ഫാ. അടപ്പൂരാന്, സ്വന്തം കമ്പി ഓമനക്കുട്ടന്‍ !

പ്രിയങ്കരനായ ഫാ.ഉടുപ്പൂരാന്,

ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ എഴുതണം എഴുതണം എന്നു വിചാരിച്ചതാണ്. എന്നാപ്പിന്നെ അങ്ങെഴുതിക്കളയാം എന്നു തീരുമാനിച്ചു. ജയിലില്‍ സുഖം തന്നെ എന്നു കരുതുന്നു. എനിക്കും ഇവിടെ സുഖമാണ്. എന്റെ ഒരു അനുഭവം വച്ചു നോക്കിയാല്‍ പള്ളിയിലേക്കാള്‍ സുഖം ജയിലിലാണ്. സംഗതി നത്താന്‍ വഴിയില്ലെന്നതാണ് ആകെയുള്ള സങ്കടം. ആത്മീയമായ എന്റെയൊരു സംശയത്തിന് അച്ചന്‍ ആദ്യം തന്നെ ഒരു മറുപടി പറയണം. നമ്മളീ സര്‍ഗത്തിന്റെയും നരകത്തിന്റെയും കാര്യം പറഞ്ഞാണല്ലോ ആളുകളെ ഭീഷണിപ്പെടുത്തി വിശ്വാസികളാക്കുന്നത്. ശരിക്കും നരകം അത്ര കുഴപ്പം പിടിച്ച സ്ഥലമാണോ ? ജയില്‍ എന്നു പറഞ്ഞാല്‍ ഭീകരസ്ഥലമാണെന്നൊക്കെ കരുതിയിരുന്നിട്ട് ജയിലില്‍ ചെല്ലുമ്പോള്‍ നമുക്കു മനസ്സിലാവും പുറത്തുള്ളതിനെക്കാള്‍ ശാന്തിയും സമാധാനവും ചിട്ടയും ഒക്കെ ജയിലിലുണ്ടെന്ന്. ആ ഒരു ലോജിക് വച്ചു നോക്കിയാല്‍ നരകം സ്വര്‍ഗത്തെക്കാള്‍ ഫാര്‍ ഫാര്‍ ബെറ്ററായിരിക്കില്ലേ ?

അച്ചനെന്നെ ഓര്‍മ കാണത്തില്ല. ഞാന്‍ വിശദമായി പരിചയപ്പെടുത്താം. വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ചന്‍ എന്റെ ഇടവകയില്‍ വികാരിയായിരിക്കുന്ന സമയത്ത് പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ കൂടെ സിനിമയ്ക്കു പോയി എന്ന പാപം പറഞ്ഞു കുമ്പസാരിച്ച എന്നെ അച്ചന്‍ വല്ലാതെ ഗുണദോഷിച്ചിരുന്നു. പെണ്‍കുട്ടികളെ പ്രേമിക്കരുത്. അവരെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയുണ്ട്, അതെന്താണെന്നറിയാതെ അവരെ കയറി പ്രേമിച്ചു കഴിഞ്ഞാല്‍ ദൈവശാപം ഉണ്ടാവും എന്നൊക്കെ പറഞ്ഞിരുന്നു. അതിനു ശേഷം ദൈവവിളി കഴിഞ്ഞ് മഠത്തില്‍ പോവാനുള്ള പ്രായം കഴിഞ്ഞ ശേഷമേ ഞാന്‍ പെണ്‍കുട്ടികളെ നോക്കാറു പോലുമുണ്ടായിരുന്നുള്ളൂ.

ഞാന്‍ ഒരു റേപ് കേസില്‍ ഇപ്പോള്‍ ജയിലിലാണ്. 12 ദിവസത്തെ പരോളിലിറങ്ങിയപ്പോഴാണ് അച്ചന്റെ വിശേഷങ്ങളൊക്കെ ടിവിയില്‍ കണ്ടത്. അച്ചന്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ എങ്ങനെയങ്കിലും സെന്‍ട്രല്‍ ജയിലില്‍ തന്നെ വരണം. ഞങ്ങള്‍ക്ക് അവിടെ ഒരു ആത്മീയഗുരുവിന്റെ കുറവുണ്ട്. അച്ചനാവുമ്പോള്‍ ഈവക കാര്യങ്ങളിലൊക്കെ ഒരു താല്‍പര്യവുമുണ്ടാവുമല്ലോ. ചുമ്മാ ദൈവികകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ വല്ല കന്യാസ്ത്രീക്കിട്ടും പണി കൊടുത്ത കഥ പറയുന്നത്.

സത്യം പറഞ്ഞാല്‍ നിങ്ങടെ കഥ കേട്ടപ്പോള്‍ നല്ല പ്രായത്തില്‍ സെമിനാരിയില്‍ ചേരാത്തതില്‍ എനിക്കു സങ്കടം തോന്നി. ഇനിയിപ്പോള്‍ എനിക്കൊരു സാധ്യതയുണ്ടോ ? എട്ടുപത്തു വര്‍ഷം പഠിക്കേണ്ടി വരുമെന്നു പറഞ്ഞു. അച്ചനും ഇതെല്ലാം പഠിച്ചിട്ടാണോ ഇത്രവലിയ പുള്ളിയായത്. എന്റെ ഒരു സ്ഥിരം കുറ്റി കോതമംഗലംകാരി ഒരു സൂസിയുണ്ട്. അവളെ മഠത്തിലെടുക്കാനെന്തെങ്കിലും സാധ്യതയുണ്ടോ ? ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ആ ഒരു സെറ്റപ്പില്‍ സ്വസ്ഥമായി കഴിയാമായിരുന്നു. രാത്രിയില്‍ ഒളിച്ചും പാത്തുമുള്ള പോക്ക് മടുത്തു. അച്ചന്‍ അകത്താണെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ എന്നെ സഹായിക്കാന്‍ പറ്റുമെങ്കില്‍ വല്ലതും ചെയ്യണേ.

ഞാനിപ്പോള്‍ താമസിക്കുന്നത് ഒരു മഠത്തിന്റെ അടുത്താണ്. ഈ കന്യാസ്ത്രികളൊക്കെ കര്‍ത്താവിന്റെ മണവാട്ടികളാണല്ലോ എന്നു കരുതി ഞാനിതുവരെ വല്യ ബഹുമാനത്തിലൊക്കെ നിക്കുവാരുന്നു. ഇപ്പോഴാണ് ഇതിന്റെയൊക്കെ ഒരു സെറ്റപ്പ് പിടി കിട്ടിയത്. ഇവിടെ സംഗതി നടക്കുമോ എന്നു ഞാനെങ്ങനെയാണ് അറിയുന്നത്. ഈ പരിപാടിക്കു വേണ്ടിയുള്ള കന്യാസ്ത്രീകളെ വേറെ അപ്പോയ്ന്റ് ചെയ്യുന്നതാണോ ? ഒരു മഠത്തില്‍ ഈ പരിപാടിക്കുള്ള എത്ര കന്യാസ്ത്രീകള്‍ കാണും. ഇവരെ കാണേണ്ടപോലെ കാണാന്‍ റജിസ്റ്ററേഷനോ മറ്റോ ഉണ്ടോ ? അച്ചന്മാര്‍ക്കുള്ള റേറ്റില്‍ തന്നെ നമുക്കും കിട്ടുമോ ? ക്രിസ്ത്യാനിയാണെങ്കില്‍ ഡിസ്കൌണ്ട് ഉണ്ടോ ? എങ്ങനെയാണ് ഞാനിടപെടേണ്ടത് ?

നേരിട്ടു ചോദിക്കാനൊക്കെ എനിക്കു ഭയങ്കര ചമ്മലാണ്. റേപാണെങ്കില്‍ ഓകെ. ഇത് വലിയ പാടുള്ള ജോലിയാണ്. ഈ ഫീല്‍ഡില്‍ വളരെ എക്സ്പീരിയന്‍സുള്ള ആളെന്ന നിലയില്‍ അച്ചനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ഒരു 35നും 45നും ഇടയ്ക്ക് പറ്റിയ കക്ഷികള്‍ കയ്യിലുണ്ടെങ്കില്‍ ഒന്നു സെറ്റപ്പാക്കുമോ ? എനിക്കിത്തിരി പ്രായമുള്ളവരോടാണ് താല്‍പര്യം. എനിക്ക് മറ്റാരോടും ഇത് ചോദിക്കാന്‍ പറ്റില്ല. അച്ചനാവുമ്പോള്‍ നമ്മള്‍ ഒരേ വേവ്ലെങ്തിലുള്ള ആളുകളായതുകൊണ്ട് കാര്യം മനസ്സിലാവും.

അച്ചനിനി എന്നാണ് പുറത്തു വരുന്നത് ? അച്ചന്‍ ശരിക്കും പറഞ്ഞാല്‍ അകത്തെങ്ങും കിടക്കേണ്ട ആളല്ല. എനിക്കിവിടെ ഒന്നു രണ്ടു വീടുകളില്‍ ഒളിസേവയുണ്ട്. പിള്ളേരൊക്കെ പ്രായമായി വരുന്നു എന്നും പറഞ്ഞ് ചേച്ചിമാരെന്നെ ഈയിടെയായി ഒഴിവാക്കുകയാണ്. അച്ചനകത്തായതില്‍ സങ്കടമുണ്ടെങ്കിലും ഞങ്ങളെപ്പോലുള്ള അനേകം ആളുകള്‍ക്ക് അത് വലിയ ആശ്വാസമായി. ഇതൊക്കെ വളരെ മാന്യമാണെന്നും ദൈവികമാണെന്നുമൊക്കെ അവളുമാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എനിക്കു സാധിച്ചു. സത്യത്തില്‍ അവിഹിതബന്ധങ്ങളുടെ മധ്യസ്ഥനായി ഞങ്ങളെപ്പോലുള്ളവര്‍ക്കു വേണ്ടി അച്ചനെ ഭാവിയില്‍ വിശുദ്ധനാക്കേണ്ടതാണ്.

അച്ചനിടക്ക് പരോളിനിറങ്ങുമ്പോള്‍ അറിയിക്കണം. നമ്മുടെ കേസുകെട്ടുകളൊക്കെ ഇത് പറയേണ്ടി വരുമോ എന്ന പേടി കാരണം ഇപ്പോള്‍ കുറെനാളായി കുമ്പസാരിക്കാനൊന്നും പോവാറില്ല. അച്ചനാവുമ്പോള്‍ ഇതൊന്നും ഒരു പ്രശ്നമായിരിക്കില്ലല്ലോ. അച്ചനിറങ്ങുമ്പോള്‍ ഞാനവളുമാരെ വിടാം. ഇതൊന്നും ഒരു പാപമല്ലെന്നു പറഞ്ഞ് അവരെ ബോധവല്‍ക്കരിക്കുന്ന കാര്യം ഏറ്റോണം. അല്ലാതെ ഈ പണി മുഴുവന്‍ ഒപ്പിച്ചിട്ട് കുമ്പസാരിക്കാന്‍ വരുമ്പോള്‍ മറ്റേ വര്‍ത്തമാനം പറഞ്ഞേക്കരുത്. അല്ലെങ്കില്‍ വേണ്ട, അച്ചനും അവളുമാരും തമ്മില്‍ സെറ്റപ്പായാല്‍ ഞാന്‍ പുറത്താവും. ഈ പണിയില്‍ അച്ചനാരാ മോന്‍ എന്നത് എനിക്കൂഹിക്കാന്‍ കഴിയും.

എന്തായാലും കുറച്ചുദിവസം കൊണ്ട് അച്ചന് ഒുക്കത്തെ പബ്ളിസിറ്റിയാണ് കിട്ടിയിരിക്കുന്നത്. ഇതുവച്ച് അന്നത്തെ അനുഭവങ്ങളെല്ലാം വച്ച് ഒരു പുസ്തകമെഴുതിക്കൂടെ ? അല്ലെങ്കില്‍ ഫയറിലോ മറ്റോ പരമ്പരയായി എഴുതിക്കൂടെ ? അതുമല്ലെങ്കില്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിക്കൂടെ ? ഇത്തരം അനുഭവങ്ങളുള്ളവര്‍ അത് പങ്കു വയ്ക്കുന്ന സ്ഥലമാണ് ബ്ലോഗ്. എന്തായാലും അച്ചനിങ്ങനെ ഒതുങ്ങിക്കഴിയേണ്ട ആളല്ല എന്നു മാത്രം ഞാന്‍ പറഞ്ഞേക്കാം. കേസില്‍ കൂടെയുള്ള കക്ഷികളെയും എന്റെ അന്വേഷണം അറിയിക്കണം. അകത്തായ കന്യാസ്ത്രീക്ക് എന്റെ പ്രത്യേക അന്വേഷണം പറയണം. ഇനി മുതല്‍ നിങ്ങള്‍ ദൈവജനവും ഞാന്‍ തടവുകാരനുമല്ല. നമ്മള്‍ ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ്.

എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട്,

കമ്പി ഓമനക്കുട്ടന്‍.
സെന്‍ട്രല്‍ ജയില്‍,
പൂജപ്പുര,
തിരുവനന്തപുരം.

Related Posts with Thumbnails
blog comments powered by Disqus