ബച്ചനെന്നെ ചതിച്ചു: തിലകന്‍

ബച്ചനെന്നെ ചതിച്ചു: തിലകന്‍

പാവപ്പെട്ട തിലകനോടുള്ള അവഗണന തുടരുകയാണ്. ഉദയനാണ് താരം എന്ന ചിത്രത്തില്‍ സരോജ്കുമാര്‍ തന്നെയൊരു ജൂണിയര്‍ അര്‍ടിസ്റ്റ് അടിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്നും തന്നെ അടിക്കണമെങ്കില്‍ ഹിന്ദിയില്‍ നിന്ന് അമരീഷ് പുരിയെ കൊണ്ടുവരണമെന്നും പറയുന്നുണ്ട്. അമരീഷ് പുരി കാലം ചെയ്തു പോയി. ഹിന്ദിയില്‍ നിന്നു വരുന്നത് സാക്ഷാല്‍ ബച്ചനാണ്, അമിതാഭ് ബച്ചന്‍. ആര്‍ക്കു പോയി ? ബച്ചന്‍റെ അച്ചനായി വരെ അഭിനയിക്കാമെന്ന ആത്മവിശ്വാസമുള്ള, അഭിനയിച്ചു കാണിച്ചിട്ടുള്ള നമ്മുടെ പ്രിയങ്കരനായ തിലകനു പോയി.

ഇന്നല്ലെങ്കില്‍ നാളെ, തനിക്കു വച്ചിരുന്ന വേഷമാണ് ബച്ചന് നല്‍കിയത് എന്നു പറഞ്ഞ് തിലകന്‍ ചേട്ടന്‍ അലമ്പുണ്ടാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. എങ്ങിനെയാണ് പത്രത്തില്‍ പേരൊന്നു വരുത്തേണ്ടതെന്നു കരുതി തക്കം പാര്‍ത്തിരിക്കുന്ന കൊളോണിയലിസ്റ്റ് ചിന്താസരണികള്‍ തിലകന്‍ ചേട്ടനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തുമെന്നും പ്രത്യാശിക്കാം.

തിലകന്‍ ചേട്ടന്‍റെ ലൈനില്‍ ചിന്തിച്ചാല്‍ അദ്ദേഹം എന്തൊക്കെ പറയുമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ. മമ്മൂട്ടി നേരിട്ടിടപെട്ട് തിലകനെ സംരക്ഷിക്കുന്നതില്‍ നിന്നും സിപിഎമ്മിനെയും തിലകനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നു കൈരളി ചാനലിനെയും വിലക്കി എന്നാണു പറയുന്നത്(പ്രകാശ് കാരാട്ട് പറഞ്ഞിട്ടു കേള്‍ക്കുന്നില്ല, പിന്നെയാണ് മമ്മൂട്ടി). ഇതിപ്പോള്‍ അതിനെക്കാള്‍ ഗുരുതരമാണ്. തിലകന്‍ ചേട്ടനെ ചിത്രത്തില്‍ നിന്നൊഴിവാക്കാന്‍ വേണ്ടി മറ്റേ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ നേരിട്ടാണ് അമിതാഭ് ബച്ചനെ വിളിച്ചു വരുത്തുന്നത്. അല്ല ലാലേട്ടാ, നിങ്ങടെ ജാതിയേതാ ? (ജാതി ചോദിക്കരുത് എന്നു പറയാന്‍ ലാലേട്ടന്‍ യുഗപുരുഷനില്‍ അഭിനയിച്ചിട്ടില്ലല്ലോ).

മലയാള സിനിമയില്‍ ഓരോ ഷോട്ടും തീരുമാനിക്കുന്നതും ക്ലോസപ്പ് വയ്‍ക്കുന്നതുമൊക്കെ ജാതി നോക്കിയിട്ടാണ് എന്നാണ് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത്. തിലകന്‍ ചേട്ടന്‍റെ ആശങ്കകള്‍ സത്യമായിരുന്നെങ്കില്‍ എം.എസ്.തൃപ്പൂണിത്തുറയും ജഗന്നാഥവര്‍മയുമൊക്കെ ഇവിടെ മെഗാ സ്റ്റാറുകളാവേണ്ടതായിരുന്നു. ഒന്നും സംഭവിച്ചില്ല, എന്നു കരുതി അണ്ടിയേതാ മാങ്ങയേതാ എന്നു തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത പുങ്കന്‍മാര്‍ തിലകനെപ്പോലൊരു മഹാനടനെ ഒലത്തിക്കളയാമെന്നും വിചാരിക്കേണ്ട. ബൈ ദ ബൈ ഞാന്‍ വിഷയത്തില്‍ നിന്നും വിട്ടുപോയി.

മെഗാ സ്റ്റാറുകളെ വെറും കൊച്ചുപ്രേമന്‍മാരാക്കിക്കൊണ്ട് സൂപ്പര്‍മെഗാട്രിഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ മലയാള സിനിമയിലേക്കു വരുന്നത് സത്യമാണ്. ബച്ചന്‍ നായകനും കാവ്യ മാധവനും ലക്ഷ്മി റായിയും നായികമാരും സായ്കുമാറും സിദ്ദിഖും വില്ലന്‍മാരുമായി ഒരു മലയാള ചിത്രമാണ് ഉദ്ദേശിക്കുന്നതെന്നു കരുതി പ്രേക്ഷകരാരും ആവേശം കൊള്ളരുത്. ഉദയകൃഷ്ണ- സിബി കെ. തോമസ് ടീമിന്‍റേതല്ല തിരക്കഥ. പിന്നെങ്ങനെ മലയാളത്തിലൊരു സിനിമ ഓടുമെന്ന് എനിക്കറിയില്ല.

മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന കാണ്ഡഹാറില്‍ അമിതാഭ് ബച്ചന്‍ പ്രധാനവേഷമാണ് അഭിനയിക്കുന്നത്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കാണ്ഡഹാറിലിറക്കിയ സംഭവത്തെ അടിസ്ഥാനമാക്കി മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് കാണ്ഡഹാര്‍. തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനത്തിലെ ബന്ദികളിലൊരാളുടെ (സ്വാഭാവികമായും നായികയുടെ)അച്ഛനായാണ് ബച്ചന്‍ അഭിനയിക്കുന്നത്. എട്ടോ ഒന്‍പതോ ദിവസത്തെ ഷൂട്ട് ആണ് ബച്ചനുള്ളതെന്നും കേള്‍ക്കുന്നു. എന്തായാലും നന്നായി എന്നേ പറയാനുള്ളൂ.

ഇതുകൊണ്ടൊന്നും തീരുന്നില്ല. സിനിമയുടെ ശബ്ദലേഖനം നിര്‍വഹിക്കുന്നത് സാക്ഷാല്‍ റസൂല്‍ പൂക്കുട്ടിയായിരിക്കും(ഒറിജിനല്‍ സൗണ്ടിന്‍റെ ആളാ, തീവ്രവാദി മൂത്രമൊഴിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഒറിജിനല്‍ തീവ്രവാദിയെ തന്നെ ചോദിക്കും, ഇല്ലെങ്കില്‍ നോക്കിക്കോ). മനോരമ ന്യൂസ് ചാനലിന്‍റെ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം റസൂല്‍ പൂക്കുട്ടിക്കു സമ്മാനിക്കാനെത്തിയ അമിതാഭ് ബച്ചന്‍ മോഹന്‍ലാലുമായും മേജര്‍ രവിയുമായും നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമുണ്ടായത്.2007ല്‍ രാംഗോപാല്‍ വര്‍മയുടെ ആഗില്‍ അമിതാഭിനോടൊപ്പം മോഹന്‍ലാലും അഭിനയിച്ചിരുന്നു. അല്ലെങ്കിലും ബച്ചന്‍റെ മരുമകള്‍ ഐശ്വര്യ റായ് ബച്ചനോടൊപ്പം ഇരുവറിലും അഭിനയിച്ചിരുന്നു.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നേട്ടമായിരിക്കും ഇത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്‍ക്കുമൊന്നും ഇത് ഇഷ്ടപ്പെടാനിടയില്ല.അങ്ങനെ ഇഷ്ടപ്പെടും ? ഇതൊക്കെ ഷൂട്ട് ചെയ്തു വരുമ്പോഴേക്കും 60,000 അടിയില്‍ കൂടുതല്‍ ഫിലിം ആവില്ലെന്നാരു കണ്ടു ? മൂന്നുകോടിക്കു മുകളില്‍ ബഡ്ജറ്റ് പോയാല്‍ ബച്ചനായാലും ശരി കൊച്ചനായാലും ശരി നിര്‍മാതാക്കള്‍ വിലക്കി ആപ്പീസു പൂട്ടിക്കളയും. ഫെഫ്കയിലെ ഉണ്ണികൃഷ്ണന്‍ വിചാരിച്ചാല്‍ അമിതാഭ് ബച്ചന് പോയിട്ട് ഡ്യൂപ്പിനെ പോലും ആരും ഒരു സിനിമയിലും വിളിക്കത്തില്ല. പിന്നെ വല്ല വിനയന്‍റെയോ കുനയന്‍റെയോ ഒക്കെ സിനിമയില്‍ അഭിനയിച്ചു ജീവിക്കേണ്ടി വരും ബച്ചന്.

അതുകൊണ്ടു മലയാളത്തിലേക്കു വരുന്നതൊക്കെ കൊള്ളാം, ആദ്യം വന്ന് അമ്മയില്‍ അംഗത്വമെടുക്കണം. പിന്നെ ഫെഫ്കയില്‍ പോയി ചാപ്പകുത്തി മുതുകത്ത് നമ്പരടിക്കണം. പിന്നെ നിര്‍മാതാക്കളുടെ അസോയിയേഷനില്‍ പോയി നൊവേന ചൊല്ലി അനുഗ്രഹം വാങ്ങണം. പിന്നെ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കെല്ലാം 10 ലക്ഷം വീതം കൊടുക്കണം (ഭൂതബലി എന്നൊരു സംഗതി പണ്ടുമുതലേ കേരളത്തില്‍ നിലവിലുള്ള ആചാരമാണ്).പിന്നെ, ഷൂട്ട് കഴിഞ്ഞ് ഏതെങ്കിലും നായികയെയോ അമ്മ നടിയെയോ ബാലനടിയെയോ, ഇവരാരും ഫ്രീയല്ലെങ്കില്‍ ഏതെങ്കിലും ജൂണിയര്‍ അര്‍ടിസ്റ്റിനെയോ വളച്ചെടുത്ത് പുലരുവോളം സിനിമാ ചര്‍ച്ചകളില്‍ മുഴുകണം. ഇതൊക്കെ സമ്മതമാണെങ്കില്‍ മാത്രം ഇങ്ങു പോന്നേച്ചാല്‍ മതി.

Related Posts with Thumbnails
  • rajeshkavinissery
    super
  • rajeshkavinissery
    super
  • anvarabdullah
    ബച്ചന്‍ ഇതാദ്യമൊന്നുമല്ല, പാവം തച്ചനായ തിലകനച്ചനെ ചതിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക്‌ ഇരുപതാണ്ടുകള്‍ക്കുമുന്‍പ്‌, ബച്ചാച്ചന്‍ അഭിനയം പിന്നെയും ആരംഭിക്കാനായി അവസാനിപ്പിക്കുംമുന്‍പ്‌, അഗ്നീപഥ്‌ എന്ന പൊട്ടപ്പടത്തില്‍ അഭിനയിച്ച കാലത്ത്‌ വെടിപ്പായിട്ടൊന്ന്‌ വച്ചിട്ടുണ്ട്‌ നമ്മുടെ പെരുന്തച്ചനിട്ട്‌. അശോക്‌ കുമാര്‍ ജൂറി ചെയര്‍മാനായിരുന്ന നാഷ്‌ണല്‍ ഫിലിം അവാര്‍ഡ്‌ ജൂറീമോന്‍മാര്‌, അക്കൊല്ലം അവാര്‍ഡ്‌ കിട്ടുമെന്ന്‌ എല്ലാരും കരുതിയിരുന്ന തിലകന്റെ തച്ചനെ ഉളിയിട്ടു വീഴ്‌ത്തിയിട്ട്‌ ബച്ചനു കൊടുത്തുകളഞ്ഞൂ അവാര്‍ഡ്‌. ഓര്‍മയുണ്ടോ, ആ അവര്‍ഡ്‌?...
  • anvarabdullah
    ബച്ചന്‍ ഇതാദ്യമൊന്നുമല്ല, പാവം തച്ചനായ തിലകനച്ചനെ ചതിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക്‌ ഇരുപതാണ്ടുകള്‍ക്കുമുന്‍പ്‌, ബച്ചാച്ചന്‍ അഭിനയം പിന്നെയും ആരംഭിക്കാനായി അവസാനിപ്പിക്കുംമുന്‍പ്‌, അഗ്നീപഥ്‌ എന്ന പൊട്ടപ്പടത്തില്‍ അഭിനയിച്ച കാലത്ത്‌ വെടിപ്പായിട്ടൊന്ന്‌ വച്ചിട്ടുണ്ട്‌ നമ്മുടെ പെരുന്തച്ചനിട്ട്‌. അശോക്‌ കുമാര്‍ ജൂറി ചെയര്‍മാനായിരുന്ന നാഷ്‌ണല്‍ ഫിലിം അവാര്‍ഡ്‌ ജൂറീമോന്‍മാര്‌, അക്കൊല്ലം അവാര്‍ഡ്‌ കിട്ടുമെന്ന്‌ എല്ലാരും കരുതിയിരുന്ന തിലകന്റെ തച്ചനെ ഉളിയിട്ടു വീഴ്‌ത്തിയിട്ട്‌ ബച്ചനു കൊടുത്തുകളഞ്ഞൂ അവാര്‍ഡ്‌. ഓര്‍മയുണ്ടോ, ആ അവര്‍ഡ്‌?...
  • ബെര്‍ളിച്ചായാ,
    തിലകന്‍ ചേട്ടന്‍ പറയുന്നത്
    മമ്മൂട്ടി ഫാന്‍സുകാരാണ് തിലകനെതിരെ
    കുതിരകയരുന്നതെന്നാണ്.
    ബെര്‍ളിച്ചായനും ഒരു മമ്മൂട്ടി ഫാനാണെന്നാണ്
    (സൊറി, മമ്മൂട്ടി മണിയടി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്നൊക്കെയാണ്,
    പുസ്തക പ്രകാശനത്തിന് മമ്മൂട്ടി വന്നപ്പോള്‍ ചില അസൂയാലുക്കള്‍ പരയുകയും ചെയ്തു. വെറുതെയല്ല മണിയടിച്ചു നടന്നിരുന്നതെന്ന്..)
    അക്കണക്കിന് താങ്ങള്‍ക്കും തിലകന്‍ ചേട്ടനിട്ട് നാല് കൊടുക്കാനുള്ള
    ബാധ്യതയുണ്ട്..
    പിന്നെ താങ്ങള്‍ അവസാന പാരഗ്രാഫില്‍ പറഞ്ഞ കാര്യങ്ങള്‍, അതു തന്നെയാണ്
    തിലകന്‍ ചെട്ടനും പറഞ്ഞു കൊണ്ടിരിക്കുന്നത്...
    ബച്ചന്‍ വന്നാല്‍ മലയാള സിനിമ രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെട്ടോട്ടെ. ഇനി അതും പരാജമായാല്‍ നമുക്കു പറയാലോ.. ബച്ചന്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല, പിന്നല്ലേ.....
  • johnykutty
    തിലകനെ പരിഹസിക്കുകയായിരുന്നു ബെർളിയുടെ മനസ്സിലിരിപ്പ് എന്നിരിക്കിലും, ബച്ചൻ തിലകനെ ചതിച്ചു എന്ന മുഖവുര ശരിയായി വന്നിരിക്കുകയാണു. ചതിച്ചതിപ്പോഴായിരുന്നില്ല എന്നു മാത്രം. യഥാർത്ഥ ചതി നടന്നതു 1990 ഇലെ ദേശീയ അവാർഡു പ്രഖ്യാപിച്ചപ്പോഴാണു. അന്നു തിലകന്റെ പെരുംതച്ചനെ തഴഞ്ഞു അഗ്നിപഥ് എന്നൊരു കൂറപടത്തിനു ബച്ചനു അവാർഡ് ആരും വെറുതെ കൊണ്ടകൊടുത്തതായിരിക്കില്ലല്ലോ. തിലകനവാർഡും പ്രഖ്യാപിച്ചു ജൂറികൾ കള്ളും കുടിച്ചു കയ്യും കഴുകി സലാം പർഞ്ഞുപോയിക്കാഴിഞ്ഞാണത്രെ ചെയർമാൻ അശോക് കുമാർ തിലകന്റെ പേരു വെട്ടി അമിതാബിന്റേതാക്കുന്നതു. ഇതിനു ചതി എന്നല്ലെ പറയുന്നതു. പത്ര സമ്മേളാനത്തിൽ അശൊക് കുമാർ പറഞ്ഞതു അമിതാബിന്റെ ശബ്ദത്തിനാണു ഞാൻ അവാർഡ് കൊടുത്തതെന്നാണു. കഷ്ടം..
  • migratorybird
    പെരുന്തച്ചന്‍ സിനിമക്ക് അവാര്‍ഡ് കിട്ടാഞ്ഞത് എന്താണാവോ?
    ലോബിയിംഗ് ചെയ്യാന്‍ ചെന്കൊടിക്കാരും തലയില്‍ കെട്ട് കേട്ടിയവരും ഇല്ലല്ലോ പാവത്തിന്.
    ഏതായാലും അഴകിയ രാവണന്‍ കൊള്ളാം- ഓടിക്കുന്നത് രേയ്ന്ജ് റോവര്‍,അഞ്ചു നേരം നിസ്കാരം, അല്‍ ഖെയ്ട ബാന്ധവം പക്ഷെ പേരോ-കൊടി കെട്ടിയ കമ്യൂണിസ്റ്റ്!
  • sooryakiran
    അതെ മൂന്നു പ്രാവശ്യം മാന്യമായി കമന്റ് ചെയ്തപ്പോള്‌, ഉള്ളിലെ വിഴപ്പാമ്പ് തലപോക്കി. മമ്മൂട്ടിയെന്ന വ്യക്തിയെ ആരും തീവ്രവാദിയാക്കിയിട്ടില്ല ഇതുവരെ. അത്തരം ഒരാരോപണം ഉന്നയിക്കാനുള്ള വേദിയല്ല ഈ ബ്ളോഗ്. നിങ്ങള്ക്ക് എന്തെങ്കിലും ഹിഡണ് അജണ്ടയുണ്ടെങ്കില് അത് പറയാന് സ്വന്തമായി ആരും കയറാത്ത ഒരു ബ്ളോഗുണ്ടാക്കി വച്ചിട്ടുണ്ടല്ലോ, അവിടെ പ്പറയും. അല്ലെങ്കില് കോട്ടയം പ്രസ്കക്ലബ്ബില് ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടൂ (അതിനൊക്കെ കഴിവുള്ളവനാണെന്നു നേരത്തേ ഇവിടെ സൂചിപ്പിച്ചിരുന്നല്ലോ).

    ഞാനിതു പറഞ്ഞെന്നും വച്ച് എന്റെ മെക്കിട്ടുകേറാന് വരരുത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് താങ്കള് ജീവിക്കുന്നത്. പരിഷ്ക്രിത സമൂഹത്തിനൊരു അപമാനമാകാന് തുനിയരുത്.

    സുഹൃത്തേ, അരുണേ ഞാന് പണ്ടു പറഞ്ഞപോലെ വേഗം ചികിത്സതേടണം.
  • migratorybird
    അയ്യയ്യോ,
    ഈ ചേട്ടന് ഇഷ്ടപ്പെടാത്തതു പറഞ്ഞാ ഉടന്‍ തന്നെ അങ്ങോര് മാനസികരോഗി ആക്കിക്കളയും.
    ഇങ്ങോരുടെ കുടുംമാക്കരൊക്കെ അവിടാണോ ആവോ?
    പിന്നെ എന്റെ ബ്ലോഗില്‍ ആരും കേരുന്നില്ലന്നും മറ്റും ഒക്കെ ചേട്ടന്‍ അങ്ങനെയങ്ങ്
    തീരുമാനിച്ചാലോ..ഫെയ്സ്ബുക്കില്‍ കയറി 'Arun P Gopalakrishnan' എന്നൊന്ന് സെര്‍ച്ച് ചെയ്തുനോക്ക്...അത്ര കിഴങ്ങേസ്വരന്‍ ആണെങ്കില്‍ ഇവരൊക്കെ- മധുപാലും മറ്റുമൊക്കെ എന്താണാവോ എന്റെ ബ്ലോഗില്‍ വന്നു വായിക്കുന്നത്.

    റബര്‍ തോട്ടം ഉണ്ടാക്കിത്തന്ന സായിപ്പ് ഇത്തിരി തലക്കുവെളിവും കൂടി തന്നേച്ചു പോയിരുന്നെ എത്ര നന്നായിരുന്നേനെ എന്റെ ശൂന്യകുമാരാ..
  • sooryakiran
    ഹി ഹി ഹി .. എന്തൊരു തമാശ. ഫേസ്ബുക്കില് ഫ്രണ്ട് ലിസ്റ്റിലുള്ളവരൊക്കെ അരുണ് കോവാലന് എന്തെഴുതുന്നു എന്തെഴുതുന്നു എന്നു നോക്കിയിരിക്കുകയല്ലേ ... ചുമ്മാ ചിരിപ്പിക്കല്ലേ ...

    പിന്നെ സേറ്ച്ച് ചെയ്താല് മറ്റു പലതും പൊങ്ങി വരുന്നുണ്ടല്ലൊ അരുണേ. ബീനാ ആന്റണിയുടെ തുണ്ടു പടം കിട്ടുമോന്ന് അന്വേഷിച്ചു പല ഫോറത്തില്ക്കൂടി അലഞ്ഞു നടക്കുന്നതൊക്കെ കാണാമല്ലോ. ഏ അതെങ്ങനെ വന്നു.

    ഈ റബ്ബറ് തോട്ടത്തിന്റെ കാര്യം എപ്പളും പറയുന്നുണ്ടല്ലോ .. ആരുടെ റബറ് തോട്ടമാ .. എന്നെയാണു ഉദ്ദേശിക്കുന്നതെങ്കില് എനിക്കു കേരളക്കരയില് സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ല.
  • johnykutty
    “അല്ഖ്വെയ്താ ബാന്ധവം”.... എന്താ മനസ്സിലിരിപ്പ് migratorybird .. ഇസ്ളാം നാമധാരികളെയെല്ലാം തീവ്രവാദത്തിന്റെ തൊഴുത്തിൽ കെട്ടണം. ഇല്ലെങ്കിൽ ഇരിപ്പുറക്കില്ലല്ലോ ദേശടന പറവകൾക്ക്..
  • migratorybird
    തിലകന്‍ ചേട്ടന്‍ മികച്ച നടന്‍ അല്ലെന്നു എന്‍ ഡി എഫ് കാര് പോലും പറയുമെന്ന് തോന്നുന്നില്ല.
  • "ബൈ ദ ബൈ " ആണോ ? " ബൈ ദ വേ" അല്ലേ ശരി?
  • "ബച്ചന്‍ നായകനും കാവ്യ മാധവനും ലക്ഷ്മി റായിയും നായികമാരും സായ്കുമാറും സിദ്ദിഖും വില്ലന്‍മാരുമായി ഒരു മലയാള ചിത്രമാണ് ഉദ്ദേശിക്കുന്നതെന്നു കരുതി പ്രേക്ഷകരാരും ആവേശം കൊള്ളരുത്. ഉദയകൃഷ്ണ- സിബി കെ. തോമസ് ടീമിന്‍റേതല്ല തിരക്കഥ." - kollam nannayittund!
  • art
    "കൊച്ചനെ തച്ചന്‍ ചതിച്ചപോള്‍, തച്ചനെ ബച്ചന്‍ ചതിക്കുന്നു.!"
  • sreshtan
    :)
  • paavam bachchan, paavam thilakan, paavam malayala prekshakar..
  • drbalaram
    പിന്നെ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കെല്ലാം 10 ലക്ഷം വീതം കൊടുക്കണം (ഭൂതബലി എന്നൊരു സംഗതി പണ്ടുമുതലേ കേരളത്തില്‍ നിലവിലുള്ള ആചാരമാണ്).....
  • ഇന്ന് തിലകന്റെ കോലം കൂടി കത്തിച്ചിരിക്കുന്നു, ഒരു സൂപ്പര്‍ സ്റ്റാറിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍..ബെര്‍ളി ചേട്ടാ ആശംസകള്‍..!!
  • johnykutty
    '(പ്രകാശ് കാരാട്ട് പറഞ്ഞിട്ടു കേള്‍ക്കുന്നില്ല, പിന്നെയാണ് മമ്മൂട്ടി).'
    അങ്ങേരു പറഞ്ഞാൽ കേൾക്കില്ലായിരിക്കും പക്ഷെ അങ്ങനാണോ മമ്മൂട്ടി. മമ്മൂട്ടി മൂർദാബാദ് എന്നു വിളിച്ച കേരളാഹൌസുകാരനു പറ്റിയതു മറന്നു പോയോ
blog comments powered by Disqus