ബാബുക്കുട്ടന്‍ !

വയസ് 26. പ്രായം പ്രവചനാതീതം.പക്ഷേ ശതകോടി യുഗങ്ങള്‍ക്കു മുന്പേ ‍അവനുണ്ട്.
പണ്ട് വനാന്തരങ്ങളില്‍ മനുഷ്യന്‍ മൃഗീയമായി ജീവിക്കുന്പോള്‍, കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെ പുരോഗതിയുടെ ചക്രം തെളിക്കുന്പോള്‍, ബാബുക്കുട്ടന്‍ മിനുസമുള്ള കല്ലില്‍ ചടഞ്ഞിരുന്ന് വ്യവസ്ഥിതിയെ കീറിമുറിച്ചു കുറ്റം വിധിക്കുകയായിരുന്നു.

പിന്നെ, ജീവിതം കുടിലുകളിലേക്കും ചെറിയ ഗ്രാമങ്ങളിലേക്കും മാറിയപ്പോള്‍ അവന് ചടഞ്ഞിരിക്കാന്‍ കൂടുതല്‍ മിനുസമുള്ള ഇടങ്ങള്‍ കിട്ടി. വ്യവസ്ഥിതിക്കു പുറമേ അവന്‍ സ്ഥിതിയെയും വിമര്ശനവിധേയമാക്കി. ഗ്രാമങ്ങള്‍ ചെറുനഗരങ്ങളും നഗരപ്രാന്തങ്ങളുമായപ്പോള്‍ ബാബുക്കുട്ടന്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ക്ക് ആവശ്യക്കാരുണ്ടായി. അവന്‍റെ അസഹിഷ്ണുത സമൂഹത്തിന്‍റെ ഭാഗമായി. ഡിമാന്‍റും സപ്ളൈയും തമ്മില്‍ ചേരാതെ വന്നപ്പോള്‍ കൂടുതല്‍ ബാബുക്കുട്ടന്‍മാരുണ്ടായി.

സ്ഥിതിക്കും വ്യവസ്ഥിതിക്കും പുറമേ സൃഷ്ടിയും സംഹാരവും വരെ അവരുടെ അഖണ്ഡയജ്ഞത്തിനിരയായി. കാലം മാറി. റോഡുകളും വാഹനങ്ങളും വന്നു. ബാബുക്കുട്ടന്‍ പ്രസ്ഥാനമായി. പല മേഖലകളിലായി കുറെയധികം ബാബുക്കുട്ടന്‍മാരുണ്ടായി. തങ്ങളുടെ ആക്ഷേപഹാസ്യത്തിന് സ്പെഷലിസ്റ്റ് മേഖലകള്‍ കണ്ടെത്തി. പലരും സാഹിത്യകാന്‍മാരായി. കുറെ പേരാകട്ടെ സര്ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായി. പറയുന്നതെന്തും പ്രസിദ്ധീകരിക്കുമെന്നായപ്പോള്‍ പുലഭ്യം ഉച്ചത്തിലായി.

കാര്യങ്ങള്‍ ഓണ് ലൈനായപ്പോള്‍ ബാബുക്കുട്ടന്‍മാരും ഓണ് ലൈനായി. മധ്യപൂറ്വേഷ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കും കുറെയാളുകള്‍ ചേക്കേറി. അപ്പാര്ട്ട് മെന്‍റിന്‍റെ ചുവരുകള്‍ക്കിടയില്‍ ഹൌസ് കീപ്പിങ്ങും ബേബി സിറ്റിങ്ങുമായി കുടുങ്ങിപ്പോയ ബാബുക്കുട്ടന്‍മാര് ഓണ് ലൈന്‍ ജനാലകള്‍ വഴി കൃത്യം തുടരുകയാണ്…

Related Posts with Thumbnails
  • Keralafarmer

    :)

  • Inji Pennu

    പ്രിയ ബെര്‍ളി തോമസേ,
    ദേ ഈ ലിങ്കില്‍ പോയി നോക്കിയാല്‍ പുതിയ പോസ്റ്റുകള്‍ മലയാളത്തില്‍ വരുന്നതു കാണാന്‍ സാധിക്കും.
    http://www.malayalabhasha.org/

    അങ്ങിനെയാണ് ഞങ്ങള്‍ താങ്കളുടെ ബ്ലോഗില്‍ എത്തിയത്. മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്ന മിക്ക മലയാളികളും അവരുടെ കമന്റുകള്‍
    ഒരു കോമണ്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു. അങ്ങിനെ ഞങ്ങള്‍ ഇവിടെയുന്ന കമന്റുകള്‍ വഴിയാണ് പലരും പല ബ്ലോഗിലേക്കും എത്തുന്നത്. കാരണം മിക്കവരും ആ കമന്റുകള്‍ മാത്രമാണ് പ്രധാനമായും കാണുക.
    അതിനുവേണ്ടിയുള്ള കുറച്ച് സെറ്റിങ്ങ്സിനേക്കുറിച്ചാണ് അശ്വമേധം എന്ന ബ്ലോഗര്‍ എഴുതിയിരിക്കുന്നത്. വായിക്കുമല്ലൊ.
    http://ashwameedham.blogspot.com/2006/07/blog-post_28.html
    അതിലെ സെറ്റിങ്ങ്സ് ചെയ്താല്‍ താങ്കളുടെ ബ്ലോഗുകള്‍ ക്ക് കൂടുതല്‍ വിസിബിളിറ്റി കിട്ടും.

    ഈ കൂട്ടായ്മയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. പ്രത്യേകിച്ചും മീഡിയയില്‍ ജോലി ചെയ്യുന്നവര്‍ ആവുമ്പൊള്‍ അതൊരു പ്രത്യേകതയാണ്.

  • മഴത്തുള്ളി

    അങ്ങനെ ബാബുക്കുട്ടനും ഒരു ബ്ലോഗായി. ഇനി അപ്പാര്ട്ട് മെന്‍റിന്‍റെ നാലു ചുവരുകള്‍ക്കിടയില്‍ ഹൌസ് കീപ്പിങ്ങും ബേബി സിറ്റിങ്ങുമായി കുടുങ്ങിപ്പോയ ബാബുക്കുട്ടനും ഓണ് ലൈന്‍ ജനാലകള്‍ വഴി കൃത്യം തുടരട്ടെ എന്നാശംസിക്കുന്നു… ;)