അമ്മയിരിക്കുമ്പോള്‍ മോന്‍ ആടേണ്ട !

അമ്മയിരിക്കുമ്പോള്‍ മോന്‍ ആടേണ്ട !

താനിരിക്കേണ്ടിടത്ത് നായ് എങ്കിലും ഇരുന്നില്ലെങ്കില്‍ അവിടെ മമ്മൂട്ടി കയറി ഇരിക്കുമെന്ന് തോന്നിയിട്ടുണ്ടാവണം ഇന്നസെന്റിന്. എന്തായാലും അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും തോറ്റു തുന്നം പാടിയ കേസില്‍ സെക്രട്ടറിയോ പ്രസിഡന്റോ ട്രഷററോ അല്ലാത്ത മെഗാസ്റ്റാര്‍ മമ്മൂട്ടി അന്തിമവിധി പറഞ്ഞപ്പോള്‍ സാധാരണ ജനം പഴയ ചില ജോഷി പടങ്ങള്‍ക്കെന്ന പോലെ ആവേശപൂര്‍വം കയ്യടിച്ചു: ഇവനാണ് ശരിക്കും ഹീറോ എന്നു വിധിച്ചു. ഇപ്പോഴാണ് മലയാള സിനിമ ശരിയായത് എന്ന് അഴീക്കോട് മാഷും പറഞ്ഞതോടെ എല്ലാം കോംപ്ളിമെന്റ്സ് ആയി.

ഇതൊരു ഭയങ്കര വിവാദമായി മലയാള സിനിമയുടെ പരിപ്പും കൊണ്ടേ പോരൂ എന്നും അങ്ങനെ ഇന്നുള്ള മലയാള സിനിമ പൂട്ടിപ്പോവുകയും അതെത്തുടര്‍ന്ന് തന്റെ നേതൃത്വത്തില്‍ പുതിയൊരു മലയാള സിനിമ ഉദയം ചെയ്യുമെന്നും കരുതിയ വിനയനെയും എന്നെയും പോലുള്ള പരമഫ്രോഡുകള്‍ ചരിത്രത്തിന്റെ മേലുള്ള മമ്മൂട്ടിയുടെ ആ ഇടപെടലില്‍ സ്തംഭിച്ചുപോയി. തിലകനെപ്പോലെയുള്ള ചില ദോഷൈദൃക്കുകള്‍ പറഞ്ഞു: എല്ലാം മമ്മൂട്ടിയുടെ നാടകമാണ്. ഇതുവരെ നടന്നതിനെല്ലാം ഒരു തിരക്കഥയുണ്ട് !

എല്ലാ സംഭവങ്ങളും നടന്നു കഴിയുമ്പോള്‍ അതിന് ആരോ തിരക്കഥ ചമയ്ക്കുന്നുണ്ട് എന്നു നമുക്കു തോന്നും. പക്ഷെ, അമ്മ-തിലകന്‍-അഴീക്കോട് വിവാദത്തില്‍ തിരക്കഥ ഒരുക്കിയത് ആരാണ് ? എന്തായാലും ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു തിരക്കഥ ഉണ്ടെങ്കില്‍, ആ തിരക്കഥാകൃത്തിനെ മലയാള സിനിമ ഏല്‍പിച്ചുകൊടുത്താല്‍ സിനിമയിലെ താല്‍ക്കാലിക പ്രതിസന്ധി തീരും. മൂന്നോ നാലോ ഹിറ്റുകളെങ്കിലും ഒരുക്കാന്‍ ആ തിരക്കഥാകൃത്തിനു കഴിയും.

അമ്മ-തിലകന്‍-അഴീക്കോട് വിവാദത്തിലെ തിരക്കഥാ തിയറിയുടെ സാധ്യത നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുലിയെപ്പോലെ വന്ന് ‘ഇതോടെ വിവാദം കഴിഞ്ഞു’ എന്നു പ്രഖ്യാപിച്ചു കയ്യടി വാങ്ങിപ്പോയ മമ്മൂട്ടി ഇന്നലെ വന്ന് ‘ഞാനില്ലേ !’ എന്ന മട്ടില്‍ എല്ലാം തള്ളിപ്പറഞ്ഞ് ഭിക്ഷാംദേഹിയെപ്പോലെ മലക്കംമറിഞ്ഞത്. എല്ലാം മമ്മൂട്ടിയുടെ കളിയായിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനൊരു മലക്കം മറിച്ചില്‍ വേണ്ടിവരില്ലായിരുന്നു. പ്രശ്നം അവസാനിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടെ മമ്മൂട്ടി ഇടപെടുകയായിരുന്നു എന്നൂഹിക്കാം.

പ്രശ്നം അവസാനിക്കുക എന്നതിനെക്കാള്‍ താരസംഘനയ്ക്ക് പ്രധാനം പോയ മാനം തിരിച്ചു പിടിക്കുക എന്നാണെന്നു തോന്നുന്നു. മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ച പ്രശ്നത്തില്‍ അഴീക്കോടിന്റെ അടികൊണ്ട താരങ്ങള്‍ കടുത്ത നിലപാടിലാണെന്നു കേള്‍ക്കുന്നു. അഴീക്കോടിനെതിരെ അപകീര്‍ത്തി കേസുമായി മോഹന്‍ലാല്‍ മുന്നോട്ടു പോവുകയാണ്. മമ്മൂട്ടിയുടെ മേല്‍ അമ്മ നേതൃത്വത്തിന്റെ കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നു വേണം ഊഹിക്കാന്‍. പോരെങ്കില്‍, ആദ്യം മമ്മൂട്ടിയെ തെറി വിളിക്കുകയും മലയാള സിനിമയിലെ വില്ലന്‍ മമ്മൂട്ടിയാണെന്നും പറഞ്ഞ തിലകന്‍ ഇന്നലെ പറഞ്ഞത്: മമ്മൂട്ടി മധ്യസ്ഥനാവുകയാണെങ്കില്‍ മാത്രം അമ്മയുമായി ചര്‍ച്ച നടത്താമെന്നാണ്. ചുരുക്കത്തില്‍, ഈ വിവാദം ഇതുവരെ ഫോളോ ചെയ്തവര്‍ക്ക് ഒറ്റ കാര്യത്തിലേ സംശയം തോന്നു- ഭ്രാന്ത് ആര്‍ക്കാണ് എന്നതില്‍.

മമ്മൂട്ടിയുണ്ടെങ്കില്‍ മാത്രം ചര്‍ച്ച എന്ന തിലകന്റെ നിലപാടും മമ്മൂട്ടിയുടെ മേല്‍ ഉണ്ടായിട്ടുണ്ടാകാവുന്ന സംഘടനയുടെ സമ്മര്‍ദ്ദവും ഇന്നലെ സ്റ്റാറായ മമ്മൂട്ടിയെ തന്റെ ഹീറോയിസം ബലികൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. ‘അമ്മ ഇനി പരസ്യപ്രസ്താവനയ്ക്കില്ല, ഈ വിവാദം ഇവിടെ അവസാനിക്കുന്നു’ എന്നൊക്കെ പറഞ്ഞ മമ്മൂട്ടി ഏറ്റവുമൊടുവില്‍ പറഞ്ഞതു കൂടി കേള്‍ക്കുക: അമ്മ ആവശ്യപ്പെട്ടാല്‍ പോലും തിലകന്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ല. ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ താനിക്കാവില്ല; അതിനു താന്‍ തയ്യാറുമല്ല. സംഘടനയാണ് തനിക്കു പ്രധാനം. സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുമാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളു. തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെങ്കില്‍ തനിക്ക് അതു മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

എല്ലാം മമ്മൂട്ടിയുടെ തന്ത്രമാണ് എന്നു ചിലര്‍ വിശ്വസിക്കുമ്പോള്‍ മാറ്റാരുടെയോ തന്ത്രത്തെ മമ്മൂട്ടി ഭയപ്പെടുന്നു. ആരാണ് എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ തന്ത്രശാലി ? മോഹന്‍ലാലോ തിലകനോ അതോ ഇന്നസെന്റോ ? അമ്മയുടെ അനുമതിയോടെയല്ല പ്രശ്നം അവസാനിച്ചതായി മമ്മൂട്ടി പ്രഖ്യാപിച്ചതെന്നും മമ്മൂട്ടിയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ‘സുകുമാര്‍ അഴീക്കോട്’ മഹാനാണ് എന്ന അര്‍ത്ഥത്തില്‍ പരാമര്‍ശിച്ചതും അഴീക്കോട് പറഞ്ഞത് ശരിയായില്ല എന്നു പറയാനാണെങ്കിലും മോഹന്‍ലാല്‍ സഹോദരനെ വഞ്ചിച്ചു എന്ന വിവാദപരാമര്‍ശം വശദാംശങ്ങളോടെ ആവര്‍ത്തിക്കുകയും അതിനു മറ്റൊരു വിശദീകരണം നല്‍കുകയും ചെയ്തു എന്നതും സംഘടനയിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി എന്നാണ് സൂചന. ഇതോടൊപ്പം തിലകന്റെ പ്രസ്താവന കൂടിയായപ്പോള്‍ സംഘടനയുടെ അതൃപ്തിക്കു പാത്രമാവാതിരിക്കുന്നതിനു വേണ്ടി മമ്മൂട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നത്രേ.

ഈ വിവാദം കൊണ്ട് നഷ്ടം മലയാള സിനിമയ്ക്കും താരങ്ങള്‍ക്കുമാണെങ്കില്‍ കാര്യമായ ലാഭം ഉണ്ടായിരിക്കുന്നത് സുകുമാര്‍ അഴീക്കോടിനു തന്നെയാണ്. പലരും പറഞ്ഞപോലെ കുറച്ചു കാലമായി മാധ്യമശ്രദ്ധയ്ക്കു പുറത്തു നിന്ന അഴീക്കോട് സൂപ്പര്‍ ഹിറ്റ് സിനിമയോടെ തിരിച്ചെത്തുന്ന നായകനെപ്പോലെ പിന്നെയും സജീവമായി. പോരെങ്കില്‍ മേക്കപ്പിനെയും വിഗ്ഗിനെയും ചീത്ത വിളിച്ച അഴീക്കോട് മിക്കവാറും വിഗ്ഗ് വച്ച് മേക്കപ്പിച്ച് വല്ലവനും എഴുതുന്ന ഡയലോഗ് പറയാനും സാധ്യതയുണ്ട്. അഴീക്കോടിനെ നായകനാക്കി സിനിമയെടുക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ അമ്പിളി.

വീണപൂവ്, ഗാനമേള, സമുദായം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അമ്പിളിയെ അധികമാളുകള്‍ അറിയില്ലെങ്കിലും മാക്ട പ്രശ്നം കൊടുമ്പിരി കൊണ്ട സമയത്ത് വിനയനോടൊപ്പം പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത അമ്പിളിയെ മറക്കാറായിട്ടില്ല. ‘അമ്പിളിയും കുമ്പിളിയുമൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്’ എന്ന ശ്രീനിവാസന്റെ വിവാദ പ്രസ്താവനയോടെ അമ്പിളി കയറിയങ്ങ് സ്റ്റാറാവുകയും ചെയ്തു. അഴീക്കോട് അഭിനയിക്കുമോ ഇല്ലയോ എന്നത് പ്രേക്ഷകരുടെ വിധി പോലെയിരിക്കും. അഴീക്കോട് അഭിനയിച്ചു കഴിഞ്ഞാല്‍ അത് മലയാള സിനിമയുടെ ഗതിമാറ്റുമെന്നതില്‍ സംശയമില്ല. പിന്നെ, അഴീക്കോട് പറയുന്ന അഭിപ്രായങ്ങളൊന്നും സിനിമയുമായി ബന്ധമില്ലാത്തവന്റെ അഭിപ്രായങ്ങളായിരിക്കില്ല എന്നതില്‍ സംശയമില്ല. മോഹന്‍ലാലും ഇന്നസെന്റും അഴീക്കോടും മമ്മൂട്ടിയുമൊക്കെ പങ്കെടുക്കുന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് എങ്ങനെയായിരിക്കും എന്നത് കൌതുകകരമാണ്.

എന്തായാലും, കെട്ടടങ്ങി എന്നു കരുതിയ പ്രശ്നം ഇവിടെയെങ്ങും അവസാനിക്കില്ല. തിരക്കഥയിലെ തന്റെ വേഷം പൂര്‍ത്തിയാക്കി അലമ്പിനെ അതിന്റെ മൂര്‍ധന്യത്തിലെത്തിച്ചിട്ട് അഴീക്കോട് അടുത്ത കേന്ദ്രത്തിലേക്ക് പോയി. സ്വന്തം കൂട്ടിലെ കാഷ്ഠം എന്ന പോലെ പലരെയും വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു. എല്ലാം കോംപ്ളിമെന്റ്സ് ആക്കുമ്പോഴും ഇനിയും കോംപ്ളിമെന്റ്സ് ആവാത്ത പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. തിലകന്റെ കാര്യത്തില്‍ അമ്മ ഇന്ന് ഒരു തീരുമാനമെടുക്കും. എന്നാല്‍ അച്ചടക്ക സമിതി മുമ്പാകെ ഹാജരാകില്ലെന്നാണ് തിലകന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞിരിക്കുന്നത്. അമ്മയുടെ പ്രതിനിധിയായി മമ്മൂട്ടി എത്തിയാല്‍ ചര്‍ച്ചക്ക് തയാറാണെന്നാണ് തിലകന്റെ നിലപാട്. അതിനു മറുപടിയായിട്ടാവണം തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെങ്കില്‍ തനിക്ക് അതു മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നു മമ്മൂട്ടി പറഞ്ഞത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ളില്‍ തിരുവനന്തപുരത്തുളള ഒാഫീസിലെത്തി അച്ചടക്കസമിതിമുമ്പാകെ വിശദീകരണം നല്‍കണമെന്നാണ് അമ്മ തിലകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പുറത്താക്കും. സംഘടനയില്‍ നില്‍ക്കണമെങ്കില്‍ ഇതുവരെ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണം. അമ്മയോടും അംഗങ്ങളോടും ക്ഷമ ചോദിക്കണം. അമ്മയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്നാണ് തിലകന്റെ നിലപാട്. അച്ചടക്കസമിതി മറ്റൊരു കെണിയാണെന്ന് തിലകന്‍ ആരോപിച്ചിരുന്നു.

അതേ സമയം ഹോളിവുഡിലേക്കു പോകാനുള്ള പദ്ധതി തിലകന്‍ തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. ഡാം നയന്‍ നയന്‍ എന്ന സിനിമയില്‍ നിന്ന് പിന്മാറി എന്നാണ് തിലകന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അമ്മയുടെ വിലക്കോടെ (അമ്മ തിലകനെ വിലക്കിയിട്ടില്ല, അതു വേറെ കാര്യം) തിലകനെ തങ്ങളുടെ ഹോളിവുഡ് പടത്തില്‍ അഭിനയിപ്പിക്കില്ലെന്നും അഭിനയിക്കണമെന്നുണ്ടെങ്കില്‍ ഒന്നാം തീയതിക്കുള്ളില്‍ പ്രശ്നമെല്ലാം തീര്‍ത്ത് തിലകന്‍ നല്ല കുട്ടിയായി വരണമെന്നുമാണ് ഹോളിവുഡ് പടത്തിന്റെ മലയാളിയായ സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞത്. എന്തായാലും ഒന്നും ഒന്നുമായിട്ടില്ല എന്നത് ഓര്‍ത്തുകൊണ്ട് ഇന്ത്യാവിഷനിലെ നികേഷ് കുമാറിന്റെ ഭാഷയില്‍ ‘സംഭവബഹുലമായ ഒരു വാര്‍ത്താദിവസത്തിനായി’ ഉദ്വേഗപൂര്‍വം നമുക്ക് കാത്തിരിക്കാം.

Related Posts with Thumbnails
  • മറ്റുള്ളവര്‍ പറഞ്ഞത് പോലെ അധികം വിവരക്കെടോന്നും പറയാതെ പ്രശ്നം നല്ല രീതിയില്‍ കൈകാര്യം ചെയ്തപ്പോള്‍ മമ്മൂട്ടിയോട് സ്വല്പം ബഹുമാനം ഒക്കെ തോന്നിയതാണ് .ഒരു ദിവസം കൊണ്ട് എല്ലാം പൊളിച്ചടുക്കി കൈയ്യില്‍ തന്നു
  • thilakan oru nalla nadanavam.. oru nalla vyakthiyalla.swantham ammayumayi thane 25 kollam kooduthal thettiyirunnyalanu pinneyelley 'cinimedey amma'!!!,bhrarathan abhinayikkan vilichillennuparanj kpcc lalithayodu kurey kalam thettyirunnu...nedumudi,deleep,mohanlal,mammootty.etc.sathyam ariyathe verutey publictykku vendi ettupidikkan sukumarum ,berliyunm kurey meediyakalum..........jeevichollu
  • Praveen
    എന്‍റെ ബെര്‍ലിചായോ ഇനിയേലും, തിലകന് വട്ടനന്നു സമ്മതിക്കാമല്ലോ അല്ലെ ?

    ഫ്രം വെബ്‌ലോകം. 01 -03 -2010

    "അമ്മ’യും താനുമായുള്ള പ്രശ്നത്തിന് മധ്യസ്ഥം വഹിക്കാന്‍ മമ്മൂട്ടിയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് നടന്‍ തിലകന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാന്‍ പോകുന്ന നാടകത്തിന്‍റെ വിദൂഷകനോ സൂത്രധാരനോ ആണ് മമ്മൂട്ടി. മമ്മൂട്ടിയെയും അമ്മയെയും തമ്മില്‍ തെറ്റിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും തിലകന്‍ പറഞ്ഞു."

    "ഈ ഇംഗ്ലീഷ് പടത്തില്‍ തല കാണിക്കരുതെന്ന് ‘അമ്മ’യിലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ട്. എങ്ങാനും ഒരു ഓസ്കര്‍ കിട്ടിപ്പോയാലോ? തിലകന്‍ സിനിമയില്‍ ഉണ്ടെങ്കില്‍ തങ്ങളുടെ ടെക്നീഷ്യന്മാര്‍ സഹകരിക്കില്ലെന്ന് ഫെഫ്ക പറഞ്ഞിട്ടുണ്ടെന്നും തിലകന്‍ വ്യക്തമാക്കി. പക്ഷേ ഇവര്‍ എന്നെ ഒഴിവാക്കില്ല. ചേട്ടനെ കണ്ടു കൊണ്ടാണ് തങ്ങള്‍ ഈ വേഷം ഉണ്ടായിരിക്കുന്നതെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തിലകന്‍ പറഞ്ഞു."




    ഇതേ തിലകന്‍ തന്നെ ഇന്നലെ പറഞ്ഞു മമ്മുട്ടി നേരിട്ട് വന്നാല്‍ ചര്‍ച്ച ആകാമെന്ന്. ഇത്രേം അഹങ്ങരോം അല്പതരോം ഉള്ള ഇയള്‍ക്കൊക്കെ ഓശാന പാടുന്നവര്‍ ഇനിയേലും കാര്യമറിയാതെ കൊരക്കരുത്.

    എന്ന് ക്ഷുഭിതനെങ്ങിലും വിനയത്തോടെ ഒരു മലയാളി..

  • മൂസ
    Flash news:

    ഗാന്ധിയാന്‍ ആയ സാംസ്കാരിക നായകന്‍, വെറും പെട്രോള്‍ കാശ് മാത്രം വാങ്ങി പ്രസംഗിച്ചു നടക്കുന്ന സാധു 50 ലക്ഷതിന്നു ഭൂമിയും 25 ലക്ഷതിന്നു വീടും പനിതതിനെക്കുരിച്ചു അന്വേഷിക്കണമെന്ന് യൂത്ത് കോണ്ഗ്രസ്സ് ആവശ്യപ്പെട്ടിരിക്കുന്നു..
  • art
    ഒരു ദിവസം ഒരു പ്രസംഗം എന്ന കണക്കില്‍, ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ആയാല്‍ തന്നെ കിട്ടും ഒരു വര്‍ഷം (5*2000)*4*12 = 480000/- . ഒരു പണിയും എടുക്കാത്ത രാഷ്ട്രീയക്കാരുടെ കാര്യമോ? പാവം യൂത്തന്റെ കാര്യം "ഗോപി"!
  • മൂസ
    പെട്രോള്‍ അടിച്ചു കഴിഞ്ഞു ബാക്കി 2000 ക മിച്ചമോ. ഇനി ഇയ്യാള്‍ പെട്രോള്‍ അടിക്കുന്നതിനു പെട്രോള്‍ പംബുകാര്‍ അങ്ങോട്ട്‌ കാശ് കൊടുക്കുന്നു എന്നാരിക്കും
  • ullas
    It's really funny that , an innocuous comment from MohanLal could drive azheekkodu to file a defamation case against him. If azheekkodu was not really 'under hallucination' he wouldn't have uttered such non sense as defamation case against lal and silencing lal forever. So, finally lal stands as tall as ever and the 'so called' intellectual giant Azheekkodu stands exposed and cut a sorry figure in full view.

    And it has done more harm to thilakan, than anybody could ever do and has created an occasion for then rare reunion of fans of both the superstars.
  • ജസ്റ്റിന്‍
    ഈ സംഭവം കൊണ്ട് എനിക്ക് മനസ്സിലായ കാര്യം, സിനിമാക്കാരില്‍ ഭൂരിഭാഗത്തിനും വിമര്‍ശനങ്ങള്‍ നേരിട്ട് പരിചയം ഇല്ല. സ്തുതികള്‍ കേട്ട് മാത്രം പരിചയിച്ചവര്‍, പെട്ടെന്ന് ഒരു ദിവസം, തങ്ങള്‍ക്കു ഒട്ടും കേട്ട് ശീലം ഇല്ലാത്ത വിമര്‍ശന ശരങ്ങള്‍ തറച്ചപ്പോള്‍ പതറി പോയി. പറഞ്ഞിട്ട് കാര്യം ഇല്ല. മോഹന്‍ ലാല്‍ വ്യക്തിപരമായി ഒരു ശുദ്ധന്‍ ആണെന്ന് തോന്നുന്നു. അത് എന്റെ മേല്‍ കുതിര കേറാന്‍ വരണ്ട എന്ന ആദ്യ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. അല്ലെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിപുണന്‍ ആയ അഴീക്കോട് മാഷ്‌ ഇട്ട ചൂണ്ടയില്‍ കൊത്തുമോ? ബുദ്ധിമാനായ മമ്മൂട്ടി, വായ തുറക്കാതെ മാനം കാത്തു. ഇതിനൊരു പരിഹാരം എന്ന് പറയുന്നത്, ഒരു കൂതറ സൂപ്പര്‍ താര സിനിമ ഇറങ്ങി അമ്പത് ദിവസങ്ങള്‍ക്കു ശേഷം എങ്കിലും, ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും പ്രസ്തുത സൂപ്പറിനെയും ഏതെങ്കിലും ടി വി ചാനലില്‍ വിളിച്ചിരുത്തി നാറ്റിക്കണം. എന്ത് ധൈര്യത്തില്‍ ആണ് ഇങ്ങനെ ഒരു സിനിമ പടച്ചു ഇറക്കിയത് എന്ന് മുഖത്തു നോക്കി ചോദിക്കണം. ഇപ്പോഴത്തെ അവസ്ഥ എന്താ? ദേ ഇങ്ങോട്ട് നോക്കിയേ എന്ന മഹത്തായ ചിത്രം പടച്ചിറക്കിയ പ്രതിഭയെ വിളിച്ചിരുത്തി, കേട്ടാല്‍ തല പൊട്ടി തെറിച്ചു പോകുന്ന ന്യായങ്ങള്‍ കേട്ട് എല്ലാവരും തലയും കുലുക്കി ഇരിക്കുന്നു. രാഷ്ട്രീയക്കാരെ വിളിച്ചിരുത്തി ചോദ്യങ്ങള്‍ ചോദിച്ചു നാറ്റിക്കുന്ന അതേ മിടുക്ക് എന്ത് കൊണ്ട് സിനിമാക്കാരുടെ അടുത്ത് കാണിക്കാന്‍ ഇവര്‍ക്ക് ധൈര്യം വരുന്നില്ല? ഒരു കോടിക്ക് മേലെ പ്രതിഫലം പറ്റി കൊണ്ട് എങ്ങനെ കോളേജ് കുമാരനും മായാ ബസാറും പോലെ ഉള്ള ചിത്രങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തിക്കാന്‍ തോന്നുന്നു എന്ന് ഈ സൂപ്പറുകളോട് ചോദിക്കാന്‍ ചാനലുകള്‍ ചങ്കൂറ്റം കാണിക്കുന്ന കാലത്തേ ഇവര് നന്നാവൂ. ഒന്നുമില്ലെങ്കിലും, അടുത്ത വിവാദത്തിലെങ്കിലും കട പുഴകാതെ പിടിച്ചു നില്‍ക്കാന്‍ ഈ പരിചയം സഹായിക്കും. (മിക്കതും മാള അരവിന്ദന്റെ പ്രശ്നത്തില്‍ സക്കറിയ അല്ലെങ്കില്‍ മുകുന്ദന്‍ ഇടപെടാന്‍ ചാന്‍സ് ഉണ്ട്. )
  • മൂസ
    ഭേഷ്‌ ഭേഷ്‌. യോനിക്കുന്നു, സോറി യോജിക്കുന്ണ്‌ു
  • georgethomas
    മാധ്യമങ്ങള്‍ ആണ് ഒരു താരത്തെ നിര്‍മ്മിക്കുന്നത്. ടെലിവിഷന്‍ അതിന്‍റെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. താരങ്ങള്‍ അഭിനയിച്ച സിനിമകള്‍, അവയിലെ ഗാന- ഹാസ്യ- ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ആവര്‍ത്തിച്ചു കാട്ടി ഒരു താരത്തെ സര്‍വ്വവ്യാപിയും അതുവഴി അവിഭാജ്യഘടകവും ആക്കുന്നത് ടെലിവിഷന്‍ ചാനലുകള്‍ ആണ്. അത്തരം ഒരു ആസ്വാദന ശീലം സ്വായത്തമാക്കിയ നമുക്കും ഈ പരിപാടികള്‍ കൂടാതെ പറ്റില്ല എന്നായിരിക്കുന്നു. ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്രാനുബന്ധ പരിപാടികള്‍ക്കും വേണ്ടി സ്വത്വം പൂര്‍ണ്ണമായി തീറെഴുതിയ ചാനലുകളാണ് നമുക്കുള്ളത്. ന്യൂസ്‌ ചാനലുകള്‍ പോലും ഇതില്‍ നിന്ന് മുക്തമല്ല. ഒരു ചലച്ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്ന പരസ്യപരിപാടിയെ 'നമ്മള്‍ തമ്മില്‍' രീതിയില്‍ അവതരിപ്പിച്ച്, പരസ്യവും പരിപാടിയും തമ്മിലുള്ള അന്തരം മായ്ച്ചുകളയുന്ന അധമ മാധ്യമ സംസ്കാരം ആണ് മിക്ക ചാനലുകളും അനുവര്‍ത്തിക്കുന്നത്. ഒരു താരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും അവര്‍ കാട്ടില്ല. ഒരു താരം അതിനു സ്വയം വിധേയന്‍ ആവുകയും ഇല്ല. പിന്നെ ഇപ്പോഴത്തെ വിവാദം ചൂടോടെ കാണിക്കുന്നത് ഗോസിപ്പിനുള്ള ന്യൂസ്‌ വാല്യൂ കണക്കിലെടുത്താണ്. അല്ലാതെ അതില്‍ നൈതികത ഒന്നും തന്നെയില്ല.
  • art
    ഇവരുടെ അമ്മ, തിലകന്‍, ചിറ്റമ്മ ആവുന്നത് എങ്ങിനെയാ?
  • georgethomas
    അടുത്ത പ്രസിഡന്‍റ് ഇടവേള ബാബു ആയാല്‍ മതിയായിരുന്നു. കുഞ്ചനെ സെക്രട്ടറി ആക്കുക.
  • തീര്ത്തും നിഷ്പക്ഷമായ ഒരു പോസ്റ്റിനു ആദ്യമായി ബെര്ലി.ചായാണ് എന്റെ അഭിനന്ദനങ്ങള്‍ .............

    തന്റെ രണ്ടു കുഞ്ഞാടുകള്‍ അമ്മ ക്ക് വേണ്ടി തെരുവില്‍ തമ്മിലടിക്കുന്നത് കണ്ടു എ കെ ജി സെന്ററിലെ “അച്ഛന്‍ “ മമ്മൂട്ടിക്കും അഴിക്കൊടിനും നിര്ദേഎശം കൊടുതതിനല് ഇവര്‍ സന്ധി ആയാതെന്നാണ് തോനുന്നത്...........
    പിന്നെടയിരിക്കും അമ്മയില്ലെങ്ങില്‍ തന്‍ വെറും കൈരളി ചെയര്മാ.ന്‍ മാത്രമയിപോവുകയെന്നു മമ്മൂട്ടിക്ക് മനസ്സിലായത്‌..........................................
  • johnykutty
    ഉടുമുണ്ടുകൾക്കിനിയും തീപിടിക്കുമെന്നർത്ഥം.....
    ബജറ്റവതരണത്തിനു ഇന്നസെന്റിനെ മനോരമയിൽ കണ്ടപ്പോ എന്തോ അഴീക്കോടിന്റെ വാക്കുകളാണോർമ്മ വന്നത്. ഇടക്കിടക്കുള്ള കമന്റുകൾ കേൾക്കുമ്പോൽ ശരിക്കും ‘അഴീക്കോടൻ ഇന്നസെന്റ്’ അല്ലേയെന്നൊരു സംശയവും..
  • Praveen
    ഈ പ്രശ്നം ഇത്രേം വഷളാക്കിയത് അഴീക്കോട് ഒറ്റ ഒരുത്തനാണ്. ഇവിടെ മനു s പണിക്കര്‍ എന്നൊരാള്‍ പറഞ്ഞു, അഴീക്കോട് മഹാനാണ് ഭയങ്കര വിദ്യഭാസമുള്ളവനാണ് മോഹന്‍ലാലോ വെറും ഒരു നടന്‍. വിദ്യഭാസതിനും certificattinum പഴം കടലാസിന്റെ പോലും വിലയില്ലാത്ത കാലഖട്ടത്തില്‍ ആണു നമ്മള്‍ ജീവിക്കുന്നത്. കലാകാരന്‍ എന്നത് ജന്മന കിട്ടുന്ന സിദ്ധി ആണു. കേരളത്തിലെ കലാകാരന്മാരും കായികതാരങ്ങളും നമുടെ സാഹിത്യകാരന്മാരെക്കള്‍ ലോകശ്രദ്ധ നേടിയവരും ആണു. അങ്ങനെ ഉള്ള അവരെ കരുതി നമ്മള്‍ അഭിമാനിക്കുകയാണ് വേണ്ടത് അല്ലാതെ just ആന്‍ ആക്ടര്‍ ജസ്റ്റ്‌ ആന്‍ ആക്ടര്‍ എന്ന് പറഞ്ഞു തരം താഴ്തുവല്ല വേണ്ടത്.

    മലയാളികളുടെ ഈ പരമപുച്ച സ്വഭാവം മാറ്റത്തെ നമ്മള്‍ രക്ഷപെടില്ല. ഇത്രേം കഴിവ് തെളിയ്ച്ച ആളുകളെ നാം അന്ഗീകരിക്കുന്നില്ല അങ്ങേനെയുള്ള ഇവരാണ് ഇന്നലെ വന്ന പ്രിത്വിരാജിന്റെ ദുഃഖത്തില്‍ സഹതാപിക്കുന്നത്.



    പിന്നെ അമ്മയിലെ പ്രശ്നം, ഒരു സങ്കടനയില്‍ പ്രവര്ത്തിച്ചുകൊണ്ട് അവര് തരുന്ന കൈ നീട്ടം വാങ്ങിച്ചു കൊണ്ട് അതിനെ തെറി പറഞ്ഞാല്‍ ആരേലും സമ്മതിക്കുമോ? അമ്മ പറയുന്നതും ചെയ്യുന്നതും എല്ലാം ശരിയാണന്നു എനിക്കഭിപ്രായമില്ല. പക്ഷെ ഒരു സന്ഖടനയുടെയോ വ്യക്തികളുടെയോ മേല്‍ ഗുരുതരമായ് ആരോപനഗല്‍ ഉന്നയിക്കുമ്പോള്‍..

    വാസ്തവം ഉണ്ടാവണം , തെളിവുകള്‍ ഉണ്ടാവണം
  • ഈ പ്രശ്നം ഇത്രേം വഷളാക്കിയത് അഴീക്കോട് ഒറ്റ ഒരുത്തനാണ്. ...............

    entthaado than nannavathe??????????????
  • georgethomas
    ഈ വഷളത്തരത്തെ പ്രശ്നമാക്കിയത് അഴീക്കോടാണ് എന്ന് പറഞ്ഞാലും തെറ്റില്ല.
  • മമ്മൂട്ടി മധ്യസ്ഥനാവുകയാണെങ്കില്‍ മാത്രം അമ്മയുമായി ചര്‍ച്ച നടത്താമെന്നാണ്. ചുരുക്കത്തില്‍, ഈ വിവാദം ഇതുവരെ ഫോളോ ചെയ്തവര്‍ക്ക് ഒറ്റ കാര്യത്തിലേ സംശയം തോന്നു- ഭ്രാന്ത് ആര്‍ക്കാണ് എന്നതില്‍.
    ....namukku allathe arkka...veruthe oru karyavumillathe kure ashichu poy...!!!! alla berly ellam veruthe ayi poyonnu oru samshayam???.....enthayalum #azhikkodan mash(with all respect, m gr8 fan of him)....kurachu famous ayi eppol.......#mammokka #mohanlal #thilakan #Azhikodan mash #innocent #(supert star #BABU chettan)...bhagavane JOSHYkku cinema edukkan thonnane...?
  • അമ്മയില്‍ ബാക്കി ഉള്ളവരെങ്കിലും തെറ്റാതിരുന്നെങ്കില്‍ നന്നായിരുന്നു. അഴീക്കോടമ്മാവന്‍ കോളടിച്ചു. ഒത്താല്‍ 'തത്വമസി' റീ-പ്രിന്റ്‌ ..കൂടെ കുമ്പിളിയുടെ സിനിമയില്‍ നായക വേഷം...!
    ഒരു സംശയം...സുകുമാര്‍ അഴീക്കോടിന്റെ പുസ്തകങ്ങള്‍ വായിച്ചവരെക്കാള്‍ കൂടുതല്‍ 'കിലുക്ക'വും 'ചിത്ര'വും ഒക്കെ കണ്ടവര്‍ തന്നെ ആവില്ലേ?
  • Kunjan nambiar
    ഇപ്പൊ എല്ലാരും ഒതുങ്ങി....
blog comments powered by Disqus