കോടി (അടൂര്‍ ഗോപാലകൃഷ്ണന്‍)

എത്രയോ ചലച്ചിത്രമേളകള്‍ കാണുകയും അതിലൊക്കെ പലതും കൊണ്ടുപോയി കാണിക്കുകയും പല പുരസ്കാരങ്ങളും വാങ്ങുകയുമൊക്കെ ചെയ്തിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ റീമേക്ക് ഒാഫ് ദി സ്ലംഡോഗ് മില്ല്യനെയര്‍ പുറത്തിറങ്ങുന്നു. കോടി എന്നാണ് റീമേക്കിന്റെ പേര്. കഥ നമുക്കറിയാവുന്നതാണെങ്കിലും വളരെ സങ്കീര്‍ണമാണ് തിരക്കഥ. ഒരുവേള ഇതിനൊരു തിരക്കഥ ഉണ്ടോ എന്നു പോലും പ്രേക്ഷകര്‍ക്കു തോന്നിപ്പോവും.

തിരക്കഥ എഴുതുകയല്ല, ഒാരോ സീനിന്റെയും ചിത്രങ്ങള്‍ ഫ്രെയിം ബൈ ഫ്രിെയിം വരച്ചാണ് ഇതൊരു വഴിക്കാക്കിയിട്ടുള്ളത്. അതുകൊണ്ട് സാധാരണ സിനിമയുടെ കഥ പറയുന്നതുപോലെ ഇതിന്റെ കഥ അങ്ങനെ പറയാന്‍ പറ്റില്ല. ചില സീനുകള്‍ മാത്രം അവതരിപ്പിക്കുന്നു. സില്‍മയുടെ പേര് കോടി. പേരു പോലെ തന്നെ സിനിമയും അങ്ങേയറ്റം ശാന്തമാണ്, ചിലപ്പോള്‍ മൌനവും.

കാസ്റ്റ് ആന്‍ഡ് ക്രൂ-

ജമാല്‍- ഒരു പുതുമും
സലീം- മറ്റൊരു പുതുമും
ലതിക- നന്ദിതാ ദാസ്
ദിവാന്‍- എം.ആര്‍.ഗോപകുമാര്‍
കടത്തുകാരന്‍- മെലിഞ്ഞു വളഞ്ഞ ആരെങ്കിലുമൊരാള്‍
പശ്ചാത്തലസംഗീതം- ചീവീടുകള്‍
ചമയം- കരിയും ചാരവും
ലൈറ്റിങ്- സൂര്യന്‍, ചന്ദ്രന്‍, സ്ട്രീറ്റ് ലൈറ്റ്, റാന്തല്‍, മിന്നാമിനുങ്ങ്

കഥ അങ്ങനെ ഇങ്ങനെയൊന്നും ആരെയും പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്തതിനാല്‍ സിനിമയിലെ ചില സീനുകള്‍ മാത്രം ഉദ്ധരിക്കുന്നു.

സീന്‍-01

ചീവീടുകളുടെ നിലയ്ക്കാതെയുള്ള ശബ്ദം.(4 മിനിട്ട്)
ഇരുട്ടിലൂടെ മെല്ലെ പാന്‍ ചെയ്യുന്ന ക്യാമറ. (3 മിനിട്ട്)
ദൂരെ, വളരെ ദൂരെ എന്തോ ഒരു വെളിച്ചം. ഒരു മിന്നായം പോലെ. ഒപ്പം ഒാന്ത് കുളത്തില്‍ ചാടുന്നതു പോലുള്ള എന്തോ ഒരു ശബ്ദം. ചീവിടിന്റെ ശബ്ദത്തിന്റെ വോളിയം കുറയുമ്പോള്‍ നമ്മള്‍ വീണ്ടും അതേ ശബ്ദം കേള്‍ക്കുന്നു. ഒപ്പം വെള്ളത്തിന്റെ സാന്നിധ്യമറിയിക്കുന്ന ചില ഒാളങ്ങളും. വീണ്ടും അതേ വെളിച്ചം, അതേ ശബ്ദം, അതേ വെളിച്ചം. അതെ, നമ്മള്‍ വെള്ളത്തിലൂന്നിപ്പോകുന്ന ഒരു കടത്തു തോണിയുടെ തുഴ വെള്ളത്തില്‍ പതിക്കുന്ന സീനിന്റെ എക്സ്ട്രീം ക്ളോസപ്പ് ഷോട്ട് കാണുകയാണ്. ക്യാമറ മിനിറ്റില്‍ 0.005 മില്ലിമീറ്റര്‍ എന്ന കണക്കില്‍ വൈഡ് ആവുമ്പോള്‍ മെല്ലെ നീങ്ങുന്ന ആ തോണിയുടെ ചിത്രം വ്യക്തമാകുന്നു.

കടത്തുകാരന്‍ നന്നായി ഇൌന്നുന്നുണ്ട്. വള്ളത്തില്‍ ഒരേയൊരാള്‍ നിശ്ചലനായി ഇരിക്കുന്നു- ജമാല്‍. തലമുടി പറ്റെ വെട്ടിയിരിക്കുന്നു. ഇസ്തിരിയിടാത്ത വേഷം. വിദൂരതയില്‍ കണ്ണും നട്ടുള്ള ഇരിപ്പ്. സെക്കന്‍ഡ് ഷോ കഴിഞ്ഞ് അയല്‍ക്കാരിയുടെ ബെഡ്റൂമില്‍ എത്തിനോക്കിയിട്ടു വരുന്നവന്റെ ഭാവം. കടത്തുകാരന്‍ അവനെ തന്നെ നോക്കിയിരിക്കുന്നു. കുറെ നേരം നോക്കിയ ശേഷം കടത്തുകാരന്‍ ജമാലിനോട്- അക്കരെയ്ര്‍ക്കാ ?

കടത്തുകാരനെ ദയനീയമായി നോക്കുന്ന ജമാല്‍. കടത്തുകാരന്റെ ശുഷ്കിച്ച പേശികള്‍ വള്ളമൂന്നുതനുസരിച്ച് ചലിക്കുന്നത് ജമാല്‍ ശ്രദ്ധിക്കുന്നു. മങ്ങിയ തിളക്കമുള്ള കടത്തുകാരന്റെ കണ്ണുകളില്‍ ഉത്തരത്തിനു വേണ്ടിയുള്ള ദാഹം. അപ്പോള്‍ ജമാലിന്റെ ഉത്തരം – അല്ല ഇക്കരെയ്ര്‍ക്കാ !
ഒന്നും സംസാരിക്കാനാവാതെ നിന്നു പോവുന്ന കടത്തുകാരന്‍.

സീന്‍- 18

വിജനമായ കുളിക്കടവിലേക്കിറങ്ങുന്ന പടവില്‍ വെള്ള ഒറ്റമുണ്ടുടുത്തു നില്‍ക്കുന്ന ജമാല്‍. വെള്ളത്തില്‍ ചുവന്ന ബ്ലൌസിട്ടു കുളിക്കുന്ന ലതിക. കുളിക്കുന്നതിനിടയില്‍ അവള്‍ ചെറുപുഞ്ചിരിയോടെ ജമാലിനെ നോക്കുന്നുണ്ട്. ജമാല്‍ തോളില്‍ കിടന്നിരുന്ന തോര്‍ത്ത് എടുത്തു നോക്കിയ ശേഷം മെല്ലെ തോളിലേക്കു തന്നെയിടുന്നു. ജമാലിനെ ഒന്നു നോക്കിയ ശേഷം വെള്ളത്തില്‍ മുങ്ങുന്ന ലതിക. വെള്ളത്തിനടിയിലെ അവളുടെ ചുവന്ന ബ്ലൌസിന്റെ നിറം ജമാലിനു കാണാം. അവള്‍ പൊങ്ങുന്നില്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്… ജമാലിന്റെ നെഞ്ചിടിപ്പിനെ സൂചിപ്പിക്കുന്ന ഡ്രം പശ്ചാത്തലത്തില്‍. പെട്ടെന്ന് വെള്ളത്തിനടിയില്‍ നിന്നു കുമിളകള്‍ ഉയരുന്നു. ജമാല്‍ ഉദ്വേഗത്തോടെ ഒരു കാല്‍ മുന്നോട്ടു വയ്ര്‍ക്കുമ്പോള്‍ വെള്ളത്തില്‍ നിന്നുയരുന്ന ലതിക. അവള്‍ ആകാംക്ഷയോടെ ജമാലിനെ നോക്കുന്നു. അവന്റെ മുത്തെ ഭാവം കണ്ട് കിതപ്പടക്കാതെ അവള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.ജമാലിന്റെ മുത്ത് ചെറിയ ചമ്മല്‍. (ഇതായിരിക്കും സിനിമയിലെ ഏക കോമഡി സീന്‍)

സീന്‍- 26

നിക്കറിട്ട നാലഞ്ചു പോലീസുകാര്‍ അതിവേഗം നടന്നു പോകുന്നു. പിന്നാലെ കോണ്‍ഗ്രസ് പതാകയുമായി മറ്റു ചിലര്‍. അവര്‍ക്കു പിന്നാലെ കാര്യമെന്താണെന്നറിയാതെ എന്ന വണ്ണം ഒരു മണ്‍കുടം നിറയെ വെള്ളവുമായി നടന്നു വരുന്ന ലതിക. മുടി കെട്ടി വച്ചിരിക്കുന്നു. നീല ബ്ലൌസും ലുങ്കിയുമാണ് വേഷം. കുടം അരക്കെട്ടിനോട് ചേര്‍ത്തു പിടിച്ചുകൊണ്ടാണ് നടപ്പ്. മുറുക്കിച്ചുവന്ന ചുണ്ടുകള്‍. അവള്‍ നടന്നു നടന്നു ക്യാമയോടടുത്തെത്തുമ്പോള്‍ ദൂരെ നിന്ന് പോലീസിന്റെ വിസില്‍, ആരുടെയോ ആക്രോശം, വിസില്‍ അകന്നകന്നു പോകുന്ന ശബ്ദം.

മെല്ലെ ഫ്രെയിമിലേക്കു വരുന്ന ജമാല്‍ ലതികയ്ര്‍ക്ക് അഭിമുമായി നില്‍ക്കുന്നു. ജമാലിന്റെ മും ദുഭാരം കൊണ്ട് കറുത്തിരിക്കുന്നു. അതുകണ്ട് ലതികയ്ര്‍ക്കും ആകാംക്ഷ. അവള്‍ കുടം താഴെ വച്ച് കൈ ലുങ്കിയുടെ അറ്റത്തു തുടച്ച് ജമാലിന്നടുത്തേക്ക് നടന്നെത്തുന്നു. ഇപ്പോള്‍ ലതികയുടെ നഗ്നമായ വയറും മാറിടവും പ്രേക്ഷകരോട് വളരെ ചേര്‍ന്ന് (ബൌദ്ധികമായി വിശകലനം ചെയ്യേണ്ടവന്‍ ചെയ്തോണം). ചോദ്യഭാവത്തില്‍ അവള്‍ അവനെ നോക്കുമ്പോള്‍ ഉത്തരമായി ജമാല്‍- കാന്തി മരിച്ചു
(ചീവിടുകളുടെ ശബ്ദം)
ലതിക – കാന്തിയോ ?
(ചീവിടുകളുടെ ശബ്ദം)
ങും.. മഹാത്മാ കാന്തി..
അതാരാ ?
(ചീവിടുകളുടെ ശബ്ദം)
ഉത്തരം പറാതെ നടന്നകന്നു പോകുന്ന ജമാലിനെ വെറുതെ നോക്കിനില്‍ക്കുന്ന ലതിക.

സീന്‍- 32
രാത്രി. ലതികയുടെ വീടിന്റെ പിന്നില്‍ കൊച്ചുപിച്ചാത്തിയുമായി ഒളിച്ചു നില്‍ക്കുന്ന സലീം. അകത്തു നിന്നൊഴുകിയെത്തുന്ന റാന്തല്‍ വെളിച്ചത്തില്‍ ലതികയുടെ നിഴല്‍ കാണാം. ഒരു മണ്‍ചട്ടി കഴുകി പുറത്തേക്കിറങ്ങി വരുന്ന ലതികയുടെ കയ്യില്‍ കയറി പിടിക്കുന്ന സലീം. നിശ്ചലയായി നില്‍ക്കുന്ന അവള്‍ അവന്റെ കയ്യിലെ കത്തി കാണുന്നു. അവന്റെ കണ്ണുകളിലേക്കു നോക്കി നില്‍ക്കുന്ന ലതിക. അവളുടെ മുടി മുതല്‍ നഖം വരെ വിശദമായി നോക്കുന്ന സലീം. ആ സമയത്ത് സലീമിന്റെ കാഴ്ചപ്പാടില്‍ അവളുടെ ശരീരസൌന്ദര്യം എക്സ്ട്രീം ക്ലോസപ്പില്‍.

സീന്‍ – 32 എ
തുടര്‍ച്ച.
മുറ്റത്തെ വാഴയുടെ ചുവട്ടില്‍ നിന്നെണീറ്റ് മുണ്ടു മുറുക്കിയുടുക്കുന്ന സലീം. നെറ്റിയിലെ പൊട്ടുമാഞ്ഞ് നിലത്തു തളര്‍ന്നു കിടക്കുന്ന ലതികയുടെ കണ്ണില്‍ ശൂന്യത. അവളെ വെറുപ്പോടെ നോക്കിയിട്ട് മുണ്ടുമടക്കിയുടുത്ത് നടന്നു പോകുന്ന സലീം. പോകുന്ന വഴിയില്‍ കാര്‍ക്കിച്ചു തുപ്പുന്ന ശബ്ദവും കരിയിലകളില്‍ പതിയുന്ന അവന്റെ കാലൊച്ചകളുടെ ശബ്ദവും ലതികയുടെ കാഴ്ചപ്പാ
ടില്‍ അകന്നകന്നു പോകുന്നു. ചീവിടുകളുടെ ശബ്ദം തീവ്രമാകുന്നു. ലതികയുടെ വിറയ്ക്കുന്ന ചുണ്ടുകള്‍ എക്സ്ട്രീം ക്ലോസപ്പില്‍.

സീന്‍ – 43

ദിവാന്റെ സന്നിധിയില്‍ തലകുനിച്ചു നില്‍ക്കുന്ന ജമാല്‍. തലയില്‍ കെട്ടും കോട്ടും നെറ്റിയില്‍ കുറിയുമുള്ള ദിവാന്‍ അവജ്ഞയോടെ ജമാലിനെ നോക്കി നില്‍ക്കുന്നു. കാഴ്ച കാണാന്‍ നില്‍ക്കുന്ന ജനക്കൂട്ടത്തോടൊപ്പം ലതികയും. അടുത്തിരിക്കുന്ന കോളാമ്പിയിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന ദിവാന്‍. വീണ്ടും ചവയ്ക്കുന്നു. തലകുനിച്ചു നിന്ന് കണ്ണുകള്‍ മാത്രമുയര്‍ത്തി നോക്കുന്ന ജമാലിന്റെ കാഴ്ചപ്പാടില്‍ ദിവാന്റെ മുറുക്കുന്ന വായയുടെ ക്ലോസപ്പ്.

ഒരു ഭടന്‍ ചുവന്ന തുണികൊണ്ട് മൂടിയ വലിയൊരു താലവുമായി വരുന്നു. എല്ലാവരുടെയും മുഖത്ത് ആകാംക്ഷ. ലതികയുടെ കണ്ണുകളില്‍ ഭീതി. കണ്ണുകള്‍ താഴ്ത്തി നില്‍ക്കുന്ന ജമാല്‍. ദിവാന്‍ ഇപ്പോള്‍ ലതികയെ നോക്കിയാണ് ചവയ്ക്കുന്നത്. മുഖത്ത് രുചികരമായ ഭാവം. വീണ്ടും ദിവാന്റെ കാഴ്ചപ്പാടില്‍ ലതികയുടെ ബോഡി ക്ലോസപ്പില്‍. മുഖം കുനിച്ചു നില്‍ക്കുന്ന ലതിക.

ഇങ്ങടുത്തു വാ !- എന്നു ദിവാന്‍ പറയുമ്പോള്‍ രണ്ടു മുന്നു മിനിട്ടുകൂടി അതേ പടി നിന്നിട്ട് അടുത്തേക്കു ചെല്ലുന്ന ജമാല്‍. താലത്തിന്റെ മൂടിയായ ചുവന്ന തുണി മാറ്റി ദിവാന്‍ അതില്‍ നിന്നൊരു കോടി മുണ്ട് എടുക്കുന്നുൂ. അത് അന്തരീക്ഷത്തില്‍ കുടഞ്ഞ് ജമാലിന്റെ തോളില്‍ വിരിക്കുന്നു.

ജമാലിന്റെ കണ്ണുകളില്‍ അവിശ്വാസം, ലതികയുടെയും.

എങ്ങുനിന്നോ മുഴങ്ങുന്ന സ്വാതന്ത്യ്രസമര മുദ്രാവാക്യങ്ങള്‍. (ശുഭം)

Related Posts with Thumbnails
blog comments powered by Disqus