പോളിങ് നിര്‍ത്തുന്നു, വിവാദങ്ങളും

ഈ ബ്ലോഗ് നിര്‍ത്തുന്ന സുദിനത്തിനു വേണ്ടി അധ്വാനിച്ചുകൊണ്ടിരിക്കുന്ന അനോണികളെ ഞാന്‍ നിരാശപ്പെടുത്തുകയാണ്. ഒപ്പം എന്റെ വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും എന്റെ പോസ്റ്റുകള്‍ വഴി മനസ് വേദനിച്ചിട്ടുണ്ടെങ്കില്‍ ഈ ബ്ലോഗിന്റെ വായനക്കാരനാകേണ്ടി വന്നതില്‍ പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. കഴിഞ്ഞ പോസ്റ്റിലെ പോളിങ് ബൂത്ത് ഒരു സ്മാരകമായി അവിടെത്തന്നെ കിടക്കട്ടെ.

അതിലെ വോട്ടിങ് തീയതി അവസാനിച്ചിട്ടില്ലെങ്കിലും ബ്ലോഗ് കമന്റില്ലെങ്കിലും ഇവിടെ തുടരണം എന്നു മൃഗീയ ഭൂരിപക്ഷവും ബ്ലോഗ് തുടരണം എന്നാവശ്യപ്പെടുന്നതു കൊണ്ടും അതിനെക്കാള്‍ എത്രയോ എത്രയോ ഉപരി ബ്ലോഗ് നിര്‍ത്തരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ലഭിച്ചുകൊണ്ടിരിക്കുന്ന ഇരുനൂറ്റന്‍പതോളം ഇ മെയിലുകളും ഏതാനും കോളുകളും എന്നെ ഞെട്ടിച്ചിരിക്കുന്നു. എന്റെ വായനക്കാര്‍ക്കു മുന്നില്‍ ഞാന്‍ എത്ര ചെറുതാണെന്നു തിരിച്ചറിയുന്നു. പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ മെയിലുകള്‍ എനിക്കു നല്‍കുന്ന ഊര്‍ജം, അതിലെ ഓരോ വരികളിലെയും ആത്മാര്‍ത്ഥത പകരുന്ന ശക്തി നിങ്ങളിലൊരു വായനക്കാരനെങ്കിലും ആഗ്രഹിക്കുന്നിടത്തോളം കാലം ബ്ലോഗ് ചെയ്യാന്‍ എനിക്കു പ്രചോദനമാവട്ടെ.

എനിക്ക് എന്തെങ്കിലും തെറ്റുപറ്റിയെങ്കില്‍ ക്ഷമിക്കുക. നിങ്ങളാണ് എന്റെ ശക്തി. നിങ്ങളാണ് എന്റെ ബ്ലോഗിന്റെ ഊര്‍ജം. ഇ മെയിലുകള്‍ പരസ്യപ്പെടുത്തുന്നത് ന്യായമല്ല എന്നറിയാമെങ്കിലും എന്നെ വല്ലാതെ പ്രചോദിപ്പിച്ച ഏതാനും മെയിലുകളില്‍ നിന്നുള്ള ചില വരികള്‍ മാത്രം താഴെ കൊടുക്കുന്നു. ആരുടെ മെയിലെന്ന് ഞാനും മെയില്‍ അയച്ചവരും മാത്രം അറിഞ്ഞാല്‍ മതി.

“ബെര്‍ളിച്ചായന്
ബ്ലോഗ് പൂട്ടാതിരിക്കുക… കഴിഞ്ഞ ഒന്നൊന്നരക്കൊല്ലമായി താങ്കളുടെ പോസ്റ്റുകള്‍ ഒന്നൊഴിയാതെവായിച്ചിട്ടുള്ള ഒരു ബ്ലോഗറാണിത്. പലര്‍ക്കും ലിങ്കുകള്‍(ലിങ്കുകള്‍ മാത്രം[;)] ) ഫോര്‍‌വേര്‍ഡ് ചെയ്തിട്ടൂണ്ട്. ചില പോസ്റ്റുകള്‍ ഒക്കെ സത്യത്തില്‍ കിടുകിടിലം ആണ്. സുഖിപ്പിക്കാനല്ല.
ബൂലോഗത്തെക്കുറിച്ച് താങ്കളുടെ നിലപാടുകള്‍ പലതും ശരിയാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും ചേരിചേരാനയം. കമന്റ് ഓപ്ഷന്‍ വേണോ വേണ്ടയോ എന്നതുള്ളത് താങ്കളുടെ ഇഷ്ടം. താങ്കളുടെ പോസ്റ്റ് ഇഷ്ടമായപ്പോള്‍ നല്ലതെന്ന് പറഞ്ഞിട്ടുണ്ട്. ഇഷ്ടമാവാഞ്ഞപ്പോള്‍ ആയില്ല എന്നും.”

“ബെര്‍‌ളിച്ചായാ…
എന്നെ പരിചയമുണ്ടാകാനിടയില്ല. ബെര്‍ളിത്തരങ്ങളിലെ 90 % പോസ്റ്റുകളും അങ്ങേയറ്റം ആസ്വദിച്ചു വായിയ്ക്കുന്ന ഒരാളാണ് ഞാന്‍.
ഞാന്‍ ഇങ്ങനെ ഒരു മെയില്‍ അയയ്ക്കുന്നതു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന്‍ എനിയ്ക്കുറപ്പില്ല. അച്ചായന് കിട്ടുന്ന ഇതു പോലെ നൂറു കണക്കിന് മെയിലുകളുടെ കൂട്ടത്തില്‍ ഇത് ശ്രദ്ധിയ്ക്കുമോ എന്നും അറിയില്ല. എന്നാലും ഈ മെയില്‍ വായിയ്ക്കുമെന്ന വിശ്വാസത്തില്‍ എഴുതുന്നു എന്നു മാത്രം.
ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ എന്തെഴുതണം എന്നും എങ്ങനെ എഴുതണം എന്നും തീരുമാനിയ്ക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അച്ചായനുണ്ട്. കമന്റ് ഓപ്‌ഷന്‍ വയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള അധികാരവും ഉണ്ട്. പക്ഷേ പെട്ടെന്നൊരു ദിവസം ബ്ലോഗ് അടച്ചു പൂട്ടാനുള്ള തീരുമാനം എടുക്കരുത് എന്നു മാത്രമാണ് എനിയ്ക്ക് പറയാനുള്ളത്. അനോണികള്‍ പ്രകോപിപ്പിയ്ക്കാനായി പലതും പറയുന്നുണ്ടാകാം. അത് കണ്ടില്ലെന്നു നടിച്ചു കൂടെ? “

“ബെർളീ, വായനക്കാർക്കു വേണ്ടിയല്ല എഴുതുന്നതെന്ന് ഏതെങ്കിലും എഴുത്തുകാരനു പറയാൻ പറ്റുമോ ബെർളീ? അവരുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന എഴുത്തായതുകൊണ്ടല്ലെ അവ്ര്ക്കു നിരാശ വരുന്നത്? അവർ പറയുന്നതുപോലെ എഴുതാൻ നിൽക്കുന്ന പൊട്ടനോ മണ്ടനോ ഒന്നും അല്ലല്ലൊ ബെർളി. പിന്നെ എന്താണു പ്രശ്നം?
“ഇതു ഗുമ്മായില്ല” “മാറ്റിപ്പിടി ബെർളിച്ചായാ” എന്നൊക്കെ എഴുതുന്നത് അവരെ അത്രമാത്രം രസിപ്പിച്ചതുകൊണ്ടല്ലേ? അതിനു “നിങ്ങളെ രസിപ്പിച്ചോളാമെന്നു വാക്കൊന്നും തന്നിട്ടില്ല” എന്നു പറയുന്നത് ശരിയാണോ? ഇതെല്ലാം എഴുതിയിട്ട് ആരേം കാണിക്കാതെ കീറിക്കളയാനാണെങ്കിൽ…..? എന്നൊരു ചോദ്യം ഇല്ലെ ഇവിടെ?”

“പ്രിയപ്പെട്ട ബെര്‍ളി,
ഒരു വര്‍ഷത്തോളമായി ഞാന്‍ താങ്കളുടെ ബ്ലോഗ് വായനക്കാരനാണ്. ഇതു വരെ കമന്റ്സ് ഒന്നും ചെയ്തിട്ടില്ല, പക്ഷെ rating ചെയ്തിട്ടുണ്ട്. പലപ്പോഴും browsing തുടങ്ങുന്നത് തന്നെ താങ്കളുടെ പുതിയ പോസ്റ്റ് വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കികൊണ്ടാണ്‌. ദയവായി ബ്ലോഗിങ്ങ് നിര്‍ത്തരുത്.”

“ബ്ലോഗ് നിര്‍ത്താനുള്ള തീരുമാനം വായനക്കാര്‍ക്കുള്ള മറ്റൊരു “ബെര്‍ളിത്തരം” ആണോ എന്നെനിക്കറിയില്ല എന്തായാലും ബ്ലോഗ് നിര്‍ത്തരുത് പ്ലീസ് ….”

“Wat happened to u nowadays?
Why are u bothering about others I dono.
You just go ahead…n..continue blogging..ok.
Blog niruthiyaal “petta thalla sahichalum njan sahikilla berly…”

“Berly,
Cmon! You just can’t stop blogging like that!
I have no idea why “thanikkonnu poyitharamo” has these many hits. I was able to vote for “aagrahamund” twice, so , I am assuimg its a coupla anonys clicking that “poyithamamo” option over and over again.
I have been reading your blog regulary and most posts are simply awesome. And its not just me, there are thousands.”

“DEAR BERLY
I LIKE VERY MUCH UR CHARECTOR.
IN UR BLOG TO BE CONTINUED OR NOT THAT IS UP TO U ONLY.
BUT MYSIDE, IN OFFICE DAYS AM A REGULAR VISITOR FOR UR SITE.
I LIKE UR WAY OF WRITING.
IF UR STOPPED, THEN WE MISS A LOT FOR A FEW DAYS, ALL THE WISHES…..”

പോളിങ് ബൂത്തില്‍ എന്റെ ചിത്രവും പേരും ഉപയോഗിച്ച് ഒരു സഹോദരന്‍ ഏതാനും കമന്റുകള്‍ എഴുതിയിരിക്കുന്നത് കണ്ടു. അത് ഞാനാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. സ്വന്തം അച്ഛനാരാണെന്ന് വര്‍ഷങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഏതോ ഹതഭാഗ്യനാണ് അദ്ദേഹം. മാന്യന്‍മാരുടെയൊക്കെ പേരില്‍ ഐഡി ഉണ്ടാക്കി പിതൃത്വത്തിന് അവകാശം ലഭിക്കുമോ എന്നു പരീക്ഷിക്കുന്നതാണ്. തന്തയ്ക്കു പിറക്കാത്തത് ഒരു കുറ്റമല്ല എങ്കിലും അത് ഒരു ഭൂഷണമായി കൊണ്ടു നടക്കുന്നത് ഭംഗിയല്ല എന്ന ഏതോ സിനിമയിലെ ഡയലോഗ് ഓര്‍മ വരുന്നു. ഈ ആള്‍മാറാട്ടം പ്രത്യുല്‍പന്നമതിത്വത്തോടെ തുടരാനാണ് പരിപാടിയെങ്കില്‍ തീര്‍ച്ചയായും കേരള പൊലീസിന്റെ സഹായം തേടാന്‍ എനിക്കൊരു മടിയുമില്ല എന്ന കാര്യം തുറന്നു പറയട്ടെ. കാരണം, എന്റെ ബോണ്‍ലെസ് സുഹൃത്ത് ചെയ്യുന്നത് കാലങ്ങളോളം അഴിയെണ്ണാനുള്ള പണിയാണ്. തമാശയെങ്കില്‍ ഓകെ. എന്റെ പേരും ചിത്രവും എന്നെ അപകീര്‍ത്തിപ്പെടുന്ന രീതിയില്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്, ഇത്തവണത്തേക്കു മാത്രം ക്ഷമിക്കുന്നു. മേലില്‍ ആവര്‍ത്തിക്കരുത്.

കമന്റിടുന്നവരാണ് വായനക്കാര്‍ എന്നു കരുതിയതാണ് എന്റെ തെറ്റ്, എന്റെ 90 ശതമാനം വായനക്കാരും കമന്റിടാത്തവരാണ് എന്നറിഞ്ഞിട്ടു കൂടി. പക്ഷെ, കമന്റ് ഓപ്ഷന്‍ പൂട്ടിയതിന് എന്റേതായ ന്യായങ്ങളുണ്ടെങ്കിലും വായനക്കാര്‍ക്കു പ്രതികരിക്കാനുള്ള അവസരം നിഷേധിച്ചത് ശരിയായില്ല എന്നും സമ്മതിക്കുന്നു. അതുകൊണ്ട് കമന്റ് ഓപ്ഷന്‍ ഞാന്‍ വീണ്ടും തുറക്കുന്നു, പക്ഷെ കമന്റ് മോഡറേഷനോടെ മാത്രം. കമന്റുകള്‍ ഞാന്‍ പരിശോധിച്ച ശേഷം ഞാന്‍ പബ്ളിഷ് ചെയ്യും.

ഇപ്പോളാണ് ഞാന്‍ ശരിക്കും ഒരഹങ്കാരിയായത് !! ടേങ്ക്സ് റീഡേഴ്സ് !!

Related Posts with Thumbnails
blog comments powered by Disqus