ഇന്നു പ്രതിഷേധം: കരിദിനം

സ്ലംഡോഗ് മില്ല്യനെയര്‍ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ കുറെ ദിവസമായി ഈ ബ്ലോഗില്‍ നടന്നു വരുന്ന ഫിലിം ഫെസ്റ്റിവല്‍ പ്രത്യേക കാരണത്താല്‍ ഇന്നുണ്ടായിരിക്കുന്നതല്ല. കാരണം, ഇന്ന് കരിദിനമാണ്. നമ്മുടെ, പ്രിയങ്കരിയായ, ഈശ്വരാ ! ഞാനിതെങ്ങനെ സഹിക്കും…

നമ്മുടെ, നമ്മുടെ എല്ലാമെല്ലാമായ.. ഈശ്വശ്വശ്വരാരാരാരാ.. നമ്മുടെ.. കാവ്യാ മാധവന്റെ കല്യാണമാണിന്ന് കല്യാണം.. നമ്മളിതെങ്ങനെ സഹിക്കും, സുഹൃത്തുക്കളെ, എങ്ങനെ സഹിക്കും.

ഈ ദിവസം ചരിത്രത്തില്‍ കരിദിനമെന്നു രേഖപ്പെടുത്തും. ആകാശം ഇരുണ്ടുമൂടിക്കിടക്കും. ഓരോ പൈന്റുമടിച്ച് ബാച്ചികള്‍ എവിടെയെങ്കിലും വീണുറങ്ങുക. നാളെ നേരം വെളുക്കുന്നതു വരെ ബോധം ഉണരാത്ത പോലെ വല്ലതും അടിക്കൂ.

ഇന്നു മൂകാംബികയില്‍ വച്ചാണ് നിഷാല്‍ ചന്ദ്ര എന്ന ഭീകരന്‍ നമ്മുടെ കാവ്യയെ, നമ്മുടെ എല്ലാമെല്ലാമായ കാവ്യയെ നമ്മില്‍ നിന്നടര്‍ത്തി മാറ്റിക്കൊണ്ടു പോകുന്നത്.

മുകാംബികയിലേക്കുള്ള എല്ലാ ബസുകളിലും കരി ഓയില്‍ ഒഴിച്ചും ബ്ലോഗുകള്‍ കറുപ്പിച്ചും നമുക്ക് പ്രതിഷേധിക്കാം. അതല്ല, നേരിട്ടു പ്രതിഷേധമറിയിക്കേണ്ടവര്‍ക്ക് രാവിലെ 10.20നും 10.50നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ മൂകാംബികയില്‍ കാവ്യ വിവാഹിതയാകുമ്പോള്‍ പ്രതിഷേധം രേഖപ്പെടുത്താം. അതിനു സാധിക്കാത്തവര്‍ക്ക് ഒന്‍പതാം തീയതി കൊച്ചി ലേ മെരിഡിയനില്‍ നടക്കുന്ന റിസപ്ഷനിലോ അതിനും പറ്റാത്തവര്‍ക്ക് 12ന് നീലേശ്വരത്ത് കാവ്യയുടെ വീട്ടുകാര്‍ സംഘടിപ്പിക്കുന്ന റിസപ്ഷനിലോ പ്രതിഷേധമറിയിക്കാം.

ആത്മഗതം: ഈശ്വരാ ! മീര കൂടി കല്യാണം കഴിച്ചാല്‍ പിന്നെ എനിക്കാരുണ്ട് !!!

പക്ഷെ, സുഹൃത്തുക്കളെ നിങ്ങളാരും ഒന്നും ചെയ്യരുത്. മലയാള സിനിമയിലെ ഒരു നായികനടിക്ക് ലഭിക്കാവുന്ന പരമോന്നതി ബഹുമതി എന്നത് ഉര്‍വശി അവാര്‍ഡോ പത്മശ്രീയോ ഒന്നുമല്ല. ഏജ് ഓവറാകുന്നതിനു മുമ്പ്, ഫീല്‍ഡ് ഔട്ട് ആകുന്നതിനു മുമ്പ് താലികെട്ടിക്കൊണ്ടുപോകാന്‍ കടലിനക്കരെ നിന്നുള്ള കൊള്ളാവുന്ന പണിയുള്ള ഒരു ചെക്കനാണ്, അത് നമ്മുടെ കാവ്യയ്ക്ക് കിട്ടിയതില്‍ നമ്മള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. ഈയൊരു സാഹചര്യത്തില്‍ കാവ്യ ഇതുവരെ അഭിനയിച്ചിട്ടുള്ള സിനിമകളുടെ ഒരു ലിസ്റ്റ് കൂടി ഇരിക്കട്ടെ (ടോട്ടല്‍ -46)

പൂക്കാലം വരവായി (1991)
അഴകിയ രാവണന്‍ (1996)
ഒരാള്‍ മാത്രം (1996)
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (1997)
ഭൂതക്കണ്ണാടി (1997)
ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)
മധുരനൊമ്പരക്കാറ്റ് (1999)
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (19999)
ഡാര്‍ലിങ് ഡാര്‍ലിങ് (2000)
തെങ്കാശിപ്പട്ടണം (2000)
രാക്ഷസരാജാവ് (2001)
ഒന്നാമന്‍ (2001)
ദോസ്ക് (2001)
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ (2001)
കാശി (2002- തമിഴ്)
മീശമാധവന്‍ (2002)
തിളക്കം (2002)
സദാനനന്ദന്റെ സമയം (2002)
കഥ (2002)
വെള്ളിത്തിര (2003)
മിഴി രണ്ടിലും (2003)
പുലിവാല്‍ കല്യാണം (2003)
ഗൌരീശങ്കരം (2003)
റണ്‍വേ (2003)
അപരിചിതന്‍ (2003)
ഗ്രീറ്റിങ്സ് (2004)
പെരുമഴക്കാലം (2004)
ഇരുവട്ടം മണവാട്ടി (2004)
അന്നൊരിക്കല്‍ (2004)
കൊച്ചി രാജാവ് (2005)
അനന്തഭദ്രം (2005)
ശീലാബതി (2005)
ലയണ്‍ (2005)
വടക്കുംനാഥന്‍ (2005)
ക്ലാസ്സ്മേറ്റ്സ് (2006)
ചക്കരമുത്ത് (2006)
ഇന്‍സ്പെക്ടര്‍ ഗരുഡ് (2006)
അതിശയന്‍ (2006)
നാദിയ കൊല്ലപ്പെട്ട രാത്രി (2007)
നാലു പെണ്ണുങ്ങള്‍ (2007)
കങ്കാരു (2008)
സാധു മിരണ്ടാല്‍ (2008-തമിഴ്)
മാടമ്പി (2008)
ട്വന്റി 20 (2008)
പട്ടണത്തില്‍ ഭൂതം (2009)

(സ്ലംഡോഗ് മില്ല്യനെയര്‍ ഫിലിം ഫെസ്റ്റിവലില്‍ അടുത്തതായി- കോടി (സംവിധാനം അടൂര്‍ ഗോപാലകൃഷ്ണന്‍)

Related Posts with Thumbnails
blog comments powered by Disqus