഇതാരുടെ പുസ്തകശേഖരം എന്ന മനോഹരമായ പരിപാടിയോട് പൂര്‍ണ പിന്തുണ അറിയിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു. കൈപ്പള്ളിക്കു വേണ്ടി ഞാനെന്റെ പുസ്തകങ്ങളെ ഒരു ശേഖരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു ശേഷം ഇത്ര ക്രിയേറ്റീവായ, ഇത്ര സജീവമായ മറ്റൊരു ഇവന്റ് കൊണ്ടുവന്ന് അതൊരു വന്‍സംഭവമാക്കിയ കൈപ്പള്ളിയ്ക്ക് എന്റെ ഒരു ദൃഢാലിംഗനം.- കോഴിക്കാടാണെങ്കിലും ഞാന്‍ ആ ടൈപ്പ് അല്ല.- വിശാലമനസ്കനായ കൈപ്പള്ളി – കൈപ്പള്ളി തന്നെയാണ് വിശാലമനസ്കന്‍ എന്നു ഞാനാരോപിച്ചെന്നു പറയരുത്- ഇതിനെ ഒരു തമാശയായി തന്നെ കാണണമെന്നു പ്രാര്‍ത്ഥിക്കുന്നു- നല്ല കൂതറയായ ബെര്‍ളി.)


