തീവ്രവാദി
ബാംഗൂര്‍ ബസിന്റെ മൂന്നാമത്തെ സീറ്റിലിരുന്നുറങ്ങുമ്പോഴാണ് മുകളില്‍ നിന്ന് കൂറ്റന്‍ബാഗ് ഊര്‍ന്നു വീണ് അവന്റെ നെഞ്ചില്‍ പതിച്ചത്. ഞെട്ടിയുണരുമ്പോള്‍ ബാഗിന്റെ ഉടമയായ പെണ്‍കുട്ടി ഓടി അടുത്തെത്തിയിരുന്നു.
അയ്യോ സോറി ട്ടോ.. എന്റെ ബാഗാ ഇത്..- ബാഗുമെടുത്ത് അവള്‍ പിന്നിലെ സീറ്റിലേക്കു പോയി. അല്‍പം ഇരുണ്ട ഉയരം കുറഞ്ഞ അവളെ പരിചയമുള്ളതുപോലെ തോന്നി റിയാസിന്. ബസില്‍ നിന്നറങ്ങുമ്പോള്‍ അവള്‍ വീണ്ടും അടുത്തു വന്നു.- സോറീട്ടോ.. റിയലി സോറി.. എന്താ പേര് ?
റിയാസ് മുഹമ്മദ്… എന്താ നിന്റെ പേര് ?
നിന്റെയോ.. ? എനിക്കെത്ര വയസ്സുണ്ടെന്നാ വിചാരം ?
ങൂംം..കണ്ടാല്‍ നാല്‍പത് പറയുമെങ്കിലും മുപ്പതില്‍ കൂടുതലില്ലെന്നെനിക്കറിയാം..
പോടാ !- അവള്‍ക്കു ദേഷ്യം വന്നു. ബാഗുമായി ചവുട്ടിക്കുലുക്കി അവള്‍ നടന്നുപോവുന്നത് റിയാസ് ചിരിയോടെ നോക്കി നിന്നു.
രണ്ടാഴ്ച കഴിഞ്ഞ് സുഹൃത്തിനെ യാത്രയാക്കാന്‍ റയില്‍വേ സ്റ്റേഷനിലെത്തി മടങ്ങാന്‍ തുടങ്ങുമ്പോള്‍ അതേ ബാഗുമായി സ്റ്റേഷനിലേക്കൊടിയെത്തുന്ന അവളെ റിയാസ് വീണ്ടും കണ്ടു. അവനെ ദൂരെ നിന്നേ അവള്‍ തിരിച്ചറിഞ്ഞു. പക്ഷെ പരിചയം പുതുക്കേണ്ട കാര്യമില്ലാത്തതുകൊണ്ടോ അതിനുള്ള സമയമില്ലാത്തതുകൊണ്ടോ അവള്‍ വേഗം അവന്റെ അടുത്തെത്തി.
റിയാസ് !.. ഇന്റര്‍സിറ്റി പോയോ ?
ഇന്റര്‍സിറ്റി .. പോയല്ലോ !
അയ്യോ.. ഞാനിനി എന്തു ചെയ്യും ?
നാട്ടിലേക്കാ ?
അതെ.. എനിക്കു നാളെ രാവിലെ എത്തണം.. പ്ലീസ് എന്നെയൊന്നു ഹെല്‍പ് ചെയ്യെടാ..
എടാന്നോ ?.. എനിക്കെത്ര വയസ്സുണ്ടെന്നറിയാമോ ?
ആ ചോദ്യം തനിക്കുള്ള മറുപടിയാണെന്ന് മനസ്സിലായ അവള്‍ വിട്ടുകൊടുത്തില്ല- കണ്ടാല്‍ പതിനാല് പതിനഞ്ചേ പറയൂ എങ്കിലും 16-17 വയസ്സുണ്ടെന്നെനിക്കറിയാം.. പ്ലീസ്.. മോന്‍ ചേച്ചിയെ ഒന്നു സഹായിക്കെടാ.. ചേച്ചി മഞ്ച് മേടിച്ചു തരാം..
പൊട്ടി വന്ന ചിരിയടക്കി റിയാസ് ഗൌരവം ഭാവിച്ചു- ശരി സമ്മതിച്ചു.. ചേച്ചിക്കെന്തു സഹായമാണ് വേണ്ടത് ?
നാലരയ്ക്ക് വോള്‍വോ കാണും.. ഇപ്പോ ദേ നാലേകാലായി.. നീയെന്നെ ഒന്ന് ബസ്സറ്റാന്‍ഡില്‍ വിട്.. വേഗം..
അവളുടെ ബാഗെടുത്ത് റിയാസ് വേഗം നടന്നു. പുറത്തു പാര്‍ക് ചെയ്തിരുന്ന ബെന്‍സ് ഇ ക്ലാസിനടുത്തെത്തിയപ്പോള്‍ അവള്‍ക്കു വിസ്മയമായി. – നിന്റെ കാറാ ?
അതെ.. എന്താ വേണോ ?
ങൂം..- അവള്‍ നാണം ഭാവിച്ചു നിന്നു. – അയ്യോ എന്റെ ബസ് !!
തിരക്കിട്ടു ബസ് സ്റ്റാന്‍ഡിലെത്തുമ്പോഴേക്കും കൊച്ചിക്കുള്ള വോള്‍വോ പോയിരുന്നു. അവള്‍ നിരാശയായി.
ഇനി നാളെപ്പോയാല്‍ പോരേ…
പോര.. എനിക്കു രാവിലെ വീട്ടിലെത്തണം.. എന്നെ പെണ്ണുകാണാന്‍ ഒരാള്‍ വരുന്നുണ്ട്..
അതുശരി.. അപ്പോള്‍ അതാണല്ലേ ഇത്ര ആവേശം..
നിനക്കു കാറുണ്ടല്ലോ.. എന്നെ കൊണ്ടുപോയി വിടാമെന്ന് ഓഫര്‍ ചെയ്യാത്തതെന്താ ?
പിന്നെ വല്ലവന്റേം ബെന്‍സില്‍ നിന്നെ നാട്ടില്‍ കൊണ്ടുപോയി വിടാന്‍ നീയാര് എന്റെ അളിയനോ ?
അതു ശരി.. അപ്പോള്‍ വല്ലവന്റേം കാറാണല്ലേ…
എന്റെ ഫ്രണ്ടിന്റെയാ.. എന്തായാലും നീ നില്‍ക്ക്.. അവന്‍ ഡല്‍ഹിക്ക് പോയതാ.. കാര്‍ അവന്റെ വീട്ടിലിട്ടിട്ട് നമുക്കൊരുമിച്ചു പോകാം..
ഒരുമിച്ചുള്ള യാത്രയില്‍ അവര്‍ കൂടുതല്‍ അടുത്തു. ഐടി ജീവനക്കാരിയായ അവളുടെ പേര് കൃഷ്ണ എന്നാണെന്നും വീട്ടില്‍ അച്ഛനും അനിയത്തിയും മാത്രമേ ഉള്ളൂവെന്നും മനസ്സിലായി. റിയാസിന് ഉമ്മ മാത്രമേയുള്ളൂ എന്നും ബാംഗൂരില്‍ എന്‍ജിനീയറാണെന്നും പറഞ്ഞു. വൈകുന്നേരത്തോടെ ഒരു കെഎസ്ആര്‍ടിസി ബസില്‍ അവര്‍ നാട്ടിലേക്കു തിരിച്ചു.
രാവിലെ കൃഷ്ണയുടെ വീട്ടിലെത്തി. കൂടെയുള്ള പുതിയ സുഹൃത്തിനെ കണ്ടപ്പോള്‍ അവളുടെ അച്ഛന് വിസ്മയമായി. പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ അവര്‍ ഒന്നിച്ചാണ് മടങ്ങിയതും. തിരികെ ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ അപ്പുറത്തും ഇപ്പുറത്തുമായി മുഖത്തോടു മുഖം നോക്കിക്കിടക്കുമ്പോള്‍ ഇരുവര്‍ക്കും ഇനിയൊരു പെണ്ണുകാണല്‍ ജീവിതത്തിലുണ്ടാവില്ലെന്നു തോന്നി.
തിരികെ ബാംഗൂരിലെത്തുമ്പോള്‍ റയില്‍വേ സ്റ്റേഷനില്‍ വലിയൊരു സംഘം പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നു. ബാഗുമായി പ്ലാറ്റ്ഫോമില്‍ നിന്ന് കൃഷ്ണയോടൊപ്പം പുറത്തേക്കു നടന്ന റിയാസിന്റെ മുന്നില്‍ തോക്കുമായി ഒരു ഉദ്യോഗസ്ഥന്‍ പ്രത്യക്ഷപ്പെട്ടു.
റിയാസ് മുഹമ്മദ് ?
അതെ.. എന്താ പ്രശ്നം ?
ഇതാരാ കൂടെ ?
എന്റെ ഫ്രണ്ടാണ്.. കാര്യമെന്താണെന്ന് മനസ്സിലായില്ല..
ജലീല്‍ അഹമ്മദ് നിങ്ങളുടെ സുഹൃത്തല്ലേ ?
പരസ്പരം അറിയാം.. ഡല്‍ഹിക്കു പോയപ്പോള്‍ കാറെന്നെ ഏല്‍പിച്ചിരുന്നു..അത് ജലീലിന്റെ വീട്ടിലിട്ടിട്ടാണ് ഞാന്‍ നാട്ടിലേക്കു പോയത് ? എന്തു പറ്റി ?
ഞങ്ങളോടു സഹകരിക്കുക.. ജലീല്‍ ഡല്‍ഹിയില്‍ അറസ്റ്റിലായിട്ടുണ്ട്.. അയാളൊരു തീവ്രവാദി ആയിരുന്നു.. ഇവിടെയുള്ള ജലീലിന്റെ സുഹൃത്തുക്കളും തീവ്രവാദികളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.. സോ.. കം വിത് അസ്..
സര്‍.. എന്തിന് ? ജലീലിനെ എനിക്കറിയാമെന്നേയുള്ളൂ.. അയാള്‍ എത്തരക്കാരനാണെന്ന്..
നോ മോര്‍ ആര്‍ഗ്യുമെന്റ്സ് ജെന്റില്‍മാന്‍.. പോക്കറ്റടിയുടെയോ പെണ്‍വാണിഭത്തിന്റെയോ കാര്യമല്ല.. നിന്റെയൊക്കെ കളി വേറെയാണ്.. തീവ്രവാദികളോട് അഡ്ജസ്റ്റ്മെന്റുകള്‍ പറ്റില്ല..കമോണ്‍ !
മിസ്റ്റര്‍ ഓഫിസര്‍.. മൈന്‍ഡ് യുവര്‍ വേഡ്സ്.. എന്നെയാണോ നിങ്ങള്‍ തീവ്രവാദി എന്നുദ്ദേശിച്ചത് ?.. സൂക്ഷിച്ചു വേണം.. നിങ്ങളെപ്പോലെ ഈ രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഒരു ഇന്ത്യക്കാരനാണ് ഞാന്‍.. എന്റെ പിതൃത്വത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നതിനെക്കാള്‍ ഹീനമാണ് ഈ ആരോപണം.. ഐ കാദ്ധ് ബെയര്‍ ദിസ് ബുള്‍ഷിറ്റ്..
പറഞ്ഞു തീരും മുമ്പ് ഒരുഗ്രന്‍ അടി റിയാസിനെ വീഴ്ത്തി. പകച്ചുപോയ കൃഷ്ണയെ ഒരുദ്യോഗസ്ഥന്‍ മാറ്റി നിര്‍ത്തി. മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചിട്ടുണ്ടോ, ആയുധപരിശീലനം കിട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളെ പൊട്ടിക്കരച്ചിലോടെയാണ് അവള്‍ നേരിട്ടത്.
പിറ്റേന്ന് തന്നെ ഒരു തീവ്രവാദിയെക്കൂടി കിട്ടിയതിന്റെ സന്തോഷത്തില്‍ എല്ലാ പത്രങ്ങളും റിയാസിന്റെ ഫോട്ടോ വച്ച് ഒന്നാം പേജിനെ ആഘോഷമാക്കി. വിറങ്ങലിച്ച മുഖത്തോടെ വിറയ്ക്കുന്ന വിരലുകളോടെ കൃഷ്ണ ആ പത്രങ്ങള്‍ ഭീതിയോടെ വായിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജലീലിനെ പരിചയമുള്ള മിക്കവാറും ചെറുപ്പക്കാരും തടവറയ്ക്കുള്ളിലായി. അവര്‍ക്കിടയില്‍ റിയാസിന്റെ മുഖം എല്ലാവരും മറന്നുപോയി.
അത്രമേല്‍ തീവ്രമായിരുന്നതുകൊണ്ടാവാം ആ തീവ്രവാദിയെക്കുറിച്ചുള്ള ഓര്‍മകള്‍ വേട്ടയാടിയ കൃഷ്ണ ജയിലില്‍ അവനെ കാണാന്‍ പോയി. ഇരുമ്പഴിയില്‍ വിരലുകള്‍ കോര്‍ത്തുപിടിച്ച് ഇരുവരും കരഞ്ഞു. മടങ്ങുമ്പോള്‍ ആശങ്കകളില്ലാത്ത അവളുടെ മനസ്സിന്റെ തുലാസില്‍ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും ഒരേ തൂക്കമായിരുന്നു.
റിമാന്‍ഡിലായിരുന്ന തീവ്രവാദി റിയാസ് മുഹമ്മദ് ജയില്‍ ചാടി എന്ന ഫ്ലാഷ് ന്യൂസ് ലോകത്തെ ഞെട്ടിച്ചു. ഇനി എപ്പോള്‍ എവിടെ വേണമെങ്കിലും സ്ഫോടനങ്ങള്‍ നടക്കാം. പൊലീസ് നഗരം അരിച്ചു പെറുക്കി. കിലോമീറ്ററുകളോളം ഓടിയും വീണും നിരങ്ങിയുമൊക്കെയായി പുലരാന്‍ രണ്ടു മണിക്കൂര്‍ ബാക്കി നില്‍ക്കെ റിയാസ് കൃഷ്ണയുടെ ജനാലയ്ക്കലെത്തി. അവന്‍ വരുമെന്നറിയാമായിരുന്ന കൃഷ്ണ യാത്രയ്ക്കുള്ള ബാഗും തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു. ചോര പൊടിഞ്ഞ അവന്റെ മുഖം മാറോട് ചേര്‍ത്ത് അവള്‍ അലറിക്കരഞ്ഞു.
അവന് കുളിച്ച് ഷേവ് ചെയ്ത് പുതിയ വേഷത്തില്‍ പുതിയ രൂപത്തില്‍ പുറത്തുവരാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ. ഒരു സിക്കുകാരന്റെ വേഷത്തില്‍ റിയാസിനെയും കൂട്ടി അവള്‍ പുറപ്പെട്ടു. നഗരം വിട്ടു കഴിഞ്ഞപ്പോള്‍ വീണ്ടും വേഷം മാറി. സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്കായിരുന്നു യാത്ര. എന്നിട്ടും ലക്ഷ്യത്തിലെത്തും മുമ്പ് ഒരു വെടിയുണ്ട റിയാസിന്റെ നെഞ്ചം തുളച്ചു. പുകയുയരുന്ന തോക്കുമായി പിന്നില്‍ പുഞ്ചിരിക്കുന്ന മനുഷ്യനെ കണ്ട് കൃഷ്ണ ഞെട്ടി.
അച്ഛന്‍ !
ഇവനെയും കൂട്ടി അന്നു നീ വീട്ടില്‍ വന്നപ്പോഴേ എനിക്കു മണത്തതാ.. പ്രേമം അല്ലേ ? ഹഹഹ… ആ കല്യാണം നീ വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനുറപ്പിച്ചു.. ഇവന്‍ അകത്തായപ്പോള്‍ ഞാനാശ്വസിച്ചു.. പക്ഷെ ജയില്‍ ചാടിയപ്പോള്‍ അത് നിനക്കുവേണ്ടിയായിരിക്കുമെന്നതില്‍ സംശയമില്ലായിരുന്നു.. എന്തായാലും എല്ലാം കഴിഞ്ഞു..
അച്ഛനെ ഭീതിയോടെ നോക്കി ഓടി മറയുന്ന കൃഷ്ണയെ തിരിച്ചുവിളിക്കും മുമ്പ് ഒരു പൊലീസ് ജീപ്പ് അയാളുടെ അടുത്തെത്തി. തോക്ക് കൈമാറുമ്പോള്‍ അയാള്‍ പറഞ്ഞു- നിങ്ങളുടെ ജോലി ഞാന്‍ ചെയ്തു.. ദാ കിടക്കുന്നു നിങ്ങള്‍ അന്വേഷിക്കുന്ന തീവ്രവാദി റിയാസ് മുഹമ്മദ് !
മൂന്നു മാസങ്ങള്‍ക്കു ശേഷം കശ്മീരിലെ രഹസ്യക്യാംപുകളില്‍ നിന്ന് ആയുധപരിശീലനം നേടി മുഖം മറച്ച് ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പുറപ്പെട്ട തീവ്രവാദി സംഘത്തോടൊപ്പം ഇരുണ്ട് ഉയരം കുറഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. പക്ഷെ, അപ്പോള്‍ അവളുടെ പേര് റസിയ എന്നായിരുന്നു.











പ്രിയ ബെര്‍ളി തോമസ്,
താങ്കള്‍ ഇത്ര നല്ല എഴുത്തുകാരനാണെന്ന് ഞാന്‍ ഒരിക്കലും കരുതിയതേ ഇല്ല.തീവ്രവാദം, പ്രണയം പിന്നെ ഇവ രണ്ടും ചേര്‍ന്ന ലവ് ജെഹാദ് ഇത്തരം വിഷയങ്ങളെ കുറിച്ചൊക്കെ അന്യഭാഷകളില്‍ സിനിമകള്‍ ഉണ്ടായിട്ടുന്ടെന്കിലും നമ്മുടെ നാട്ടില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്ന് തോന്നുന്നു.സിനിമക്കു സാധ്യതയുള്ള ഒരു കഥ ഞാന്‍ ഇതില്‍ കാണുന്നു, തിരക്കഥ എഴുതുന്ന പക്ഷം താങ്കള്‍ക്കു റോയല്റ്റി നല്‍കുന്നതായിരിക്കും,
സസ്നേഹം,
മൈഗ്രെടരി ബേഡ്.
കിടിലന്‍ കഥ..
ഈ നാടിനോടോ, ഇവിടുത്തെ നിയമസംഹിതയോടോ തരിമ്പും ബഹുമാനമില്ലാത്ത കുറേപ്പേര്‍ മതത്തിന്റെ മറയും പിടിച്ച് നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍, അതിനെതിരെ ജീവന്‍ പണയം വെച്ചും ജോലിചെയ്യുന്നവരുടെ ആത്മാര്‍ത്തതയെ ചെറുതായിക്കാണരുത്.
Hi kuttan,
I am totally agreeing the above and one page blog is not enough for to explain the things are happening now. I only want tell that, lot of innocent peoples will be in trouble because of the nasty things doing by some one(from any relegion). Tomorrow you or me may face the same situation of riaz .
പ്രിയ ഇതളുകള്‍,
ഒരു രചന എന്ന നിലയ്ക്ക് അതിനെ വിലയിരുത്തുകയായിരുന്നു. ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. ഈ നാടിനോടോ, ഇവിടുത്തെ നിയമസംഹിതയോടോ തരിമ്പും ബഹുമാനമില്ലാത്ത കുറേപ്പേര്‍ മതത്തിന്റെ മറയും പിടിച്ച് നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍, അതിനെതിരെ ജീവന്‍ പണയം വെച്ചും ജോലിചെയ്യുന്നവരുടെ ആത്മാര്‍ത്തതയെ ചെറുതായിക്കാണരുത്. ജലീലിനെക്കുറിച്ച് പിന്നെ ഒരു റെഫറന്‍സും കണ്ടില്ല.
ഒരു ലിറ്റററി പീസ് എന്ന നിലയില്‍ ഇതിനെ നോക്കിക്കാണുന്നതാണ് എനിക്കിഷ്ടം. അല്ലാതെ ഇന്ത്യയുടെ ഇപ്പോളത്തെ ഒരു നേര്‍പടവിവരണമായിട്ടല്ല. താങ്കളോട് യോജിയ്ക്കാനാവാത്തതില്‍ ഖേദമുണ്ട്. മാപ്പുതരൂ..
Why don’t you post your site in http://www.india2net.com ?
Hi Kuttan Gopurathinakl,
This is not a comedy story , it s real thing which lot of people having in their mind but unable to express . You will feel the real situation when you facing life like riaz in story. appreciate berly’s thoughts and understand the things are happening in india now. please don’t think all the stories are for laugh..
Inganem ezhuthum alle?
ബെര്‍ളിസ്സാര്‍ ദയവായി മാപ്പുതരണം.
ജേര്‍ണലിസ്റ്റ് കഥയെഴുതിയാല്‍ ഇങ്ങനെയിരിയ്ക്കും. ഇതിനിടയിലെവിടേയും പതിവുപോലുള്ള ആ”ബെര്‍ളിസ്സാര്‍” പ്രയോഗം കണ്ടില്ല. സംഗതി ഭീകരതയും, രാജ്യദ്രോഹവുമൊക്കെ ആയതിനാലാവാം. അല്ലെങ്കില്‍ കൃഷ്ണയുടെ “ബെര്‍ളിസ്സാര്‍ ദയവായി റിയാസിനെ രക്ഷിക്കണം“ എന്ന ഒരൊറ്റ എസ് റ്റി ഡി വിളി മതിയായിരുന്നല്ലോ കഥയുടെ ഗതി തന്നെ മാറാന്‍. ഒരുപക്ഷേ ഫോര്‍വേഡുകളെ ഭയന്നുമാവാം.
എനിയ്ക്കെന്തോ കഞ്ഞിയ്ക്ക് ഉമിക്കരി കറിയായിക്കിട്ടിയപോലെ തോന്നി.
താങ്കളുടെ ഒരു കഠിന ആരാധകനായ എന്നോട് പൊറുത്ത് മാപ്പുതരണം..
ബെര്‍ളി ഉഗ്രന്‍ …….
ഇതൊരു കഥയല്ല… സംഭവ കതാ
സംഗതി സീരിയസാണ്.
അതെ.
നന്ദി !,
:- ഒരു ‘തീവ്രവാദി’
variety is more spicy
Ishtapettu.
കാര്യമായ കഥ.:)
ഇത്തവണ ഞെട്ടിച്ചല്ലോ ബെര്‍ളിച്ചായാ…
കഥ ഇഷ്ടമായി. നമ്മൂടെ നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങളുമായി ഒരുപാടു സാമ്യങ്ങള്‍ തോന്നുന്നു
offside:
ഗൂഗിള്‍ റീഡര്‍ -ലെ ലിസ്റ്റിംഗ് നോക്കിയപ്പോള്‍ എന്റെ ചരിത്രപരമായ കണ്ടെത്തല്‍, ഹാരിപോട്ടര്‍ മലയാളത്തില്‍ എന്നിവക്കിടയില്‍ വേറെ രണ്ടു പോസ്റ്റുകള്‍ കൂടി ഉള്ളതായി കണ്ടു (ഡോ. കൃഷ്ണയ്യരുടെ മരണം, കുടുംബം തകര്‍ക്കുന്നതിനുള്ള വഴികള്‍). പക്ഷെ ഇവിടെ ആര്‍ക്കൈവ്സ് നോക്കുമ്പോള്‍ കാണുന്നില്ല. ഡിലീറ്റ് ചെയ്തത് തന്നെയാണോ അതോ വേറെ എന്തെങ്കിലും സെര്‍വര്‍ പ്രോബ്ലം ആണോ?
അറ്റ്‌ലീസ്റ്റ് ആ രണ്ടാമത് പറഞ്ഞതെങ്കിലും ഒന്നു ശരിയാക്കണേ.. അത്യാവശ്യമായി ഒരു കുടുംബം തകര്‍ക്കാനുള്ളതാ
ഇതാണ്… ഈ ജാതി പോസ്റ്റുകളാണ് ഞാന്‍ പ്രതീക്ഷിക്കാറുള്ളത്….
കിടു.
വിത്യസ്ഥനായൊരു ബെര്‍ളിച്ചായനെ
സത്യത്തിലെല്ലാരും തിരിച്ചറിഞ്ഞല്ലോ,
കോമഡി പോസ്റ്റുകള്‍ ചറുപറെ പോസ്റ്റും
ബെര്‍ളിക്ക് സീരിയസ്സായെഴുതാനും
കഴിയുമെന്നീ പോസ്റ്റ്
തെളിയിച്ചുവല്ലോ…
ബെര്‍ളിയേ അടിപൊളി. ഇഷ്ടായി നല്ല കഥ. ചീയേഴ്സ് (ചായ കോപ്പകള്‍ കൂട്ടിമുട്ടട്ടെ)
പുലീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീ
നമിച്ച് ………………………….
ഇതു വേറിട്ടു നില്‍ക്കുന്നു, ബെര്‍ളീ.
ഇനിയും റസിയ്യായെ വെടി വെച്ച് കൊല്ലാന്‍ ആരുടെ തന്ത വരണം? ഏത് അമ്മായിഅപ്പനാണൊ ആ ഹതഭാഗ്യന്‍?
ബെര്‍ളി…. തികച്ചും അപ്രതീക്ഷിതം… പുതിയ ശൈലി കൊള്ളാം…
പക്ഷെ കൃഷ്ണയുടെ അച്ഛന്‍ റിയാസിനെ കൊല്ലുന്നത്.. അവിടെ ഒരു കല്ല് കടി….
പക്ഷെ… വളരെ പ്രസക്തിയുള്ള ഒരു വിഷയം…. ഇത് പോസ്റ്റ് ചെയ്യാന്‍ ഇതിലും apt ആയിട്ടുള്ള ഒരു സമയം ഇല്ല…. ഇവിടെ കൊച്ചിയില്‍ കൂട്ട അറസ്റ്റ് ആണ്…..
ഇതിനെ കഥയായിക്കാണാന്‍ കഴിയുന്നില്ല ബെര്‍ലീ, ചില യാഥാര്‍ദ്ധ്യങ്ങള്‍ ഇതില്‍ മറഞ്ഞിരിക്കുന്നുണ്ട്. ഇന്നത്തെ തീവ്രവാദി വേട്ടകളില്‍ പ്രത്യേകിച്ചും. ശക്തമായ എഴുത്ത്.
ആശംസകള്‍.
കൊള്ളാം, നല്ല കഥ
ബോണ്‍ലെസ്സ് ചില്ലി ചിക്കന്‍ കടുത്തുപോയി. ഇനി മേലില്‍ മലയാളത്തിലുള്ള ഏതെങ്കിലും മെയില്‍ കിട്ടിയാല്‍ ഫോര്‍വേഡ് ചെയ്യും മുന്‍പ് അത് ബെര്‍ളിത്തരങ്ങളില്‍ നിന്നാണോ എന്ന് നോക്കണം
“ആശങ്കകളില്ലാത്ത അവളുടെ മനസ്സിന്റെ തുലാസില്‍ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും ഒരേ തൂക്കമായിരുന്നു.“
ഈ ഡയലോഗിനാണ് കാശ്
നല്ല കഥ !
കൊള്ളാം..ഇഷ്ടപ്പെട്ടു
നല്ല കഥ ബെര്‍ളി. നന്നായി എഴുതിയിരിക്കുന്നു.
പെണ്ണിന്റെ അച്ചന്‍ പുഞ്ചിരിക്കുന്നതും ഹഹഹ-യും ഒന്നും വേണ്ടായിരുന്നു – അങ്ങോര് വെടിവെക്കേണ്ട കാര്യവും ഇല്ലായിരുന്നു – അതൊക്കെ പോലീസിനു വിട്.
അതു ശരി, അങ്ങനെയ്യാണു തീവ്രവാദികള്‍ ജനിക്കുന്നത് ല്ലേ?
പ്രണയത്തിന്റെ മൂര്‍ത്തഭാവം എന്ന് വിളിക്കാമോ?
മറ്റേ ഫോര്‍വേഡറുടെ തന്ത കലക്കീട്ടാാ;) ആ ഗെഡി ഇനി ജമ്മത്ത് ഊരു മെയിലും ഫൊര്‍വേഡ് ചെയ്യില്ല! ഹഹ, യെന്നാ അലക്കായിരുന്നു.
ബെര്‍ളിയുട്ടെ ബ്ലോഗിന്റെയും മറ്റും പേരു വച്ചിട്ടായിരുന്നേല്‍ ഓക്കേ
ഇത് ഒരുമാതിരി ആളെ വടിയാക്കുന്ന മാതിരി പരിപാടിയായി തോന്നിയിരുന്നു. എന്തായാലും നന്ന്നായി, ഇനിയേലും അല്പം സ്വൈരം കിട്ടുമല്ലോ?
കിടിലം. ഇങ്ങിനെ ഒന്നു ബെര്‍ളിയില്‍ നിന്നു പ്രതീക്ഷിച്ചതെയില്ല…
)
ഇതും ഏതെങ്കിലും “boneless chicken” forward ആക്കട്ടെ…
സൂപ്പര്‍ … ബെര്‍ലിച്ചയന്റെ ഭാവനയുടെ ഒരു നല്ല കഥ ..
അച്ചായോ കിടു കേട്ടോ.. ആസ്വദിച്ച് വായിച്ചു …
പ്ലീസ്.. മോന്‍ ചേച്ചിയെ ഒന്നു സഹായിക്കെടാ.. ചേച്ചി മഞ്ച് മേടിച്ചു തരാം..
റിയാസിനെ പോലെ ഞാനും ചിരിച്ചു
ഇനി ആ ജലീല്‍ അഹമ്മദ് എങ്ങനെ തീവ്രവാദി ആയി എന്നും കൂടെ ഒന്നു പറഞ്ഞു തരാമോ?
ആദ്യം ഉണ്ടായത് തീവ്രവാദിയോ അതോ രക്തസാക്ഷിയോ ?
ബെര്‍ളിയുടെ ബെസ്റ്റ് കഥകളില്‍ ഒന്ന്.
ഞാനും മെന്റല്‍ ആയീ
?
പക്ഷെ അവള്‍ക്കു കൃഷ്ണ എന്ന പേരില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ നേരിട്ടാല്‍ എന്താ
എട്ടാമത്തെ അല്‍ഭുതം.. സീരിയസ്സ് കഥ ഫ്രം ബെര്‍ളി…..( എന്‍റെ അറിവില്ലായ്മയാണോ?..) ഏതായലും ഞാന്‍ സെന്‍ടി ‘മെന്‍റല്‍’ ആയി……..
എന്റെ തന്നെ ആകട്ടെ ആദ്യത്തെ തെങ അടീ….